"നിയാസേ ...
നീയാ പാചകപ്പുരയിലോട്ടൊന്നു പോയി നോക്കേടാ ..
അവർക്കെന്തെലും ആവശ്യമുണ്ടോന്നൊക്കെ .."
നീയാ പാചകപ്പുരയിലോട്ടൊന്നു പോയി നോക്കേടാ ..
അവർക്കെന്തെലും ആവശ്യമുണ്ടോന്നൊക്കെ .."
"ഇല്ലുമ്മാ അവിടൊക്കെ എല്ലാം ഏർപ്പാടാക്കീട്ടുണ്ട് ...
അതോർത്തു ഉമ്മ ബേജാറാവണ്ട ..."
അതോർത്തു ഉമ്മ ബേജാറാവണ്ട ..."
പെണ്ണു കാണൽ ചടങ് കഴിഞ്ഞതു തൊട്ടു ഉമ്മ ഓടിനടപ്പാ ..
ആരെയൊക്കെ ക്ഷണിക്കണം ...
ബിരിയാണി ഉണ്ടാക്കാൻ ആരെ വിളിക്കണം ..
എന്നു തൊട്ടു സകല കാര്യങ്ങളിലും ബേജാറ് ഉമ്മാക്കാരുന്നു..
ആരെയൊക്കെ ക്ഷണിക്കണം ...
ബിരിയാണി ഉണ്ടാക്കാൻ ആരെ വിളിക്കണം ..
എന്നു തൊട്ടു സകല കാര്യങ്ങളിലും ബേജാറ് ഉമ്മാക്കാരുന്നു..
"നിന്റെ കളി കണ്ടാൽ തോന്നുമല്ലോ കദീസു കല്യാണം
നിന്റെയാണെന്നു ..."
അമ്മാവന്റെ വക ഉമ്മാക്കിട്ടൊരു കൊട്ട് ...
നിന്റെയാണെന്നു ..."
അമ്മാവന്റെ വക ഉമ്മാക്കിട്ടൊരു കൊട്ട് ...
"ഇക്കാക്ക് അങ്ങനൊക്കെ പറയാം ..
എനിക്കാകെയുള്ളൊരു മോനാ ..
അതിനു ഞാനല്ലാണ്ട് പിന്നാരാ ഓടി നടക്കേണ്ടു ...
ഈ കല്യാണം കഴിഞ്ഞാ പിന്നെ ഇവിടെ ആൾക്കാര് കൂടണേൽ എന്റെ മയ്യത്തെടുക്കണം ..."
അതും പറഞ്ഞുമ്മ
കുലുങ്ങിച്ചിരിച്ചു ...
എനിക്കാകെയുള്ളൊരു മോനാ ..
അതിനു ഞാനല്ലാണ്ട് പിന്നാരാ ഓടി നടക്കേണ്ടു ...
ഈ കല്യാണം കഴിഞ്ഞാ പിന്നെ ഇവിടെ ആൾക്കാര് കൂടണേൽ എന്റെ മയ്യത്തെടുക്കണം ..."
അതും പറഞ്ഞുമ്മ
കുലുങ്ങിച്ചിരിച്ചു ...
എനിക്കും ഇക്കാക്കും ചിരി വരാത്തോണ്ടാവും ഉമ്മ വേഗം വിഷയം മാറ്റി ....
"എടാ ..
കോഴി ബിരിയാണി പറ്റാത്തോർക്കുള്ള ഭക്ഷണം കൊറച്ചു
കൂടുതലുണ്ടാക്കാൻ പറ ..
ഇപ്പൊ കൊളസ്ട്രോളും ഷുഗറും കാരണം ആൾക്കാർക്ക് നേരാം വണ്ണം തിന്നാനും വയ്യാണ്ടായി .."
"എടാ ..
കോഴി ബിരിയാണി പറ്റാത്തോർക്കുള്ള ഭക്ഷണം കൊറച്ചു
കൂടുതലുണ്ടാക്കാൻ പറ ..
ഇപ്പൊ കൊളസ്ട്രോളും ഷുഗറും കാരണം ആൾക്കാർക്ക് നേരാം വണ്ണം തിന്നാനും വയ്യാണ്ടായി .."
"അതു നീ പറഞ്ഞതു നേരാ .."
അമ്മാവന് ഉമ്മാന്റെ ആ ഡയലോഗു പെരുത്തിഷ്ടപ്പെട്ടു ...
അമ്മാവന് ഉമ്മാന്റെ ആ ഡയലോഗു പെരുത്തിഷ്ടപ്പെട്ടു ...
"നീയും എന്തേലും കഴിച്ചു പോയി കിടന്നോടാ ..
രാവിലെ മുതൽ ഓടി നടക്കുവല്ലേ ...
പുറത്തെ കാര്യങ്ങൾ ഞാൻ
നോക്കിക്കോളാ ..."
അമ്മാവനങ്ങിനെ പറഞ്ഞപ്പോ ആശ്വാസം തോന്നി ...
രാവിലെ മുതൽ ഓടി നടക്കുവല്ലേ ...
പുറത്തെ കാര്യങ്ങൾ ഞാൻ
നോക്കിക്കോളാ ..."
അമ്മാവനങ്ങിനെ പറഞ്ഞപ്പോ ആശ്വാസം തോന്നി ...
സത്യം പറഞ്ഞാ നല്ല ക്ഷീണമുണ്ട് ..
പക്ഷേ കിടന്ന ഉറക്കം വരില്ലാലോ ..
കണ്ണടച്ചാ അവളുടെ
മുഖമാ മനസ്സിൽ ..
ആദ്യ കാഴ്ചയിൽ തന്നെ അത്രക്കിഷ്ടപ്പെട്ടു പോയിരുന്നു ...
പക്ഷേ കിടന്ന ഉറക്കം വരില്ലാലോ ..
കണ്ണടച്ചാ അവളുടെ
മുഖമാ മനസ്സിൽ ..
ആദ്യ കാഴ്ചയിൽ തന്നെ അത്രക്കിഷ്ടപ്പെട്ടു പോയിരുന്നു ...
നമ്മുടെ തറവാടിന് ചേർന്ന ബന്ധല്ലാന്നൊക്കെ പറഞ്ഞു ഉമ്മ ഒഴിയാനൊക്കെ നോക്കിയതാ ...
നിയാസിന് ഇഷ്ടായെങ്കി പിന്നെ ഒന്നും നോക്കണ്ടാന്നു പെങ്ങള് പറഞപ്പോ പിന്നെ ഉമ്മയെതിർത്തൊന്നും പറഞ്ഞില്ല ...
അന്നു തൊട്ടു മനസ്സിൽ കൊണ്ടു നടക്കാ അവളെ ..
നിയാസിന് ഇഷ്ടായെങ്കി പിന്നെ ഒന്നും നോക്കണ്ടാന്നു പെങ്ങള് പറഞപ്പോ പിന്നെ ഉമ്മയെതിർത്തൊന്നും പറഞ്ഞില്ല ...
അന്നു തൊട്ടു മനസ്സിൽ കൊണ്ടു നടക്കാ അവളെ ..
കല്യാണത്തിനു മുന്നേയുള്ള ചുറ്റിക്കളികളൊന്നും ഉമ്മാക്കിഷ്ടല്ലാത്തോണ്ട് അവളോടു കൂടുതൽ സംസാരിക്കാനും മടിയാരുന്നു ..
"എന്താടാ സ്വപ്നം കണ്ടോണ്ടിരിക്കുന്നെ ..
വന്നെന്തെങ്കിലും കഴിച്ചു പോയുറങ്ങാൻ നോക്കു ..."
വന്നെന്തെങ്കിലും കഴിച്ചു പോയുറങ്ങാൻ നോക്കു ..."
പെങ്ങളാണ് ...
അടുക്കള ഭാഗത്തെ കാര്യങ്ങൾ അവളാ നോക്കുന്നെ ...
അടുക്കള ഭാഗത്തെ കാര്യങ്ങൾ അവളാ നോക്കുന്നെ ...
സത്യത്തിൽ അവളെന്നേക്കാൾ രണ്ടു വയസിനു ഇളയതാ ...
പക്ഷേ പെരുമാറ്റത്തിലും സംസാരത്തിലും ഞാൻ അനിയനും അവള് ചേച്ചിയുമാ ...
അത്രക്ക് പക്വതയോടെ കാര്യങ്ങളൊക്കെ നടത്താൻ അവൾക്കുള്ള മിടുക്കു
ഒന്നു വേറെയാ ...
പക്ഷേ പെരുമാറ്റത്തിലും സംസാരത്തിലും ഞാൻ അനിയനും അവള് ചേച്ചിയുമാ ...
അത്രക്ക് പക്വതയോടെ കാര്യങ്ങളൊക്കെ നടത്താൻ അവൾക്കുള്ള മിടുക്കു
ഒന്നു വേറെയാ ...
നാളെ ഉറക്കൊഴിയാനുള്ളതാന്നുള്ള ഒരു ധ്വനിയുണ്ടോ അവളുടെ സംസാരത്തിൽ ...
ഏയ് അതാവില്ല ...
ഏയ് അതാവില്ല ...
കിടക്കാൻ നേരം മൊബൈലെടുത്തു നോക്കി ...
മെസ്സേജുകളുടെ ബഹളമാണ് ..
കൂടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ എല്ലാരും കൂടെ
എന്നെ ട്രോളുന്നുണ്ട് ...
മെസ്സേജുകളുടെ ബഹളമാണ് ..
കൂടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ എല്ലാരും കൂടെ
എന്നെ ട്രോളുന്നുണ്ട് ...
ആദ്യമായി മണിയറയിൽ കേറുന്നതു തൊട്ടു പലതും ....
ഇതൊന്നു കഴിഞ്ഞോട്ടെ ...
കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാർക്കും ....
ഇതൊന്നു കഴിഞ്ഞോട്ടെ ...
കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാർക്കും ....
അവൾക്കൊന്നു വിളിച്ചാലോ ...
അല്ലെ വേണ്ടാ ...
ഇപ്പൊ മൈലാഞ്ചിക്കല്യാണത്തിന്റെ തിരക്കിലാവും ...
അല്ലെ വേണ്ടാ ...
ഇപ്പൊ മൈലാഞ്ചിക്കല്യാണത്തിന്റെ തിരക്കിലാവും ...
ഗാലറിയിൽ കിടപ്പുണ്ടാരുന്ന അവളുടെ ഫോട്ടോസ് എടുത്തു നോക്കി ..
പതിയെ മൊബൈൽ നെഞ്ചിലമർത്തി വെച്ചു കണ്ണടച്ചു.
പതിയെ മൊബൈൽ നെഞ്ചിലമർത്തി വെച്ചു കണ്ണടച്ചു.
■■
"ഇക്കാ ..
പാൽ ..."
അവളുടെ ശബ്ദമാണു ചിന്തയിൽ നിന്നുണർത്തിയത് ...
പാൽ ..."
അവളുടെ ശബ്ദമാണു ചിന്തയിൽ നിന്നുണർത്തിയത് ...
"ഈ ചടങ്ങൊക്കെ
ഇപ്പോഴുമുണ്ടോ .."
എന്നും ചോദിച്ചോണ്ടു അതു വാങ്ങിച്ചു ....
ഇപ്പോഴുമുണ്ടോ .."
എന്നും ചോദിച്ചോണ്ടു അതു വാങ്ങിച്ചു ....
"ആ എല്ലാരും കൂടെ എന്റെ കയ്യിലേക്കു പിടിപ്പിച്ചതാ ...
മുഴുവൻ കുടിച്ചേക്കല്ലേ .."
എന്നും പറഞ്ഞവൾ കണ്ണിറുക്കി ...
മുഴുവൻ കുടിച്ചേക്കല്ലേ .."
എന്നും പറഞ്ഞവൾ കണ്ണിറുക്കി ...
'ഇനിയങ്ങോട്ടെനിക്കുള്ളതെല്ലാം നിനക്കൂടെ അവകാശപ്പെട്ടതല്ലെ പെണ്ണെ' ന്നു മനസ്സിൽ പറഞോണ്ടു പാതിയവൾക്കു നേരെ നീട്ടി ...
കണ്ണുകൾ തമ്മിലിടഞ്ഞു ...
ചുറ്റും നിറഞ്ഞു നിന്ന നിശബ്ദതയിൽ പോലും പ്രണയത്തിന്റെ ഭാവം നിറഞ്ഞു നിൽപ്പുണ്ടെന്നു തോന്നി ..
ഒഴിഞ്ഞ ഗ്ലാസ്സ് ടീപ്പോയിക്കു മുകളിൽ വെച്ചു അവളെന്റെ
അരികിൽ വന്നിരുന്നു ...
നാണത്തോടെ മുഖം കുനിച്ചു ...
അരികിൽ വന്നിരുന്നു ...
നാണത്തോടെ മുഖം കുനിച്ചു ...
അവളുടെ കൈവിരലിൽ സ്പർശിച്ചപ്പോ ഒരൽപം വിറയലുണ്ടായോ എനിക്കു ...
പക്ഷെ പിന്നീടങ്ങോട്ട് എല്ലാം ദ്രുതഗതിയിലാരുന്നു .
¤¤
"നിയാസേ നിയാസേ ..."
ആരൊ വാതിലിൽ മുട്ടുന്നത് കേട്ടു കൊണ്ടാണു ഉറക്കമുണർന്നത്..
ആരൊ വാതിലിൽ മുട്ടുന്നത് കേട്ടു കൊണ്ടാണു ഉറക്കമുണർന്നത്..
കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ..
തുണി വാരിയുടുത്തു ഞാൻ വാതിൽ തുറന്നു ...
നസീമാണ് ..
അമ്മായീടെ മോൻ ...
നസീമാണ് ..
അമ്മായീടെ മോൻ ...
"എന്താടാ മുഖോക്കെ വല്ലാണ്ടിരിക്കുന്നെ .."?
"നീ വാടാ ഒക്കെ പറയാം ..."
എന്തോ സംഭവിച്ചിട്ടുണ്ടു ...
സ്റ്റെയർകേസിറങ്ങി താഴേക്കു നടക്കുമ്പോ പെങ്ങളോടി വന്നു നെഞ്ചിലേക്കു വീണു മുഖമമർത്തി ..
ആ കണ്ണുകള് കരഞ്ഞു കലങ്ങിയിരുന്നു ...
സ്റ്റെയർകേസിറങ്ങി താഴേക്കു നടക്കുമ്പോ പെങ്ങളോടി വന്നു നെഞ്ചിലേക്കു വീണു മുഖമമർത്തി ..
ആ കണ്ണുകള് കരഞ്ഞു കലങ്ങിയിരുന്നു ...
എനിക്കൊന്നും മനസ്സിലായില്ല ...
ചുറ്റുമുള്ളവരുടെ സഹതാപത്തോടെയുള്ള നോട്ടവും കൂടിയായപ്പൊ എനിക്കു
ക്ഷമ നശിച്ചു ...
ക്ഷമ നശിച്ചു ...
"എന്താ എല്ലാർക്കും പറ്റിയെ ..ഉമ്മയെവിടെ ...
നീയെങ്കിലും പറയെടീ എന്താ ഉണ്ടായെന്നു ..."
അവളുടെ കരച്ചിലിനു ശക്തി കൂടിയതേയുള്ളൂ ...
നീയെങ്കിലും പറയെടീ എന്താ ഉണ്ടായെന്നു ..."
അവളുടെ കരച്ചിലിനു ശക്തി കൂടിയതേയുള്ളൂ ...
ആരൊക്കെയൊ വന്നു അവളെ പിടിച്ചു മാറ്റി ...
നസീം അടുത്തേക്കു വന്നു പതിയെ എന്റെ കൈക്കു പിടിച്ചു ...
"എടാ ഉമ്മാക്കു പെട്ടന്നൊരു നെഞ്ചു വേദന വന്നു ...
ഇക്കയും മറ്റെല്ലാവരും കൂടി അപ്പൊ തന്നെ ആശുപത്രിയിലേക്ക് കൊണ്ട്പോയി ...
ഇപ്പോ കുഴപ്പോന്നും ഇല്ലാന്ന് പറഞ്ഞു ആശുപത്രീന്ന് ഇക്ക വിളിച്ചിരുന്നു ...
നീ വെഷമിക്കാണ്ടിരിക്കു ..."
ഇക്കയും മറ്റെല്ലാവരും കൂടി അപ്പൊ തന്നെ ആശുപത്രിയിലേക്ക് കൊണ്ട്പോയി ...
ഇപ്പോ കുഴപ്പോന്നും ഇല്ലാന്ന് പറഞ്ഞു ആശുപത്രീന്ന് ഇക്ക വിളിച്ചിരുന്നു ...
നീ വെഷമിക്കാണ്ടിരിക്കു ..."
"എന്താടാ ഇതൊക്കെ ...
ഇത്രയൊക്കെ നടന്നിട്ടും നിങ്ങളാരുമെന്താ എന്നെ വിളിക്കാഞ്ഞേ ...
സുബ്ഹിക്ക് എണീക്കണം എന്നു കരുതീട്ടു കിടന്നതാ ...
ക്ഷീണം കൊണ്ടോ എന്തോ അറിയാണ്ടുറങ്ങിപ്പോയി ...
ഞാൻ ജീവനോടെ ഇരിക്കുമ്പൊ എന്റുമ്മാക്കെന്തെലും പറ്റിയാൽ പിന്നെന്തിനാടാ ഇങ്ങനൊരു മോൻ ..."

"എടാ ഞാൻ പറഞ്ഞില്ലേ ..
ഉമ്മാക്കൊന്നുമില്ല ..
നമുക്കുടനെ അങ്ങോട്ടേക്കു
പോവാം ..
പ്രശ്നം അതല്ല ..."
ഉമ്മാക്കൊന്നുമില്ല ..
നമുക്കുടനെ അങ്ങോട്ടേക്കു
പോവാം ..
പ്രശ്നം അതല്ല ..."
"പിന്നെ ...?
എന്താ ഉണ്ടായതെന്ന് പറയെടാ ..."
എന്താ ഉണ്ടായതെന്ന് പറയെടാ ..."
നസീം മറുപടിയൊന്നും പറയാതെന്റെ മുഖത്തോട്ടു നോക്കി ..
"എടാ നീ കാര്യമെന്താന്നു പറ ..
ഉമ്മാനോളം വലുതല്ലാലോ
മറ്റൊന്നും .."
ഉമ്മാനോളം വലുതല്ലാലോ
മറ്റൊന്നും .."
"അതു പിന്നെ നിയാസേ ..
ഈ കല്യാണം നടക്കില്ല ..
നീ കണ്ടുവെച്ച പെണ്ണിനു ആരോടൊ പ്രണയം ഉണ്ടായിരുന്നത്രെ ...
അവളിന്നലെ രാത്രി അവന്റെ കൂടെ ഒളിച്ചോടിപ്പോയി ...
അതറിഞ്ഞപ്പോഴാ ഉമ്മാക്കു നെഞ്ചു വേദന വന്നതും തളർന്നു വീണതും ..
നിന്നെ വിളിച്ചുണർത്തി വിഷമിപ്പിക്കണ്ടാന്നു വെച്ചാ ഇത്രെം നേരം കാത്തു നിന്നതു ...."
കണ്ണിലാകെ ഇരുട്ടു കയറുന്നതു പോലെ തോന്നി ...
വീഴാതിരിക്കാനെന്ന പോലെ പന്തലിനായ് കുഴിച്ചിട്ട തൂണിൽ കയ്യമർത്തിപ്പിടിച്ചു ...

"നീ സമാധാനിക്കു ...
ഒരുകണക്കിനു ചിന്തിച്ചാൽ നല്ലതിന് വേണ്ടിയാ ..
കല്യാണത്തിന് ശേഷമാണ് അവളീ കടുംകൈ ചെയ്തതെങ്കിലോ ..."?
ഒരുകണക്കിനു ചിന്തിച്ചാൽ നല്ലതിന് വേണ്ടിയാ ..
കല്യാണത്തിന് ശേഷമാണ് അവളീ കടുംകൈ ചെയ്തതെങ്കിലോ ..."?
"എന്നാലും ..
ഒരു വാക്കു ...
ഒരു വാക്കെന്നോട് അവൾക്ക് പറഞ്ഞൂടാരുന്നില്ലെടാ ..
ഞാൻ കണ്ട സ്വപ്നങ്ങളോ പോട്ടെ ...
എന്റുമ്മ ഒരുപാടു കൊതിച്ചതാ ഈ കല്യാണം ...
സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല പാവത്തിനു ..."
വിതുമ്പിപ്പോയി ശരിക്കും ...

"ഏയ് എന്താടാ ഇതു ...
അവള് പോയാൽ അവളെക്കാൾ നല്ലതു നൂറെണ്ണം വരും ....
പോയി പണിനോക്കാൻ പറ ...
പിന്നെ കല്യാണം
കൂടാൻ വരുന്നവർ ...
കഴിയാവുന്നത്ര പേരോട് കാര്യം പറയാൻ ആളുകളെ ഏർപ്പാടാക്കീട്ടുണ്ട് ...
അറിയാതെ വരുന്നോർക്കുള്ള ഭക്ഷണവും റെഡിയാണ് ...
മാത്രല്ല നിനക്കു സന്തോഷിക്കാൻ വേറൊന്നുടെ ഉണ്ടെടാ ..."

ഞാൻ ചൊദ്യഭാവേന അവന്റെ നേരെ നോക്കി..
നസീം തുടർന്നു ..
നസീം തുടർന്നു ..
"നമുക്കു ചുറ്റും ഒരു നേരമെങ്കിലും വയറു നിറയെ ആഹാരം കഴിക്കാൻ കഴിയാത്ത എത്രയോ പേരുണ്ട് ...
നിന്റെ കല്യാണത്തിനു വേണ്ടിയുണ്ടാക്കിയ ബിരിയാണി ഞങ്ങളെല്ലാരും കൂടെ അവർക്കെത്തിച്ചു കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു ...
അതുമൊരു പുണ്യമല്ലേടാ ..."
നിന്റെ കല്യാണത്തിനു വേണ്ടിയുണ്ടാക്കിയ ബിരിയാണി ഞങ്ങളെല്ലാരും കൂടെ അവർക്കെത്തിച്ചു കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു ...
അതുമൊരു പുണ്യമല്ലേടാ ..."
ഞാനവനോട് ചിരിച്ചെന്നു
വരുത്തി ....
വരുത്തി ....
പിന്നെ നേരെ വാഷ്ബേസിനരികിലേക്കു നടന്നു...
മുഖം കഴുകി തലയുയർത്തി കണ്ണാടിയിലേക്കു നോക്കി ...
സ്വന്തം പ്രതിബിംബം ...
അപമാനിക്കപ്പെട്ടവന്റെ മുഖം ...
ഇനിയങ്ങോട്ടു സഹതാപം നിറഞ്ഞ നോട്ടങ്ങളുണ്ടാവും ...
അടക്കം പറഞ്ഞു
ചിരിക്കുന്നൊരുണ്ടാവും ....
എല്ലാം സഹിച്ചല്ലേ പറ്റൂ ...
ചെയ്യാത്ത തെറ്റിനു ശിക്ഷയേറ്റു വാങ്ങേണ്ടി വരികയെന്നത് വല്ലാത്തൊരു അവസ്ഥയാണ് ..

വേഗം ആശുപത്രിയിലേക്കു പോവണം ..
ഉമ്മാനെ നേരിൽ കണ്ടു സമാധാനിപ്പിച്ചു വേണം കൂട്ടുകാരേം വിളിച്ചു ഭക്ഷണം അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ
നോക്കാനും മറ്റും ....
ഉമ്മാനെ നേരിൽ കണ്ടു സമാധാനിപ്പിച്ചു വേണം കൂട്ടുകാരേം വിളിച്ചു ഭക്ഷണം അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ
നോക്കാനും മറ്റും ....
എല്ലാം നല്ലതിനു വേണ്ടിയാവണം ..
നല്ലതിനു വേണ്ടി മാത്രം ...
നല്ലതിനു വേണ്ടി മാത്രം ...
■□
പ്രായത്തിന്റെ ചോരത്തിളപ്പിൽ പ്രണയമുണ്ടാവാം ...
പ്രണയിച്ചവനെ സ്വന്തമാക്കണം എന്ന വാശിയും ഉണ്ടാവാം ...
പ്രണയിച്ചവനെ സ്വന്തമാക്കണം എന്ന വാശിയും ഉണ്ടാവാം ...
ഒരാളോട് പ്രണയം തോന്നുന്നുണ്ടെങ്കിൽ അതു മനസ്സിൽ വെച്ചു മറ്റൊരാൾക്കു മുന്നിൽ കഴുത്തു നീട്ടാൻ സമ്മതമല്ലെങ്കിൽ അതു സ്വന്തം വീട്ടുകാരോട് അല്ലെങ്കിൽ ഭാവി വധുവായി നിങ്ങളെ സങ്കൽപ്പിച്ചു മനസ്സിൽ കൊണ്ടു നടക്കുന്ന ആളോടെങ്കിലും തുറന്ന് പറയാൻ മനസ്സു കാണിക്കുക ..
അല്ലാതെ ഒരാളെ വിഡ്ഢി വേഷം കെട്ടിച്ചു ആളുകളുടെ മുന്നിൽ അപമാനിതനാക്കിയിട്ടാവരുത് നിങ്ങളുടെ സ്വപ്‍നം യാഥാർഥ്യമാക്കേണ്ടത് ...
പ്രണയിക്കുന്നവർക്കും വിവാഹം കഴിക്കാനിരിക്കുന്നവർക്കും സമർപ്പിക്കുന്നു ഈ പോസ്റ്റു .
മുന്നെ വായിച്ചവർ എന്നോടു ക്ഷമിക്കുക.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക