നമ്മുടെ മക്കൾ
ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആ കുട്ടിയുടെ ഭാവിയെ ഓർത്ത് ആശങ്കപ്പെടുന്ന ഒരു കൂട്ടം രക്ഷിതാക്കളുണ്ട് നമുക്ക് ചുറ്റും . നമ്മുടെ മക്കളെ ഭാവി നോക്കേണ്ടത് അവരെ കൈ പിടിച്ച് ഉയർത്തേണ്ടത് നമ്മൾ തന്നെയാണ് . സ്വപ്നങ്ങൾ ആവാം പ്രതീക്ഷകൾ ആവാം പക്ഷേ അമിതമാകരുത് .
ജനിച്ചു വീഴുന്ന പൊന്നോമനയെ ഡോക്ടർ ആക്കും കലക്ടർ ആക്കും എന്നൊക്കെ ഉള്ള ആഗ്രഹങ്ങൾ ഉണ്ടാവാം പക്ഷേ അത് വളർന്ന് വരുന്ന അവരിൽ അടിച്ചേൽപ്പിക്കരുത് . 4 വയസുള്ള കുഞ്ഞിനെ +2 വിനു പഠിക്കുന്ന മക്കളെപ്പോൽ പഠിപ്പിക്കേണ്ടതില്ല .
എൻട്രൻസും ഐ എ എസ് മുന്നിൽ കണ്ട് കൊണ്ട് പാറി പറക്കേണ്ട അവരുടെ ബാല്യം നിഷേധിക്കേണ്ടതില്ല . മക്കൾ കളിച്ചു വളരട്ടെ.
എൻട്രൻസും ഐ എ എസ് മുന്നിൽ കണ്ട് കൊണ്ട് പാറി പറക്കേണ്ട അവരുടെ ബാല്യം നിഷേധിക്കേണ്ടതില്ല . മക്കൾ കളിച്ചു വളരട്ടെ.
ദീപ ടീച്ചറുടെ (ദീപാ നിശാന്ത് ) "നനഞ്ഞു തീർത്ത മഴകൾ " എന്ന പുസ്തകത്തിൽ "മുഷിഞ്ഞ ചുവരുകളുള്ള വീടുകൾ " എന്നതിൽ പറയുന്നുണ്ട് കൂട്ടുകാരിയുടെ വീട് കണ്ട് അന്തം വിട്ടത്
" നിലത്തു ചിതറി കിടക്കുന്ന കളിപ്പാട്ടങ്ങൾ, പല നിറത്തിലുള്ള പാവകൾ, തുറന്നു മലർത്തിയിട്ട ഡ്രോയിങ് ബുക്കുകൾ, പെൻസിലുകൾ, പത്രങ്ങൾ, ചുമരുകളിലെ മോഡേൺ ആർട്ടുകൾ."
ഇത് കണ്ട് ടീച്ചർ കൂട്ടുകാരിയെ കളിയാക്കുമ്പോൾ അവർ പറയുന്നുണ്ട് കുട്ടികൾ കളിക്കട്ടെ ദീപേ , അവർ ഇപ്പോഴല്ലാതെ എപ്പോഴാ കളിക്കുക എന്ന് ജീവിതം ആസ്വദിക്കുക എന്ന് .

കളിക്കേണ്ട ഈ പ്രായത്തിൽ അവരുടെ ബാല്യം ഇല്ലാതാക്കിയിട്ട് നമുക്ക് എന്ത് നേടാനാണ് .
ഒരു വയസ്സും 8 മാസവും ആയ മോനുണ്ടെനിക്ക് . മോൻ എന്ത് ചെയ്യുവ ധനു എന്ന് ചോദിച്ചു Msg അയച്ച ഒരു സുഹൃത്തിനു ഒരിക്കൽ ഞാൻ അവൻ കളിക്കുന്ന ഫോട്ടോ അയച്ചു കൊടുത്തു . എന്തുവ ഇത് വീടോ കാടോ എന്നു തിരിച്ചു msg വന്നു . ആ ഫോട്ടോയിൽ അവനു ചുറ്റും നിറയെ പല വർണ്ണത്തിലുള്ള പന്തുകൾ ഉണ്ടായിരുന്നു, ഒരു വശത്ത് കാറും കുതിരയും കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു , മറ്റൊരു വശത്ത് അടുക്കളയിൽ നിന്ന് അവൻ എടുത്ത് കൊണ്ടുവന്ന കുക്കറും മറ്റും പാത്രങ്ങളും ഉണ്ടായിരുന്നു . അവൾക്കത് കാടായി തോന്നിയെങ്കിൽ ഞാൻ കണ്ടത് എന്റെ മോന്റെ പുഞ്ചിരി മാത്രമായിരുന്നു .

പാത്രങ്ങൾ എടുത്ത് കളിക്കുന്ന അവനെ കണ്ടിട്ട് ആൺകുട്ടിയല്ലേടാ എന്നു പറഞ്ഞ 4 ചുമരുകൾക്കുള്ളിൽ അവനെ നിർത്തിയിട്ട് ആൺകുട്ടിയെ പെൺകുട്ടി ആക്കുന്നതാണ് ഞാൻ എന്നു കളിയാക്കിയ കസിൻസ് ഉണ്ട്. പാത്രങ്ങൾ എടുത്ത് കളിച്ചതുകൊണ്ട് ഒരു ആൺകുട്ടിയും പെൺകുട്ടി ആവുന്നില്ല . ഈ 2 വയസ്സാവാൻ പോകുന്ന അവനിൽ ഞാനിപ്പോഴെ എന്തിനു വേർതിരിവ് കാണിച്ച് പഠിപ്പിക്കണം . ആൺ കുട്ടികൾ പാചകം ചെയ്യുന്നത് ഒരു കുറച്ചിൽ അല്ല . എല്ലാം പഠിച്ചു കൊണ്ടു തന്നെ അവനും വളരണം .
ഈ കാടിനെ വീടാക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല . ഓരോ പാത്രവും വീണ്ടും കഴുകുന്നതിലും എനിക്ക് പ്രയാസമില്ല . കളിപ്പാട്ടങ്ങൾ ഷോക്കെയ്സിൽ വെക്കാനല്ലല്ലോ . എഴുതുന്ന നമ്മുടെ പേന വാങ്ങി വെച്ചാൽ എങ്ങനെയിരികും . അവൻ കളിക്കട്ടെ മനസ്സറിഞ്ഞ് ചിരിക്കട്ടെ .
കുഞ്ഞുങ്ങളുടെ ഭാവി ഒരു പരിധി വരെ നശിപ്പിക്കുന്നത് രക്ഷിതാക്കൾ തന്നെയാണ് . നമുടെ അമിത പ്രതീക്ഷ , താരതമ്യം ചെയ്യൽ ഇതെല്ലാം അവരെ കൂടുതൽ സമ്മർദ്ധത്തിലേക്കു തള്ളി വിടുകയെ ഉള്ളൂ . അവർ അവരുടെ ഇഷ്ടത്തിനു പഠിക്കട്ടെ അപ്പോഴെ അവർക് പഠിക്കാൻ ഇഷ്ടം തോന്നു . അവർക്കിഷ്ടമുള്ള ജോലി തിരഞ്ഞെടുക്കട്ടെ അപ്പോഴാണവർ അവരുടെ ജോലി ആസ്വദിച്ച് ചെയ്യൂ . ഉയരങ്ങളിൽ എത്തൂ.
ഇന്നു പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഒത്തിരി പീഡനങ്ങൾക്കു വിധേയരാവുന്നുണ്ട് .
സിനി ചേച്ചിയുടെ ( സിനി ശ്രീജിത്ത് ) "താളം തേടും മനസ്സുകൾ "എന്ന കഥയിൽ സാറ എന്ന പെൺകുട്ടി പറയുന്നുണ്ട് " ആ അങ്കിൾ ചീത്തയാണെന്നു പറയുമ്പോൾ , അത് നല്ല അങ്കിൾ അല്ലേ എന്നു പറയുന്നതിനു പകരം നീ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു സാറ എന്ന് ചോദിച്ചിരുന്നേൽ പിന്നീട് ആ കൈകൾ എന്റെ ശരീരത്തിൽ ഇഴയില്ലായിരുന്നു എന്ന് ."
"സർവ്വംസഹ" എന്ന ഇന്ദുയേച്ചി (ഇന്ദു പ്രവീൺ) എഴുതിയ കഥയിൽ പറയുന്നുണ്ട് തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന അനിയത്തി എന്ന് വിളിച്ച് നടന്നിരുന്ന ഒരു ഏട്ടൻ ടി.വി കാണുമ്പോൾ മടിയിൽ ഇരിന്നു കാണാൻ പറയുകയും ആ ഏട്ടന്റെ സ്പർശനം നല്ല രീതിയിൽ അല്ലെന്നു തോന്നുമ്പോൾ മടിയിൽ നിന്ന് ഇറങ്ങി പോകുന്ന ഒരു 5 ക്ലാസുകാരിയെ കുറിച്ച് അവൾ വലുതായിട്ടും അദ്ധ്യാപിക ആയിട്ടും മനസിൽ നോവായി കിടക്കുന്ന ആ ഓർമ്മയെ കുറിച്ച് .
ഒരുപാട് മക്കൾക്ക് ഇതൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടാവും അതും സ്വന്തമെന്നു കരുതിയവരിൽ നിന്നു തന്നെ . പക്ഷേ എത്ര വലുതായാലും ഒരു പേടി സ്വപ്നം പോൽ ഇതവരെ വേട്ടയാടിക്കൊണ്ടിരിക്കും .
പെണ്ണാണ് മറക്കരുത് , ശബ്ദം കുറക്കണം , പൊട്ടി ചിരിക്കരുത് തുടങ്ങിയ ഒരുപാട് അരുത് കൾ അവളെ പഠിപ്പിക്കുന്നതിനു പകരം ഇഷ്ടമില്ലാത്തതിനെ നേരെ No എന്നു പറയാനും , അനീതിക്കെതിരെ ശബ്ദമുയർത്താനും , നല്ല സ്പർശനവും ചീത്ത സ്പർശനവും പറഞ്ഞു കൊടുക്കാനും നമുക്ക് പഠിപ്പിക്കാം .
ആൺകുട്ടികളിൽ ഇപ്പോഴെ ആൺ ,പെൺ വ്യത്യാസം തലയിൽ കുത്തി കയറ്റാത്തിരിക്കാം . ഓരോ പെൺകുട്ടിക്കും അഭിമാനമുണ്ടെന്നും അതിനു കോട്ടം തട്ടുന്നതൊന്നും നിന്നിൽ നിന്നുണ്ടാവരുത് എന്നും പഠിപ്പിക്കാം . ആൺകുട്ടികളെയും അടുക്കള പണികൾ പഠിപ്പിക്കാം . അതിൽ മോശം വിചാരിക്കേണ്ടതൊന്നുമില്ലെന്നു പറഞ്ഞു കൊടുക്കാം .
മകനേ നിനക്കായ്,
പഠനത്തിലും , ജോലിയിലും ഉയരങ്ങളിൽ നി എത്തിയില്ലേലും മൂത്തവരെയും ഗുരുക്കന്മാരേയും ബഹുമാനിക്കുന്നവൻ ആവുക. നീ കാരണം ഒരു പെണ്ണിന്റെ കണ്ണും നിറയരുതേ . നിന്റെ അമ്മക്കും സഹോദരിക്കും ഉള്ളത് തന്നെയാണ് ഒരോ സ്ത്രീക്കും ഉള്ളത് . തെറ്റുകൾ കണ്ടാൽ അത് തെറ്റാണെന്ന് പറയാൻ കഴിവുള്ളവനാകുക .

നമ്മുടെ മക്കൾ അവർ കളിച്ചും ചിരിച്ചും തന്നെ വളരട്ടെ . സ്നേഹിക്കാൻ പഠിക്കട്ടെ .
ശലഭങ്ങളായ് പറക്കട്ടെ . ഒരു പട്ടം പോലെ പറന്നുയരട്ടെ നൂലിന്റെ അറ്റം നമ്മുടെ കൈയ്യിൽ ഉണ്ടല്ലോ ദിശ തെറ്റുന്നു തോന്നുമ്പോൾ നേർവഴിക് ആക്കാം .
ശലഭങ്ങളായ് പറക്കട്ടെ . ഒരു പട്ടം പോലെ പറന്നുയരട്ടെ നൂലിന്റെ അറ്റം നമ്മുടെ കൈയ്യിൽ ഉണ്ടല്ലോ ദിശ തെറ്റുന്നു തോന്നുമ്പോൾ നേർവഴിക് ആക്കാം .
ധനുഷ പ്രശോഭ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക