ഉറങ്ങുമ്പോഴാണ് നീ സന്തോഷിച്ചതെങ്കിൽ....
ഉറങ്ങിത്തന്നെ കിടന്നൂടെ മനസ്സേ നിനക്കെന്നും.
അവിടെയല്ലോ സ്വപ്‌നങ്ങൾ കൂട്ടുവന്നതും --
ആഗ്രഹിച്ചതെല്ലാം കൂടെകിടന്നതും.
ഉറങ്ങിത്തന്നെ കിടന്നൂടെ മനസ്സേ നിനക്കെന്നും.
അവിടെയല്ലോ സ്വപ്‌നങ്ങൾ കൂട്ടുവന്നതും --
ആഗ്രഹിച്ചതെല്ലാം കൂടെകിടന്നതും.
തടയാനും, അടയാനും.. ആരുമില്ലായിരുന്നു ഒരുവാതിൽ പോലും...
അഞ്ചുനിലയുള്ള മാളികയിൽ അല്ലലില്ലാതെ ജീവിച്ചതും...
ആരെയും മയക്കുന്ന അഭിസാരികമാർ നിന്റെ അധരത്തിൽ മധുലേപം വീഴ്ത്തിയപ്പോൾ,
നാണിച്ചുപോയ ദേവസുന്ദരിമാരെ കണ്ടതും നീ അവിടെയല്ലോ..
പണവും പ്രതാപവവും കിട്ടിയതെവിടെ നിനക്ക് പണംകൊടുത്തു വാങ്ങുവാനൊന്നും....
ഇല്ലായിരുന്നു നിനക്കവിടെ...
ഭരിച്ചതും ജീവിച്ചതും സ്വയം നീയല്ലോ...

എന്നിട്ടും വെറുതെ ഉണർന്നില്ലേ മനസ്സേ നീ...
വേദനയും പണവും രക്തവും ഭരിക്കുന്ന...
ഈ ഭൂമിയിൽ ജീവിക്കാൻ..
കൂടെ എന്നെയും.....
==============
വേദനയും പണവും രക്തവും ഭരിക്കുന്ന...
ഈ ഭൂമിയിൽ ജീവിക്കാൻ..
കൂടെ എന്നെയും.....
==============
പദ്യവരികൾ... രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക