Slider

രാത്രി സല്ലാപം

0
രാത്രി സല്ലാപം
++++++++++++++
"എസ്സ്.ഐ.സാർ വിളിക്കുന്നു" എന്ന് കോൺസ്റ്റബിൾ പറഞ്ഞപ്പോൾ രാധികയും വിനയ ചന്ദ്രനും എസ്സ്.ഐ.യുടെ ക്യാമ്പിനിലേക്ക് കയറി.
"ഇരിയ്ക്ക് " എസ്സ്.ഐ.പറഞ്ഞു.
"സാർ,ഞങ്ങളുടെ മോളെവിടെ?"വിനയൻ ചോദിച്ചു.
"മോളെ കാണാം അതിനു മുൻമ്പ് ചില കാര്യങ്ങൾ അറിയണം,നിങ്ങൾ രണ്ടു പേരും എന്തുചെയ്യുന്നു?"
" എനിയ്ക്ക് ബിസിനസാണ്,പിന്നെ ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റുമുണ്ട്, ഇവൾ ഹൈസ്ക്കൂൾ അധ്യാപികയാണ് "ഭാര്യയെ നോക്കി അയാൾ പറഞ്ഞു.
"ഹോ,നിങ്ങൾ ടീച്ചറാണോ?സ്വന്തം മകളെ അറിയാൻ കഴിയാത്ത നിങ്ങൾക്കെങ്ങനെ മറ്റുള്ള കുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിയും?"രാധികയെ നോക്കി എസ്സ്.ഐ ചോദിച്ചു.
"സാർ,ഞങ്ങൾ അവൾക്കു വേണ്ടിയല്ലെ ജീവിക്കുന്നത്, ഒന്നിനും ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല "രാധിക സങ്കടത്തോടെ പറഞ്ഞു നിർത്തി.
"നല്ല ഭക്ഷണവും,വസ്ത്രവും കുറെ പണവും കൊടുത്താൽ പിന്നെ ഒരു കുറവുമുണ്ടാവില്ല എന്നാണോ നിങ്ങൾ കരുതിയത് "എസ്സ്.ഐ.ചോദിച്ചു.
"ഇന്ന് അവളെ കണ്ടെത്താൻ ഞക്കൾക്ക് കഴിഞ്ഞില്ലായിരുന്നുവെങ്കിൽ,ഒരു രാത്രി കടന്നു പോയിരുന്നെങ്കിൽ നിങ്ങളുടെ മകളുടെ ജീവിതം എങ്ങിനെയായി തീരുമായിരുന്നു എന്നറിയുമോ?
എന്ന് എസ്സ്.ഐ.ചോദിച്ചപ്പോൾ രാധികയും വിനയനും പരസ്‌പരം നോക്കി.
"ഈ രാത്രി കഴിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ മകളെ നിങ്ങൾ കാണുന്നത് ചിലപ്പോൾ ഏതെങ്കിലും ചാനൽ ന്യൂസിലായിരിക്കും,നിങ്ങളുടെ മകൾക്ക് മൊബയിൽ ഉണ്ടോ ?
"ആ സാർ അവൾക്ക്‌ ഞാൻ ഒരു പുതിയ ഫോൺ വാങ്ങിച്ചു കൊടുത്തിരുന്നു ,ആറു മാസം മുൻമ്പ് "വിനയൻ പറഞ്ഞു.
"എന്തിനാടോ ഒൻപതാം ക്ലാസിൽ പടി കുന്ന തന്റെ മോൾക്ക്‌ ഇത്രയും വില കൂടിയ ഫോൺ,വിളിച്ചാൽ കിട്ടുന്ന ഒരു ഫോൺ അത്രയും പോരയോ ?
"അല്ല സാറെ അതു പിന്നെ ഞങ്ങളുടെ ഫാമിലി റേഞ്ച് വെച്ചു അതു പോലുള്ള ഒരു ഫോൺ വേണ്ടെ?,അതു കൊണ്ട് വാങ്ങിച്ചു കൊടുത്തതാ " എന്ന് പറഞ്ഞ് തീരും മുൻമ്പ് എസ്സ്.ഐ.ദേഷ്യത്തിൽ ടേബിളിൽ അടിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞു.
"ഫാമിലി റേഞ്ച് ,പണം വാരികൂട്ടാനുള്ള നിന്റെ ഒന്നും തിരക്കിനടയിൽ നീ ഒന്നും അറിയുന്നില്ല,ഭാര്യയെയും മകളെയും പോലും, മനസിലായോടാ?നീ ഒരു മാസത്തിൽ എത്ര തവണ നിന്റെ മകളോട് സംസാരിച്ചിട്ടുണ്ട് "
"സാർ തിരക്കല്ലെ തീരെ സമയം കിട്ടാറില്ല "
" ആ തിരക്കും സമയ കുറവുമാണ് നിങ്ങളെ ഇന്നിവിടെ എത്തിച്ചത് "
"നിങ്ങളുടെ മകൾ ഫെസ് ബുക്കിലൂടെ പരിചയപ്പെട്ട പയ്യൻ ഒരു സെക്ക്സ് റാക്കറ്റിന്റെ കണ്ണിയാണ്"
ആ സമയം രാധിക നെറ്റിയിൽ കൈകൾ ഊന്നി ഇരിക്കുകയായിരുന്നു.
"നിങ്ങൾ ഒന്നു പുറത്തു പോകൂ എനിയ്ക്ക് ഇവരോട് സംസാരിക്കാനുണ്ട് "എസ്സ്.ഐ.വിനയനോടു പറഞ്ഞു.
"പിന്നെ രാധിക ടീച്ചറേ നിങ്ങളുടെ മകൾ വഴി തെറ്റാൻ മുഖ്യ കാരണം നിങ്ങളാണ്,രാത്രി മകൾ ഉറങ്ങി എന്നു കരുതി പുതപ്പിനുള്ളിൽ കിടന്ന് ഹിയർ ഫോണിലൂടെ നിങ്ങൾ മറ്റുള്ളവരോട് കുറുകുന്നത് നിങ്ങളുടെ മകൾക്കറിയാം"
തന്റെ തോലിയുരിഞ്ഞു പോകുന്ന പോലെ തോന്നി ടീച്ചർക്ക്.
"ഒരു കുടുംബം തകരണ്ട എന്നു കരുതിയാണ് ഞാനിത് നിങ്ങളുടെ ഭർത്താവിന്റെ മുന്നിൽ നിന്ന് പറയാഞ്ഞത് " എസ്സ്.ഐ.പറഞ്ഞു നിർത്തിയപ്പോൾ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി ടീച്ചർ എണീറ്റു.
വിനയനും ഭാര്യയും മകളെയും കൊണ്ട് പുറത്തിറങ്ങി വണ്ടിയിൽ കയറാൻ നേരം ആ പതിനാലു വയസുകാരി തിരിഞ്ഞു നിന്നു എസ്സ്.ഐ.നോക്കി കണ്ണുനീരിൽ കുതിർന്ന ഒരു ചിരി ചിരിച്ചു,സ്നേഹത്തിന്റെയും കടപാടിന്റെയും സുരക്ഷിതത്തിന്റെയും ചിരി.
Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo