മ്മ്യണി ബല്യ ആഗ്രഹം...
***************************************
പുറത്ത് നല്ല മഴ.. പ്രിയതമ തന്ന ചൂട് കട്ടൻ ഊതി കുടിച്ചുകൊണ്ട് ഹാളിലെ സോഫയിൽ ഞാൻ ഇരുന്നു. ടീവിയിൽ ഏഷ്യാനെറ്റിന്റെ അവാർഡ് നിശയിൽ റിമി ടോമിയും, ഷാരൂഖാനും കൂടി ആട്ടവും, പാട്ടുമായി തകർക്കുന്നു. അതാ ഷാരൂഖ് ഖാൻ റിമിയെ എടുത്തുയർത്തുന്നു.

"നിങ്ങൾ ഇതുവരെ എന്നേ ഒന്ന് എടുത്ത് വട്ടം കറക്കിയിട്ടുണ്ടോ മനുഷ്യാ".. ?
കഴിഞ്ഞ ദിവസം പ്രിയതമ ചോദിച്ചത് എന്റെ മനസ്സിലേക്ക് കടന്നുവന്നു.
കഴിഞ്ഞ ദിവസം പ്രിയതമ ചോദിച്ചത് എന്റെ മനസ്സിലേക്ക് കടന്നുവന്നു.
അവളുടെ ആഗ്രഹം ഇന്ന് സാധിച്ചു കൊടുത്തിട്ടേ ഉള്ളൂ എന്ന് തീരുമാനത്തിൽ മിച്ചം ഉണ്ടാരുന്ന കട്ടൻ കൂടി മോന്തിയിട്ട് ഞാൻ പതിയെ അടുക്കളയിലേക്ക് നടന്നു.
വാതിൽക്കലെത്തിയ ഞാൻ ഒന്ന് നിന്നു. ഒരു വടവൃക്ഷം പോലെ നിക്കുന്ന പ്രിയതമയെ കണ്ടപ്പോൾ എന്നിൽനിന്നും ഒരു ദീർഘനിശ്വാസം ഞാൻ അറിയാതെ പുറത്തേക്കു പോയി.
ആത്മവിശ്വാസത്തിൽ ഞാൻ ചുവടുകൾ മുന്നോട്ട് വെച്ചു. കറിക്കരിയുകയാണ് അവൾ. പടർത്തിയിട്ടേക്കുന്ന കാർക്കുന്തൽ വകഞ്ഞുമാറ്റി പിൻകഴുത്തിൽ ഒന്ന് ചുണ്ടുകൾ അമർത്തി.
എന്തോ അർത്ഥത്തിൽ തല തിരിച്ച് തുറിച്ചുനോക്കിയ അവളുടെ കണ്ണുകളെ ഒരു ചുംബനം കൊണ്ട് ഞാൻ അടച്ചു.
എന്തോ അർത്ഥത്തിൽ തല തിരിച്ച് തുറിച്ചുനോക്കിയ അവളുടെ കണ്ണുകളെ ഒരു ചുംബനം കൊണ്ട് ഞാൻ അടച്ചു.
ഷാരൂഖ്ഖാനെ മനസ്സിൽ വിചാരിച്ചു പ്രിയതമയെ കോരിയെടുക്കാൻ നോക്കിയ എനിക്ക് ആദ്യശ്രമത്തിൽ തന്നെ ഇത് നിസ്സാര കാര്യമല്ലെന്ന് മനസ്സിലായി. ആദ്യശ്രമം പരാജയപ്പെട്ട ഞാൻ ശ്വാസം ഉള്ളിലേക്ക് വലിച്ചു.. മസ്സിൽ പിടിച്ചു.. സകല ശക്തിയും സംഭരിച്ചു എടുത്തുയർത്തി.
അത്ഭുതത്താൽ വിടർന്ന അവളുടെ കണ്ണിൽ നാണം..
എനിക്ക് വേച്ചുപോകാതെ ചുവടുറപ്പിക്കാനുള്ള വെപ്രാളം..
അത്ഭുതത്താൽ വിടർന്ന അവളുടെ കണ്ണിൽ നാണം..
എനിക്ക് വേച്ചുപോകാതെ ചുവടുറപ്പിക്കാനുള്ള വെപ്രാളം..
ഇനി ഒന്ന് വട്ടം കറക്കുന്നത് എങ്ങനെ. ?കാല് പറിച്ചാൽ അടിതെറ്റുമെന്ന് ഉറപ്പ്.
മുഖത്തെ പരിഭ്രമം മാറ്റി ഞാൻ അവളെ അനുരാഗത്തോടെ നോക്കി. പതിവായി ചെയ്യുന്നപോലെ അവളുടെ കൈകൾ എന്റെ നെറ്റിയിൽ നിന്നും താഴോട്ട് മൃദുവായി ഓടിച്ചു...
മുഖത്തെ പരിഭ്രമം മാറ്റി ഞാൻ അവളെ അനുരാഗത്തോടെ നോക്കി. പതിവായി ചെയ്യുന്നപോലെ അവളുടെ കൈകൾ എന്റെ നെറ്റിയിൽ നിന്നും താഴോട്ട് മൃദുവായി ഓടിച്ചു...
ഹോ.. ഞാൻ ഒച്ച വെച്ചു..
എന്റമ്മേ... അവൾ അതിലും ഉറക്കെ കാറി..
ഒരു കണ്ണ് പൊത്തിപ്പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു..
"എന്തോന്നാടി പിശാശ്ശെ നിന്റെ കയ്യിൽ".. ?
"എന്തോന്നാടി പിശാശ്ശെ നിന്റെ കയ്യിൽ".. ?
താഴെ വീണുകിടക്കുന്ന അവളുടെ മുഖത്തു ഞാൻ താഴെയിട്ടതിന്റെ ദേഷ്യം മാറി ചിരി വിടർന്നു..
"ഞാൻ പച്ചമുളക് അരിഞ്ഞോണ്ടിരുന്നപ്പോളാ എന്നേ വന്ന് എടുത്തത്"..
നീറുന്ന ഒരു കണ്ണ് അടച്ചു പിടിച്ചു മറ്റേ കണ്ണിലൂടെ ഞാൻ അവളെ ദേഷ്യത്തിൽ നോക്കി. അപ്പോൾ അവളുടെ അടുത്ത ഡയലോഗ്..
"ഇപ്പൊ കണ്ണിലായതല്ലേ ഉള്ളൂ.. കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിലോ"... ?
അതോർത്തപ്പോൾ ഒരു നിലവിളി എന്റെ തൊണ്ടക്കുഴിയിൽ നിന്നുയർന്നു..
By... ബിൻസ് തോമസ്....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക