തേടുകയാണ് ഞാൻ.....
...................................
...................................
മറന്ന് പോയോ സഖീ,
നീ മറന്ന് പോയോ.
ഈ ശോക ഗാനം മറന്ന് പോയോ?.
.......
ഇരവുകൾ ദിനമെത്ര
കണ്ണീരൊഴുക്കി ഞാൻ
നിൻ മനോ ലോകത്തെ
കാത്തിട്ടിരുന്നു ഞാൻ.
നീ മറന്ന് പോയോ.
ഈ ശോക ഗാനം മറന്ന് പോയോ?.
.......
ഇരവുകൾ ദിനമെത്ര
കണ്ണീരൊഴുക്കി ഞാൻ
നിൻ മനോ ലോകത്തെ
കാത്തിട്ടിരുന്നു ഞാൻ.
ജീവിതം ഒരു നവ
പുലരികൾ തേടുമ്പോൾ
കേൾക്കാതിരിക്കുമോ എൻ
ഹൃദയത്തിൻ നൊമ്പരം.
പുലരികൾ തേടുമ്പോൾ
കേൾക്കാതിരിക്കുമോ എൻ
ഹൃദയത്തിൻ നൊമ്പരം.
കൊട്ടിയടച്ച നിൻ
കൊട്ടാരവാതിലിൽ
കണ്ണും നട്ടിരിക്കുന്ന
യാചകൻ ഞാൻ
കൊട്ടാരവാതിലിൽ
കണ്ണും നട്ടിരിക്കുന്ന
യാചകൻ ഞാൻ
പൊട്ടിപ്പൊളിഞ്ഞ നിൻ
മനസ്സിലെ മണ്ഢപങ്ങൾ
സ്നേഹം കൊണ്ടലംകൃത -
മാക്കിത്തരാം.
മനസ്സിലെ മണ്ഢപങ്ങൾ
സ്നേഹം കൊണ്ടലംകൃത -
മാക്കിത്തരാം.
തേടുകയാണ് ഞാൻ
നിൻ വഴിത്താരയിൽ
ഉറ്റിറ്റു വീണ നിൻ
മിഴിത്തുള്ളികൾ
നിൻ വഴിത്താരയിൽ
ഉറ്റിറ്റു വീണ നിൻ
മിഴിത്തുള്ളികൾ
ഒരിക്കലും മായാത്ത
ഓർമ്മ ചെപ്പിലെ
മധുരമായൊഴുകുന്ന
വരികൾ തീർക്കാൻ'
ഓർമ്മ ചെപ്പിലെ
മധുരമായൊഴുകുന്ന
വരികൾ തീർക്കാൻ'
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക