Slider

അനിയത്തി

0

പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചുവെന്ന വാർത്ത ചാനലിൽ ബ്രേക്കിംഗ് ന്യൂസ് ആയി കാണിക്കുമ്പോൾ ഞാൻ ഷവർമയും ജ്യൂസും കഴിക്കുകയാരുന്നു...
മുന്നിലുണ്ടായിരുന്ന ജ്യൂസ്‌ ഒരൊറ്റ വലിക്കു കുടിച്ചു ചിറി തുടച്ചു പുറത്തേക്കി ഇറങ്ങുമ്പോ മണി നാലു..
എതിരെ കൊറേ ആളുകൾ പ്രതിഷേധ പ്രകടനവുമായി വരുന്നുണ്ടു ...
ഇവൻമാർക്കൊന്നും വേറെ പണിയില്ലേ ...
ഏതൊ പെണ്ണിനു വേണ്ടി മുദ്രാവാക്യം വിളിച്ചു നടക്കാൻ ..
പോയവര് പോയി ...
ഇനിയതും ഏറ്റു പിടിച്ചു നടക്കണോ..
അപ്പോഴെക്കും അവർ അടുത്തെത്തിയിരുന്നു..
സ്വൽപം മാറി നിന്നു അവർക്ക് വഴിയൊരുക്കി കൊടുത്തു...
അവസാനത്തെ ആളും കടന്നു പോയപ്പോ പോക്കെറ്റിൽ നിന്നൊരു സിഗരറ്റെടുത്ത് തീ കൊളുത്തി ...
അപ്പോഴാണു മൊബൈൽ ശബ്ദിച്ചത്‌ ..
എടുത്തു നോക്കിയപ്പൊ ഉമ്മയാണ് .
ഈ ഉമ്മാക്കു വേറെ ഒരു ജോലിയുമില്ലേ ..
സന്ധ്യയായാൽ തുടങ്ങും എവിടെയാന്നും ചോദിച്ചു വിളിക്കാൻ ...
അൽപമൊരു നീരസത്തോടെ കാൾ എടുത്തു....
"ഞാനിപ്പൊ എത്താം ഉമ്മാ .."
"അതല്ല മോനേ ..
ശബ്ന ഇതെവരേം എത്തീല്ല ..."
ഉമ്മാന്റെ ശബ്ദം ഇടറിയിരുന്നു...
ശബ്ന ...
അനിയത്തിക്കുട്ടിയാണ് ..
ഡിഗ്രീ ഫസ്റ്റ് ഇയറിനു പഠിക്കുന്നു ..
അവൾ വരുന്ന വഴി അമ്മാവന്റെ വീട്ടിൽ കേറീട്ടുണ്ടാവും ...
ഞാൻ ചെന്നു കൂട്ടിക്കോളാം..
ഉമ്മ വിഷമിക്കാതിരി .
"അവിടേക്ക് ചെന്നിട്ടില്ലെടാ ...
ഞാൻ എല്ലായിടത്തെക്കും വിളിച്ചു നോക്കി .."
അപ്പോഴെക്കും ഉമ്മ കരഞ്ഞു തുടങ്ങിയിരുന്നു ...
എനിക്കും എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ലാരുന്നു ...
എന്തിനും ഏതിനും ഇക്കാക്കാന്നു വിളിച്ചു പിറകെ നടക്കുന്നവൾ ...
അറിയാത്തൊരു ഭയം ഉളളിൽ മുള പൊട്ടുന്നുണ്ടാരുന്നു ...
പല വാർത്തകളും തിരശീലയിലെന്ന പോലെ മുന്നിലൂടെ നീങ്ങിക്കൊണ്ടിരുന്നു....
ആരൊടും പറയാനും വയ്യ ..
കാരണം അറിഞ്ഞവർ അറിഞ്ഞവർ ഇതൊരു ആഘോഷമാക്കി മാറ്റും ..
ചാനലുകൾ ഫൊട്ടൊ സഹിതം ചർച്ചകൾ സംഘടിപ്പിക്കും ...
സോഷ്യൽ മീഡിയകൾ വഴി ആയിരങ്ങൾ ഷെയർ ചെയ്യും ...
ഇരയുടെ വേദന ആരുമോർക്കില്ല ...
ഈ ഞാൻ പോലും സ്വാർത്ഥനായിരുന്നില്ലേ ...
കുറച്ചു മുന്നേ മറ്റൊരു ന്യൂസ്‌ കണ്ടപ്പോൾ നിസ്സംഗതയോടെ ചവച്ചു തുപ്പിയില്ലേ ...
പെട്ടെന്നു മൊബൈൽ റിംഗ് ചെയ്തു..
കാൾ എടുത്തു ..
"ഷമീറല്ലെ ..."?
തീരെ പരിചിതമല്ലാത്ത ശബ്ദം ...
"ഞാൻ ജിത്തു ..."
ആരാവും എന്നാലോചിക്കുമ്പോഴേക്കും അയാൾ സ്വയം പരിചയപ്പെടുത്തി.
"താങ്കൾ എത്രയും പെട്ടെന്നു സിറ്റി ഹോസ്പിറ്റൽ വരെയൊന്നു വരണം .."
കൂടുതലൊന്നും പറയാതെ അയാൾ ഫോണ്‍ കട്ട് ചെയ്തു...
പെട്ടെന്നു മനസ്സിലെക്കോടിയെത്തിയത്‌ അനിയത്തിയുടെ മുഖമാണു..
അല്ലാഹ് അവൾക്കെന്തെങ്കിലും ..
പിന്നെ ഒന്നും ആലോചിച്ചില്ല ...
നേരെ ആശുപത്രിയിലേക്കു കുതിച്ചു..
ഇടക്ക് മൊബൈൽ നിർത്താതെ ശബ്ദിച്ചു കൊണ്ടേയിരുന്നു.
ഉമ്മയാണ് ...
ആശുപത്രി ഗേറ്റ് കടന്നതും ഒരാളെന്റെ നേർക്ക് നടന്നടുത്തു ..
"ഷമീർ ...."
അതെ എന്നും പറഞ്ഞു ചോദ്യ ഭാവത്തിൽ അയാളെ നോക്കി ..
"ഞാനാണു കുറച്ചു മുന്നെ വിളിച്ചതു..
വരൂ ..."
ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഒരു റൂമിന്റെ മുന്നിലാണ് അവനെന്നെ കൊണ്ടു പോയതു.
വാതിലിനടുത്ത് നിന്നു എന്നോടു അകത്തോട്ടു കയറിക്കോളൂ എന്നാംഗ്യം കാണിച്ചു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാവണം ബെഡിൽ കിടന്നയാൾ എഴുന്നെറ്റതു.
ആ മുഖം കണ്ടതും ഞെട്ടിപ്പൊയി ..
അതനുജത്തിയാരുന്നു....
മോളെന്നും പറഞ്ഞു അവളെ ചേർത്തു പിടിച്ചു...
അവളെന്റെ തോളിലേക്കു ചാരി പൊട്ടിക്കരഞ്ഞു ...
അപ്പൊഴെക്കും ജിത്തുവും വേറെ രണ്ടു പേരും കൂടി അകത്തേക്കു വന്നു...
"വഴിയരികിൽ ഒരു പെണ്‍കുട്ടി കിടക്കുന്നതു കണ്ടാണു ഞാനും കൂട്ടുകാരും വണ്ടി നിർത്തിയത് ..."
"അടുത്തു ചെന്നു നോക്കിയപ്പോൾ ബോധമില്ല....
എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ ..."
"കാരണം എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും ഞങ്ങളെ കല്ലെറിയും ..
മാധ്യമങ്ങൾ പൊലീസ് കോടതി ..."
"ഒടുവിൽ സത്യമെന്താന്നു അറിഞ്ഞു വരുമ്പോഴെക്കും ഒരുപാടു വൈകീട്ടുണ്ടാവും...
എങ്കിലും രണ്ടും കൽപ്പിച്ച് ആശുപത്രിയിൽ എത്തിക്കുകയാരുന്നു..."
"ബോധം വീണപ്പോ ബന്ധപ്പെടാൻ എളുപ്പമുള്ള മൊബൈൽ നമ്പർ ചോദിച്ചു മനസ്സിലാക്കി ...
അങ്ങിനെയാണ് താങ്കളെ വിളിച്ചതു..."
"ഇതാ താങ്കളുടെ കൊച്ചു പെങ്ങളെ അല്ല ഞങ്ങളുടെ കൊച്ചു പെങ്ങളെ ഒരു പോറലും ഇല്ലാതെ തിരിചെൽപ്പിച്ചിരിക്കുന്നു ..
ഇനി ഞങ്ങൾ പൊയ്ക്കോട്ടേ ...."
വീണ്ടും കാണാമെന്നു വാക്കു തന്നു എന്നോടും അനിയത്തിയോടും യാത്ര പറഞ്ഞു അവർ മടങ്ങുമ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.

By
Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo