നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പുസ്തകം

Image may contain: 2 people, including Sajitha Anil, people standing, child and outdoor
പാതിയെഴുതിയ താളുകൾ ഇപ്പോഴുമൊരുനിഴലായ്‌-
മനസ്സിൻ താഴ്വരയിൽ
വിങ്ങി നിൽപ്പുണ്ട്,
കളമൊഴിഞ്ഞകന്ന കഥകളുടെ
അക്ഷരത്തെറ്റുകൾ തിരുത്തികുറിക്കുവാനായൊരു
ഓർമ്മ ചിത്രമായ്...
ഭൂമി തൻ സാക്ഷിയായ്‌ ജന്മദിനം,
മണ്ണിട്ടുമൂടാതെ എന്നോ
കുറിച്ചിട്ട കാവ്യങ്ങൾ,
പ്രതിഷേധവാക്കുകൾ എല്ലാം
ഓർമ്മതൻനൗകയിൽ-
നിറഞ്ഞുനിൽപ്പു .
നൊമ്പരതാളുകൾ,ചിത്രങ്ങളേകിയ അക്ഷരങ്ങൾ ചോദ്യങ്ങളായവ,
നേരുമറച്ച ചിലത് മാത്രം
കവചകുടീരങ്ങളായ്‌ നിൽപ്പുണ്ടതിൽ .
അറിവിന്റെ അക്ഷരപ്പൂക്കൾ
ഇന്നിന്റെ വഴികളിൽ,
ദീപങ്ങളായ്‌ തെളിഞ്ഞുനിൽപ്പൂ
വാടികൊഴിയാതെ ഗുരുക്കളെ ഓർത്തീടുവാൻ.
അക്ഷരമാന്ത്രിക വചനങ്ങൾ ഒരുക്കിയ-
ഉയിരേകിയ സത്യത്തിൻ നാൾവഴി കാട്ടുവാൻ
കാവ്യവും ചിന്തയും കൊത്തിസൂക്ഷിച്ച-
മനസ്സിന്റെ കണ്ണാടി മാത്രമീ ശേഷിപ്പുകൾ.
സജിത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot