മുൻപിലേക്ക് നീട്ടിയ ബിസ്കറ്റ് പായ്കറ്റു കണ്ടാണ് ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്തിയത്.എതിരെയുള്ള സീറ്റിലിരിക്കുന്ന മനുഷ്യനായിരുന്നു അത്.അൻപതിനോടടുത്ത പ്രായം,മാന്യമായ വസ്ത്രധാരണം,കണുമ്പോൾ തന്നെ ബഹുമാനം തോന്നിപ്പിക്കുന്ന എന്തോ ഒന്ന് അയാളിൽ ഉണ്ടായിരുന്നു. കാതിൽ വച്ചിരുന്ന ഹെഡ്സെറ്റ് ഊരി വേണ്ട അങ്കിൾ എന്നു പറഞ്ഞപ്പോൾ ആ മനുഷ്യൻ വാൽസല്യത്തോടെ ഒന്നു പുഞ്ചിരിച്ചു.പെട്ടെന്ന് എനിക്ക് അച്ഛനെ ഓർമ്മവന്നു.രണ്ടു വർഷത്തിലൊരിക്കൽ രണ്ടുമാസത്തേക്ക് മാത്രമായി മനസുനിറയെ സ്നേഹവും വാൽസല്യവുമായി ഞങ്ങളെ കാണാൻ ഓടിയെത്തുന്ന അച്ഛനെ.പ്രവാസിയുടെ മകളായതുകൊണ്ട് അച്ഛൻ്റെ വാൽസല്യം അനുഭവിച്ചു വളരാനുള്ള ഭാഗ്യമില്ലായിരുന്നു.അതുകൊണ്ടു തന്നെ അച്ഛൻ്റെ പ്രായത്തിലൊരു മനുഷ്യനെ കണ്ടപ്പോൾ, അദ്ദേഹം നോക്കി ചിരിച്ചപ്പോൾ മനസ്സിനൊരു സന്തോഷം തോന്നി.ഞാനും തിരികെ പുഞ്ചിരിച്ചു.
വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മയുടെ വക ഉപദേശങ്ങൾ ഉണ്ടായിരുന്നു,ട്രെയിനിൽ കേറിയാൽ പരിചയമില്ലാത്തവരോടു അധികം സംസാരിക്കരുത് ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങി കഴിക്കരുത് എന്നൊക്കെ.എന്നാൽ അധികനേരം മിണ്ടാതിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു.അതുകൊണ്ടു തന്നെ ഞാൻ ഹെഡ്സെറ്റ് ഊരി മാറ്റി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു.
"പ്രഥമാ പ്രതിശ്രുതി,നല്ല പുസ്തകമാണല്ലോ" സംസാരത്തിനു തുടക്കം കുറിച്ചു കൊണ്ടയാൾ പറഞ്ഞു.
"അങ്കിൾ വായിച്ചിട്ടുണ്ടോ?"ഞാൻ കൗതുകത്തോടെ ചോദിച്ചു.
"വായിച്ചിട്ടുണ്ടോന്നോ എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാ ആശാപൂർണാ ദേവീ.ഈ ബുക്ക് വായിച്ച ആർക്കെങ്കിലും ഇതിലെ സത്യയെ മറക്കാൻ പറ്റോ,അത്രയ്ക്ക് ഹൃദ്യമായല്ലേ ആ എഴുത്ത്."സംസാരിക്കാനൊരു വിഷയവും ആളെയും കിട്ടിയ സന്തോഷത്തിൽ അദ്ദേഹം പറഞ്ഞു.
"ഞാൻ വായിച്ച് തുടങ്ങിയതേ ഉള്ളൂ,എങ്കിലും തോന്നുന്നുണ്ട് എല്ലാ പെൺകുട്ടികളും സത്യയെ പോലായിരുന്നുവെങ്കിലെന്ന്" പുസ്തകത്തിൻ്റെ പുറംചട്ടയിൽ വിരലോടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അതൊരു തുടക്കമായിരുന്നു.പിന്നെ രണ്ടു മൂന്ന് മണിക്കൂർ നിർത്താതെ സംസാരമായിരുന്നു.സാഹിത്യം,രാഷ്ട്രീയം,സ്പോർട്സ് എന്നു വേണ്ട അദ്ദേഹത്തിന് അറിയാത്ത വിഷയങ്ങളൊന്നുമില്ലായിരുന്നു.എല്ലാത്തിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.

തൃശ്ശൂരിൽ ട്രെയിനിങ് എന്നു കേട്ടപ്പോഴേ ഏഴെട്ടു മണിക്കൂർ നീണ്ട യാത്രയാണ് ആദ്യം ഓർത്തത്.പുറത്തെ കാഴ്ചകൾ ആസ്വദിച്ച് ഇരിക്കാം എന്ന മോഹം ഓഫീസിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കിട്ടിയപ്പോഴേ തീർന്നു.ജലകണങ്ങൾ പറ്റിപ്പിടിച്ച ഏസി കോച്ചിൻ്റെ ജാലകത്തിലൂടെ എന്ത് പുറംകാഴ്ച കാണാനാ.അതും പോരെങ്കിൽ നിറയെ ഹിന്ദിക്കാരായിരുന്നു കോച്ചിൽ(നമ്മടെ ബംഗാളികളല്ല,നല്ല വിവരവും വിദ്യാഭ്യാസവുമുള്ള ഹിന്ദിക്കാർ)പൂജാ അവധിക്ക് നാട്ടിൽ പോകുന്നവർ.പണ്ട് സ്കൂളിൽ പഠിക്കുമ്പോഴേ ഹിന്ദിയും ഞാനും ശത്രുക്കളായോണ്ട് ഞാൻ അവരെ ആരെയും ശ്രദ്ധിക്കാനേ പോയില്ല.അവരെ കണ്ടപ്പോഴാണ് സിങ്കിൾ സീറ്റു കിട്ടിയതിന് ദെെവത്തോടു നന്ദി പറയാൻ തോന്നിയത്,അല്ലായിരുന്നെങ്കിൽ ഞാനവരോടു മുറിഹിന്ദി പറഞ്ഞ് നാണംകെടേണ്ടി വന്നേനേ.ആ ബോറടി മാറ്റാനായിരുന്നു ആശാപൂർണ്ണാ ദേവിയെയും സത്യയെയും കൂട്ടു പിടിച്ചത്.ഇനിയിപ്പോൾ അതിൻ്റെ ആവശ്യമില്ല,ആലുവ വരെ ഈ അങ്കിൾ കൂട്ടുണ്ടല്ലോ.
"സാധാരണ ഇങ്ങനെ പാട്ടുകേട്ടാണോ പുസ്തകം വായിക്കാറു?"അദ്ദേഹത്തിൻ്റെ ചോദ്യം കേട്ടാണ് ആലോചനയിൽ നിന്ന് ഉണർന്നത്.
"അത് സ്കൂളിൽ പഠിക്കുമ്പോഴെ ഉള്ള ശീലമാ അങ്കിൾ,റേഡിയോയിൽ പാട്ട് കേട്ടുകൊണ്ടാ ഞാൻ പത്താംക്ളാസിലെ പരീക്ഷയ്ക്കുപോലും പഠിച്ചത്"എൻ്റെ മറുപടികേട്ട് അദ്ദേഹം തെല്ലുറക്കെ ചിരിച്ചു.
പിന്നെ നിർത്താതെ സംസാരമായിരുന്നു ഞങ്ങൾ, സ്വന്തം കുടുംബത്തെ കുറിച്ച്,പെൺകുട്ടികളില്ലാത്ത അദ്ദേഹത്തിന് പെൺകുട്ടികളോടുള്ള വാൽസല്യത്തെക്കുറിച്ച്,ഭാര്യയുടെ അസുഖത്തെക്കുറിച്ച്,ആഴ്ചതോറുമുള്ള അദ്ദേഹത്തിൻ്റെ ഈ ട്രെയിൻ യാത്രയെക്കുറിച്ച് അങ്ങനെ നീണ്ടു ആ സംസാരം.സംസാരിച്ചു സംസാരിച്ച് അദ്ദേഹം അവസാനം ഡെൽഹിയിൽ ഉദ്യോഗസ്ഥനായ സ്വന്തം മകനെ എനിക്ക് കല്യാണം വരെ ആലോചിച്ചു.എൻ്റെ ചെറുക്കനെ ഞാൻ നേരത്തേ കണ്ടു പിടിച്ചു പോയെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഒരു ചമ്മിയ ചിരി ചിരിച്ചു.

അപ്പോഴേക്കും ട്രെയിൻ എറണാകുളം എത്തിയിരുന്നു.അവിടെ അരമണിക്കൂർ പിടിച്ചിട്ടിട്ടേ ട്രെയിൻ എടുക്കൂ എന്നറിഞ്ഞപ്പോൾ വല്ലാത്ത ദേഷ്യം തോന്നി.അപ്പോഴാണ് ആ ശബ്ദം കേട്ടത്
"വിശക്കുന്നൂ സാറേ എന്തേലും തന്നു സഹായിക്കണേ" പത്തു പതിനൊന്നു വയസുള്ള ഒരു പെൺകുട്ടി,കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിരുന്നു വേഷമെങ്കിലും അവളുടെ മുഖത്തൊരു എെശ്വര്യം ഉണ്ടായിരുന്നു .
എസി കോച്ചിലും ഭിക്ഷക്കാരുടെ ശല്യമോ എന്നോർത്തപ്പോൾ എൻ്റെ മനസു വായിച്ചപോലെ അദ്ദേഹം പറഞ്ഞു അവൾ ഇതിലെ സ്ഥിരം ആളാ ,മെെന,ചിലപ്പോൾ തോന്നും അവൾക്ക് വേണ്ടിയാ ഇവിടെ ട്രെയിൻ പിടിച്ചിടുന്നതെന്ന്.
അപ്പോഴേക്കും അവൾ ഞങ്ങളുടെ മുൻപിലെത്തിയിരുന്നു.ഞാൻ പഴ്സ് തുറന്ന് പത്തുരൂപാ അവൾക്കു നല്കി.അവൾ നന്ദിയൊടൊയൊന്നു പുഞ്ചിരിച്ചു.തിരിഞ്ഞ് അദ്ദേഹത്തിനു മുൻപിൽ കെെനീട്ടിയപ്പോൾ നേരത്തേ പൊട്ടിച്ചുവച്ച ബിസ്കറ്റു പായ്കറ്റ് അദ്ദേഹം ആ കയ്യിലേക്ക് വച്ചു കൊടുത്തു.കൂടാതെ പോക്കറ്റിൽ നിന്ന് ഒരു നൂറു രൂപാ നോട്ടും.അതു വാങ്ങിയപ്പോൾ അവളുടെ കെെ വിറച്ചുവോ.പാവം വിശന്നിട്ടാവും.എന്തായാലും നൂറുരൂപാ കൊടുത്തല്ലോ നല്ല അങ്കിൾ ,ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു.
"മോളെ അടുത്ത സ്റ്റോപ്പിൽ എനിക്ക് ഇറങ്ങണം,അപ്പുറത്തെ കോച്ചിൽ ഒരു പരിചയക്കാരനുണ്ട്,ഞാൻ അവനോടു യാത്ര പറഞ്ഞിട്ട് ഇറങ്ങും,അപ്പോൾ നമുക്ക് ഇതുപോലെ എവിടെയെങ്കിലും വച്ച് എന്നെങ്കിലും കാണാം"
അതു പറഞ്ഞ് അദ്ദേഹം എൻ്റെ തോളിൽ തട്ടിയിട്ട് എഴുന്നേറ്റു.
"ശരി അങ്കിൾ" ഞാനും ഹൃദ്യമായി പുഞ്ചിരിച്ചു.
അദ്ദേഹം പോയി അല്പം കഴിഞ്ഞപ്പോഴാണ് ബാഗിലിരിക്കുന്ന ഡയറിമിൽക്ക് സിൽക്കിനെക്കുറിച്ച് ഓർത്തത്.കഴിച്ചു തീർന്നപ്പോഴേക്കും ചൊക്ളേറ്റ് മുഴുവനും ഒലിച്ച് എൻ്റെ കെെകൾമുഴുവനും ആയിരുന്നു.ഇനി കെെകഴുകാതെ രക്ഷയില്ല.ഞാൻ പതിയെ വാഷ്ബെയിസിനടുത്തേക്ക് നടന്നന്നു.പെെപ്പ് തുറന്ന് കെെകൾ കഴുകുമ്പോഴാണ് അങ്കിൾ ടോയ്ലറ്റിൽ നിന്നും ഇറങ്ങി അടുത്ത കോച്ചിലേക്ക് പോകുന്നതു കണ്ടത്.അങ്കിൾ എന്ന് വിളിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾക്ക് പുറകേ അതേ ടോയ്ലറ്റിൽ നിന്നും നേരത്തേ കണ്ട മെെന ഇറങ്ങി വന്നത്.എന്നെ കണ്ടതും അവളുടെ കണ്ണുകൾ ഒന്നു നിറഞ്ഞുവോ!കുനിഞ്ഞ തലയുമായി അവൾ ട്രെയിനിറങ്ങി പുറത്തെ കുറ്റിക്കാട്ടിലൂടെ നടന്നകന്നു.
ഇത്രയും നേരം എൻ്റച്ഛനെ പോലെ ബഹുമാനത്തിൽ ഞാൻ കണ്ട മനുഷ്യൻ്റെ പൊയ്മുഖം അഴിഞ്ഞു വീണതു കണ്ടപ്പോൾ അടിവയറ്റിൽ നിന്നും എന്തോ മുകളിലേക്ക് ഉരുണ്ടു കയറി.തൊട്ടുമുൻപ് കഴിച്ച ചോക്ളേറ്റ് ഞാൻ ശക്തിയോടെ വാഷ്ബേസിലേക്ക് ഛർദ്ദിച്ചു.

കടപ്പാട്:പണ്ട് സ്കൂളിൽ വച്ച് ഇതുപോലൊരു അനുഭവം എന്നോടു പങ്കുവച്ച പ്രിയകൂട്ടുകാരിയോട്
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക