ഗുണപാഠം
കഥ
കഥ
"വെളൂക്കുമ്പോൾ കുളിക്കേണം
വെളുത്തുള്ളതുടുക്കണം...."
കുട്ടികളെ നല്ല കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ കിട്ടയ അവസരം ആവേശത്തോടെ ആഘോഷിച്ചുകൊണ്ട് ക്ലാസ് പുരോഗമിക്കുന്നതിനിടയിലാണ് ഒരു രസം കൊല്ലി പോലെ പൂറകിലെ ബഞ്ചിലിരിക്കുന്ന ബാലൻ അടുത്തിരിക്കുന്ന പുഷ്കരനോട് തമാശ പറയുന്നതും അടക്കി ചിരിക്കുന്നതും പീതാംബരൻ മാസ്റ്റുടെ ശ്രദ്ധയിൽ പെട്ടത്.
'ബാലനും പുഷ്കരനും stand up "എന്ന മാസ്റ്റുടെ ഇടിവെട്ടും വണ്ണം ആജ്ഞ കേട്ട് രണ്ടുപേരും തലചൊറിഞ്ഞ് നാണിച്ച് എഴുനേറ്റു നിന്നു.
താൻ ചുഴറ്റിയ ചൂരൽ ആരുടെയെങ്കിലും കൈവെള്ളയിൽ ചുവന്നുതുടുത്ത വടു ഉണ്ടാക്കാതെ തിരിച്ചെടുത്ത ചരിത്രമില്ലാത്ത മാസ്റ്ററുടെയരികിലേക്ക് അവർ ആജ്ഞാനൂസാരികളായി നീങ്ങി. ഇനിയെന്ത് ഏന്ന സംശയമില്ലാതെ കൈ നീട്ടാൻ തയ്യാറായി നിന്ന ബാലനെ തള്ളിനീക്കി മാസ്റ്റർ പുഷ്കരന്റെ നേർക്ക് തിരിഞ്ഞു.,
"എന്തിനാടാ നീ ചിരിച്ചത്? തമാശ വല്ലതുമാണെങ്കിൽ പറ .ഞങ്ങളും കേൾക്കട്ടെ.'

ബാലൻ പറഞ്ഞത് വാസ്തവത്തിൽ ഒരൂ തമാശയല്ലായിരുന്നു. താനതുകേട്ട് ചിരച്ചത് ശരിക്കും ഒരു ചിരിയുമല്ലായിരുന്നു. അതുകൊണ്ട് ഏറ്റു പറഞ്ഞാൽ ചൂരലിൽ നിന്ന് രക്ഷപ്പെടാനും സാദ്ധ്യതയുണ്ടെന്ന് പുഷ്കരന്റെ മനസ്സിലൊരു വെളിപാടൂണ്ടായി.
"സർ, '
'പിന്നെ,വീട്ടില് വെളൂത്ത തുണിയങ്ങനെ അട്ടിയട്ടിയാക്കി വെച്ചേക്കല്ലേ ?' എന്നാണ് അവൻ പറഞ്ഞത്. '' എന്ന പുഷ്കരന്റെ ഏറ്റു പറച്ചിൽ മാസ്റ്ററെ ഒരു കൊള്ളിയാൻ പോലെ പൊള്ളിച്ചു..

വെളുത്തതുടുക്കാനില്ലാത്തവരെ നല്ല കുട്ടികളുടെ കൂട്ടത്തിൽ എണ്ണാൻ കൂട്ടാക്കാത്ത ആ പാഠത്തിലെ പാഠം തിരിച്ചറിഞ്ഞ മാസ്റ്റർ ബാലനേയും പുഷ്കരനേയൂം അവരുടെ സ്ഥാനത്തേക്ക് തോളിൽ കൈ തട്ടി തിരിച്ചയച്ചു.
By
Rajan Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക