''ന്യൂ ജനറേഷൻ വ്യദ്ധ സദനം !!
================
================
നേരം വെളുത്ത് ഒരു കട്ടൻ ചായയും കുടിച്ച് ഉമ്മറത്ത് കുത്തിയിരിക്കുകയായിരുന്നു ഗ്രഹനാഥൻ,
കട്ടൻ ചായ കുടിച്ച് കഴിഞ്ഞപ്പോൾ അയാളോർത്തു,
കട്ടൻ ചായ കുടിച്ച് കഴിഞ്ഞപ്പോൾ അയാളോർത്തു,
കറുത്തവനായ തേയിലപ്പൊടിയെ പ്രണയിച്ച വെളുത്തേടത്ത് കുടുംമ്പത്തിലെ കൊച്ചുമകൾ സുന്ദരിയായ പഞ്ചസാര ,
രണ്ട് പേരുടേയും പ്രണയത്തെ വീട്ടുകാർ എതിർത്തു,
നരച്ച് കൊരച്ചിരിക്കുന്ന '' വെളുത്തേടത്ത് വീട്ടിലെ കാർണവർ '' മെെദ'' അപ്പൂപ്പനാണ് ശക്തമായി എതിർത്തത്,
അപ്പൂപ്പനെ കൂടാതെ ''പച്ചരി അമ്മാവനും, റവ ' അമ്മായിയും , ആട്ട ആന്റിയും ,
രംഗത്തെത്തി,
'ഉപ്പ് കൊച്ചച്ചൻ തേയിലപ്പൊടിയെ കറമ്പൻ എന്ന് വിളിച്ച് അധിക്ഷേപിച്ച് രംഗം വഷളാക്കിയതോടെ തേയിലപ്പൊടി മരിക്കാൻ തീരുമാനിച്ചു,

ഒരു ദിവസം രാവിലെ
അടുപ്പത്ത് തിളച്ച് മറിയുന്ന വെളളത്തിലേക്ക് തേയിലപ്പൊടി എടുത്ത് ചാടി ,
ഇതു കണ്ട പഞ്ചസാര പൊട്ടിക്കരഞ്ഞ് കൊണ്ട് ഓടി വന്ന് തേയിലപ്പൊടിയെ രക്ഷിക്കാനായി ചാടി ,
രണ്ട് പേരും മുങ്ങി പോകുന്നതു കണ്ട് രക്ഷിക്കാൻ സ്പൂൺ നടത്തിയ ശ്രമവും വിഫലമായി
അങ്ങനെ അവർ ആത്മഹത്യ ചെയ്തു,

അയ്യേ, അപ്പോൾ കട്ടൻ ചായ ഒരു ആത്മഹത്യ പാനിയമാണല്ലേ, !!! കഷ്ടം,!
അച്ഛാ, !!
മൂത്ത മകൻ മുന്നിലെത്തി ,
എന്താ മോനെ, ?
മൂത്ത മകൻ മുന്നിലെത്തി ,
എന്താ മോനെ, ?
ഈ അമ്മയുണ്ടല്ലോ അപ്പുറത്തെ ഉണ്ണിക്കുട്ടനോട് പറയുകയാ, ''നിന്റെ പൂപ്പി ഞാൻ ചെത്തിയെടുക്കുമെന്ന്, അതെന്താ അച്ഛാ ''അതിനെ '' പൂപ്പിന്ന് വിളിക്കണെ ??
ഹൊ, എന്റെ പൊന്നുമോനെ നിലവാരമുളള സംശയം ചോദിക്കെടാ ,ഇതിനൊക്കൊ ഞാനെന്ത് ഉത്തരം പറയുമെടാ, ?
അതെന്താ മനുഷ്യാ അതിനുത്തരമില്ലേ, ?വീട്ടമ്മ രംഗത്തെത്തി, !
ഏടി, പൂപ്പി എന്ന് പറഞ്ഞാൽ , പുരുഷന്റെ 'പു 'വും, പീഡനത്തിന്റെ '' പീ ' യും ചേർന്നതാകാനാ സാധ്യത, !
''കേരളമെന്ന പേരു കേട്ടാൽ,
അപമാന പൂരിതമാകണം അന്തരംഗം,
പീഡനമെന്ന് പേര് കേട്ടാൽ,
കുനിയണം ശിരസ് സ്ത്രീക്ക് മുന്നിൽ, !!
എന്ന് മാറ്റി പാടി നടക്കാം ഇവിടെ, !!
അപമാന പൂരിതമാകണം അന്തരംഗം,
പീഡനമെന്ന് പേര് കേട്ടാൽ,
കുനിയണം ശിരസ് സ്ത്രീക്ക് മുന്നിൽ, !!
എന്ന് മാറ്റി പാടി നടക്കാം ഇവിടെ, !!
അമ്മാ വല്ലതും തരണെ, ?? ഗേറ്റിൽ ഒരു തമിഴൻ വോയ്സ് , ഗ്രഹനാഥൻ അവിടേക്ക് നോക്കി പറഞ്ഞു,
''ആന്ത്രാക്കാരനാ ,ഒന്നും കൊടുക്കണ്ടാ ലവന്മാര് അരിക്കും പോത്തിനും വില കൂട്ടി, എന്നിട്ട് ഇവിടെ വന്ന് തെണ്ടുകയും ചെയ്യുന്നു, പോ പോ ഇവിടൊന്നുമില്ലാ, !!
''ആന്ത്രാക്കാരനാ ,ഒന്നും കൊടുക്കണ്ടാ ലവന്മാര് അരിക്കും പോത്തിനും വില കൂട്ടി, എന്നിട്ട് ഇവിടെ വന്ന് തെണ്ടുകയും ചെയ്യുന്നു, പോ പോ ഇവിടൊന്നുമില്ലാ, !!
അയ്യോ, കടവുളെ ഞാൻ ആന്ത്രാക്കാരനല്ലാ, ഉശിലം പെട്ടി താൻ എന്ന ഊര്, !!
ആഹാ, തമിഴനാണല്ലേ, '' മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാതെ നിനക്കൊന്നും പച്ചവെളളം തരരുത് പോടാ അണ്ണാച്ചി, !!
ഇവിടെ ആളുകൾ തീ തിന്നാ കഴിയണെ, ഡാം പൊട്ടി ഞങ്ങളൊക്കൊ മയ്യത്തായാൽ നിന്റെയൊക്കൊ പച്ചക്കറി ആര് വാങ്ങും, നീ ഒക്കെ എങ്ങനെ ജീവിക്കും,
എന്റെ തമ്പുരാനെ , കേരളമില്ലെങ്കിൽ ഈ ആന്ത്രാക്കാരനും, തമിഴനും, ബംഗാളികളും, എന്തിനേറെ അങ്ങ് ഗൾഫിൽ അറബികള് പോലും എങ്ങനെ ജീവിക്കും ?? മലയാളി ഒരു വലിയ സംഭവമാണ്ട്ടോ !!

പാവം പിച്ചക്കാരൻ സ്ഥലം വിട്ടു, !!
ദേ, നിങ്ങടെ മൊബെെലടിക്കുന്നു, വീട്ടമ്മ മൊബെെലുമായി വന്നു,
ദേ, നിങ്ങടെ മൊബെെലടിക്കുന്നു, വീട്ടമ്മ മൊബെെലുമായി വന്നു,
ഹലോ ആരാണ്, ?
മിസ്റ്റർ ചാപിളള സാറല്ലേ, ?
ചാപിളളയോ, എടാ പൊട്ട C H A പിളളാ എന്നാടാ, ഇനീഷ്യല് വിട്ട് വായിക്കെടാ മോനെ, !!
അതുശരി, അപ്പോൾ 'മലത്തി കിടത്തി '' നിങ്ങടെ ഭാര്യയാണോ ??
എടാ മണ്ടൻ കൊണാപ്പാ മലത്തി കിടത്തിയല്ലാ, '' മാലതി കിടാതി യെന്നാ,
ഇനീഷ്യല് വിട്ട് പിടിക്കെടാ ചെറുക്കാ,
ഇനീഷ്യല് വിട്ട് പിടിക്കെടാ ചെറുക്കാ,
ഓകെ, ഞാൻ വ്യദ്ധസദനത്തീന്നാ വിളിക്കുന്നത്, ന്യൂ ജനറേഷൻ വ്യദ്ധ സദനം, !!
എന്താ പ്രശ്നം,
നാളെ വ്യദ്ധന്മാരുടെ ചിൽഡ്രൻസ് മീറ്റിംഗുണ്ട് ,!
എന്തോന്ന്,
സാറെ പേരൻസ് കളുടെ ചിൽഡ്രൻസ് മീറ്റിംഗ് മനസിലായില്ലേ ??
ഓ ,മനസിലായി, എത്തിയേക്കാം,
പിന്നെ, ക്ഷമിക്കണം സാറിന്റെ ഫാദറിനെ ഇവിടെ നിർത്താൻ ബുന്ധിമുട്ടുണ്ട്, !
അതെന്താ ?
''അയാൾ ജൂനിയർ വ്യദ്ധന്മാരെ റാഗ് ചെയ്യുകയാണെന്ന് പരാതി കിട്ടീട്ടുണ്ട്, ?
എന്ത്, എഴുന്നേറ്റ് നടക്കാൻ വയ്യാത്ത എന്റെപ്പനെങ്ങനെ യാണ് ടോ റാഗിംഗ് ചെയ്യണെ, ?? ,
അതല്ലേ രസം, ജൂനിയർ വ്യദ്ധന്മാരുടെ മുറുക്കാൻ പിടിച്ച് വാങ്ങുക, കെെകാലുകൾ മസാജ് ചെയ്യിക്കുക, പത്രം ഉറക്കെ വായിച്ച് കേൾപ്പിക്കുക, പുരാണ കഥകൾ പറയാൻ നിർബന്ധിക്കുക, അങ്ങിനെയൊക്കെയാണ് കക്ഷി റാഗിംഗ് ചെയ്യുന്നത്, !!
, തന്നയുമല്ല മീറ്റിംഗിന് വരുമ്പോൾ ആയിരം രൂപയും കൊണ്ട് വരണേ, !!
, തന്നയുമല്ല മീറ്റിംഗിന് വരുമ്പോൾ ആയിരം രൂപയും കൊണ്ട് വരണേ, !!
അതെന്തിനാ ??
ഫെെൻ അടയ്ക്കാൻ, സാറിനറിയാലോ ഇവിടെ ഇംഗ്ളീഷ് മാത്രമേ സംസാരിക്കാൻ അനുവാദമുളളു എന്ന്, ഇന്നലെ സാറിന്റെ അച്ഛൻ മലയാളം പറഞ്ഞു,
എപ്പോൾ,?
ഇന്നലെ യാത്രി നെഞ്ച് വേദന എടുത്ത് കരഞ്ഞപ്പോൾ , ഈശ്വരാ എന്റെ മോനെ, എന്റെ മോനെ, എന്ന് വിളിച്ചാ കരഞ്ഞത്, അത് മലയാളം വേഡല്ലേ സാറെ, !?
മെെഗോഡ്, !! അച്ഛനിപ്പൊൾ എവിടുണ്ട്, ?
പേടിക്കാനൊന്നുമില്ല, ഞങ്ങളുടെ ആസ്പത്രിയിലുണ്ട്, ഏതായാലും 'ചിൽഡ്രൻസ് മീറ്റിംഗിന് നിർബന്ധമായും എത്തണം, ഓകെ,
ഓകെ,
***
***
വ്യദ്ധ സദനത്തിനുളളിലെ ആസ്പത്രിയിൽ അച്ഛന്റെ അടുത്തിരുന്നപ്പോൾ മകന്റെ കെെപിടിച്ച് അച്ഛൻ പറഞ്ഞു,
''മോനെ , പണ്ട് നിന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചപ്പോൾ നീ എന്ത് മാത്രം കരഞ്ഞു, ഞങ്ങളുടെ അടുത്ത് നിന്ന് മാറി നില്ക്കാൻ നിനക്കിഷ്ടമില്ലായിരുന്നല്ലോ, തിരികെ വീട്ടിലേക്ക് വരാൻ ഹോസ്റ്റലിൽ നീ എന്ത് മാത്രം പ്രശ്നങ്ങളാണ് ഒപ്പിച്ചത്, ഒടുവിൽ നിന്നെ ഞാൻ വീട്ടിലേക്ക് കൊണ്ട് വന്നു, പിന്നീട് കല്ല്യാണം കഴിക്കുന്നതു വരെ മോനൊരിക്കൽ പോലും ഞങ്ങളെ വിട്ട് മാറി നിന്നിട്ടില്ലാ,!! നിന്റെമ്മ ഭാഗ്യവതിയാ അവൾക്ക് വീട്ടിൽ കിടന്ന് മരിക്കാൻ പറ്റി, !!
അയാൾ തലക്കുനിച്ചിരുന്നു, കുറ്റബോധത്തോടെ,!!
മോനെ ഞാനിവിടെ കാട്ടിക്കൂട്ടിയതും എനിക്കിവിടെ നില്ക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ്, എനിക്കെന്റെ മോനോടൊപ്പം കഴിയണം, ഞാനും പോന്നോട്ടേ വീട്ടിലേക്ക്, ആ യാചനയിൽ വ്യദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, !!
അച്ഛാ, അരുതേ, അനുവാദം ചോദിക്കരുതേ ,അതച്ഛന്റെ വീടല്ലേ, എനിക്ക് തെറ്റു പറ്റിയച്ഛാ, ഐ യാം സോറി അച്ഛാ, !! അയാൾ അച്ഛന്റെ കാലിൽ വീണ് പൊട്ടി ക്കരഞ്ഞു,!!
കരയല്ലേ മോനെ, ഇവിടെ കരയാൻ പാടില്ല, കരഞ്ഞാൽ ഫെെൻ അടക്കേണ്ടി വരും, !!
അച്ഛൻ അത് പറഞ്ഞ് ചിരിക്കാൻ ശ്രമിച്ചു,
അച്ഛൻ അത് പറഞ്ഞ് ചിരിക്കാൻ ശ്രമിച്ചു,
ശേഷം,.
അച്ഛന്റെ കെെപ്പിടിച്ച് അയാൾ കാറിലേക്ക് കയറി, !!!
====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
അച്ഛന്റെ കെെപ്പിടിച്ച് അയാൾ കാറിലേക്ക് കയറി, !!!
====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക