Slider

ചിലപെണ്ണുങ്ങൾഇങ്ങനെയൊക്കെ

0

പകൽ മുഴുവൻ കൂട്ടുകാരോടൊത്തു പൊൻമുടി മൊത്തം കറങ്ങിയതിന്റെ ക്ഷീണം കാരണം രജീഷ് വളരെ നേരത്തെ തന്നെ ഉറക്കത്തിലായി... മൊബൈലിന്റെ നിർത്താതെയുള്ള ബെൽ ഇടയ്ക്ക് അവന്റെ ഉറക്കത്തിനു തടസ്സമായി പാതിരായ്ക്ക് ഇതാരാണ് പകുതി തുറന്ന കണ്ണുകളോട് കൂടി രജീഷ് മൊബൈൽ എടുത്തു നോക്കി... അപ്പുറത്തെ വിട്ടിലെ പ്രീത ചേച്ചിയുടെ കാൾ ആയിരുന്നു ഇവര് ഇ നേരത്ത് എന്തിനാ വിളിക്കുന്നതു ഇന്നി അവരെ വീട്ടിലെ കിളവിയാങ്ങണം തട്ടിപ്പോയോ എന്ന് ചിന്തിച്ചു കൊണ്ട് രജീഷ് കാൾ എടുത്തു....
ഹെലോ എന്താ ചേച്ചി ഇ സമയത്ത് വിളിച്ചത്.....
ചുമ്മാ വിളിച്ചതാ നീ പോയിട്ടൊക്കെ എപ്പഴാ വന്നത്....
ഞാൻ സന്ധ്യയായി ചേച്ചി വന്നപ്പോൾ.... എന്താ ചേച്ചി...
രജീഷേ നീ ഇന്നി തൊട്ടു അങ്ങനെ ദൂരെയൊന്നും പോകല്ലേ.... എനികത് ഇഷ്ടമല്ലകെട്ടോ... ഇന്നേ ദിവസം നിന്നെ ഒന്ന് കണ്ടതുപോലും ഇല്ല....
ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ എനികെന്താ.... എന്ന് ചോദിക്കാനായി രജീഷ് തുനിഞ്ഞപോഴെക്കും കാൾ കട്ട്‌ ആയി.... ഇവർക്കെന്താ വട്ടായോ എന്താ അവരു പറഞ്ഞത് 20കാരനായ രജീഷ് ചിന്തയിൽ മുഴുകി അവന്റെ ഉറക്കമെല്ലാം ഇല്ലാതായി... അവരുടെ ഫോണിലൂടെയുള്ള സംസാരത്തിന്റെ രീതിയും..... കാണാതിരിക്കാൻ കഴിയില്ലന്നുള്ള പറച്ചിലും അവനിൽ സംശയങ്ങൾ ഉണർത്തി....ഭർത്താവു കുട്ടികളുംഉള്ള അവർക്ക് എന്നെ കാണാതിരിക്കാൻ കഴിയില്ലെന്നു അപ്പൊ അവർക്ക് എന്നോട് ഇഷ്ടമാണോ.... തന്റെ വീട്ടിൽ എപ്പോഴും കയറിവരുന്ന...അമ്മ സ്വന്തം മോളെ പോലെ കാണുന്ന പ്രീത ചേച്ചിയെ സജീഷും ഇതുവരെയും ചേച്ചി എന്നതിൽ കവിഞ്ഞു മറ്റൊരു കണ്ണുവച്ചു നോക്കിയിട്ടില്ല. ഇപ്പൊ അവരു തന്നെ അവന്റെ മനസ്സ് മാറ്റിയിരിക്കുന്നു... സജീഷിന്റെ മനസ്സിൽ പലപല ആഗ്രഹങ്ങളും കടന്നുപോയി... അവൻ ആ രാത്രി തന്നെ അവർക്ക് ഫോൺ ചെയ്തു... അവന്റെ കാൾ കാത്തു ഇരുന്ന പോലെ ഫസ്റ്റ് ബെല്ലിനു തന്നെ പ്രീത കാൾ എടുത്തു... ആ ഫോൺ വിളി നേരംവെളുക്കുന്നതു വരെ നീണ്ടു നിന്നു..
പുതിയൊരു ബന്ധം അവിടെ തുടങ്ങുകയായിരുന്നു... പ്രീതയും രജീഷും തമ്മിൽ. രജീഷിൻറ്റെ അമ്മ പ്രീതയെ സ്വന്തം മകളെ പോലെ കരുതിയിരുന്നതുകൊണ്ടു അവൾക്കു എപ്പോഴും ആ വിട്ടിൽ കയറി വരാമായിരുന്നു.മുൻപ് വന്നിരുന്നതിനേക്കാളും ആ വീട്ടിലേക്ക് പ്രീതയുടെ വരവ് കൂടി. രജീഷ് പുതിയൊരു ലോകത്തിലേക്കു നിങ്ങുകയായിരുന്നു. പ്രീതയ്ക്ക് ഇതിന് മുന്നേ മറ്റു രണ്ടുപേരോടു ബന്ധം ഉണ്ടാരുന്നെന്നു... നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് രജീഷിനും അറിയാമായിരുന്നെങ്കിലും.. ഇപ്പൊ അതൊന്നും അവൻറ്റെ മനസ്സിലേ ഇല്ല... അവനെ സംബന്ധിച്ച് പ്രീതയെ പോലെ നല്ല ഒരു പെണ്ണ് ലോകത്തില്ലെന്നാണ്. രാത്രിയിലെ ഫോൺ വിളി മിക്കവാറും വെളുപ്പാംകാലം വരെ തുടരുമായിരുന്നു... ചേച്ചി എന്ന വിളിയൊക്കെ മാറി എടി പ്രീതേ എന്നല്ലാം ആയി മാറി. രജീഷിൻറ്റെ മനസ്സിൽ പ്രേമം ഭയങ്കരമായി മാറിയെങ്കിലും ഇടയ്ക്കെല്ലാം പട്ടാളത്തിൽ കഷ്ടപെടുന്ന പ്രീതയുടെ ഭർത്താവിനെ കുറിച്ചോർക്കുമ്പം അവന്റ്റെ മനസ്സിൽ കുറ്റബോധം അനുഭവപെട്ടു തുടങ്ങി....
ഫോണിലൂടെ സംസ്സാരികുമ്പോൾ പ്രീത രജീഷിനെ ചീത്ത വിളികുന്നത് പതിവായിരുന്നു തുടക്കത്തിലേ അത്തരത്തിലുള്ള വാക്കുകൾ അവനെ ചെറുതായി വിഷമിപ്പിച്ചിരുന്നു... ഇപ്പൊ ചീത്ത വിളി കൂടിയെന്ന് മാത്രമല്ല.. അവന്റ്റെ അമ്മയെയും അച്ഛനെയും പെങ്ങളെയും വരെ ചേർത്തു പ്രീത ചീത്ത പറയുമായിരുന്നു... ഇത്തരത്തിലുള്ള വാക്കുകള്ക് പുറമേ പ്രീത പൈസ കൂടി ചോദിച്ചു തുടങ്ങി... ചിലപ്പോഴെക്കെ പൈസ കൊടുക്കാൻ കഴിയാത വരുമ്പോൾ അന്ന് അമ്മയെ ചേർത്തു തെറി വിളിക്കുമായിരുന്നു അവൾ.... ഇതെല്ലാം രജീഷിനെ മാനസികമായി തളർത്തി...പ്രീതയും ആയുള്ള ബന്ധം സമനില തെറ്റിക്കുമെന്ന അവസ്ഥയിൽ എതിയപോൾ അവൻ ഒരുനാൾ അമ്മയോട് പൊട്ടികരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു.....
പ്രീതയിൽ നിന്നും ഇത്തരത്തിലുള്ള ഒരു ചെറ്റത്തരം പ്രതീക്ഷിക്കാതിരുന്ന ആ അമ്മയും അകെ തളർന്നുപോയി.... ഒരു ആണ്കുട്ടിയുള്ള വിട്ടിൽ ഒരു അന്യ പെണ്ണിന് ഇത്രയും സ്വാതന്ത്ര്യം കൊടുത്ത താനാണല്ലോ യഥാർത്ഥ തെറ്റുകാരിയെന്നു ആ അമ്മ സ്വയം ചിന്തിച്ചു..... ആരോടും ഒന്നും പറയാതെ അമ്മ പ്രീതയോട് സംസാരിച്ചു.... നിന്റ്റെ അനിയൻ ആകുവാൻ പ്രായമുള്ള... എന്റ്റെ മോനോട് ഇത് വേണുമായിരുന്നോ... ഞാൻ കാലുപിടിക്കാം ഇനിയെങ്കിലും നീ അവനെ വെറുതെ വിടു.... ദൈവം എന്നൊരാൾ മുകളിൽ ഉണ്ട് അത് നീ മറക്കണ്ട.. .ആ വാക്കുകൾ ഒന്നും അവളിൽ ഒരു കുലുക്കവും ഉണ്ടാക്കിയില്ല ഇതെല്ലാം എനിക്കൊരു പുത്തരിയല്ലന്ന മട്ടിൽ പ്രീത തലയും താഴ്ത്തിയിരുന്നു.... അമ്മ അവിടെ നിന്നും ഇറങ്ങുവാൻ നേരം ഇതുംകൂടി പറഞ്ഞു ദയവായി നീ ഇന്നി എന്റ്റെ വീട്ടിലേക്ക് വരരുതേ... ഇന്നി നീ വന്നു കഴിഞ്ഞാൽ ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല...
ഇതോടു കൂടി പ്രീതയിൽ നിന്നും രെജീഷ് രക്ഷപെട്ടെങ്കിലും... അവന്റ്റെ മനസ്സിൽ പ്രീതയൊരു നോവായി തന്നെ നിലനിന്നത് അവന്റ്റെ മാനസികനിലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി.... അവസാനം കുറച്ചു നാളത്തെ കൌണ്സിലിംഗ് വേണ്ടി വന്നു രജീഷിന് പഴയ രീതിയിലേക്ക് മടങ്ങി വരുവാൻ.... അവളാകട്ടെ പ്രീത യാതൊരു കൂസലുമില്ലാതെ ഇപ്പോഴും ഒരുങ്ങി ചമഞ്ഞു പുതിയ ആരയോ വലയിൽ വിഴ്ത്തി സ്വന്തം ഭർത്താവിനെ ചതിച്ചു കൊണ്ട് ജീവിതം ആസ്വദിച്ചു ജീവിക്കുന്നു...........
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo