
സർവ്വവ്യാപിയായ എന്നെ നിങ്ങൾക്കെവിടെയും കാണാം. ആധിയായും വ്യാധിയായും കൊടിയവേദനയിലും സ്വാർത്ഥപ്രണയങ്ങളിലും വിശ്വാസങ്ങളിലും അന്ധവിശ്വാസങ്ങളിലും ലഹരിയിലും വിശപ്പിലും പണക്കൊഴുപ്പിന്‍റെ പലിശയിലും എന്തിനേറെപ്പറയുന്നു നിങ്ങൾ ശ്വസിക്കുന്ന വായുവിൽപ്പോലും ഞാനുണ്ടു്. നിങ്ങളറിയാതെ നിങ്ങളെന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
രുചിയുടെ വകഭേദങ്ങൾ തേടി, ഫാസ്റ്റുഫുഡ്ഡുകളിൽ പൊങ്ങച്ചം വിളമ്പി നിങ്ങളാവോളം ശീതളപാനിയങ്ങൾ പാനംചെയ്ത് ഉദരം നിറയ്ക്കുമ്പോൾ, നിങ്ങളുടെ ശരീരവും ഞാനും പ്രണയയുടമ്പടിയിൽ ബന്ധിതരാക്കുകയായിരുന്നു.
വൻകിടകമ്പനികൾ എനിക്കു പല രൂപങ്ങളും പേരുകളും രുചികളും വെണ്മയിലലങ്കരിച്ച കുപ്പായവും നല്കി വർണ്ണപ്പായ്ക്കറ്റുകളിൽ കുടിയിരുത്തിയപ്പോൾ, പഞ്ഞികെട്ടി മൃദുവാക്കിയ എന്‍റെ അരക്കെട്ടിനിടയിൽക്കൂടെ പുകച്ചുരുളുകളുടെ മായാപ്രപഞ്ചം തീർത്തു് നിങ്ങൾക്കു സോഷ്യൽസ്റ്റാറ്റസ് നല്കി ഞാനെന്‍റെ കടം വീട്ടി. പല്ലുകളിലും ചുണ്ടുകളിലും ബീഡിയുടെയുടെയും സിഗരറ്റിന്‍റെയും ചുരുട്ടിന്‍റെയും കറ പിടിപ്പിച്ചുകൊണ്ട് ദരിദ്രനാരായണന്മാരെയും സാധാരണക്കാരെയും കൈ പിടിച്ചു് എന്‍റെകൂടെ നടത്തി.
ചുമയിലും കുരയിലും തുടങ്ങി മാരകരോഗങ്ങളായി നിങ്ങളുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ പടർന്നുപിടിച്ചു് കീമോതെറാപ്പിയുടെ ഉമിത്തീയിൽ ജീവനോടെ നിങ്ങളെ ദഹിപ്പിക്കുമ്പോഴും ഞാനല്പം ക്രൂരമായി ആനന്ദിക്കുന്നുണ്ടെന്ന നിങ്ങളുടെ പരാതികൾ ഞാൻ ഗൗനിക്കാറില്ല. അതു മാത്രമല്ല
സ്തനാർബുദത്തിന്റെ വേഷത്തിൽ സ്ത്രീകളിലെത്തിച്ചേർന്ന് അവരുടെ മാതൃത്വം ചുരത്തിയതും ഇനി ചുരത്താനുള്ളതുമായ
മുലകൾ വെട്ടിയരിഞ്ഞെറിഞ്ഞ് സ്വന്തം അസ്തിത്വം അവർക്ക് നഷ്ടപ്പെടുത്തുമ്പോഴും
ഞാൻ ആനന്ദത്തിന്റെ പരകോടിയിൽ തന്നെ
സ്തനാർബുദത്തിന്റെ വേഷത്തിൽ സ്ത്രീകളിലെത്തിച്ചേർന്ന് അവരുടെ മാതൃത്വം ചുരത്തിയതും ഇനി ചുരത്താനുള്ളതുമായ
മുലകൾ വെട്ടിയരിഞ്ഞെറിഞ്ഞ് സ്വന്തം അസ്തിത്വം അവർക്ക് നഷ്ടപ്പെടുത്തുമ്പോഴും
ഞാൻ ആനന്ദത്തിന്റെ പരകോടിയിൽ തന്നെ
വളർന്നു വരുമ്പോൾ
ഒരു കുഞ്ഞിനുപോലും ജന്മം കൊടുക്കാനാവാത്ത വിധം സെർവിക്കൽ ക്യാൻസറായി നിങ്ങളുടെ പെൺകുഞ്ഞുങ്ങളെ
ആക്രമിക്കുമ്പോഴും ആ കൊടിയ വേദനയിലും നിങ്ങളെ വിദേശമരുന്നുകമ്പനികൾക്കു് അവരുടെ ഉപഭോക്താക്കളാക്കാനും പുതിയ ഉൽപ്പന്നങ്ങളുടെ പരീക്ഷണവസ്തുക്കളാക്കാനും കഴിഞ്ഞതിന്‍റെ ചാരിതാർത്ഥ്യം
എനിക്കുമാത്രം സ്വന്തം!
ഒരു കുഞ്ഞിനുപോലും ജന്മം കൊടുക്കാനാവാത്ത വിധം സെർവിക്കൽ ക്യാൻസറായി നിങ്ങളുടെ പെൺകുഞ്ഞുങ്ങളെ
ആക്രമിക്കുമ്പോഴും ആ കൊടിയ വേദനയിലും നിങ്ങളെ വിദേശമരുന്നുകമ്പനികൾക്കു് അവരുടെ ഉപഭോക്താക്കളാക്കാനും പുതിയ ഉൽപ്പന്നങ്ങളുടെ പരീക്ഷണവസ്തുക്കളാക്കാനും കഴിഞ്ഞതിന്‍റെ ചാരിതാർത്ഥ്യം
എനിക്കുമാത്രം സ്വന്തം!
ആഗോളവത്ക്കരണത്തിന്‍റെ ഭാഗമായി ഗാട്ട്കരാറിന്‍റെയും ആസിയാൻകരാറിന്‍റെയും ചുവടുപിടിച്ചു് അവർക്കു വഴിവെട്ടിയവർ നിങ്ങൾതന്നെയാണല്ലോ? അതുവഴി, അവയവക്കച്ചവടക്കാർക്കു പടർന്നുപെരുകാൻ അവസരം നല്കിയതും എന്‍റെ മേന്മതന്നെ!
അധികാരരാഷ്ട്രീയത്തിന്‍റെ കുത്തൊഴുക്കിൽ ഞാൻ ചുവടു മാറ്റിച്ചവിട്ടിയതു് നിങ്ങളറിഞ്ഞിട്ടും പ്രതികരിക്കാതിരുന്നതു എന്‍റെ വളർച്ചയെ സഹായിച്ചതെങ്ങനെയെന്നും നിങ്ങളറിയണം.
ജാതികളുംജാതികളുംതമ്മിൽ, മതങ്ങളുംമതങ്ങളുംതമ്മിൽ, രാഷ്ട്രീയപ്പാർട്ടികൾതമ്മിൽ വെട്ടും കുത്തും കുതികാൽവെട്ടും കൊലപാതകങ്ങളും നടത്തി നിങ്ങളെ തമ്മിലടിപ്പിക്കാൻ സമൂഹത്തില്‍ വെറുപ്പിന്‍റെ പ്രത്യയശാസ്ത്രങ്ങൾ വളർത്തിയാണു് ഞാൻ പടർന്നുകയറിയതു്.
ഗുരുകുലസമ്പ്രദായത്തിന്‍റെ മഹിമകൾ പേറുന്ന ഭാരതസംസ്ക്കാരത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിലും നിങ്ങളെ തോല്പിച്ചു ഈ ഞാൻ. നിങ്ങളുടെ രാജ്യംമുഴുവനും പടർന്നുപന്തലിച്ചതിനും നിങ്ങളുടെ ജാതി-കക്ഷിരാഷ്ട്രീയത്തോടാണ് എന്‍റെ നന്ദിയും കൂറും.
ഓരോ ജാതിക്കും മതവിഭാഗങ്ങൾക്കും വിദ്യഭ്യാസക്കച്ചവടത്തിന്‍റെ അനന്തസാദ്ധ്യതകൾ നല്കിക്കൊണ്ടു് വിശ്വാസികളുടെ വിയർപ്പു കലർന്ന രക്തം ആവോളം പാനംചെയ്തപ്പോൾ തൊഴിലില്ലായ്മയെ പ്രസവിക്കാനും എനിക്കു കഴിഞ്ഞു. അതും എന്‍റെ വകഭേദം തന്നെയല്ലേ?
കോർപ്പറേറ്റുഭീമന്മാരിലൂടെ നിങ്ങളുടെ കർഷകർക്കിടയിലേക്കുള്ള എന്‍റെ കടന്നുകയറ്റം ചില വിളകളുടെ പേറ്റൻറു് നേടിക്കൊണ്ടായിരുന്നു. ഇനി അവർക്കു്
ആ വിളകൾ കോർപ്പറേറ്റുകൾക്കുമാത്രമേ വില്ക്കാൻ കഴിയൂ.
ആ വിളകൾ കോർപ്പറേറ്റുകൾക്കുമാത്രമേ വില്ക്കാൻ കഴിയൂ.
രാസവളമായും കീടനാശിനിയായും എന്‍റെ അവതാരങ്ങൾ നിങ്ങളുടെ കൃഷിക്കാരുടെ തലമുറകളെ കാർന്നുതിന്നും. എത്ര പറിച്ചെറിഞ്ഞാലും ഏതെങ്കിലുമൊരു രൂപത്തിൽ ഡെമോക്ലീസിന്‍റെവാൾപോലേ നിങ്ങളുടെ തലയ്ക്കു മുകളിൽ ഞാനുണ്ടാകും; അർബുദമായ്.
ബെന്നി ടി. ജെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക