Slider

ശൃഗാരം,രൗദ്രം,ശാന്തം..!!

0

ശൃഗാരം,രൗദ്രം,ശാന്തം..!!
□□□□□□□□□□□□□□
നൃത്തവിദ്യാലയത്തിലെമാഷിന്‍െറ
ലാസ്യഭാവം ശൃംഗാരത്തിനു
വഴിമാറിയപ്പോളാണവള്‍രൗദ്രഭാവംപൂണ്ടത്
അതോടെമാഷ് ശാന്തത്തിലേക്ക്മടങ്ങി
ഒരുപക്ഷെ! അവളുംശൃംഗാരത്തിലേക്ക്
വഴിമാറിയിരുന്നുവെങ്കില്‍ ഇന്നതൊരു
നാട്ടുവാര്‍ത്തയാകുമായിരുന്നു
നമ്മുടെമക്കളോട് നമ്മളുംപറയുക
രൗദ്രംവേണ്ടിടത്ത് രൗദ്രംവന്നാല്‍
ശൃഗാരമെല്ലാം ശാന്തമാകുമെന്ന്..!!
ബ്രേക്കിംഗ് ന്യൂസ് ലെെവ്..!!
□□□□□□□□□□□□□□□□
കൂട്ടുകാരെപ്പറ്റിയ്ക്കാന്‍ ഫേസ്ബുക്കില്‍
ലെെവ് വീഡിയോ എടുക്കാനാണവള്‍
കസേരയിട്ട് മേശപ്പുറത്ത്കയറി
ഫാനില്‍ കുരുക്കിട്ട് തൂങ്ങിയാടിയത്
പോസ്റ്റുമോര്‍ട്ടംടേബിളില്‍ കിടക്കുന്ന
അവളെപ്പറ്റിനാട്ടിലിപ്പോള്‍ വാര്‍ത്തപലതാണ്
ലെെവെടുക്കാനായിക്കയറിയവളുടെ
വാര്‍ത്തയിപ്പോള്‍ പൊടിപ്പുംതൊങ്ങലുംചേര്‍ത്ത്
ലെെവായി പോകുന്നുണ്ട് ടി വി യില്‍
ഒരു ബ്രേക്കിംഗ് ന്യൂസ് ലെെവ്..!!
ആര്‍.ശ്രീരാജ്..................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo