Slider

ബലിമൃഗം ( സംഭവ കഥ ) ഭാഗം ഒന്ന്

0

ബലിമൃഗം ( സംഭവ കഥ ) ഭാഗം ഒന്ന്
'ബാംഗ്ലൂർ കൊറമംഗല'യിലെ ഓഫിസിൽ നിന്നും ബൊമ്മനഹള്ളിയിലുള്ള തന്റെ ഫ്ലാറ്റിലേക്കുള്ള യാത്രയിലായിരുന്നു 'പ്രവീൺ' അന്നത്തെ വൈകിട്ടത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് തന്റെ ഇഷ്ട വാഹനമായ 'റോയൽ എൻഫീൽഡിൽ മെല്ലെ നീങ്ങവെയാണ് അൽപ്പമകലെ ഒരാൾക്കൂട്ടം അവന്റെ ശ്രദ്ധയിൽ പെട്ടത്. അൽപ്പംകൂടി മുന്നോട്ടു നീങ്ങിയപ്പോൾ ട്രാഫിക് സിഗ്‌നൽ തെളിഞ്ഞു.നിമിഷാർത്ഥം കൊണ്ടവിടെ വാഹനങ്ങളുടെ നീണ്ട നിരയായി. ബൈക്ക് റോഡിന്റെ സൈഡിലൊതുക്കി നിർത്തിയിട്ട് പ്രവീൺ ആൾക്കൂട്ടത്തിനടുത്തേയ്ക്കുചെന്നു. ആൾക്കാരെ വകഞ്ഞുമാറ്റി ഉള്ളിലേക്കു നോക്കി. നാലഞ്ചു തെരുവുകുട്ടികൾ ചേർന്നൊരു ബാലനെ മർദ്ദിക്കുന്നു.നേതാവെന്നു തോന്നിക്കുന്ന അതിലൊരുത്തൻ തമിഴും, കന്നഡയും, ഹിന്ദിയും ഭാഷകൾ ഇടകലർത്തി ഉറക്കെ ചീത്ത വിളിക്കുകയും മർദ്ദനമേറ്റുകൊണ്ടിരുന്ന ബാലനെ വീണ്ടും മർദ്ദിക്കുകയും ചെയ്യുന്നു. ബാക്കിയുള്ള കുട്ടികൾ അവരെ വലയം ചെയ്തു നിൽക്കുന്നു. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും, അടിച്ചുപരത്തിയ സോഫ്റ്റ് ഡ്രിംഗ്സ് ബോട്ടിലുകളും പകുതിയും, പകുതിയിലേറേയും നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ അവിടെ ചിതറിക്കിടക്കുന്നുണ്ട്.
അയാൾ ആ ബാലനെ ഒന്നു ശ്രദ്ധിച്ചുനോക്കി.വെളുത്ത നിറം, ചെമ്പൻമുടി, ആർമി സ്റ്റൈലിലുള്ള ബർമൂഡയും, മെറൂൺ കറിലുള്ള ടീഷർട്ടുമാണ് വേഷം.കഴിഞ്ഞ കണ്ണുകളിൽ പ്രകടമാകുന്ന ദീനഭാവം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞതുപോലെ. എങ്കിലും ഒരാകർഷണത തോന്നുന്നുണ്ട് ഏതോ വലിയവീട്ടിലെ കുട്ടിയാണെന്നു തോന്നുന്നു. ബാംഗ്ലൂരിൽ ഇതെക്ക സാധാരണ സംഭവങ്ങളാണെങ്കിലും, ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും...! എന്തോ ഒരു ഉൾപ്രേരണയാൽ അയാൾ അവർക്കിടയിലേക്കു കയറി. വീണ്ടും അടിക്കാൻ കൈയ്യുയർത്തിയപ്പോൾ അയാൾ കുട്ടി നേതാവിന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
"ഇന്നു അവനന്നു ഹൊഡയ ബേഡ..." (ഇനി അവനെ തല്ലരുത് )
''നീ വെല്ലരു സേരിയാകേ ഇവനന്നു ഹൊഡിയുവുദു...'' ( നിങ്ങളെല്ലാവരും ചേർന്നു എന്തിനാണ് ഇവനെ തല്ലുന്നത്)
"ഇവനേനു തപ്പു മാഡിദ്ധാനെ..." (ഇവനെന്തു തെറ്റു ചെയ്തു)
ഈ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടയാൾ ബാലനെ ചവിട്ടാൻ കാലുയർത്തിയ കുട്ടി നേതാവിനെ ശക്തിയായി പുറകോട്ടു തള്ളി..!!
ദേഷ്യം വന്ന കുട്ടിനേതാവ് അരിശത്തിൽ അയാളോട് ചോദിച്ചു...
" അദു കേളലു നീനു യാറു....?" (അത് ചോദിക്കാൻ നീയാരാണ്)
"ഇദു നമ്മൊളഗെ ഇരുവ വിഷയ നീനു മദ്ധ്യേ ബര ബേഡ..." (ഇത് ഞങ്ങൾ തമ്മിലുള്ള പ്രശ്നം നീ ഇടയ്ക്ക് വരണ്ട)
"നാവു യാര ജനരെംത ഗൊത്ത....?" ( ഞങ്ങൾ ആരുടെ ആളുകളെന്നു അറിയാമോ)
പ്രവീൺ ചെറുചിരിയോടെ അവനോട് ചോദിച്ചു.
"നാനു യാരെംത നിനഗേ ഗൊത്ത...?" ( ഞാനാരാണെന്നു നിനക്കറിയാമോ... )
അവൻ ഒന്നു നടുങ്ങിയെങ്കിലും തെല്ലുറക്കെ തിരിച്ചു ചോദിച്ചു.
"നീനു യാരാദരു നനഗേ ഏനു....?"
നീയാരായിരുന്നാലും എനിക്കെന്താ..
"പ്ടേ...!!" അവൻ പറഞ്ഞു തീർന്നതും പ്രവീൺ കൈയ്യുയർത്തി അവന്റെ ഇടത്തേ കവിളിൽ ആഞ്ഞടിച്ചു കൊണ്ടലറി...
" പോലീസ്‌....!! നാനു പോലീസ്..."
( ഞാൻ... പോലീസ്...)
പറഞ്ഞു തീർന്നില്ല അതിനു മുൻപേ ചാക്കുകെട്ടുമുപേക്ഷിച്ചു തെരുവുകുട്ടികൾ ഓടിക്കളഞ്ഞു.....!!
അയാൾ മെല്ലെ അടിയേറ്റവശനായ ബാലനോടു ചോദിച്ചു...
"നീനു യാരു...? നിന്ന ഹെസറു ഏനു..? എല്ലിംതെ ബംതു...?"
( നീയാരാണ്, നിന്റെ പേരെന്ത്, എവിടെ നിന്നും വന്നു )
ബാലൻ മുഖമുയർത്തി പ്രവീണിനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... അവന്റെ ചുവന്ന മുഖത്തിൽ അടിയേറ്റ പാടുകൾ തിണർത്തു കിടക്കുന്നു. അയാൾക്ക് ആകെ വിഷമമായി. അയാൾ വീണ്ടും ചോദിച്ചു..
"നിന്ന ഹെസറേനു...? വാട്സ് യുവർ നെയിം...?തുമാര നാം ക്യാഹേ...? നിന്റെ പേരെന്താ...? ഓമ്പേരു സൊല്ലെട....?"
അറിയാവുന്ന ഭാഷകളിലെല്ലാം പ്രവീൺ അവന്റെ പേരു ചോദിച്ചു...!!
ഇപ്രാവിശ്യം അവൻ മറുപടി പറഞ്ഞു.
"മേരാ നാം ... കിഷൻ ഭാബേ...."
(തുടരും)
ബെന്നി ടി ജെ
21/05/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo