(ഇതൊരു കഥയോ കവിതയോ അല്ല. അച്ഛനെക്കുറിച്ചുള്ള ചില ഓർമ്മകൾ ആരൊക്കെയോ പങ്കു വച്ചപ്പോൾ, പണ്ടെങ്ങോ കുറിച്ച ചില വരികൾ.)
"അമ്മയുടെ വയറ്റിലിരുന്ന നാളുകളേക്കാൾ,
നിന്റെ ചുമലിലിരുന്ന നാളുകളാണ് കൂടുതൽ.
നിന്റെ ചുമലിലിരുന്ന നാളുകളാണ് കൂടുതൽ.
പിച്ച വച്ച കാലുകൾ വഴുതി വീണപ്പോഴും,
കൈവിരലുകളിൽ തൂക്കി നേർവഴി കാട്ടി തന്നതും നീ
കൈവിരലുകളിൽ തൂക്കി നേർവഴി കാട്ടി തന്നതും നീ
ഞാൻ, തെറ്റായ വഴികൾ തേടിയപ്പോഴും, ...
നേർവഴി കാട്ടിയതും നിന്റെ കൈകൾ.
നേർവഴി കാട്ടിയതും നിന്റെ കൈകൾ.
നീ പറഞ്ഞ കഥകളീൽ ഞാനായിരുന്നു നായകനെങ്കിൽ,
ഞാൻ കേട്ട കഥകളീൽ നീയായിരുന്നു നായകൻ.
ഞാൻ കേട്ട കഥകളീൽ നീയായിരുന്നു നായകൻ.
കളിക്കളത്തിലെ കേമത്തരങ്ങള്‍
ഒളിഞ്ഞ് കണ്ട് പുഞ്ചിരിച്ചതും നീ
ഒളിഞ്ഞ് കണ്ട് പുഞ്ചിരിച്ചതും നീ
പുസ്തകത്താളിലൊളിപ്പിച്ച ചിത്രകഥകളെ ,
വിരൽത്തിണർപ്പായി മാറ്റിയതും നീ
വിരൽത്തിണർപ്പായി മാറ്റിയതും നീ
ആ വേദന ശുഷ്‌കംമെന്നറിഞ്ഞത്
ആ ചുടുകണ്ണുനീര്‍ തുടകളില്‍ പടര്‍ന്നപ്പോഴായിരുന്നു..
ആ ചുടുകണ്ണുനീര്‍ തുടകളില്‍ പടര്‍ന്നപ്പോഴായിരുന്നു..
നിന്റെ ശിക്ഷകൾക്ക് കവചമൊരുക്കുവാൻ
കുഞ്ഞു പെങ്ങളെ പരിചയാക്കുമ്പോള്‍
കുഞ്ഞു തന്ത്രങ്ങളോര്‍ത്ത് ചിരിച്ചതും നീയ്.
കുഞ്ഞു പെങ്ങളെ പരിചയാക്കുമ്പോള്‍
കുഞ്ഞു തന്ത്രങ്ങളോര്‍ത്ത് ചിരിച്ചതും നീയ്.
ഈ ലോകം ഇങ്ങനെയെന്നു ആദ്യമായി കാട്ടിത്തന്നതും നീ,
കോപം എങ്ങനെയെന്ന് ആദ്യമായി കണ്ടതും നിന്നിൽ
കോപം എങ്ങനെയെന്ന് ആദ്യമായി കണ്ടതും നിന്നിൽ
സൈക്കിൾ ഓടിക്കാനും മീശയരിയാനും മുണ്ടുടുക്കാനും
നീതന്നെയായിരുന്നു എന്നും മാതൃക"
നീതന്നെയായിരുന്നു എന്നും മാതൃക"
നികത്താനാകാത്ത ഒരു ശ്യൂനിത സൃഷ്ടിച്ച് കടന്ന് പോയപ്പോള്‍, ഓര്‍ത്തുവോ? ഒരു തീരുമാനെമെടുക്കന്‍ മനസ്സ് ചഞ്ചലപ്പെടുമ്പൊള്‍, "അത് മതി" എന്ന നാലക്ഷരങ്ങള്‍ തന്ന ധൈര്യം.
ഒരു മൂളലിന്റെ അനുമതിയോടെ ഒരു കുഞ്ഞു യാത്രക്കിറങ്ങുമ്പോഴും ശുഭാപ്തി വിശ്വാസമായിരുന്നു.
വാക്കുകൊണ്ടും മനസ്സു കൊണ്ടും തന്ന അനുഗ്രഹങ്ങള്‍ ഇല്ലാതായപ്പൊള്‍, കുറഞ്ഞത് ആത്മവിശ്വാസം തന്നെയാണു
ദാര്യദ്ര്യത്തിലുപേക്ഷിച്ച രക്ത ബന്ധങ്ങളേ പോലും തിരികെ സ്നേഹിക്കാന്‍ പഠിപ്പിച്ച വലിയ മനസ്സ് .
ആഡംബരവും അത്യാഗ്രവും നാശമാണേന്നും, അധികലാഭം അനര്‍ഹമാണെന്നു പറഞ്ഞ് തന്നതും നീ.
അമ്പലത്തിലൊരര്‍ച്ചന ചെയ്യുന്ന പണം കൊണ്ട്, വിശക്കുന്നവന് ആഹാരം വാങ്ങി കൊടുക്കുവാന്‍ പഠിപ്പിച്ചത് നീ..
എന്തിനാ ഇത്ര നേരത്തെ...??
ഇനിയും ഒരു പുനര്‍ജ്ജന്മ്മുണ്ടേങ്കില്‍.. മകനായി ജനിക്കേണം ഇനിയും..
(അശോക് വാമദേവൻ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക