Slider

നിന്നിലേക്കുള്ള വഴി.

0
Image may contain: 1 person, smiling, closeup
നിന്നോർമ്മവീഴുന്ന വഴിയിലൂടേകനായ്
നീർമണിക്കൊലുസ്സിന്റെ മൂകതാളങ്ങളിൽ,
നിത്യവും നിന്നെത്തിരയുവാനെത്തുന്ന -
നിർമ്മലസ്നേഹത്തിൻ മാരുതനത്രെഞാൻ.
നാദവും നീ തന്നെ താളവും നീ തന്നെ,
നാളുകളെത്ര ഞാൻ നാവൂറു പാടുന്നു.
നിറമിഴിയൊരുവേള വറ്റു വരണ്ടിടാം,
നാദം നിലച്ചിടാം മണ്ണിലലിഞ്ഞിടാം .
നിഴലാണു ഞാൻ നിന്റെ നട്ടുച്ചവെയിലിൽ,
നിറമല്ലേ ഞാൻ നിന്റെയന്ധകാരങ്ങളിൽ.
നോവിന്റെ നീറുന്ന വേദന തിന്നിടാം..
നരവീണ സ്വപ്നത്തെ മാറോടണച്ചിടാം.
നന്ദി ഞാൻ ചൊല്ലുന്നു നൻമകൾ നേരുന്നു
നാളെയുമീ വഴി വന്നിടും മടിയാതെ ...
നാരായത്തുമ്പിനാൽ നിന്നെ വരച്ചിടും..
നിന്നെപ്പുണർന്നു ഞാനീവഴി താണ്ടിടും.
ശ്രീധർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo