#മാളൂട്ടി
-------------
-------------
"വിറയാർന്ന വിരലുകൾ കൊണ്ട് കതകിൽ മെല്ലെ അവൾ തട്ടി അവൾ ചോദിച്ചു
എനിക്കിന്ന് അകത്തേക്ക് വരാമോ
ഇല്ല പറ്റില്ല...ഇന്ന് നിനക്ക് പുറത്താണു സ്ഥാനം
ഞാൻ അതിനു മാത്രം എന്ത് തെറ്റാണ് ചെയ്തത്
മാളു ചോദിച്ചു
ഇതിൽ കൂടുതൽ ഇനി എന്ത് ചെയ്യാനാ
ചെയ്തു തന്നിടത്തോളം മതിയായി
മനു അലറി
ഫെയ്സ് ബുക്കിലെ കൂട്ടുകാരി ഫോണിൽ വിളിച്ചപ്പോൾ മനു ഏട്ടന്റെ അനുവാദം ഇല്ലാതെ കോൾ എടുത്തത് ഇത്രക്ക് തെറ്റാണെന്ന് അപ്പോൾ കരുതിയില്ല
തന്റെ വിധിയെ പഴിച്ചവൾ കരയാൻ പോയില്ല
ഉറച്ച ഒരു തീരുമാനം എടുത്തിട്ട് മാളു ഉറച്ച കാൽ വെപ്പോടെ മുമ്പോട്ട് നടന്നു
ഇല്ല ഇനി ഈ മനുഷ്യന്റെ കൂടെ ജീവിക്കാൻ കഴിയില്ല
എങ്കിലും മരിക്കാൻ കഴിയില്ല
സ്വന്തം കാലിൽ നിൽക്കണം.അതിനു ഒരു ജോലി ആവശ്യമാണ്
ബിരുദാനന്തര ബിരുദം കഴിഞ്ഞ തനിക്ക് ഒരു ചെറിയ ജോലി ആയാലും മതി
എന്തായാലും വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ല
ചിന്തിച്ചു സമയം ഒരുപാട് കടന്നു പോയി
ഇന്ന് തന്റെ കൂട്ടുകാരി ആതിരയുടെ വീട്ടിൽ അഭയം തേടാനവൾ തീരുമാനിച്ചു
ആതിരയുടെ വീട്ടിലെത്തിയ മാളുവിനു ഉറങ്ങുവാനായി മുകളിലെ മുറി നൽകി
കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല
വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമായി
മനുവേട്ടനെ ഇതുവരെ പിരിഞ്ഞു ഇരുന്നട്ടില്ല
തലയിണയെ കെട്ടി പിടിച്ച അവളുടെ മിഴികൾ ഈറനണിഞ്ഞു
താൻ ഇല്ലാത്തതു കൊണ്ട് ഏട്ടൻ ഭക്ഷണം കഴിച്ചുട്ടുണ്ടാവുമോ
പാവം ഉറങ്ങി കാണുമോ
ഒരുപാട് ചോദ്യങ്ങൾ ഉള്ളിൽ ഉയർന്നപ്പോൾ മൊബൈലിൽ മനുവിന്റെ നമ്പരിലേക്ക് അവൾ കോൾ ചെയ്തു
അവളുടെ മുഖം മൊബൈൽ സ്ക്രീനിൽ കണ്ട ഉടനെ മനു കോൾ അറ്റന്റ് ചെയ്തു
ഏട്ടൻ ഇതുവരെ ഉറങ്ങിയില്ലേ
നീയില്ലാതെ നിന്നെ കെട്ടിപിടിക്കാതെ നിന്റെ സ്നേഹ ചുംബനം ഏറ്റുവാങ്ങാതെ എനിക്ക് ഉറങ്ങാൻ കഴിയുമോ പെണ്ണെ
നീ വാരി തരാതെ നിന്റെ വിശപ്പ് മാറാതെ എനിക്ക് ഭക്ഷണം ഇറങ്ങുമോ മാളൂട്ടി
ഒരു നിമിഷം അവൾ നിശ്ബ്ദമായി
പിന്നെയൊരു തേങ്ങി കരച്ചിലായി
ഞാനൊന്ന് ദേഷ്യപെട്ടപ്പോൾ നീയെന്നെ തനിച്ചാക്കി
എന്നെ ശരിക്കും മനസ്സിലാക്കിയ നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴില്ലെന്ന് നിനക്ക് അറിയാമല്ലോ
ഏട്ടാ എനിക്കിപ്പം തന്നെ കാണണം
ആതിരയുടെ വീട്ടിൽ ഞാനുണ്ട്.ഒന്ന് വേഗം വരൂ
ഹൊ ഇപ്പോഴാ ഒന്ന് സമാധാനമായത്
നീ ആതിരയുടെ വീട്ടിൽ ഉണ്ടല്ലോ
ഇന്നെങ്കിലും ഞാൻ സമാധാനമായി ഒന്ന് ഉറങ്ങട്ടെ
നീ തന്നെ അല്ലേ പോയത്.അതുകൊണ്ട് തന്നെ ഇങ്ങ് വന്നേരു ട്ടൊ .ഗുഡ് നൈറ്റ്
മനു ഫോൺ കട്ട് ചെയ്തു
മാളു എന്ത് ചെയ്യണമെന്നറിയാതെ ഫോൺ ചെവിയിൽ വെച്ച് അങ്ങനെ ഇരുന്നു പോയി"
എന്താലെ ...അല്ല പിന്നെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക