നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോദ്യം . (കവിത)


Image may contain: Azeez Arakkal, selfie and closeup
.................
മൗനങ്ങൾ ഭേദിച്ച്
മാറിടം പിളർന്ന് ,
മാനാഭിമാനം
മാറ്റി വെച്ച് ,
നിന്നെ കൈപിടിച്ചു
നടത്തിയത് ഞാനാണ്.!
വാനവും ,ഭൂമിയും
കറുത്തിരുണ്ട
സന്ധ്യയിൽ ,
മാനത്തു നിന്നും
പേമാരി വർഷിച്ചപ്പോൾ
എന്റെ നെഞ്ചിലെ ചൂടിൽ
നിന്നെ സംരക്ഷിച്ചതു
ഞാനല്ലേ .?
വിശന്നൊട്ടിയ വയറുമായ്
വഴിയരികിൽ
വീണു കിടന്ന നിന്നെ
ഈ കൈവെള്ളയിൽ
കിടത്തി ഊട്ടിയത്
മറന്നുവോ നീ. ?
വൃദ്ധസദനത്തിന്റെ
മുറിയിൽ കിടന്നാൽ
അസ്തമയ സൂര്യനെ
മാത്രമേ ഞാൻ
കാണാറുള്ളൂ.!
എന്റെ തലയിണ
നനഞ്ഞു കുതിരുന്നത്
ജാലകത്തിലൂടെ
തെറിച്ചു വീഴുന്ന
മഴത്തുള്ളികളേറ്റല്ല.!
എന്റെ നെഞ്ചു തകരുമ്പോൾ
കണ്ണുനീരായ്
പ്രവഹിക്കുന്ന
കണ്ണുനീർ കൊണ്ടാണെന്ന്
എന്നാണ് നീ തിരിച്ചറിയുക. ?
വേതാളത്തിന്റെ
ചോദ്യത്തിന്ന്
ഉത്തരമില്ലായെങ്കിൽ
ഞാനീ ശവമഞ്ചവുമായ്
മരത്തിലേക്കു തന്നെ
ചേക്കേറട്ടെ.!
....................
അസീസ് അറക്കൽ
ചാവക്കാട് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot