Slider

ഒരുവള്‍ പറയുന്നത്

0
============
ഉറവ വറ്റിയ കണ്ണുകള്‍ക്ക്‌ പകരമായ്
ഉള്ളുരുകിയൊലിക്കുന്നു വാക്കുകള്‍
കനല്‍മുനതിളങ്ങുന്ന വിരലുകളിലൂടെ
തിളയ്ക്കുന്ന സൂര്യന്റെ ചൂടില്‍
നീ പറിച്ചെറിഞ്ഞ ഹൃദയ ഭിത്തികളില്‍
നിന്റെ ചുണ്ടുകള്‍കൊണ്ട് കൊത്തിവെച്ച
സ്നേഹമുദ്രകള്‍ പൊള്ളിയടരുന്നു
നീ വലിച്ചെറിഞ്ഞ പുഞ്ചിരിച്ചിന്തുകള്‍
വളഞ്ഞ നീളന്‍ പൊയ്ക്കാലുകളില്‍
എനിക്ക്ചുറ്റും ഉന്മാദ നൃത്തം വെയ്ക്കുന്നു
നിനക്കുപിന്‍പേ നടന്ന കാലടികള്‍
എനിക്കു ചുറ്റും നീ ചൊരിഞ്ഞിട്ട
സ്നേഹ വാക്കുകളുടെ കനലാഴിയില്‍
വെന്തുരുകി ഉറഞ്ഞു തീരുന്നു
ഒന്നിച്ചു നീന്തിയ സ്വപ്നസാഗരത്തിരയില്‍
വിദൂര തീരങ്ങള്‍ തേടി നിലതെറ്റിയലയുന്ന
ഏകയാം പായ് വഞ്ചിപോലിന്നു ഞാന്‍
കാലമൊരു കാറ്റായ് വരുമൊരിക്കല്‍
തുളവീണ മനസ്സിന്റെ പായ്ക്കെട്ടില്‍
ചെറുതലോടല്‍ കൊണ്ടൊരു തീരത്തടുപ്പിക്കാന്‍
-------------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo