മുത്തേ...
🦋
🦋
ആകാശ നീലിമതൻ
അഗാധതയിൽ നിന്നൊരു
കണ്ണുനീർ തുള്ളിയെൻ
മനസാം ചിപ്പിയിലൊളിച്ചൂ
എൻ ചിപ്പിയിലൊളിച്ചൂ....
അഗാധതയിൽ നിന്നൊരു
കണ്ണുനീർ തുള്ളിയെൻ
മനസാം ചിപ്പിയിലൊളിച്ചൂ
എൻ ചിപ്പിയിലൊളിച്ചൂ....
നോവുമനുരാഗത്തിൻ
ആദ്യസ്പന്ദനം
മൊട്ടിട്ടു അകതാരിൽ
എന്നറിഞ്ഞൊരാ നിമിഷം
അറിഞ്ഞൊരാനിമിഷം....
ആദ്യസ്പന്ദനം
മൊട്ടിട്ടു അകതാരിൽ
എന്നറിഞ്ഞൊരാ നിമിഷം
അറിഞ്ഞൊരാനിമിഷം....
പിന്നെയെൻ ജീവിത
സ്പന്ദനമോരൊന്നും
ചിപ്പിതന്നുള്ളിലെ
മുത്തിനെ ചൂടുവാനായിരുന്നു..എന്റെ
മുത്തിനെചൂടുവാനായിരുന്നു...
സ്പന്ദനമോരൊന്നും
ചിപ്പിതന്നുള്ളിലെ
മുത്തിനെ ചൂടുവാനായിരുന്നു..എന്റെ
മുത്തിനെചൂടുവാനായിരുന്നു...
മുത്തേ ഇനി നീയൊരു
നഷ്ടസ്വപ്നമെങ്കിലോ
മാണിക്യം പോയൊരു
നാഗത്തെയെന്നപോൽ
ജീവിതം തലതല്ലിയൊടുക്കിടും ഞാൻ
തലതല്ലിയൊടുക്കിടും ഞാൻ....
നഷ്ടസ്വപ്നമെങ്കിലോ
മാണിക്യം പോയൊരു
നാഗത്തെയെന്നപോൽ
ജീവിതം തലതല്ലിയൊടുക്കിടും ഞാൻ
തലതല്ലിയൊടുക്കിടും ഞാൻ....
_Shajith_

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക