നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുന്ദരവില്ലൻ.

★-------------------★
"ഭായി,കാർ വരുന്നുണ്ട് ,വട്ടപ്പാറ ബ്രിഡ്ജ് കടന്നു"
ഫോണിൽ അജയന്റെ വിറയാർന്നശബ്ദം .
ഫോൺകട്ട് ചെയ്തശേഷം കൂടെയുള്ളവരോട് തയ്യാറെടുക്കാൻ നിർദേശം നൽകി.ദൂരെ നിന്ന് ഒരു വാഹനത്തിന്റെ വെളിച്ചംഅടുത്തു വരുന്നത് കണ്ടു.വിളക്കിനടുത്തെയ്ക്ക് പറന്നടുക്കുന്ന
ഈയാം പറ്റയെപോലെ മരണത്തിലേക്ക്
ആ,വെട്ടംപതിയെഅടുത്തു കൊണ്ടിരുന്നു .
റോഡ്തീർത്തുംവിജനമാണ് .പിന്നിൽ എന്തോ ശബ്ദംകേട്ടു തിരിഞ്ഞു. ഇരുളിൽ നിന്നും ശബ്ദം അടുത്തു വന്നുകൊണ്ടിരുന്നു .
ഏതോപഴയസൈക്കിളിന്റെചെയിൻബോക്സ്പെഡലുമായ് ഉരയുന്ന ശബ്ദമാണെന്നു തിരിച്ചറിഞ്ഞു..
സൈക്കിളുമായ് ആ മനുഷ്യൻ ഇരുളിലേയ്ക്ക് തന്നെ മറയുന്നത് വരെ ചലനമില്ലാതെ വാഹനത്തിന്റെ മറപറ്റി നിന്നു.നഗരത്തിലെ ഏതോതട്ടുകടയുംഅടച്ചശേഷം വീട്ടിലേക്ക് പോകുന്ന ആരോ ആണെന്ന് സൈക്കിളിനെ പിന്തുടരുന്ന ഗന്ധത്തിൽ നിന്നുംതിരിച്ചറിഞ്ഞു.
ഈ സമയം കാർഅടുത്തെത്തിയിരുന്നു .
പ്ലാൻ ചെയ്ത പോലെ മൂന്ന് പേർ റോഡിൽ കയറി നിന്ന് മദ്യപാനികളെ പോലെ അഭിനയിച്ച്കൊണ്ട്മാർഗ്ഗതടസ്സം സൃഷ്ട്ടിച്ചു .
കാറിന്റെ വേഗതകുറഞ്ഞതും വശങ്ങളിൽ നിന്നവർ ചാടി വീണ് ഡ്രൈവിംങ്ങ് സീറ്റിലിരുന്നാളെ വലിച്ച്പുറത്തിട്ടു.എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു.
അടുത്തത് തന്റെഊഴമായിരുന്നു .നീട്ടിപ്പിടിച്ച
വടിവാളുമായ്അവനരുകിൽഎത്തി .അയാളെ
ലക്ഷ്യമാക്കി വാള് ഉയർന്നു താഴുമ്പോൾവീശിയ കാറ്റിൽ മരണത്തിന്റെ ചിരികേട്ടു .
പിടഞ്ഞു കൊണ്ടിരിക്കുന്ന ശരീരമുപേക്ഷിച്ച് ഞങ്ങൾ കയറിയവാഹനംഅതിവേഗംകുതിച്ചു
പാഞ്ഞു.
ഏറ്റെടുത്ത കൊട്ടേഷൻ ഭംഗിയായ് അവസാനിച്ചതിന്റെ സന്തോഷത്തോടെ അന്ന് ശാന്തമായ് ഉറങ്ങി .
മൈത്രി ലോഡ്ജിന്റെ നൂറ്റിഏഴാം നമ്പർ മുറിയുടെ വാതിൽ തുറന്നു പുറത്തിറങ്ങുമ്പോൾ സമയം ഒമ്പതുമണി. ടൗണിന്റെതിരക്കിലേയ്ക്കിറങ്ങി .
മുകൾസ്ലാബുടഞ്ഞു മാലിന്യം പുറത്തേയ്ക്ക് പൊട്ടിഒഴുകുന്ന ഓടയ്ക്കരുകിലൂടെ ദുർഗന്ധം കൊണ്ടാവണം ജനങ്ങൾ മൂക്കുപൊത്തി മാറി
നടന്നുപോകുന്നത്കണ്ടു.അടുത്തെത്തിയിട്ടും
തനിക്ക് ഒരു ദുർഗന്ധവും അനുഭവപ്പെടാത്തതിൽ അതിശയം തോന്നി
അപ്പോൾ വീശിയ ഇളം കാറ്റിൽ നേരിയ ഗന്ധമറിഞ്ഞു .അത് ദുർഗന്ധമായിരുന്നില്ല.
പരിചിതമായ ഗന്ധം .അച്ഛൻ അടുത്ത് വരുമ്പോളുള്ള മണം .രാജാമൂക്കിപ്പൊടിയുടെ സുഗന്ധം .ചെറിയ പ്ലാസ്റ്റിക്ക് ടിന്നിൽ അച്ഛന്റെ
മടിശ്ശീലയിൽഎപ്പോഴും ഉണ്ടാവും.
താനും ,അനിയൻശ്രീനിയും വീട്ടിൽ നിന്നും നാണുചേട്ടന്റെ കടയിലേയ്ക്ക് ഇത് വാങ്ങാൻ ഓടുന്ന ഓട്ടം ഓർമ്മയിൽ തെളിഞ്ഞു .ഉള്ളം കയ്യിലേയ്ക്ക് അല്പം കുടഞ്ഞശേഷം .
തള്ളവിരലും, ചൂണ്ടുവിരലുംചേർത്തെടുത്ത് മൂക്കിനുള്ളിലേയ്ക്ക് കുത്തിനിറയ്ച്ച ശേഷം
ഒരു നിമിഷം നിശ്ചലമായിരിക്കുന്ന അച്ഛന്റെ
നീളത്തിലുള്ള തുമ്മൽ ,തെറ്റാതെവിരൽ മടക്കി എണ്ണുമായിരുന്നു .ഞങ്ങൾക്ക് ജലദോഷം ,
മുക്കടപ്പ് എന്നിവ പിടിപ്പെടാൽ അച്ഛൻ ഒരു നുള്ള് പൊടി എടുത്ത് മുക്കിൽ മണപ്പിക്കും
മണിക്കൂറുകളോളം നിർത്താതെയുള്ള
തുമ്മലിനൊടുവിൽ തളർന്നിരിക്കുന്ന ഞങ്ങളെ നോക്കി അച്ഛൻചിരിക്കും .അച്ഛന്റെ ആചിരിയിൽ സ്നേഹത്തിന്റെതലോടൽ കാണാം .
ഫോൺ ബെല്ല് മുഴങ്ങിയപ്പോൾ ഓർമ്മകൾ
മാഞ്ഞു .. അടുത്തപണിക്കുള്ള കൊട്ടേഷൻ വന്നിട്ടുണ്ടെന്ന് പറഞ്ഞശേഷം മുഴങ്ങിയസേട്ടിന്റെ ചിരിയിൽ മരണത്തിന്റെ സംഗീതമാണ്കേട്ടത് .
പെട്ടെന്നായിരുന്നു ഫോൺബാറ്ററിചാർജ് തീർന്ന് ഓഫായത്..
തിരികെ റൂമിലെത്തി ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷം ബാത്ത്റൂമിൽ കയറിനന്നായ്കുളിച്ചു . എത്ര കുളിച്ചാലുംതന്റെമേൽപതിഞ്ഞ രക്തക്കറ
ഒരിക്കലുംമായില്ലെന്ന്മനസ്സ്ആവർത്തിച്ച്പറഞ്ഞു
കൊണ്ടിരുന്നു
ഡ്രസ്സ് മാറി വീണ്ടും കട്ടിലിലേയ്ക്ക്ചാഞ്ഞു .
മെല്ലെ ഉറക്കത്തിലേയ്ക്ക് വീണു .
ഭയപ്പെടുത്തുന്നൊരു സ്വപ്നം കണ്ട്ഞെട്ടി ഉണർന്നു .താൻവിയർത്തു കുളിച്ചിരിക്കുന്നത് അറിഞ്ഞു ബോട്ടിലിലുണ്ടായിരുന്ന വെള്ളം മുഴുവനും വെപ്രാളത്തോടെ കുടിച്ചു തീർത്തു.
സമയം നോക്കാൻ ഫോണെടുത്തു.സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ സ്വിച്ച് ഓൺചെയ്തു .
സമയംഅഞ്ചു മണി ആയിരിക്കുന്നു .പെട്ടെന്ന് ഫോൺ ശബ്ദിച്ചത് കേട്ട് ഞെട്ടി . ശ്രീനിയുടെ നമ്പർ തെളിഞ്ഞത് കണ്ടു .
"എടാ .. " ശ്രീനിയുടെ കരച്ചിൽവ്യക്തമായ് കേട്ടു
ചാടി എഴുന്നേറ്റു .
"എന്താടാ ..?"
''എടാ ..നമ്മുടെഅച്ഛൻപോയെടാ."വിങ്ങിപ്പൊട്ടൽ
മാത്രം കേട്ടു .
തന്നിൽ നിന്നും ഒരു ശബ്ദമുയർന്നു .വാക്കുകൾ
തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടി ..
"നീ വേഗം വാ .. എനിക്ക് ..'' ശ്രീനിയുടെശബ്ദം
ഓടിയകലുന്ന ട്രെയിന്റെ ശബ്ദംപോലെ അകലങ്ങളിലെവിടെയോ നേർത്തടങ്ങി.
ഇരുളും തുരന്നുബസ്സ് ചീറി പാഞ്ഞുകൊണ്ടിരുന്നു.
അച്ഛന്റെ മുഖം മനസ്സിലോർക്കെ അറിയാതെ കണ്ണുകൾനിറഞ്ഞൊഴുകി.എത്ര ശ്രമിച്ചിട്ടും അമർത്തിയ നിലവിളിയുടെ ചീളുകൾഇടയ്ക്കിടെ
പുറത്തേയ്ക്ക് തെറിച്ചു കൊണ്ടിരുന്നു .
തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആൾ തന്നെ ശ്രദ്ധിക്കുന്നുണ്ട്. ഒടുവിൽ പ്രതീക്ഷിച്ച ആ,ചോദ്യം
അയാളിൽ നിന്നുയർന്നു.
"എന്തു പറ്റി സഹോദരാ..?"
നീരസം പ്രതീക്ഷിച്ച തനിക്കു തെറ്റി.
സ്നേഹത്തോടെയുള്ളാവാക്കുകൾ കേട്ടു പിടിച്ചു നിർത്തിയിരുന്നസങ്കടങ്ങളുടെ അണപൊട്ടി
യൊഴുകി.
"എന്റെ ..അച്ഛൻ മരിച്ചു പോയി സാർ..വീട്ടിലേക്കു
പോകുവാ.."
അതു കേട്ടു ആ അപരിചിതൻ അല്പനേരം മൗനമായിരുന്ന ശേഷം കൈ തന്റെ തോളിനു മുകളിലൂടെ ഇട്ട് തന്നെ ചേർത്തു പിടിച്ചു . ഒരു കൈക്കുഞ്ഞിനെപോലെപൊട്ടിക്കരഞ്ഞുപോയ് .
"മനുഷ്യൻ മരണം തിരഞ്ഞുപോകുന്നതല്ല
അതു നമ്മെ തേടിവരുന്നതാണ്..എവിടെ
ഒളിച്ചാലും അതു നമ്മുടെ അടുത്തെത്തും.
പ്രകൃതിദുരന്തം,അശ്രദ്ധഎന്നൊക്കെപേരുണ്ടെങ്കിലും അടുത്തെത്തുമ്പോൾ മരണം എന്ന ഒരു പേരെ ഉണ്ടാവൂ.വെട്ടി വീഴ്ത്തുന്നവൻ ഇപ്പോൾ ചിരിക്കും,നാളെ അവനും കരയും.."
അവസാന വാചകം കേട്ടു ഞെട്ടി.
വെട്ടിവീഴ്ത്തുന്നവൻ..!
അടുത്തിരിക്കുന്ന ആളുടെ മുഖത്തേക്ക്
സൂക്ഷിച്ചു നോക്കി. എതിരെ വന്നുപിന്നിൽ മറയുന്ന വാഹനങ്ങളുടെ പാളിവീഴുന്നവെട്ടത്തിൽ
സെക്കന്റുകൾതെളിഞ്ഞുനിൽക്കുന്നഅയാളുടെ
മുഖം,പെരുമഴക്കാലംകഴിഞ്ഞമരുഭൂമിപോലെ
ശാന്തമായിരുന്നു..ഇടയ്ക്ക് സ്വയം ചിരിക്കുന്നത് കണ്ടു. തന്നെ ചേർത്തു പിടിച്ച കൈപിൻ
വാങ്ങുമ്പോൾകഞ്ചാവിന്റെ തീക്ഷണഗന്ധ
മറിഞ്ഞു.
അയാൾ പിന്നെയും എന്തെക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഓർമ്മകൾഅയാളെ ഉപേക്ഷിച്ചു വേറെ വഴിയിലേക്ക്തിരിഞ്ഞു.
"ശ്രീക്കുട്ടാ അച്ഛന് മൂക്കിപ്പൊടി വാങ്ങിവന്നാൽ
മിഠായിവാങ്ങാൻപൈസതരാം.."
അച്ഛന്റെ ശബ്‌ദം കേട്ടു. താഴെയ്ക്കിടിഞ്ഞ നിക്കർവലിച്ചു കയറ്റി ,വായുവിൽ പാർക്ക് ചെയ്തിരുന്ന വണ്ടി സ്റ്റാർട്ട് ചെയ്തു യാത്രയ്ക്കൊരുങ്ങി.മിഠായി എന്നു കേട്ടതും
ശ്രീനിയും ചാടി പുറത്തിറങ്ങി.
"നീ വരണ്ടാ.."ദേക്ഷ്യത്തോടെ പറഞ്ഞു.
"വരും.."അവൻ മുഖംകറുപ്പിച്ചു.
ഈ സമയം അച്ഛൻ പുറത്തേയ്ക്ക് വന്നു.
"ആഹാ.. തുടങ്ങിയോ രണ്ടും..?"
അച്ഛനെ കണ്ടതും ശ്രീനി ചാടിഅകത്തുകയറി.
ചിരിയോടെ ഉറക്കെഹോൺ മുഴക്കിവണ്ടിവിട്ടു.
അകലെ എത്തി തിരിഞ്ഞു നോക്കുമ്പോൾ ഇറയത്ത് തന്റെ പോക്ക് നോക്കിനിൽക്കുന്ന ശ്രീനിയെ കണ്ടു.
ശ്രീനിക്ക് അച്ഛനെ പേടിയാണ് .പക്ഷെ അച്ഛൻ ഇതുവരെ ഞങ്ങളിൽആരെയും നുള്ളി പോലും നോവിച്ചിട്ടില്ല .അതിനു കൂടി അമ്മതരുന്നുണ്ട് .
മരത്തിൽകെട്ടിയിട്ട് കലി അടങ്ങുന്നത് വരെ തല്ലും.
ഉറക്കത്തിൽ ശ്രീനി "അമ്മേ ,തല്ലല്ലെ " എന്ന് പറഞ്ഞ് എത്രയോ രാത്രികൾ ഞെട്ടി ഉണർന്നിട്ടുണ്ട് .അപ്പോൾചേർത്തണയ്ക്കുന്ന കൈകൾഅച്ഛന്റെതായിരുന്നു .എന്നിട്ടുംഅമ്മയെ
ശ്രീനിയ്ക്ക് പേടിയില്ല. ഏത് ആപത്തിൽ നിന്നും രക്ഷിക്കുന്ന അച്ഛൻ ദൈവമായിരുന്നെങ്കിൽ അമ്മ ,പറഞ്ഞു കേട്ടകഥകളിലെ ഭയപ്പെടുത്തുന്ന കഥാപാത്രമായിരുന്നു .
മൂക്കിപ്പൊടി വാങ്ങിയശേഷം ബാക്കി വന്ന
പൈസയ്ക്കു വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായി വാങ്ങി അവന്റെ മുന്നിൽ വച്ചുതന്നെ കൃത്യം രണ്ടായികടിച്ചുപൊട്ടിച്ചു പാതി അവനു നൽകിയ ശേഷമായിരുന്നു അവന്റെ മുഖം തെളിഞ്ഞത്..
വീട്ടിൽ നിന്നും ഇടയ്ക്ക് അമ്മയുടെ ഉറക്കെയുള്ള ശബ്ദം ഉയരും ഓലമേഞ്ഞവീടിന്റെ മേൽക്കൂരകൾക്കിടയിൽ എന്തോ ഇഴഞ്ഞു നീങ്ങുന്നതു കണ്ടത്രേ..!
ഇതു കേട്ടാൽ അച്ഛൻഞങ്ങളെരണ്ടിനെയും
വലിച്ചിഴച്ചുകൊണ്ടു പുറത്തുകടന്നിട്ടുണ്ടാവും .
ഇനി രണ്ടു ദിവസം അച്ഛൻ വീട്ടിനുള്ളിൽ കിടക്കില്ല.മുറ്റത്തെ മണലിൽ ഓല പാവിരിച്ചു ചുറ്റിനുംവെളുത്തുള്ളിഇടിച്ചു ചതച്ച വെള്ളവും തളിച്ചായിരിക്കുംകിടപ്പ്. വെളുത്തുള്ളിയുടെ മണമുണ്ടെങ്കിൽ ഇഴജന്തുക്കൾ അടുത്തുപോലും
വരില്ലെന്നായിരുന്നു അച്ഛന്റെ വിശ്വാസം.
അച്ഛന് ഇഴജന്തുക്കളെ ഭയമായിരുന്നു.പാറ്റ, പല്ലി, പഴുതാര, എട്ടുകാലിഇവ അടുത്തു കൂടി പോയാൽ ഓടിമാറിക്കളയും.അമ്മയ്ക്കുള്ള ധൈര്യംപോലും അച്ഛനില്ലെന്നു ഇടയ്ക്കു തോന്നിയിട്ടുണ്ട്.
ദ്രവിച്ച മേച്ചിൽ ഓലകൾക്കിടയിലൂടെ തീവണ്ടി പോലെ നിറയെ കാലുകൾ ഉള്ള ചുവന്ന അട്ടകളെ പേപ്പറിൽ എടുത്തു പുറത്തു കളയുന്ന അച്ഛനും, അതിനെ പേപ്പറിൽ എടുത്തു മണ്ണെണ്ണ വിളക്കിന്റെ നാളങ്ങളിൽ കത്തിച്ചു കൊല്ലുവാൻ കാണിച്ച അമ്മയും പഠിപ്പിച്ചു തന്നത് രണ്ടു
വശങ്ങൾ ആയിരുന്നു .ഹിംസയും, അഹിംസയും
ശ്രീനിഅച്ഛനെപോലെപേടിത്തൊണ്ടൻ ആയപ്പോൾ ,താൻ..?
ഒരുജോലിക്ക് വേണ്ടി ഒരുപാട് അലഞ്ഞു.
ഒത്തിരി വാതിലുകളിൽ മുട്ടി മടുത്തപ്പോൾ
വച്ചു നീട്ടിയ ജോലി കൈനീട്ടി വാങ്ങി.നീട്ടിയ കൈകളിലേക്ക് വച്ചു തന്നത് മൂർച്ചയുള്ള ഒരു ആയുധമായിരുന്നു.
സുന്ദരവില്ലൻ എന്നാണ് സേട്ട് തന്നെ ഇടയ്ക്കു വിളിക്കാറ്.പണി ഏറ്റെടുത്താൽവില്ലനും ,
അല്ലാത്തപ്പോൾ താൻ നായകനുംആണത്രേ..!
തന്റെ ജോലി എന്തെന്ന് ഇതുവരെ നാട്ടിൽ ആർക്കും അറിയില്ല.മാസത്തിലൊരിക്കൽ വീട്ടിലെത്തുമ്പോൾമാസാവസാനം ജോലി കഴിഞ്ഞു ശമ്പളവും വാങ്ങി വരുന്ന സാധരണ ഒരു ചെറുപ്പക്കാരൻ മാത്രമായി മാറും.അച്ഛനുള്ള മൂക്കിപ്പൊടി പായ്ക്കറ്റ് വച്ചുനീട്ടുമ്പോൾ ചെറിയ കണ്ണുകൾ വിടരുന്നത് നോക്കി നിൽക്കുമ്പോൾ
അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ഗതി കിട്ടാതെഅലയുന്ന ആത്മാക്കൾ
നമ്മെ മാടിവിളിക്കുന്നുണ്ടാവും.അവരവിടെ
തനിച്ചല്ലേ ? "
അടുത്തിരുന്നാളുടെ ശബ്ദം ഓർമ്മകളെ
തിരികെ ബസ്സിൽകൊണ്ടുവന്നു.
മരണം വേദനയാണ് എന്നു മനസ്സിലായത് ഇപ്പോൾ ആണ്.താൻ കൊന്നു തള്ളിയവരുടെ അച്ഛൻ ,അമ്മ, മക്കൾ, ഭാര്യ..ഇവരെക്കെ എത്ര വേദനിച്ചു കാണുമെന്നു ഓർക്കവേ കണ്ണുനീർ വീണ്ടുംഅണപൊട്ടി..മനസ്സിൽകുറ്റബോധത്തിന്റെ
ആടി ഉലയുന്ന തിരിനാളങ്ങൾ തെളിഞ്ഞു.
അച്ഛന്റെ ചിതയ്ക്കു തീ കൊടുക്കും മുന്നേ
ആ കാലുകളിൽ തൊട്ടു ഹൃദയം പൊട്ടി മാപ്പു ചോദിച്ചു..
ചടങ്ങുകൾ കഴിഞ്ഞു ആൾക്കൂട്ടം പിരിഞ്ഞു.
"പനി ആയിട്ടുഡോക്ടറെ കാണിക്കാൻ
കൊണ്ട് പോയ അച്ഛനാടാ.." എരിഞ്ഞടങ്ങിയ അച്ഛന്റെ ചിതയെനോക്കിബാക്കി
പറയുവാനാവാതെപൊട്ടിക്കരയുന്ന
ശ്രീനിയുടെ കയ്യിലപ്പോഴും അച്ഛന്റെ മൂക്കിപ്പൊടി കുപ്പി കണ്ടു. അതവൻ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു.
കരച്ചിൽ അടങ്ങിയപ്പോൾ ശ്രീനി തുടർന്നു.
"ഡോക്ടർ ,അച്ഛനെപരിശോധിച്ചുകൊണ്ടിരി
ക്കവേ , രക്തത്തിൽ കുളിച്ച ഒരാളെയും സ്ട്രെച്ചറിൽ കിടത്തി കുറച്ചു പേർ അവിടേയ്ക്ക് വന്നു.വട്ടപ്പാറപാലത്തിനടുത്തുആരോവെട്ടിക്കൂട്ടിയതാണെന്നെക്കെ പറയുന്നത് കേട്ടു.സ്ട്രെച്ചറിൽ
കിടന്നാളെ അച്ഛൻ ഒന്നേനോക്കിയുള്ളൂ.കുഴഞ്ഞു
വീഴുകയായിരുന്നു.."ശ്രീനി ഒന്നു നിർത്തിയശേഷം തുടർന്നു.
"എന്റെ,കയ്യിൽ കെടന്നാടാ.. നമ്മുടെഅച്ഛൻ.
അവസാന ശ്വാസമെടുക്കുമ്പോഴും നിന്റെ പേര് മാത്രമാണ് പറഞ്ഞത്"
ശ്രീനിയുടെ നിലവിളി കേട്ടില്ല. ഇറ്റ് വീഴുന്ന കണ്ണുനീർ മാത്രംകണ്ടു.കാതുകളിൽ എന്തോ വന്നു തറച്ചപോലെ,ഒരു മൂളൽ മാത്രം. തലകറങ്ങുന്നു.!
ബോധം മറഞ്ഞു പിന്നിലേക്ക് മറിയുമ്പോൾ
അച്ഛന്റെ ശബ്ദം വ്യക്തമായി കേട്ടു.
"ശ്രീക്കുട്ടാ.. ഇനി മൂക്കിപ്പൊടി വേണ്ടെ. അച്ഛനെ നീ കൊന്നില്ലേ ടാ ?"
ശുഭം.
By,
Nizar vh @ nallezhuth facebook group

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot