Slider

മിഴികൾ - Part 1

0

കുതിച്ചു പായുന്ന ട്രെയിൻ...ഗാഢ നിദ്രയിലായിരുന്ന നീന പെട്ടന്ന് ഞെട്ടി എഴുന്നേറ്റു.മുടിയിൽ ആരോ പിടിച്ചു വലിക്കുന്നു...
നോക്കുമ്പോ തൊട്ടടുത്തിരിക്കുന്ന സ്ത്രീ യുടെ കുഞ്ഞു ആണ്....
നല്ല ഓമനത്തമുള്ള കുട്ടി അഞ്ചു മാസം പ്രായം കാണും..
നീന നോക്കിയപ്പോ..അവൻ ചിരിക്കുന്നു...
കുറെ നേരം ആ കുഞ്ഞിനെ തന്നെ നോക്കി അവന്റെ കളിചിരികളിൽ...മുഴുകിയിരുന്നു..
കുറച്ചു നേരത്തിനു ശേഷം അവൾ ട്രെയിനിന്റെ വിൻഡോയോട് ചേർന്നിരുന്നു...
പുറത്തെ കാഴ്ചകളോട്...മുഴുകാൻ തുടങ്ങി..
അവളുടെ ഓർമ്മകൾ പതിയെ പുറകിലോട്ടു പോകുവാൻ തുടങ്ങി...
എത്ര കഷ്ടപെട്ടിട്ടാണ് എന്‍റെ അച്ഛനും അമ്മയും എന്നെ ഇത്ര വരെ പഠിപ്പിച്ചത്.
ഒന്നിനും ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല...
എന്നെ പഠിപ്പിക്കുവാൻ വേണ്ടി എത്ര പേരോട് കടം മേടിച്ചിരിക്കുന്നു...
പലപ്പോഴും കടക്കാർ പൈസ തിരിച്ചു ചോദിക്കുമ്പോൾ എത്ര ചീത്ത എന്‍റെ അച്ഛൻ കേട്ടിരിക്കുന്നു...ആരും അന്നത്തെ ആ പാവം ഒറ്റക്കിരുന്നു കരയുന്നതു ഞാൻ കണ്ടിരിക്കുന്നു.
ഓർക്കും തോറും അവളുടെ കണ്ണുകൾ നിറയുവാൻ തുടങ്ങി..
നഴ്സിംഗ് അഡ്മിഷൻ പൈസക്ക് വേണ്ടി
വീട്ടിലെ പശുവിനെ വിറ്റു...
അതിനെ വീട്ടിൽ നിന്നും കൊണ്ട് പോകാൻ ആള് വന്നപ്പോ...അത് കാണാൻ ശക്തിയില്ലാതെ എന്‍റെ അമ്മ മുറിയിൽ അടച്ചിട്ടു എന്ത് മാത്രം കരഞ്ഞു...
ഓർകുംതോറും അവൾക്കു സങ്കടം കൂടി കൂടി വന്നു...
ഇപ്പോഴും എനിക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുകയാണ്..അവർ.
പഠിപ്പെല്ലാ കഴ്ഞ്ഞു ഒരു ജോലി കിട്ടി
അവരെ ഇനി കഷ്ടപെടുത്തില്ല എന്ന് തീരുമാനിച്ചു..പക്ഷെ..കിട്ടുന്ന ശമ്പളം ഒന്നിനും തികയാത്ത അവസ്ഥായായിരുന്നു
ഒത്തിരി പ്രാത്ഥനയുടെ ഫലമായിട്ടാണ് ഇപ്പൊ ഒരു ജോലി ബാംഗ്ലൂർ കിട്ടിയിരിക്കുന്നത്..വലിയ ഹോസ്പിറ്റൽ ആണ്..തരക്കേടില്ലാത്ത സാലറി ഉണ്ട്...
ഇത്ര ദൂരെ വിടാൻ അച്ഛനും അമ്മയ്ക്കും ഒട്ടും ഇഷ്ടമില്ല പ്കഷെ..അനിയന്റെ പഠിപ്പു അച്ഛന്റെ കടം..എല്ലാം.പോയെ പറ്റൂ..
ഇതിപ്പോ ബാംഗ്ലൂർക്കു ഉള്ള യാത്രയാണ്..
ആദ്യമായിട്ടാണ് ഇത്രയും ദൂരം ഒറ്റയ്ക്ക് പോകുന്നത്..
നീന പതിയെ ഓർമകളിൽ നിന്നും...തിരിച്ചു വന്നു..ട്രെയിൻ എവിടെയോ പിടിച്ചിട്ടിരിക്കുകയാണ്....അവൾ അടുത്തിരിക്കുന്ന..സ്ത്രീ യോട് ചോദിച്ചു
ഇതെവിടെയാ ചേച്ചി...ഷൊർണുർ
സ്റ്റേഷനു കുറച്ചു മുന്നെയാണ്...
മോളെ..ഞങ്ങൾക്ക് അവിടെ ഇറങ്ങേണ്ടതാണ്...ആയ സ്ത്രീ ആകെ പരിഭവിച്ചു കൊണ്ട് പറഞ്ഞു.
നീന പതിയെ പുറത്തോട്ടു നോക്കിയിരുന്നു..
വിശാലമായ പാടം അങ്ങനെ നീണ്ടു കിടക്കുന്നു...സൂര്യൻ അങ്ങ് അകലെ ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്.സമയം അഞ്ചു മണി കഴിഞ്ഞു....ആ കാഴ്ച അങ്ങനെ കണ്ടുകൊണ്ടിരിക്കാൻ എന്ത് രസമാണ്..ഒരിക്കലും മടുപ്പു തോന്നാത്ത കാഴ്ച...
മനസിൽ എത്ര നൊമ്പരങ്ങളുണ്ടകിലും...
അതിനെ ഒരു മഞ്ഞ് കണം പോലെ അലിയിച്ചു കള് യും വല്ലാത്തൊരു അനുഭൂതി..
ട്രെയിൻ നിർത്തിയിരിക്കുന്നതിന്റെ താഴെ പാടത്തു കുറെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്..അവൾ ആ കുട്ടികൾ കളിക്കുന്നതും നോക്കി അങ്ങനെ..ഇരുന്നു...
അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്...
അവിടെ കുട്ടികളുടെ കളി കണ്ടുകൊണ്ടു..ഒരാൾ തെങ്ങിന്റെ ചുവട്ടിൽ ഇരിക്കുന്നു...അവൾ സൂക്ഷിച്ചു നോക്കി .....നല്ല മുഖ പരിചയമുള്ള ആൾ പക്ഷേ...
നീന വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി
അവൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..ചെറുപ്പം തൊട്ടേ അവളുടെ സ്വപ്ങ്ങളിൽ അവൾ കണ്ടിരുന്ന ആൾ..
അവളുടെ വിഷമകളും സങ്കടങ്ങളും സന്തോഷകളും എല്ലാം അവൾ സ്വപ്ങ്ങളിലൂടെ പങ്കു വെച്ച ആൾ...
അവളുടെ സ്വപ്നങ്ങളിൽ അവർ ഒന്നിച്ചു പോകാത്ത സ്ഥലങ്ങളില്ലാ..
സിനിമകളിലൂടെയും ടെലിവിഷനിലൂടെയും..അവൾ കണ്ട സ്ഥലങ്ങളിലെല്ലാം...അവർ ഒന്നിച്ചു പോയിട്ടുണ്ട്.
നീന അവനെ തന്നെ നോക്കാൻ തുടങ്ങി..
അവൻ കളിയിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ്..അവൾക്കു എന്ത് ചെയ്യണമെന്നറിയില്ല...ആകെ വിളറിപൂണ്ട അവസ്ഥ...അവൾ പതിയെ എഴുനേറ്റു ഡോറിന്റെ അടുത്ത് ചെന്നു പക്ഷെ മുഴുവൻ ആളുകൾ..
അവൾ തിരിച്ചു സീറ്റിൽ വന്നിരുന്നു...അവനെ തന്നെ നോക്കിയിരിക്കാൻ തുടങ്ങി...ഒരു ലുങ്കി മുണ്ടും ഷർട്ടും ആണ് വേഷം..
അവൾ കണ്ണ് ചിമ്മാതെ അവനെ തന്നെ നോക്കിയിരുന്നു...
പെട്ടന്ന് എന്തോ സംഭവിച്ച പോലെ..അവൻ അവളെ നോക്കി...വളരെ അടുത്തല്ലങ്കിലും...അവരുടെ കണ്ണുകൾ തമ്മിൽ...ഉടക്കി...എന്തോ സ്പാർക്ക് കിട്ടിയ പോലെ നീന യുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..അവൾ പെട്ടന്ന് കണ്ണുകൾ അടച്ചു...
പിന്നെ പതിയെ തുറന്നു..നോക്കുമ്പോൾ അവൻ അവളെ തന്നെ നോക്കിയിരിക്കുകയാണ്.
അവൾ പതിയെ ചിരിച്ചു..അവനും ചെറുതായിട്ട് പുഞ്ചിരിച്ചു
അവൾക്കു ചെറിയ നാണം വന്നു അവൾ
നോട്ടം താഴുത്തൊട്ടാക്കി..തല കുനിച്ചിരുന്നു..
കുറച്ചു കഴിഞ്ഞു അവൾ നോക്കുമ്പോൾ..
അവൻ അവളെ ശ്രദ്ധിക്കാതെ കളി കണ്ടു ഇരിക്കുന്നു..
കുറച്ചു നേരം കഴിഞ്ഞു..അവൻ അവളെ ശ്രദ്ധിക്കുന്നേ ഇല്ല...
അവൾക്കു വല്ലാത്ത സങ്കടം വന്നു...അവൾ പിന്നെയും അവനെ തന്നെ നോക്കിയിരുന്നു..
കുറച്ചു കഴിഞ്ഞപ്പോ ഒരു കള്ളചിരിയോടെ അവൻ അവളെ നോക്കി..
തിരിച്ചു ദേഷ്യത്തോടെ അവൾ തുറിച്ചു നോക്കി..
അവൻ കൈകൊണ്ടു ചെറുതായിട്ടു അവളെ വിഷ് ചയ്തു.. തിരിച്ചു ഗൗനിക്കാതെ ഇരുന്നപ്പോ
അവൻ അവളെ കൈകൂപ്പി കാണിച്ചു്..
പെട്ടന്ന് അവൾ ചിരിച്ചു..
അവൻ കൈ വെച്ച് എന്തോ ആംഗ്യ ഭാഷയിൽ ചോദിച്ചു..
ഒന്നും മനസിലാകാത്ത അവൾ ചോദ്യ രൂപേനെ അവനെ നോക്കി..
പിന്നെയും ആംഗ്യഭാഷയിൽ അവൻ ചോദിച്ചു....
എവിടേക്കാണ് എന്നാണ് അവൻ ഉദ്യേശി ച്ച തു..എന്ന് മനസിലാക്കി അവൾ കൈ നീളത്തിൽ ചൂണ്ടി കാണിച്ചു..
ഒന്നും മനസിലാകാത്ത പോലെ അവൻ കൈ മലർത്തി കാണിച്ചു..
അവൾ വല്ലാതെ ചിരിച്ചു...പെട്ടന്ന് ട്രെയിൻ ഹോൺ അടിച്ചു..പതിയെ നീങ്ങാൻ തുടങ്ങി..അവൾ ആകെ വല്ലാതായീ എന്ത് ചെയ്യണമെന്നറിയാതെ അവസ്ഥ...അവന്റെ മുഖത്തും വല്ലാത്തൊരു ടെൻഷനും...വിഷമവും..രണ്ടു പേരും വല്ലാത്തൊരു വിഷമത്തോടെ നോക്കികൊണ്ടിരുന്നു..ട്രെയിൻ അകന്നു പോകുംതോറും..അവൾക്കു നെഞ്ച് പൊട്ടുന്ന പോലെ തോന്നി...അവൻ പതിയെ അവളുടെ കണ്ണിൽ നിന്നും മറഞ്ഞു...
ട്രെയിൻ ഷൊർണുർ സ്റ്റേഷൻനിലോട്ടു കയറിക്കൊണ്ടിരുന്നു...അവളുടെ മനസു തിളച്ചു മാറിയാൻ തുടങ്ങി..ഇനി ഒരിക്കലും എനിക്കിനി അവനെ കാണാൻ കഴിയില്ലേ..
ഇവിടിറങ്ങിയാൽ ചിലപ്പോ അവനെ ഒന്ന് കൂടി കാണാൻ സാധിക്കും അല്ലെങ്കിൽ ഇനി ജീവിതത്തിൽ ഒരിക്കലും പറ്റിയെന്നു വരില്ല.
അങ്ങനെ ചിന്തച്ചപ്പോ നെഞ്ച് പൊട്ടി പോണപോലെ അവൾക്കു തോന്നി...
പക്ഷെ.ബാംഗ്ലൂരിലെ ജോലിയുടെ കാര്യം... നാളെ അവിടെ ഉറപ്പായിട്ടു എത്തിയെ പറ്റൂ..
പക്ഷേ അവന്റെ മുഖം മനസിൽ വലിച്ചു മുറുക്കുന്നപോലെ...പെട്ടന്ന് പ്ലാറ്റഫോമിലെ അറിയിപ്പ് അവളുടെ നെഞ്ചിലെ മിടിപ്പ് കൂട്ടാൻ തുടങ്ങി...എറണാകുളം ബാംഗ്ലൂർ ഇന്റർസിറ്റി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ നിന്നു പുറപ്പെടും (തുടരും)

By: 
Binoy Ealias
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo