പതിവു പോലേ ഫേസ്ബുക്കിലെ ഭ്രമണ പഥത്തിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണു ഒരു പോസ്റ്റ് കൺമുന്നിൽ വന്നു ചാടിയത്..
സാധരണ ഇങ്ങനെ വിലങ്ങു തടിയാവുന്നവ ലൈക്കു കൊണ്ടു തട്ടിമാറ്റി കടന്നു പോവാറാണ് പതിവു..
ഇതെന്തോ എന്നേ വല്ലാതാകാർഷിച്ചു..
എന്താന്നറിയണ്ടേ..
മുടിയൊക്കെ അഴിച്ചിട്ടു പുറം തിരിഞ്ഞു നിൽക്കുന്നൊരു സ്ത്രീയുടെ ഫോട്ടോ കൊടുത്തിട്ടുണ്ട്..
ഒപ്പം ഈ ഫോട്ടൊക്ക് കീഴിൽ 'കിടു' എന്നു കമന്റിട്ടാൽ ഒരു മാജിക് കാണാമെന്നുള്ള വരികളും..
ഒപ്പം ഈ ഫോട്ടൊക്ക് കീഴിൽ 'കിടു' എന്നു കമന്റിട്ടാൽ ഒരു മാജിക് കാണാമെന്നുള്ള വരികളും..
മതിലിനപ്പുറം എന്താണെന്നറിയാനുള്ള ശരാശരി മലയാളിയുടെ പ്രതിനിധിയല്ലേ ഞാനും..
എന്താവും മാജിക്കെന്നറിയാനുള്ള ആകാംഷയിലായി..
ചിലപ്പൊ ആ സ്ത്രീ തിരിഞു നിക്കുമ്പോൾ ബിരിയാണിയെങ്ങാനും കിട്ടിയാലോ..
അപ്പോഴേക്കും പോസ്റ്റിനുള്ള ലൈക്കിന്റെ എണ്ണം ഏഴായിരം കടന്നിരുന്നു..
എകദേശം മൂവായിട്ടതിലധികം "കിടു" കടുകുമണി പോലെ കമന്റായി ചിതറിക്കിടക്കുന്നുണ്ട്..
എകദേശം മൂവായിട്ടതിലധികം "കിടു" കടുകുമണി പോലെ കമന്റായി ചിതറിക്കിടക്കുന്നുണ്ട്..
ഞാനുമിട്ടു ഒരു കിടു..
എന്നിട്ടു ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി..
അതിനിടയിലെവിടെ നിന്നോ ഒരു കൊതുകു വന്നു കൃത്യം എന്റെ മൂക്കിന് മേലെത്തന്നെ ലാൻഡ് ചെയ്തു..
നാശം പിടിച്ച കൊതുകു..
വരാൻ കണ്ടസമയം നോക്കണേ..
അതിനെ ഓടിക്കാനോ കൊല്ലാനോ നോക്കിയാൽ മാജിക്കെന്താന്നു കാണാൻ പറ്റില്ല..
അതോണ്ട് തന്നെ ഫോട്ടോയിൽ നിന്നു കണ്ണെടുക്കാതെ നാക്കുകൊണ്ടു കൊതുകിനെ തുരത്താനൊരു പാഴ്ശ്രമം നടത്തി നോക്കി..
ഒടുവിൽ സഹികെട്ടു കൈനിവർത്തി കൊതുകിനെ അടിച്ചതും മൊബൈൽ മുഖമടിച്ചു താഴേക്കു വീണു
ബോധം പോയി..
ബോധം പോയി..
കൊതുക് അതിന്റെ വഴിക്കും പോയി..
ഡിസ്പ്ലേ സ്ക്രീൻ മാറ്റാനുള്ള കൂലി കേട്ടപ്പോഴാണ് ശരിക്കും മാജിക്കെന്താണെന്നറിഞ്ഞത്..
പക്ഷെ അതോണ്ടും തീർന്നില്ല..
ഇന്നലെ ഇൻബോക്‌സിലൊരു മെസ്സേജ്..
കുറെയെന്തോക്കെയോ എഴുതീട്ടുണ്ട്..
എന്നിട്ടൊരു അടിക്കുറിപ്പും..
ഈ മെസ്സേജ് ആയിരം പേർക്കു ഫോർവേഡ് ചെയ്താൽ അപ്രതീക്ഷിതമായി നിങ്ങൾക്കൊരു ഭാഗ്യം വന്നുചേരും..
എന്നിട്ടൊരു അടിക്കുറിപ്പും..
ഈ മെസ്സേജ് ആയിരം പേർക്കു ഫോർവേഡ് ചെയ്താൽ അപ്രതീക്ഷിതമായി നിങ്ങൾക്കൊരു ഭാഗ്യം വന്നുചേരും..
അതുകൊള്ളാലൊ..
ചിലപ്പൊ സത്യാവും..
ചിലപ്പൊ സത്യാവും..
ഇപ്പൊ മനുഷ്യരൊക്കെ ഫേസ്ബുക്കിലും വാട്സാപ്പിലുമല്ലേ അധികം സമയവും..
അതോണ്ട് ഭാഗ്യദേവതയൊക്കെ ഫേസ്ബുക്കിൽ കുടികൊണ്ടിട്ടുണ്ടാവും..
അതോണ്ട് ഭാഗ്യദേവതയൊക്കെ ഫേസ്ബുക്കിൽ കുടികൊണ്ടിട്ടുണ്ടാവും..
എന്തായാലും അയച്ചു നോക്കാം..
ഉറക്കൊഴിച്ചിരുന്നു ആയിരം പേർക്കു ഫോർവേഡ് ചെയ്തു..
കുറെയൊക്കെ റിസൾട്ട് അപ്പൊത്തന്നെ കിട്ടി..
"നിനക്കൊന്നും വേറേ
പണിയെല്ലെടാ #@$#"എന്നുള്ള രീതിയിൽ..
കുറെയൊക്കെ റിസൾട്ട് അപ്പൊത്തന്നെ കിട്ടി..
"നിനക്കൊന്നും വേറേ
പണിയെല്ലെടാ #@$#"എന്നുള്ള രീതിയിൽ..
സൗഭാഗ്യത്തിന്റെ വഴികളിലേക്ക് നടക്കുമ്പോൾ ഇങ്ങനുള്ള ചിലതൊക്കെ സഹിക്കേണ്ടി വരും..
സ്വാഭാവികം..
അങ്ങനെ വരാനിരിക്കുന്ന സൗഭാഗ്യങ്ങളെ ഓർത്തു ഞാൻ കിടന്നുറങ്ങി..
രാവിലെ ഉണർന്നെഴുന്നേറ്റതും ആദ്യത്തെ സൗഭാഗ്യം മുന്നിൽവന്നു ചാടി..
പെങ്ങളുടെ മോൻ..
പിറകിൽ പെങ്ങളും കാണണം..
ഭർത്താവിന്റെ വീട്ടുകാരോട് പിണങ്ങി വന്നതാവണം..
പിറകിൽ പെങ്ങളും കാണണം..
ഭർത്താവിന്റെ വീട്ടുകാരോട് പിണങ്ങി വന്നതാവണം..
സൗഭാഗ്യം നമ്പർ ഒന്നു..
/അല്ലെങ്കിലും നിങ്ങൾക്കാർക്കും എന്റെ കാര്യത്തിലൊരു ശ്രദ്ധയുമില്ലാലോ.."
അവളുമ്മാനോട് പരാതിക്കെട്ടഴിക്കുകയാണ്..
അവളുമ്മാനോട് പരാതിക്കെട്ടഴിക്കുകയാണ്..
എന്നെക്കാണണ്ട..
പിന്നെ ഇന്നത്തെ ദിവസം കണക്കാ..
പിന്നെ ഇന്നത്തെ ദിവസം കണക്കാ..
അഴിഞ്ഞുപോവാൻ തുടങിയ മുണ്ടു വാരിചുറ്റി മുൻവശത്തൂടെ മുറ്റത്തേക്കിറങ്ങാനായിരുന്നു പ്ലാൻ..
അതൽപമൊന്നു തെറ്റി..
മുറ്റത്തേക്ക് ചാടിയിറങ്ങിയതും തലേദിവസം പെയ്തമഴയുടെ ബാക്കിപത്രമായി ഇന്റർലോക്ക് പാകിയ മുറ്റത്തുണ്ടായിരുന്ന വെള്ളത്തിൽ തട്ടി കാലൊന്നു തെന്നിയതുമെ ഓർമയുണ്ടാരുന്നുള്ളൂ..
ഉമ്മാന്നുള്ള അലർച്ചയോടെ കമിഴ്ന്നടിച്ചു വീണു മുഖം ഇന്റെർലോക്കുമായി നേരിയ തോതിലൊരു ചുംബന സമരം നടത്തി..
കാൽമുട്ടും അവന്റെ പ്രകടനമൊട്ടും മോശമാക്കിയില്ല..
നന്നായി തന്നെ തറയിലുരസി..
നന്നായി തന്നെ തറയിലുരസി..
സൗഭാഗ്യം നംബർ രണ്ടു..
എന്റുമ്മാ..
അപ്രതീക്ഷിത സൗഭാഗ്യം എന്നുപറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല..
അപ്രതീക്ഷിത സൗഭാഗ്യം എന്നുപറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല..
ഇനിയൊരെണ്ണം കൂടിയുണ്ട് വരാൻ..
ഇന്നലെ എല്ലാംകൂടി ആയിരത്തിലധികം പേർക്കു ഫോർവേഡ് ചെയ്ത മെസ്സേജുണ്ടല്ലോ..
അതിന്റെ പലിശയും കൂട്ടുപലിശയുമായി നല്ലോണം തിരികെ വന്നുകിടപ്പുണ്ടാവും..
അതിന്റെ പലിശയും കൂട്ടുപലിശയുമായി നല്ലോണം തിരികെ വന്നുകിടപ്പുണ്ടാവും..
അതുകൂടിയായാൽ തികഞ്ഞു..
പിന്നെ ആകെയുള്ളൊരു സമാധാനം ലോകമെത്ര മുന്നോട്ടു പോയാലും എന്നെപ്പോലുള്ള പമ്പരവിഡ്ഢികൾ മലയാള മണ്ണിനെ അലങ്കരിക്കാൻ എക്കാലത്തും പിറവിയെടുക്കുമെന്നുള്ളതാണ്..
ഈശ്വരോ രക്ഷതു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക