നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോടതി പടിയിൽ ഓഫറും കാത്ത്,

Image may contain: Shoukath Maitheen, sitting and indoor
=======
'' വാർത്താ ചാനലിന്റെ മുന്നിലാണ് ഭാര്യ, കോടതിയിൽ നിന്ന് സ്ത്രീകൾക്കു ഗുണകരമായ വിധിയുടെ പുതിയ ഓഫറുകൾ വല്ലതും വരുന്നുണ്ടോ എന്നറിയാനുളള ആകാംക്ഷയോടെ പ്രധാനപ്പെട്ട സീരിയലുകളെല്ലാം ഉപേക്ഷിച്ച് ന്യൂസ് ചാനലിനു മുന്നിൽ കുത്തിയിരിക്കുകയാണ് കക്ഷി,
നമസ്ക്കാരം ,
പ്രധാന വാർത്തകൾ,
''ലൈക്കുകൾക്ക് മീതെ ചങ്ങല വീഴുന്നു, ''
''ങേ, ?!! ഞാൻ അമ്പരുന്നു,
വാർത്ത തുടർന്നു,
'ഫെയ്സ് ബുക്കിലെ ലൈക്കുകൾക്ക് കടുത്ത വിലക്ക് വരുന്നു,
വാർത്തകൾ വിശദമായി,
ഫെയ്സ് ബുക്കിൽ ചറപറ ലൈക്കടിക്കുന്നവർക്കും, ലൈക്കിൽ പുളകിതമായി ജീവിതം മാറ്റിവച്ചവരും സൂക്ഷിക്കുക ,
ഒരാൾക്ക് ഒരു ദിവസം മൂന്ന് ലൈക്കടിക്കാനേ സാധിക്കു,
അതിനുളള നിയന്ത്രണം ഫെയ്സ് ബുക്കിലുടനെ വരുമെന്ന് ഹൈക്കോടതിയുടെ പുതിയ വിധി,
ഈ വിശദാശംങ്ങളുമായി ചേരുന്നു, ഡൽഹിയിൽ നിന്ന് ഞങ്ങളുടെ ലേഖകൻ ,
''ഹലോ, പ്രശാന്ത് ഭീമൻ രഘുവംശം, പറയു, കോടതിയുടെ പുതിയ വിധിയെ കുറിച്ച്,!
''ഹലോ,'' അലവലാതി നന്ദ,' സോറി അളക നന്ദ, ! തവളക്കുഴി പഞ്ചായത്തിലെ സുഗുണന്റെ ഭാര്യ തങ്കമണി യാണ് ഇങ്ങനെ ഒരു ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്,
''എന്താണ് കാരണം, ?
അത്, ===
ഓൺലൈനിന് അടിമയായ ഭർത്താവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുളള ശ്രമമാണ് ഈ ഹർജിയെന്നാണ് തങ്കമണിയുടെ വിശദീകരണം, !!
''ഓകെ പ്രശാന്ത്, വിവരണത്തിനു നന്ദി, ഡൽഹിയിൽ നിന്ന് പ്രശാന്താണ് നമ്മോടൊപ്പം ലൈനിലുണ്ടായിരുന്നത്,
ഇന്ന്, ന്യൂസ് അവറിലെ ഈ ചർച്ചയിൽ അതായത് '' ലൈക്കുകൾക്കും കൂച്ച് വിലങ്ങ് '' എന്ന വിഷയത്തെ പറ്റി ചർച്ച ചെയ്യാൻ നമ്മോടൊപ്പം ചേരുന്നത്,
പരാതിക്കാരി ' തങ്കമണി ,
സ്ഥിരം സെൽഫികൾ പോസ്റ്റു ചെയ്ത് ആയിരക്കണക്കിന് ലൈക്കുകൾ സ്വന്തമാക്കുന്ന ' സെൽഫി സോഫി, !കാലിക്കട്ട്,
മൂന്നാമതായി ഓൺലൈനിലെ ഏറ്റവും വലിയ സാഹിത്യ ഗ്രൂപ്പായ
'' തലയിലെഴുത്ത് ' ഗ്രൂപ്പിന്റെ അഡ്മിൻ
വളവിൽ വർക്കി ''
നാലാമതായി പുരോഗമന മഹിളാ രത്നം ഫെമിനിസ്റ്റ് പൊന്നമ്മ,!
അഞ്ചാമതായി, കേരളാ വിവരക്കേട് പാർട്ടി എം എൽ എ, ശ്രി ,
വി ,സി ,ജോയി, !
''ആദ്യം തങ്കമണി യിലേക്ക് പോകാം,
ശ്രീമതി തങ്കമണി , ഇങ്ങനെയൊരു പരാതിയുമായി കോടതിയെ സമീപിക്കാനുളള ചേതോ വികാരം എന്തായിരുന്നു ?!!
''താങ്കളുടെ ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട്, !
''എന്താണത്, ?
''വികാരം, ''അതു തന്നെയാണ് സർ, ഒരു സ്ത്രീയുടെ വികാര വിചാരങ്ങൾ മനസിലാക്കാതെ,അവളെ ഒന്ന് തലോടാതെ സദാസമയവും മൊബൈലിനെ തലോടിക്കൊണ്ടിരിക്കുന്ന എന്റെ ഭർത്താവ്, അതിയാനിട്ട് ഒരു പണി കൊടുത്തതാ, !
,!! സാറിനറിയോ, എന്റെ കെട്ട്യോൻ എന്നെ ഒന്ന് തലോടിയിട്ട് മാസങ്ങളായി, കഴിഞ്ഞ മാസം അടുക്കളയിലേക്ക് നടന്നു പോയപ്പോൾ ഹാളിൽ വച്ച് എന്റെ മേത്ത് ഒന്നു സ്പർശിച്ചതാ, അതും അറിയാതെ, അതി പിന്നെ ''ങേഹേ, !!
അങ്ങേര് മടിയിൽ വച്ച്
മൊബൈലിനെ സ്ഥിരം തടവും, മൊബൈലിനെന്താ എളി വേദനയുണ്ടോ ? ആർക്കറിയാം !!
''ഓകെ, ഇതേ കുറിച്ച് സെൽഫി സോഫീടെ അഭിപ്രായം ?
''ഇത് ചതിയാണ്, എന്നേപ്പോലുളള സെൽഫി പോസ്റ്റുകാർക്ക് ലൈക്ക് കുറയും, എന്റെ സൗന്ദര്യ പോസ്റ്റുകൾ കാത്തിരിക്കുന്ന ചെക്കന്മാർക്ക് കടുത്ത നിരാശയാണ് ഈ വിധി, !! ഇതിനെതിരെ ഹർത്താൽ പ്രഖ്യാപിക്കണം, ! ഞാൻ ഇവിടിരുന്ന് ഒരു സെൽഫി എടുത്ത് ( ഫീലിങ്ങ് കടുത്ത നിരാശ) ഇതിനെതിരെ പ്രതിഷേധിക്കുന്നു, !! ( സോഫി സെൽഫി എടുക്കുന്നു,)
'ഓകെ, സോഫി, ഈ ചർച്ച കഴിഞ്ഞ് നമുക്കൊരുമിച്ച് സെൽഫി എടുക്കാം,!!
നമുക്ക് തലയിലെഴുത്ത് ഗ്രൂപ്പിലെ അഡ്മിനിലേക്ക് വരാം, പറയു സർ,?
''അനന്ത വിശാലമായ ഓൺലൈനിൽ അന്തോം കുന്തോമില്ലാതെ കഥകളെഴുതി തളളുന്ന തളള് സാഹിത്യകാരന്മാരുടെ ജീവവായുവാണ് ഈ ലൈക്ക്, അത് കുറഞ്ഞു പോയാൽ ഓൺലൈൻ സാഹിത്യ ഗ്രൂപ്പുകൾ എങ്ങനെ പിടിച്ചു നില്ക്കും, വളർന്നു വരുന്ന ഓൺലൈൻ എഴുത്തുകാരുടെ തൂലികയുടെ മുന ഒടിക്കുന്ന ഈ വിധി പിൻവലിക്കണം,!!!
''ഓകെ, ഈ വിധിയെ കുറിച്ച് ഫെമിനിസ്റ്റ് പൊന്നമ്മയുടെ അഭിപ്രായം ചോദിക്കാം,! പറയു പൊന്നമ്മ, !
''പൊന്നമ്മയോ ?, ഈ വിളി തന്നെ പുരുഷമേധാവിത്വമാണ്, ആദ്യമായി ഒരു സ്ത്രീയെ ബഹുമാനിക്കുക,
പേരിനു ശേഷം '' മേഡം '' ചേർക്കുക,
പൊന്നമ്മ മേഡം, !!എന്ന് വിളിക്കുക,
താങ്ങൾകകറിയുമോ,
, എന്റെ പേരിനൊപ്പം വാലു പോലെ ഉണ്ടായിരുന്ന ഭർത്താവിന്റെ നെയിം പറിച്ചെറിഞ്ഞവളാണ് ഞാൻ,
സ്കൂളിൽ , അപ്പന്റെ പേര് വേണ്ടെന്നു പറഞ്ഞവളാ ഞാൻ, അതും ഒരു പുരുഷമേധാവിത്വമായിട്ടാണ് എനിക്കനുഭവപ്പെട്ടത്, തങ്കമണി യോട് കലിപ്പാണെനിക്ക്, !!
''അതെന്താണ് മേഡം, ?
''ഭർത്താക്കന്മാർ രഹസ്യമായി വച്ചിരുന്ന ''സ്റ്റെപ്പിനി '' ഭാര്യമാർക്ക് പരസ്യമായി വയ്ക്കാനുളള കോടതി
വിധി നിലവിലിരിക്കെ, ഇവരെന്തിനാണ് ലൈക്കേ കേറി പിടിച്ചത്, പുച്ഛമാണ് ആ സ്ത്രീയോടെനിക്ക്, !!
ഇതു കേട്ട് തങ്കമണി ചാടി എണീറ്റു,
''ഭ!. നിർത്തെടി ഫെമിനിച്ചി, ! കണ്ടവന്റെ കൂടെ നിരങ്ങുന്ന സ്വഭാവം എനിക്കില്ലെടി, ! എനിക്കെന്റെ കെട്ട്യോൻ മതി,!!
'ഈ സമയം വി സി ജോയി ഇടപെടുന്നു,
'' ഈ വെടികളെല്ലാം കൂടി നാട് നശിപ്പിക്കും, !!
ഇതു കേട്ട ഫെമിനിസ്റ്റ് , '' ഹേയ് മിഷ്ടർ സ്ത്രീകളെ അപമാനിക്കരുത്, !!
''വിസി ജോയി, 'അയ്യോ പെങ്ങളെ വെടി എന്നു പറഞ്ഞത് പൂഞ്ഞാറ്റിലെ ഭാഷയാ, അവിടെ വെടി എന്നു പറഞ്ഞാൽ '' പച്ചക്കളളം '' നുണ,
എന്ന അർത്ഥമാണ്, !ൂ
'' ഫെമിനിസ്റ്റ് ''=തന്റെ പൂഞ്ഞാറ്റിലെ വെടി, പൂഞ്ഞാറ്റിൽ പൊട്ടിച്ചാൽ മതി, ഇത് കേരളമാണ്, മറക്കണ്ട, !!
';വി സി, ''=ഒന്ന് പോടി പെണ്ണുമ്പിളേള,!
ചർച്ച അലസി പിരിയുകയാണ്,
ഈ ബഹളത്തിനിടയിലും സെൽ ഫി എടുക്കുകയാണ് സോഫി, !!
''ശാന്തരാകു, ശാന്തരാകു, !! ചാനലുകാരൻ വിളിച്ചു പറയുന്നു,
വിസിയും, ഫെമിനിസ്റ്റ് പൊന്നമ്മയും തെറി അഭിഷേകം നടത്തുന്നു ,തമ്മിലടിക്കുന്നു,
പെട്ടന്ന് ടി വി യിൽ ദ്യശ്യം മാറുന്നു,
ഇരുട്ട് വ്യാപിക്കുന്നു,
സ്ക്രീനിൽ കറുത്ത കളർ മാത്രം,
ഞാനും, ഭാര്യയും ടെലിവിഷനിലേക്ക് സൂക്ഷിച്ചു നോക്കി,
സ്റ്റുഡിയോയിൽ കരണ്ട് പോയിരിക്കുന്നു,
കുറച്ച് കഴിഞ്ഞപ്പോൾ ഇരുട്ട് നിറഞ്ഞ ടെലിവിഷനിൽ നിന്ന് ഒരശരീരി,
''മാന്യ പ്രേക്ഷകർ ക്ഷമിക്കണം ,
തെറി അഭിഷേകം കൂടിയതു കൊണ്ട് ചാനലിന്റെ എം ഡി മെയിൻ ഫ്യൂസ് ഊരിയതാണ്, !! ഈ ചർച്ച ഇവിടെ അവസാനിക്കുന്നു,
നന്ദി, നമസ്ക്കാരം !!
''അത്താഴം കഴിക്കാനിരുന്നപ്പോൾ അഞ്ചാം ക്ളാസിൽ പഠിക്കുന്ന മകൾ ചോദിച്ചു,
''അച്ഛാ, എനിക്കൊരു സംശയം, ?
''എന്താ മോളെ, ?
''ഈ ''വെടി ''എന്നു പറഞ്ഞാലെന്തുവാ, അച്ഛാ, !?
''വായിലേക്കു വച്ച ചോറ് തൊണ്ടയിലുടക്കി,, ഒരെക്കിൾ പുറത്തേക്ക് വന്നു, !!
''ഭാര്യ വെളളം നിറച്ച ഗ്ളാസ് നീട്ടി, !!
''വെളളം കുടിച്ചു കഴിഞ്ഞ് ഞാൻ ഭാര്യയെ താക്കീത് നല്കി,
''മക്കളോടൊപ്പം മേലാൽ ചാനൽ ചർച്ച കാണരുത് കേട്ടോടീ, !!
''ഭാര്യ കുനിഞ്ഞിരുന്ന് ചിരിക്കുന്നത് കണ്ട് ഞാനും ചിരിച്ചു, !!
=========
ചെറ്യേ സ്പാനർ ,
ഷൗക്കത്ത് മൈതീൻ ,!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot