Slider

സ്വപ്നം

0
Image may contain: Jolly Chakramakkil, beard, eyeglasses, sunglasses and closeup

( ജോളി ചക്രമാക്കിൽ )
രണ്ടു ദിവസമായ് ഞാൻ ഉറക്കമൊഴിഞ്ഞ് ആലോചിച്ചു കൊണ്ടിരിക്കുന്നു ...
മഹാൻമാർ. പറഞ്ഞതല്ലേ..
എന്നിട്ടും നേരം ഇതുവരെയായിട്ടും സ്വപ്നം കണ്ടില്ലെന്നു പറഞ്ഞാൽ..
ശ് ചെഛ.. ഞാനങ്ങട് വല്ലാതായിപ്പോയി..
എന്നാലിനി സ്വപ്നം കണ്ടിട്ടു തന്നെ കാര്യം ....
മുറിയുടെ മൂലയിൽ ഇന്നലെ ചാരി വച്ച വാളെടുത്ത് തള്ളവിരലിന്റെ അഗ്രം മുറിച്ചു പുറത്തു ചാടിയ
തുള്ളിയൊത്ത ബി + ചുടു നിണം തിലകക്കുറിച്ചാർത്തി ...
പുൽപ്പായ ഒരെണ്ണം (7 X 4. അടി ) കക്ഷത്തിലിറുക്കി .
വച്ചുപിടിച്ചു കനവുമലയുടെ ശിഖരത്തിലേയ്ക്ക് ....
അവിടെ ചെന്നാറെ ..പായനിവർത്തി
ഒറ്റക്കാലിൽ നിന്ന് കണ്ണുകളടച്ച്
ഇങ്ങനെ പ്രാർത്ഥിച്ചു. ..
സ്വപ്നം വേഗം വരണേ...
സ്വപ്ന.മ് മ്.o വേഗം വരണേ...
പിന്നെ ഞാൻ കണ്ടത്..
ഞാൻ ആ പുൽപ്പായയിൽ കിടന്നുറങ്ങുമ്പോൾ ഒരു സ്വപ്നം കാണുന്നതാണ് ....
ആ സ്വപ്നത്തിലും ..
ഞാൻ പുൽപ്പായയിൽ കിടന്നുറങ്ങുമ്പോൾ ഒരു സ്വപ്നം കാണുന്നതാണ് ...
ഇതെന്താ കഥാന്നോർത്ത് ഞാൻ ഞെട്ടിയുണർന്നു നോക്കുമ്പോൾ
ഞാനുറങ്ങുകയാണ്, സ്വപ്നം കാണുകയാണ് ഞെട്ടിയുണർന്ന് നോക്കുന്നതായിട്ട് ..
പിന്നെന്താ കഥ ഞാനുറങ്ങുവല്ലേ സ്വപ്നം കാണുവല്ലേ ...'
ഉറങ്ങുമ്പോൾ ഉറക്കത്തിൽ സ്വപ്നം കാണുന്നതായിട്ട് ...
ഞെട്ടിയുണർന്ന് നോക്കുന്നതായിട്ട് സ്വപ്നം കാണുവല്ലേ ..
..സ്വപ്നം .. കാണുവല്ലേ...
..സ്വപ്നം ...
20-jun - 2018
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo