Slider

മണ്ണും ഞാനും

0
Image may contain: 1 person, smiling, closeup

മണ്ണിൽ കുരുത്തിട്ടു
മണ്ണിൽ ലയിക്കുവാൻ
മണ്ണിൻ നിറത്തിനെ
മാറോടുചേർത്തുഞാൻ
മഴയുടെ ചുംബനമേറ്റുവാങ്ങി
മണ്ണിൻ മുരടിച്ച മനസ്സിൽ
നനവുപടർന്നപ്പോൾ
ചേറിൽ കുതിർന്നൊരാ ധാന്യവിളകളെ
ഓരോന്നായ് നട്ടുഞാൻ വരമ്പിലാകെ
വിശന്നവയറിന് അന്നമാണ് മണ്ണ്
ഇന്നെന്റെ ജീവന്റെ അംശമാണ്
നാളെ ഞാൻ മണ്ണിൻ മടിയിലുറങ്ങുമ്പോൾ
താരാട്ടുപാട്ടിന്റെ ഈണവുമായൊരു
ചാറ്റൽമഴ എന്നെ പുൽകിയുണർത്തിയാൽ
പുതിയൊരുനാമ്പുമായി കണ്ണുതുറന്നുഞാൻ
വീണ്ടുമീമണ്ണിൽ സ്നേഹത്തിൻ വേരു തേടും.
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo