ഇന്നു ഇവടെ പൂരം ആണ്.. ആനകളും മേളവും കുടമാറ്റവും..നല്ല ചേലാണ് കാണാൻ..എല്ലാ വർഷവും ഞങ്ങൾ പോവും.. ചെറുതായിരുന്നപ്പോ അച്ഛന്റെ തോളിൽ ബലൂൺ ഉം പീപ്പി ഉം പിടിച്ചു ഇരുന്നു പൂരം കാണാൻ നല്ല രസം ആയിരുന്നു.
അമ്മയും അച്ഛനും ഉണ്ണിയും പോവാൻ തയ്യാറാവ..
മുല്ലപൂ ഉം പൊരി ഉം എല്ലാം വാങ്ങി തരാം പറഞ്ഞിടുണ്ട് അച്ഛൻ.
"കുഞ്ഞാ ഇനീം നിന്റെ ഒരുക്കം കഴിഞ്ഞിലെ? കല്യാണ പന്തലിൽക്ക് ഒന്നും അല്ലല്ലോ ! ഈ പെണ്ണിനെ കൊണ്ട് തോറ്റു''.. അമ്മ ചൂടാവാൻ തുടങ്ങീണ്ട്..
''കുഞ്ഞാ വേഗം വാ.. വെടിക്കെട്ട് തുടങ്ങാറായി..''ഇത്തവണ അച്ഛൻ ആണ്..

ഉണ്ണി അവനു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറയുന്നത് കേട്ടാണ് ഞാൻ മുറിയിൽ നിന്നും ഇറങ്ങിയത്. എന്റെ കോലം കണ്ടു അമ്മക്ക് ശുണ്ടി പിടിച്ചു.. " നീ ഇത് എന്ത് ഭാവിച്ചാ പെണ്ണേ? ഇനീം തയ്യാറായില്ലേ?.. നേരം ഇരുട്ടാറായി. വേഗം പോയി വരണം. ''
''ഞാൻ വരണില്ല നിങ്ങൾ പൊക്കോളൂ.''
''എന്തെ ഇപ്പൊ ഇങ്ങനെ ഒരു മനംമാറ്റം? കണ്ടില്ലേ കണ്ണേട്ട നിങ്ങടെ മോൾടെ സ്വഭാവം.. മൂശേട്ട ആയിരിക്കുന്നു. നിക്ക് ദേഷ്യം വരിണ്ട്.''
തല താഴ്ത്തി നിക്കുന്ന എന്റെ തോളിൽ കൈവെച്ച് അച്ചൻ ചോദിച്ചു..'' ന്താ ന്റെ കുട്ടിക്ക്? വയ്യെ? നമുക്ക് പെട്ടെന്ന് പോയി വരാ..''
''ഇല്യ അച്ചാ.. ഞാൻ ഇവടെ ഇരുന്നോളാ.. നിങ്ങൾ പൊക്കോളൂ.. ''
''നിന്നെ ഇവടെ ഒറ്റക്ക് ആക്കി പോവാൻ പറ്റില്ലല്ലോ!
ഒരു കാര്യം ചെയ്യാ.. ന്റെ കുട്ടി ഞങ്ങൾ വരണ വരെ മാലത്യേച്ചിടെ വീട്ടിൽ പോയി ഇരിക്ക്.അവരു കാവിൽക്ക് ഒന്നും പോണ്ടാവില്ല...''
മാലത്യേച്ചി... തന്റെ മറ്റൊരു പേടി സ്വപ്നം !!!
" വേണ്ട..വേണ്ടച്ചാ.. ഞാൻ ഇവിടെ ഇരുന്നോളാ.. ''
''പറയണത് കേക്ക് കുട്ട്യേ ''
''ഇല്ല.. ഞാൻ പോവില്ല..!''
''ന്നാ ആരും പോണ്ട.. ഇവടെ ഇരിക്കാ.. ഈ പെണ്ണ് കാരണം എങ്ങോട്ടും പോവാൻ പറ്റാണ്ടെ ആയി ലോ .. എപ്പോഴും മോന്ത വീർപ്പിച്ചോണ്ടാ''.. ദേഷ്യം കൊണ്ട് അമ്മടെ കയ് എന്റെ മേലെ വീണു .
ഉണ്ണി കരയാറായിണ്ട്.. അവനു പൂരോം ആനേം ഒക്കെ നല്ല ഇഷ്ടാ.
''അവൾക്ക് വയ്യച്ചാ ഇവടെ കിടന്നോട്ടെ. മാലതിയോട് ഇടക്ക് വന്നു നോക്കാൻ പറയാ.. വാതിൽ പൂട്ടി താക്കോൽ മാലതിടേൽ കൊടുക്കാം. മോളു കിടന്നോളൂ.
മാലതി:
ഞാൻ മുറിയിൽ ചെന്ന് കിടന്നു.'' മാലത്യേച്ചി'' ! ആ പേരു തന്നെ നിക്ക് ഇപ്പൊ പേടിയാ.ചെറുപ്പംതൊട്ട് എന്നെ നോക്കീത് അവരാ .
കുളിപ്പിക്കലും കഴിപ്പിക്കലുമൊക്കെ.അവരു കല്യാണം ഒന്നും കഴിച്ചില്ല.. ന്നോട് നല്ല സ്നേഹാർന്നു. ഇടക്കിടക്ക് അവരുടെ വീട്ടിൽ കൊണ്ടോവും. കൂടെ കിടത്തും അവരെ നിക്ക് ഇഷ്ടാച്ചാലും അവർടെ ചില തൊടലും പിടിക്കലും നിക്ക് ഇഷ്ടാവ്ണ്ടാർന്നില്ല.

അമ്മ എപ്പോഴും പറയും അന്യ പുരുഷൻമാരോട് അധികം അടുപ്പം കാണിക്കരുത് എന്ന്., ദേഹത്ത് തൊടാൻ സമ്മതിക്കരുത് എന്നൊക്കെ.കുറച്ചു മാസം മുന്നെ സ്ക്കൂളിൽ 5ാം ക്ലാസ് തൊട്ട് ഉള്ള ഗേൾസിനു കൗൺസിലിങ്ങ് നടത്തി.ആ ആന്റിയും പറഞ്ഞത് എല്ലാ അങ്കിളുമാരെയും വിശ്വസിക്കരുത് ദേഹത്ത് തൊടാൻ സമ്മതിക്കരുത് എന്നാ .പക്ഷെ ആന്റിമാരോ? അത് ആരും പറഞ്ഞു തന്നില്ല.. ദേഹത്ത് തൊടാൻ പാടില്ലാത്ത ഭാഗങ്ങൾ ഉണ്ട് എന്ന് അമ്മ പറഞ്ഞു.ആണുങ്ങൾ തൊടരുത് എന്നെ പറഞ്ഞുള്ളു. പെണ്ണുങ്ങളോ?
നിക്ക് ഇഷ്ടാവണില്ലാ അവരു അവടേം ഇവടേം ഒക്കെ തൊടണത്. ഏതിർത്താ അവരു നല്ലോം ഉപദ്രവിക്കും. നുള്ളും. പഴുത്ത ചട്ടുകം ദേഹത്തുവെക്കും. അമ്മടെ അടുത്ത് പറഞ്ഞ് ചീത്ത കേപ്പിക്കും ന്ന് ഭീഷണിപ്പെടുത്തും. അമ്മക്കു നല്ല വിശ്വാസാ അവരെ.ഞാൻ പറഞ്ഞ വിശ്വസിക്കില്ല.നിക്ക് ചീത്ത കേക്കും.
പൂരം:
നിക്ക് ഇപ്പൊ ആൾക്കൂട്ടം പേടിയാ... കഴിഞ്ഞവട്ടം മേമടെ അവടത്തെ പൂരത്തിന് പോയപ്പോ.....ബലൂണും വാങ്ങി അച്ചന്റെ കയ്യിൽ മുറുകെ പിടിച്ച് നടക്കുമ്പോഴാ... ആൾക്കൂട്ടത്ത്ന്ന് ഓരോ കയ്യ് നീണ്ടു വന്നു ദേഹത്ത് തട്ടണത്.അമ്മ പറഞ്ഞ തൊടാൻ പാടില്യാത്തോടത്തൊക്കെ.നിക്ക് ആകെ പേടിയായി.തോണ്ടലു കൂടി വന്നപ്പോ തിരിഞ്ഞ് നോക്ക്യപ്പോ ഇവടെ നാട്ടിൽ ഉള്ള മാമനാ. ന്റെ കൂട്ടുകാരിടെ അച്ചൻ..

സ്ക്കൂൾ വിട്ട് സന്ധ്യക്ക് നടന്നു വരുമ്പൊ അങ്കിളുമാരു വല്ലാത്തൊരു നോട്ടം ആണ് .ഞാൻ വേറെ എന്തൊ ജീവിയാണ് എന്ന മട്ടിൽ.ആ നോട്ടം കണ്ടാ തന്നെ പേട്യാവും. ഞാൻ വേഗം വീട്ടിക്ക് ഓടും.
ബസ്സിൽ നിക്കുമ്പോ കണ്ടക്ടർ മാമ പൈസ വാങ്ങുമ്പോ കയ്യിൽ പിടിക്കും. അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോ ദേഹത്ത് തട്ടി ഒരു വൃത്തികെട്ട ചിരി ചിരിച്ച്ട്ട് പോവും...
നിക്ക് പ്പോ എല്ലാരേം പേടിയാ... ആൾക്കൂട്ടോം.. വഴിലെ അങ്കിളുമാരേം.. കണ്ടക്ടറു മാമേനേം .. പിന്നെ .. പിന്നെ... മാലത്യേച്ചിനേം..
ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. ആരോടാ പറയാ.. എന്നെ ചീത്ത പറയേള്ളു. എന്റെ തെറ്റാ പറയില്ലെ..
കൊറച്ചുസായിട്ട് ഞാൻ മാറി പറയ്ണ്ട് അമ്മ.. പേടിച്ചിട്ടാ.. നല്ല പേടിയാ ഇപ്പൊ.. പുറത്തിറങ്ങാനും വീട്ടിൽ ഇരിക്കാനും... ഉറങ്ങാൻ കൂടെ പറ്റണില്ല്യ.. വെറുതെ ഇരിക്കുമ്പോ കരച്ചിലു വരുവാ...

ഞാൻ ഇന്നലെ മാലത്യേച്ചിടെ കൂടെയാ കിടന്നെ. അവര് .. അവര് ന്നെ....
ചത്താലോന്ന് തോന്നിപോവാ.. പക്ഷെ നിക്ക് പേടിയാ...
അതാ ആരുടെയോ കാലനക്കം
മാലത്യേച്ചി ആവും.. ഇല്ല്യ.. ഇനി സമ്മതിക്കില്ല്യ ഞാൻ..
ഇവടെ അമ്മടെ സാരി ഇരിക്കുന്നുണ്ട്.. മേശപ്പുറത്ത് കേറി ഫാനിൽ കുരിക്കിട്ട് ചാവാൻ പോവാ ഞാൻ ... ഇനി സമ്മതിക്കില്ല ഞാൻ..

********************************
കതകിൽ തുടർച്ചയായി തട്ടുന്നത് കേക്കുന്നുണ്ട്..
''കുഞ്ഞാ....''
അത് അച്ചന്റെ ശബ്ദം ആണ്..
''വതിൽ തുറക്ക് കുട്ട്യേ..
അച്ചനെ പേടിപ്പിക്കല്ലേ... തുറക്ക് ''
അത്.. അത് ന്റെ അച്ചൻ അല്ലേ....!
ഓടിച്ചെന്ന് കതകു തുറന്ന് അച്ചനെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരഞ്ഞു.
ഉത്തരത്തിൽ കെട്ടിയിരുന്ന കൊലക്കയർ കണ്ട് അച്ചൻ സ്തബ്ധനായി നിന്നു. അച്ചന്റെ കണ്ണീർ എന്റെ ഉച്ചിയിൽ വീഴുന്നുണ്ടായിരുന്നു...

''ന്താ കുട്ട്യേ... അച്ചനോട് പറ.. '' ഇടറിയ സ്വരത്തിൽ അച്ചൻ പറഞ്ഞു.
''ഒരു നിമിഷം വൈകിയിരുന്നെങ്കിൽ.. ന്റെ കുട്ടി... ഓർക്കാൻ വയ്യാ അച്ചനു...
ന്റെ കുട്ടിക്ക് അച്ചനോട് പറഞ്ഞുടെ എന്തും. പറ, ന്താ നിനക്ക് പറ്റ്യേ? അച്ചൻ ശ്രദ്ധിക്ക്ണ്ട് നിന്റെ മാറ്റം.. പുറത്ത് മഴ ആർത്തുലച്ചു പെയ്യുകയാണ്.. ഞാൻ എല്ലാം അച്ചനോട് പറഞ്ഞു.. ശേഷം ഒരു പേമാരി പെയ്തൊഴിഞ്ഞ പോലെ തോന്നി...
''നിനക്ക് ഒന്നും സംഭവിക്കില്ല.. എന്തുണ്ടേലും പറയണം.അച്ചൻ നോക്കിക്കോളാട്ടോ..

മതി.. ഇത് കേട്ടാ മതി.. അച്ചൻ എന്നെ വിശ്വസിച്ചുലോ.. ചീത്ത പറഞ്ഞില്ല്യാലോ.. ഇത് മതി .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക