Slider

മോളു

0

അഞ്ചു വയസ്സുകഴിഞ്ഞ മോളു കുളി കഴിഞ്ഞ് തോർത്തും ചുറ്റിവരുന്നതു കാണാൻ നല്ല ചേലുണ്ടാർന്നു. ശ്രീമതിയാണെങ്കിൽ അടുക്കളയിൽ തിരക്കിലുമാണ്. മോൾക്കുള്ള ഉടുപ്പും ജെട്ടിയുമെടുത്ത് ഞാനവളെ അണിയിക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ അവൾ പറയുവാ
''അച്ഛയല്ലേ ഇന്നാളു പറഞ്ഞേ പൊന്നൂൻ്റെ 'സ്വത്തിൽ' ആൺകുട്ടികൾ ആരേലും തൊട്ടാൽ ആ കയ്യിൽ കടിച്ചു മുറിക്കണമെന്നും അവരെ അടിക്കണമെന്നും...''
''അതെ മോളെ അച്ഛനോടും അമ്മയോടും ഓടിവന്നു പറയുകയും വേണം കേട്ടോ...''
''ശരി അച്ഛാ അപ്പോ അച്ഛയും ആൺകുട്ടിയല്ലേ പൊന്നൂന് ജെട്ടി ഇടുമ്പോ 'സ്വത്ത് ' കാണൂലേ ഇനി അച്ഛ ഇട്ടുതരണ്ട മോളിട്ടോളാട്ടോ....''
ഒരു നിമിഷം എൻ്റെ കണ്ണുനിറഞ്ഞു. അവളോട് എന്തുപറയണമെന്നറിയാതെ ഞാൻ കുഴങ്ങി.. പതുക്കെ എൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു ഞാനവളെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു...
''ഇതുമതി പൊന്നൂ അച്ഛക്ക് സന്തോഷായെടാ ഇങ്ങനെ വേണംട്ടോ ആരായാലും അതു സ്വന്തം അച്ഛനായാലും വേണ്ടാന്നു പറയണം. ''
അവൾ തലയാട്ടി....
ഞാൻ പതുക്കെ വാതിൽ ചാരി.. അകത്തവൾ ഡ്രസ്സ് മാറ്റുന്നുണ്ട്... ഒരു പുഞ്ചിരിയോടെ ഞാൻ അടുക്കളയിലേക്ക് നടന്നു.....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo