അടുത്ത ഛന്ദസ്സ് 16 അക്ഷരങ്ങള്‍ വീതം ഒരു വരിയിലുള്ള അഷ്ടിയാണ്.
1. പഞ്ചചാമരം
ലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും.
(ലക്ഷണം മറ്റൊരു തരത്തിലും പറയാം: ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം)
ഉദാഹരണം:
സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന് തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്രവിഭ്രമത്തിലെങ്കിലീ-
യെനിക്കുപിന്നെയെന്തുശങ്ക, മാറ്റമൊന്നുമില്ലതില്‍

2. അശ്വഗതി
ലക്ഷണം: അഞ്ചു ഭകാരമിഹാശ്വഗതിക്കൊടുവില്‍ ഗുരുവും
ഉദാ:
പദ്മജവല്ലഭതന്നുടെ തൃപ്പദയുഗ്മമതാ-
മുന്മിഷദംബുരുഹത്തിലമര്ന്ന രജോവിസരം
എന്മനമാകിന ദര്‍പ്പണമെപ്പൊഴുതും കഴുകി-
ക്കന്മഷമെന്നിയെ നിര്‍മ്മലമാക്കി വിളക്കിടണം.
ഈ ഛന്ദസ്സിലും അധികം ഉപയോഗമില്ലാത്ത വൃത്തങ്ങളുണ്ട്. കൂടുതല്‍ പഠിക്കണമെന്നുള്ളവര്ക്കായി അവ വിവരിക്കാം.

ഛന്ദസ്സ് അത്യഷ്ടി. അക്ഷരങ്ങള്‍ 17
1. വൃത്തം: ശിഖരിണി
ലക്ഷണം: യതിക്കാറില്‍ തട്ടും യമനസഭലം ഗം ശിഖരിണീ.
ഉദാ:
അതിക്രൂരം ബാണം കുസുമതതിയില്‍ ചെങ്കനലുപോല്‍
പതിപ്പിച്ചിടൊല്ലാ പരിമൃദുലയാമിമ്മൃഗതനൗ
നിതാന്തം നിസ്സാരം ബത! മൃഗമതിന്‍ ജീവനെവിടെ?
കൃതാന്താ ദൈത്യാനാം, തവ ച കടുബാണങ്ങളെവിടെ?
(ഭാഷാ ശാകുന്തളം)
2. വൃത്തം: മന്ദാക്രാന്താ
ലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം
ഉദാ:
പാലിക്കാനായ്ബ്ഭുവനമഖിലം ഭൂതലേ ജാതനായി-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്നീ കാഴ്ചയായ് വെച്ചിടേണം
മൗലിക്കെട്ടില്‍ തിരുകുമതിനെത്തീര്ച്ചയായ്ബ്ഭക്തിദാസന്.

ഈ ഛന്ദസ്സിലും ധാരാളം വൃത്തങ്ങളുണ്ട്.
ബാക്കി അടുത്ത പാഠത്തില്‍
ബാക്കി അടുത്ത പാഠത്തില്‍
By
Sukaami Prakash

നല്ല വിവരണം
ReplyDelete