"ഈ ഉപദ്രവം എന്റെ പിഞ്ചു മേനിക്ക് താങ്ങാൻ വയ്യമ്മേ!! എന്നെ ഒന്നെടുക്കുമൊ ഈ തീരാ നോവിൽനിന്നും" ?
പിഞ്ചു ബാലന്റെ യാചനയ്ക്കു മുൻപിൽ ആ അമ്മ മുഖം തിരിച്ചുവോ??? കഷ്ടം!
സ്വന്തം മകനെ മാറോടണയ്‌ക്കേണ്ട അമ്മതന്നെ തന്റെ പിഞ്ചോമനയെ ഒരു കഴുകനു വിട്ടുകൊടുത്ത വാർത്തയും നമ്മളറിഞ്ഞു! തൊടുപുഴയിൽ ഏഴ് വയസ്സുള്ള പിഞ്ചു ബാലന്റെ മരണം കേരളത്തെയൊട്ടാകെ മനോവേദനയിലാഴ്ത്തി!!
അതുപോലെയെത്രയെത്ര കുരുന്നുകൾ!!
കവിത - കുഞ്ഞുമർമ്മരം!
"എൻ പിഞ്ചു മേനിക്കു വയ്യമ്മേ,
ഒന്നെടുക്കുവാൻ യാചിപ്പു ഞാനെന്നും
നോവ്വ് താങ്ങുവാൻ വയ്യയെൻ മേനിയ്ക്കു
കഴുക ദൃഷ്ടിയാലെൻ മനമുരുകും പതിവായ്"
ഈ ജന്മം വെടിഞ്ഞങ്ങു പോകും
എൻ ദിനരാത്രങ്ങൾ തൻ ഭയപ്പാടും
ഓർമയും പേറി ദൂരേയ്ക്കിതെങ്ങോ
പലയാത്രകൾ തേടിഞാൻ പോകുന്നിതാ ….
വരുകില്ലൊരിക്കലും ഇനിമേൽ
ഉദരത്തിലുണരുന്ന സൂര്യനായ്ഞാൻ
വരുകില്ലൊരിക്കലും ഇനിമേൽ ഈ
മാറോടണയും പൈതലായ് ഞാൻ
കേൾപ്പൂ ഞാൻ കാഹള മുഴക്കങ്ങൾ
ഭയപ്പാടിൻ താണ്ഡവമാ ഉദരങ്ങളിൽ
ഒരുവട്ടമെങ്കിലും തിരിയുമോ?
എൻ ചാരെയിരുന്നെന്നെയോമനിക്കാൻ!!
സിരകളിലൊഴുകുമെൻ രക്തത്തുള്ളികൾ
ഇറ്റിറ്റു വീഴുന്നിതായെൻ മേനിയിൽ
അരുണവർണ്ണമാം പിഞ്ചുകൈകൾ
മാടിവിളിപ്പൂഈ ചാരത്തണയുവാൻ
കാണുമോ? കേൾക്കുമോ? ഈ പിഞ്ചുമർമ്മരം
എൻ പ്രാണനിൽ ചാലിച്ചൊരീകുഞ്ഞുമർമ്മരം
ആ മൃദുസ്പന്ദനമൊന്നറിഞ്ഞോട്ടെ ഞാൻ
ഈ ജന്മം പൊഴിയാനൊരുങ്ങുന്ന നേരം....
സിമി അബ്ദുൽകരീം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക