
മരണം അതിെൻറ
അനിവാര്യത യോർമ്മപ്പെടുത്തി
ഒപ്പം നടക്കുമ്പോൾ
മനസ്സു പതറുകയാണ്.
ചില നഷ്ടങ്ങൾ നമുക്കു സഹിക്കാനും
പൊറുക്കാനും കഴിയും.
പക്ഷെ നമ്മോടൊപ്പം നടന്ന്
ഒരുമിച്ച് പലതും മോഹിച്ച്..........
അവർക്കിറിയാം അവർ മരണാസന്നരാണെന്ന്.
നമ്മേ നോക്കി ചിരിക്കുമ്പോഴും
ഓരോന്ന് പറയുമ്പോഴും
നിശബ്ദതയിൽ മുഴങ്ങുന്ന
മണിനാദം പോലെ
ഒരു ഭയം നമ്മെ വിറപ്പിച്ചു കൊണ്ടിരിക്കും.
ഇടിത്തീ പോലെയാണ്
ചില വാർത്തകൾ നമ്മേ തേടിയെത്തുക.
മനസ്സിലേക്ക് ഒരു വലിയ
കല്ലെടുത്തു വെച്ച്
ആ വാക്കുകൾ അനന്തതയിൽ ഇല്ലാതാകുമ്പോൾ
ആ ഭാരത്തിനാൽ
ശ്വാസംമുട്ടിപിടഞ്ഞ് നാം
നീറി നീറി മരിച്ചു കൊണ്ടേയിരിക്കും.
നിറഞ്ഞു കത്തുന്ന നിലവിളക്കു പോലുളള ഗൃഹങ്ങളിലേക്ക്
അശാന്തിയുടെ മരണദൂതുമായ്
ആ ചീത്ത വാർത്തയെത്തുമ്പോൾ
സ്നേഹിച്ചു കൊതിതീരാത്ത
ഇനിയും ഒരുപാട് കാലം
ജീവിച്ചു തീർക്കാനുളള
പ്രിയപ്പെട്ടവരുടെ മുഖങ്ങൾ നോക്കാൻ
മനസ്സു പതറാതിരിക്കാൻ
ഏതു കണ്ണടയാണ് ദൈവം കരുതിയിരിക്കുക.
മാർക്കാണ്ഡേയനെ കണ്ടിരുന്ന
മാതാപിതാക്കളെപ്പോലെ
ഓരോ കല്ലും തീരുമ്പോൾ
ഒരു വരം ഒരു നീട്ടിക്കിട്ടൽ
അതിനാകുമോ ദൈവമേ...?
മൃത്യുഞ്ജയമന്ത്രം സദാ ഉരുവിട്ട്
ഞാനും പ്രാർത്ഥിച്ചിടട്ടെ.
അനിവാര്യത യോർമ്മപ്പെടുത്തി
ഒപ്പം നടക്കുമ്പോൾ
മനസ്സു പതറുകയാണ്.
ചില നഷ്ടങ്ങൾ നമുക്കു സഹിക്കാനും
പൊറുക്കാനും കഴിയും.
പക്ഷെ നമ്മോടൊപ്പം നടന്ന്
ഒരുമിച്ച് പലതും മോഹിച്ച്..........
അവർക്കിറിയാം അവർ മരണാസന്നരാണെന്ന്.
നമ്മേ നോക്കി ചിരിക്കുമ്പോഴും
ഓരോന്ന് പറയുമ്പോഴും
നിശബ്ദതയിൽ മുഴങ്ങുന്ന
മണിനാദം പോലെ
ഒരു ഭയം നമ്മെ വിറപ്പിച്ചു കൊണ്ടിരിക്കും.
ഇടിത്തീ പോലെയാണ്
ചില വാർത്തകൾ നമ്മേ തേടിയെത്തുക.
മനസ്സിലേക്ക് ഒരു വലിയ
കല്ലെടുത്തു വെച്ച്
ആ വാക്കുകൾ അനന്തതയിൽ ഇല്ലാതാകുമ്പോൾ
ആ ഭാരത്തിനാൽ
ശ്വാസംമുട്ടിപിടഞ്ഞ് നാം
നീറി നീറി മരിച്ചു കൊണ്ടേയിരിക്കും.
നിറഞ്ഞു കത്തുന്ന നിലവിളക്കു പോലുളള ഗൃഹങ്ങളിലേക്ക്
അശാന്തിയുടെ മരണദൂതുമായ്
ആ ചീത്ത വാർത്തയെത്തുമ്പോൾ
സ്നേഹിച്ചു കൊതിതീരാത്ത
ഇനിയും ഒരുപാട് കാലം
ജീവിച്ചു തീർക്കാനുളള
പ്രിയപ്പെട്ടവരുടെ മുഖങ്ങൾ നോക്കാൻ
മനസ്സു പതറാതിരിക്കാൻ
ഏതു കണ്ണടയാണ് ദൈവം കരുതിയിരിക്കുക.
മാർക്കാണ്ഡേയനെ കണ്ടിരുന്ന
മാതാപിതാക്കളെപ്പോലെ
ഓരോ കല്ലും തീരുമ്പോൾ
ഒരു വരം ഒരു നീട്ടിക്കിട്ടൽ
അതിനാകുമോ ദൈവമേ...?
മൃത്യുഞ്ജയമന്ത്രം സദാ ഉരുവിട്ട്
ഞാനും പ്രാർത്ഥിച്ചിടട്ടെ.
ബാബു.
01/05/17.
01/05/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക