പെൺ കണ്ണുകൾ (കവിത)
°°°°°°°°°°°°°°°°°°°° °°°°°°°°°°
ലോകത്തിലേക്ക്
പിറന്നു വീണു
കണ്മിഴിച്ചു
ചുറ്റും നോക്കുന്ന
കുഞ്ഞു കണ്ണുകളേ
നക്ഷത്ര തിളക്കമുള്ള
പൊന്നു കണ്ണുകളേ...
നിങ്ങളെ എതിരേൽക്കുവാൻ
കഴുകൻ കണ്ണുകൾ
സദാ തുറന്നിരിക്കുന്നു...
ആ കണ്ണുകളിൽ
നിങ്ങൾ
കൊത്തിവലിക്കപ്പെടാനുള്ള
മാംസം മാത്രം..
ആ കാതുകൾക്ക്
നിങ്ങളുടെ രോദനം
ഉന്മാദമുണർത്തുന്ന
സംഗീതം മാത്രം.
~~~~~~~~~~~~~~
സായ് ശങ്കർ Sai Sankar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക