Slider

കാലത്തിന്റെവിശപ്പ്

0

കാലത്തിന്റെവിശപ്പ്
വിത്തെറിഞ്ഞെന്നും കൊയ്തെടു-
ത്തീടുന്ന നല്ലരിക്കതിരുകൾ
കപ്പം കൊടുക്കുന്ന കർഷകാ, 
 നിന്റെ വിശപ്പിനോളം വരികയി-
ല്ലൊരിക്കലും വയലിന്റെ
അധിപന്റെ അവകാശബോധം.
ചേറിലും,ചെളിയിലും നീ നട്ടവി-
ത്തുകൾ നാളെ കതിരുകൾ
പൂക്കുന്ന പൊൻചെടിയായിടും.
അവിടെ നീ കൊണ്ടവെയിലിന്റെ
തീക്ഷണമാം സഹനം വരില്ല
ജന്മിതൻ ഉടമ്പടികല്പനകൾ.
ചേറിന്റെ മണമില്ല നിന്റെ വറ്റിയ
ചോരയിൽനിന്നുതിർന്നൊരാ
വിയർപ്പിന്റെ മണമാണതിനു.
 പറയിട്ടളന്നൊരാ പൊന്മണി -
ക്കൂനകളിൽ നിനക്കുള്ളതേതോ
ഏറ്റം ചെറുതോ?,പിന്നിലായി.
എങ്കിലും നീ വീശിയെറിയുന്നു
വിത്തുകൾ പിന്നെയും, ജന്മിതൻ
അറകൾ നിറയ്ക്കുവാനല്ലത്,
അന്നത്തെ രാപ്പകൽ താണ്ടുവാൻ കുടിലിന്റെയുള്ളിൽ തീകൂട്ടികാക്കുന്ന കണ്ണുകൾതൻ വിശപ്പിനായല്ലോ.
കാലം മറഞ്ഞുപോയി,ഇന്നിവിടെ
നോക്കുകിൽ ചേറിലും, ചെളിയിലും
പതിയുന്ന കോലങ്ങൾ പേരിന്നുമാ-
ത്രമായ്, മണ്ണിട്ടുമൂടിയ വയലുകളിൽ
നാം തീർക്കുന്നു ബഹുനിലമന്ദിരങ്ങൾ.
വയലുകളോർമ്മയായ്, കിണറുകൾ
വറുതിയായി, പുഴകളോ എങ്ങോ
മറഞ്ഞുപോയ്, ശേഷിക്കും നീരുറവ
മലിനമായി നാറുന്നുവെങ്കിലും ചോദിക്കാനാർക്കിവിടെ നേരം.
നമുക്കുള്ള അന്നം വരുന്നൊരുദേശം അറിയില്ലയെങ്കിലും, പണമുള്ള കൈകൾ കടമെടുത്തിടൂന്നു കാലം നമുക്കായി. എത്രനാളിങ്ങനെ താണ്ടുവാൻ, നാമിന്നു രോഗികൾ വിഷമുള്ള ഭോജ്യത്തിനാൽ.
ഒരുനാളിൽ നാമിതിനുത്തരമേകണം,
തുടരുകിൽ നാശത്തിൻ വിലയിടും വിധിയിവിടെ,ശേഷിക്കും അന്നദാ-
താക്കളെ താങ്ങുവാൻ നമ്മളാൽ
നീട്ടുന്ന കൈകളെൻ വെറും സ്വപ്നം.
ഇനിയെനിക്കൊറ്റക്കു മാറ്റുവാൻ
കഴിയില്ലയെങ്കിലും, ഞാനിവിടെ
കുറിച്ചൊരീ വാക്കുകൾ,നിങ്ങളിൽ
പ്രേരണ തീർത്താൽ അതുമതിയെ-
നിക്കെന്റെ ദുഃഖത്തിൻ വിശപ്പടക്കാൻ.
അനിലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo