ഇന്നു വളരെയധികം കേൾക്കുന്ന ഒരു കാര്യമാണ് സ്ത്രീ പീഡനം... അദ്യം വേദനയോടെ കണ്ടിരുന്ന ആ വാർത്ത ഇന്നു അധികം ആർക്കും കാണുവാൻ... കേൾക്കുവാൻ താല്പര്യമില്ല... ചായക്കടയിലെ പരദൂഷണകർക് പോലും അത് വേണ്ടാ... അത് വേറഒന്നും കൊണ്ടല്ല... അതിനെ കുറിച്ച് ചർച്ച ചെയ്യുവാനും.. കൊട്ടിഘോഷിക്കുവാനും ചാനലുകളും... പത്രങ്ങളും ഉണ്ട്... പിന്നെ കേട്ടുകേട്ട് ഇതൊരു വാർത്തയായി ആർക്കും തോന്നുനില്ല... ഫേസ്ബൂകിൽ രണ്ടു പോസ്റ്റിട്ടു ലൈക് വാങ്ങി തീർക്കാവുന്ന ഒരു പ്രതിഷോധം മാത്രമായി... അങ്ങനെ ആക്കി...
നിയമവ്യവസ്ഥയോടുള്ള അനാദരവ് ആണോ... ആവിശ്യാസമാണോ... ആർക്കറിയാം.... എന്തായാലും മാധ്യമങ്ങൾ ആഘോഷിക്കാൻ ഒരു വാർത്താമാത്രമാണ്....
എന്നാൽ അതിനെകൾ ഏറെ വേദനിപ്പിക്കുന്നത് ആരോപണങ്ങൾ ആണ്.. മൊത്തം പുരുഷവർഗത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിൽ പോസ്റ്റുകൾ... അവർ കാണുന്നത് ചെറിയ ഒരുവിഭാഗം ആളുകളെയാണ്... അവർ ചെയ്ത തെറ്റിനു എല്ലാവരെയും ഒരുപോലെ ചിത്തവിളിക്കുന്നത്...എങ്കിലും അവർ മറക്കുന്ന ഒരു വിഭാഗമുണ്ട്... സ്ത്രീകളെ ബഹുമാനിക്കുന്ന...അവർക്ക് സംരക്ഷണം നൽകുന്ന നല്ലവരായ മനുഷ്യൻ....
കുറച്ചുകാലം മുൻപ്.. എന്റെ ജിവിതത്തിൽ ഉണ്ടായ സംഭവം പറയാം... പതിവുപോലെ ഞാൻ ജോലിക്ക് പോയി... ഒരു മൊബൈൽ ഷോപ്പിൽ ആണ്... അന്ന് ആ ഷോപ്പിൽ മോഷണം നടന്നതിനാൽ.. ആ റ്റെൻസിഷൻ വേറയും... അപ്പോൾ ആണ് അച്ഛന്റെ ഫോൺ കാൾ വന്നത്.. സാധാരണ വിളികുന്നത് ആയതിനാൽ ഞാൻ ആദ്യം ഫോൺ എടുത്തില്ല... രണ്ടാമതും ഫോണിൽ കാൾ വന്നപ്പോൾ നിക്ക് മനസ്സിലായി.. ഇനി കാര്യം പറയാതെ ബാലൻസ് തീരും വരെ... ഫോൺ എടുക്കാത്തത് എന്താണ് എന്ന് ചോദിച്ചുകൊണ്ടിരിക്കും.. രണ്ടും കല്പിച്ചു ഫോൺ എടുത്തു... പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു...
ഡാാ... അമ്മക്ക് തിരെ വയ്യടാ...
കേട്ടപാതി കേൾക്കാത്തപാതി.. വണ്ടി എത്ര സ്പീഡിൽ ആണ് വീട്ടിലേക് വിട്ടത് എന്നറിയില്ല... ഞാൻ അവിടെ എത്തിയതും കണ്ടത്.. അമ്മയെ താങ്ങിപിടിച്ചു നില്കുന്ന അച്ഛനെയാണ്... ശ്വാസം പോലും കിട്ടാതെ പിടയുന്ന അമ്മ... ഒരു നിമിഷമെങ്കിലും അമ്പരന്നു.. പക്ഷേ എനിക്ക് തളരാൻ കഴിയില്ല.. അത് എന്റെ അമ്മയാണ്... ഉടനെ ഫോൺ എടുത്തു... അപ്പോൾ കേള്കുന്നതതോ.. ഈ നെറ്റ്വർക്ക് ബിസി... ഉടനെ ഐഡിയ സിമ്മിൽ നിന്നും വിളിച്ചു ഫോൺ കാൾ പോകുന്നുണ്ട്... Jio സിം മുട്ടൻ പ്രാര്ക് പ്രാകി ഞാൻ അതിൽ ശ്രദ്ധിച്ചു... ചേട്ടൻ ഫോൺ എടുക്കുകയും ചെയ്തു....
ഹലോ....
ഡാാ.. പറയെടാ....
ഏട്ടാ അമ്മക്ക് പാടില്ല... പെട്ടന്നു വണ്ടിയുമായി വരണം...
ഇപ്പോൾ വരാം...
ഞാൻ അമ്മയെ നോക്കി... അമ്മക്ക് ഒട്ടും ശ്വാസം കിട്ടുന്നില്ല... ഞാൻ വേഗം അമ്മയുടെ നെഞ്ചിൽ അമർത്തി... അത് അമ്മക്ക് കുറച്ചു ആശ്വാസം ഉണ്ടാക്കി... ചേട്ടൻ വണ്ടിയുമായി വന്നതും... അമ്മയെ ഞാൻ താങ്ങി വണ്ടിയിൽ ഇരുത്തി...എത്ര സ്പീഡിൽ ആണ് വണ്ടി പോകുന്നത്... അവിടെ എത്തി പ്രാഥമിക ചികിത്സ കഴിഞ്ഞു അമ്മയെ ഞങ്ങൾ അമൃത ആശുപത്രിയിൽ മാറ്റി..കുറച്ചു സീരിയസ് ആണ്... പൈസ വേണം... 25000 രൂപ... പെട്ടന്നു... അന്ന് ഞാൻ എറണാകുളത്തു നിന്ന് ന്റെ വീടുവരെ ഹെവി സ്പീഡിൽ ആണ് വണ്ടി ഓടിച്ചത്... പക്ഷേ വീട്ടിൽ എത്തി.. ഇനി എന്ത്...
എന്റെ കൈയിൽ പൈസയില്ല... ഒരു ഓട്ടമാണ്... അന്ന്... ഒരു മകന്റെ കടമ നിർവഹിക്കാൻ... അന്നാദ്യമായി ഒരുവന്റെ മുമ്പിൽ ഞാൻ തലകുനിച്ചു... ആരോടും ഒന്നും ചോദിക്കാത്ത ഞാൻ അന്ന് ആരോടൊക്കെ ചോദിക്കാമോ അവരോടു മുഴുവൻ ചോദിച്ചു...
അന്ന് തിരികെ പൈസയുമായി ഞാൻ ആശുപത്രിയിൽ പോകുന്നത് അപകടപരമായ ഡ്രൈവിംഗ്... കിട്ടിയ പൈസ പകുതിയായി കൈയിൽ പിടിച്ചു ബാക്കി ചേട്ടനും കൊടുത്തു... കാരണം ഞങ്ങളിൽ ആരാണ് ആ ഡ്രൈവിങ്ങിൽ അവിടെ എത്തും എന്നറിയില്ല.... അന്നേരം എനിക്കും ചേട്ടനും ഞങ്ങളുടെ ജീവനിൽ വിലയില്ല... ന്റെ അമ്മയുടെ ജിവൻ ആയിരുന്നു വലുത്....
ആ യാത്ര... അത്രയും അപകടപരമായിരുന്നു... ഞാൻ അമിതവേഗത്തിൽ ഒരു ലോറി മറികടന്നു പോയി.. അത് അവിടത്തെ പോലീസ്കാരൻ കണ്ടു... അധികം ദുരം ചെന്നില്ല എന്നെ പോലീസ് തടഞ്ഞു... വണ്ടി നിർത്തിയതും...
ആരുടെ അമ്മക്ക് വായുഗുളിക വാങ്ങുവാൻ ആണെടാ ഈ പരക്കം പറ്റിൽ....
സർ... എന്റെ അമ്മയുടെ ജിവൻ രക്ഷിക്കാൻ ആണ്... സർ തടയരുത് എനിക്ക് പോകണം...ഞാൻ വരാം എവിടെയാ വേണമെങ്കിലും എന്നെ ഇപ്പോൾ വിടണം...
നിന്നെ ഞാൻ എങ്ങനെ വിശ്യാസിക്കും...
ഞാൻ ഉടൻ എന്റെ സർട്ടിഫിക്കറ്റ് എടുത്തു..
സർ ഇത് എന്റെ മുഴുവൻ ഒർജിനൽ സർട്ടിഫിക്കറ്റ് ആണ്.. പാസ്പോർട്ട് വരെയുണ്ട്... ഇനി എനിക്ക് പോകണം...
പക്ഷേ എന്റെ വണ്ടിയുടെ താകോൽ ആ si ഉരി....
നീീ ജീപ്പിൽ പോകോ... നിന്റെ ജിവൻ ഇപ്പോൾ ഞങ്ങൾക്ക് സംരക്ഷിക്കണം..
ആ പോലീസ് ഒരു പുരുഷൻ ആണ്.. അവിടെ കണ്ടത് മനുഷ്യതം ആണ്...
ഇപ്പോൾ എന്റെ അമ്മ സുഖമായിരിക്കുന്നു... ഇനും സഹായിക്കുന്നത് ഈ സാഹത്യകുട്ടായ്മയിലെ അംഗങ്ങൾ ആണ്.. അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്....
ഇപ്പോൾ എന്റെ അമ്മ സുഖമായിരിക്കുന്നു... ഇനും സഹായിക്കുന്നത് ഈ സാഹത്യകുട്ടായ്മയിലെ അംഗങ്ങൾ ആണ്.. അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്....
ഏതോ ചിലർ തെറ്റുകൾ ചെയുമ്പോൾ ഒരു വംശത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തരുത്....ഞങ്ങൾ സ്നേഹിക്കാൻ അറിയാവുന്ന ആണുങ്ങളും... ഉണ്ട്... കാമമല്ല... സ്നേഹമാണ്...വലുത് എന്ന് പറയുന്ന ഒരു കൂട്ടം ചെറുപ്പകാർ... കൂട്ടാത്തിൽ ഒരു പെൺകുട്ടിയെ അവളുടെ പ്രൊഫൈലിൽ അപമാനിച്ചവനെ... അതിനെകൾ ശക്തമയി തിരിച്ചടിച്ച ആൺകുട്ടികൾ ഉള്ള സാമ്രാജ്യം....
എഴുതണം ആരെയും അപമാനിക്കാൻ ആവരുത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക