ഭാര്യ ഒരു ദേവത
മുകളിലെ ഹെഡിങ് കണ്ടുസന്തോഷിച്ചു വായിക്കുവൊന്നും വേണ്ട .അത് ഒരു പഞ്ചിനു എഴുതിയത്ആണ്. ..ദേവത പോലും ..ആക്ച്വലി ദേവത സങ്കൽപംപോലുംകൽബിന് പോയത്ഇവളെ കെട്ടിയതിൽ പിന്നെയാ.ഇന്ന് ഓഗസ്റ്റ് പതിനഞ്ച് ..ഒരു ദേശത്തിനു മുഴുവൻ സ്വാതന്ത്ര്യം കിട്ടിയദിവസം..എന്റെ സ്വാതന്ത്ര്യം പോയിട്ടു ഇന്നേക്ക് ഒരു വര്ഷം ആകുന്നു.
ഈ കാമുകി ഭാര്യ ആയി കഴിഞ്ഞാലുണ്ടല്ലോ തീർന്നു ..കാമുകി ആയിരിക്കുമ്പോൾ അവൾ പൂത്തു വിടർന്ന ഒരു ഉദ്യാനം കണക്കെ ആണെങ്കിൽ കല്യാണം കഴിഞ്ഞാൽ ചുടലപ്പറമ്പ ചുടലപ്പറമ്പ് ...രക്തവും മാംസവും ഊറ്റി കുടിക്കുന്ന കള്ളിയങ്കാട് നീലി.നിങ്ങൾ നെറ്റി ചുളിക്കണ്ട ...എനിക്കും ചുളിക്കാൻ പറ്റുകേല നാലു സ്റ്റിച്ചാ നെറ്റിയിൽ ..നാലെണ്ണം ഗ്ലാസ് കൊണ്ടവള് എറിഞ്ഞു കളിച്ചത് ..കാരണം പറയാം അതിനു മുൻപ് ചില വീട്ടുകാര്യങ്ങൾ
എന്റെ പേര് മനു .വീട് കോഴിക്കോട് ..ഭാര്യ(യക്ഷി) താര ..താര പോലും താടകയാണവൾ താടക..'അമ്മ (പാവം൦ ശാന്തമ്മ ..അച്ഛൻ (അത്ര പാവമല്ല )
പദ്മനാഭൻ നായർ ..
പദ്മനാഭൻ നായർ ..
താരകുട്ടിനെ ഞാൻ കാണുന്നത് ഒരു കല്യാണവീട്ടിൽ വെച്ചാണ് ..തട്ടത്തിൻ മറയത്തും പ്രേമവും ഒക്കെ കണ്ടു ലഹരി പിടിച്ചു ആരെയെങ്കിലും പ്രേമിക്കാൻ എനിക്കും കിട്ടണേ കൃഷ്ണ എന്ന് വഴിപാട് കഴിച്ചു നടക്കുന്ന കാലം ഇവളെ കണ്ടതും"എന്റെ സാറെ ..മറ്റൊന്നും എനിക്ക് കാണാൻ പറ്റിയില്ല"എന്ന അവസ്ഥയായിരുന്നു. ഇന്നും അത് തന്നെ സ്ഥിതി.ഇവളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഞാൻ ചെയ്തതൊക്കെ ഇന്ന് ഓർത്താൽ ഫിൽസ് പുച്ഛം ..
ഒടുവിൽ പെണ്ണ് വീണു ചില ഡിമാന്റുകളോടെ
"ബീച്ചിലും പാർക്കിലും ഒന്നും വരാൻ പറ്റൂല വീട്ടിൽ വന്നു കല്യാണം ആലോചിച്ചോളി "
"ബീച്ചിലും പാർക്കിലും ഒന്നും വരാൻ പറ്റൂല വീട്ടിൽ വന്നു കല്യാണം ആലോചിച്ചോളി "
എന്റെ ആശകളും സ്വപ്നങ്ങളും ഒക്കെ കടൽ കടന്നു പോയി. സ്വന്തമായി മൊബൈൽ ഇല്ലാത്ത ഒരേ ഒരു കാമുകി എന്റെ ആയിരുന്നു .കൂട്ടുകാർ രണ്ടു ഫോണും നാലു വട്സാപ്പും അഞ്ചു കിളികളുമായി അറുമ്പാതിക്കുമ്പോൾ ഞാൻ ഒറ്റ മൊബൈലും ഒറ്റ സിമും ആയി ഗ്രൂപുകളിൽ,നിന്ന് ഗ്രൂപ്പുകളിലേക്കു ചളി സന്ദേശങ്ങൾ അയച്ചു കാലം കഴിച്ചു
ഒരു കാമുകൻ എന്ന നിലയിൽ ഞാൻ ഒരു പരാജയമായി കൊണ്ടിരിക്കുന്ന സമയം ..അവളെ കാണാനുള്ള അടങ്ങാത്ത മോഹം ചങ്കു സുധീറിനോട് പറഞ്ഞു.
"നമുക്കു രാത്രി അവളുടെ വീട്ടിൽ പോകാം "
"നമുക്കു രാത്രി അവളുടെ വീട്ടിൽ പോകാം "
അവന്റെ വാക്ക് കേട്ടിട്ടുള്ളപ്പോളൊക്കെ പാതാളക്കുഴിയിലാണ് വീണിട്ടുള്ളത് എന്ന് ഓർക്കാഞ്ഞിട്ടല്ല ..താരകുട്ടി അവളുടെ പരൽ മീൻ പോലെ പിടയ്ക്കുന്ന കണ്ണുകൾ
രാത്രി
രാത്രി
"മതിലിന്റെആ ഭാഗം ഇളകിയതാണ് ആ വഴി ചാടാം "ചങ്കിന്റെ ഡയലോഗ്
അവനെ ഞാൻ ഒന്ന് ഉഗ്രമായി നോക്കി
"നീ എന്നെ നോക്കുന്നതെന്തിനാ ഞാനീ വഴി പോയപ്പോ കണ്ടതാ ..നിന്റെ നോട്ടം കണ്ടാൽ തോന്നൂലോ ഞാൻ..."
"നീ എന്നെ നോക്കുന്നതെന്തിനാ ഞാനീ വഴി പോയപ്പോ കണ്ടതാ ..നിന്റെ നോട്ടം കണ്ടാൽ തോന്നൂലോ ഞാൻ..."
മിണ്ടാതെ ശൂ.."ഞാൻ അവന്റെ വാ പൊത്തി ആവശ്യക്കാരൻ ഞാൻ ആയി പോയില്ലേ
ഇളകിയ മതിൽ കണ്ടെത്തി
'ഞാനിവിടെ നിൽക്കാം ആരേലും വന്നാൽ സിഗ്നൽ തരാം പൊക്കോ "
'ഞാനിവിടെ നിൽക്കാം ആരേലും വന്നാൽ സിഗ്നൽ തരാം പൊക്കോ "
ആക്രാന്തം കാരണം അവൻ ഏതു സിഗ്നൽ ആണ് തരാൻ പോണത് എന്ന് ചോദിക്കാൻ മറന്നു പോയി.പിന്നീട് നടന്നതൊക്കെ ഒരു പുകയായിട്ട തോന്നുന്നേ.അവളുടെ മുറിയിൽ അന്ന് കിടന്നതു അവളുടെ പട്ടാളത്തിലുള്ള അമ്മാവൻ ആണെന്ന് ആര് അറിഞ്ഞു? ജനാലയിൽ മുട്ടി കാത്തു നിന്നതേ ഓര്മയുള്ളു ഒരു വെടിയുടെ ശബ്ദം കേട്ടപോലെ..... പൊട്ടിയത് കരണകുറ്റിക്കാണ് എന്ന് മാത്രം.ഒരു ഗുണമുണ്ടായി കല്യാണം വേഗം നടന്നു. .....................വേണ്ടാരുന്നു
ആദ്യരാത്രി
കൂട്ടുകാര് തന്ന ധൈര്യമേയുള്ളു കൈയും കാലും വിറച്ചിട്ടു പാടില്ല അവൾക്കു കൂസൽ ഒന്നുമില്ല .ചുവപ്പു നൈറ്റി ഒക്കെ ഇട്ടു ഒരു ഗ്ലാസ് പാലുമായി മുന്നില്വന്നു നില്പുണ്ട് ..പാൽ ഗ്ലാസ് വാങ്ങി കൈ വിറച്ചിട്ടു വായിലെത്തിക്കാൻ പറ്റണ്ടേ?താടിയും വിറയ്ക്കുണ്ടോ ദൈവമേ ..ഒടുവിൽ രണ്ടു കൈ കൊണ്ട് പിടിച്ചു പാൽ ഗ്ലാസ് ലക്ഷ്യ സ്ഥാനത്തു എത്തിച്ചു ..അതിൽ പാതിയും തുളുമ്പി നെഞ്ചത്ത് വീണു..ബാക്കി അവൾക്കു നേരെ നീട്ടി
"എനിക്ക് പാൽ ഇഷ്ടമല്ല ചേട്ടാ... ശർദിക്കും"
ഫസ്റ്റ് ഡയലോഗ് .."പോട്ടെ സാരമില്ല ..ഒരു പാലിലെന്തിരിക്കുന്നു../"
"എനിക്ക് പാൽ ഇഷ്ടമല്ല ചേട്ടാ... ശർദിക്കും"
ഫസ്റ്റ് ഡയലോഗ് .."പോട്ടെ സാരമില്ല ..ഒരു പാലിലെന്തിരിക്കുന്നു../"
ഫാനിന്റെ കാറ്റു അത്ര പോരാ.നല്ലോണം വിയർക്കുന്നു റഗുലേറ്റർ ഒക്കെ അഞ്ചിൽ കൊണ്ട് നിർത്തിയാവാനരപ്പ? മിനിമം പത്തു എങ്കിലും വേണം.അവളെ ഒന്ന് നോക്കി ..ആ ചുണ്ടുകൾ വിടർന്നു ..ഒരു നേർത്ത ചിരി നാണം....ദൈവമേ കണ്ട്രോൾ തരു ...അടുത്ത് ചെന്ന് മുടിയിഴകളിൽ ഒക്കെ ഒന്ന് തലോടി..
"അങ്ങനെയേ പാടുള്ളു ..സമാധാനം വേണം സമാധാനം ചാടിക്കേറി കെട്ടിപ്പിടിക്കരുത് നമുക്കൊരു അന്തസ്സില്ലെടാ "
വിവാഹിതനായ അൻവറിന്റെ ഉപദേശം ഓർമയിൽ വന്നു
വിവാഹിതനായ അൻവറിന്റെ ഉപദേശം ഓർമയിൽ വന്നു
ഇവനൊക്കെ അങ്ങ് പറഞ്ഞാൽ മതി..ചേർത്ത് പിടിക്കാൻ ആഞ്ഞതും ഒരു ചോദ്യം വന്നു
"മനു ഏട്ടന് പത്താം ക്‌ളാസിൽ കണക്കിന് എത്ര മാർക്ക് ഉണ്ടായിരുന്നു?"
"എന്താ ?ചോദ്യം ശരിക്കു കേട്ടില്ല.ഈശ്വരാ! ഇവളെന്താ ചോദിച്ചെ ?ആദ്യരാത്രിൽ ചോദിയ്ക്കാൻ പറ്റിയ ചോദ്യം ആണോ ഇത് ?അതും കണക്കിന്റെ മാർക്ക് ?ഒരിക്കലും ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്ത ആ മാർക്..
"എനിക്ക് ഫുൾ ഉണ്ടായിരുന്നു ഏട്ടനോ/? "
"ഓർക്കുന്നില്ല."(ഹാഫ് പോലും ഇല്ല എന്ന് പറയാൻ പറ്റുമോ?)
പിന്നെ ഓരോ വിഷയങ്ങളുടെയും മാർക്കുകൾ .വിഷയഅവലോകനങ്ങൾ ..ചരിത്രവും ഭൂമിശാസ്ത്രവും..പറ്റുമെങ്കിൽ ജീവിതത്തിൽ ഒരു അധ്യാപികയെ കെട്ടരുത് ..ജീവിതം വെറുത്തു പോകും..സത്യം
.നേരം പുലർന്നത് അറിഞ്ഞില്ല ക്വിസ് കോമ്പറ്റിഷൻ ആയിരുന്നു.പിറ്റേന്ന് ഉറക്ക ചടവുള്ള എന്റെ മുഖത്ത് നോക്കി ബന്ധുക്കൾ അർഥം വെച്ച് ചിരിച്ചപ്പോൾ മൂളിയപ്പോൾ ഒരു കത്തി കിട്ടിയിരുന്നേൽ തന്നെ കുത്തി ചാകമായിരുന്നു എന്ന് വരെ വരെ ഞാൻ ചിന്തിച്ചു പോയി സുഹൃത്തക്കളെ.
അന്ന് തൊട്ടു ഇന്ന് വരെ അവൾ ചോദിച്ച ചോദ്യങ്ങൾക്കും ഞാൻ പറഞ്ഞിട്ടുള്ള ഉത്തരങ്ങൾക്കും കണക്കു ഇല്ല.നമ്മൾ പെണ്ണുങ്ങളോട് ഉത്തരം പറയുമ്പോൾ വളരെ സൂക്ഷിക്കണം.നല്ലോണം ശ്രദ്ധിക്കണം കാരണം രണ്ടു ദിവസം കഴിയുമ്പോൾ മറ്റൊരു ചോദ്യത്തിന് ഉപചോദ്യമായി ഈ ചോദ്യം വരും.അലസത പാടില്ല.ഏകാഗ്രത വേണം ഉത്തരങ്ങൾ മാറരുത് മറക്കരുത്.ഇവള്മാര്ഡ് തലച്ചോറുണ്ടല്ലോ കമ്പ്യൂട്ടർ തോൽക്കുന്ന മെമ്മറി യൂണിറ്റാ.അങ്ങേലെ മഞ്ജുവിന്റെ കാലിലെ കൊലുസു എത്ര പവന?
അവളുടെ മകളുടെ കൂട്ടുകാരിയുടെ പേരെന്നാ?ഇങ്ങേലെ മേഴ്‌സി ചേച്ചിയുടെ വാട്സാപ്പിലെ പുതിയ മെമ്പർ അപ്പുറത്തെ മഞ്ജുവിന്റെ കെട്ടിയാന ..ഇങ്ങനെ ലക്ഷകണക്കിന് വിവരങ്ങൾ മുറ തെറ്റാതെ ശേഖരിച്ചു വെച്ചിരിക്കുകയാണ് അവിടേ.എന്താല്ലേ?/ഹ്യൂമൻ കമ്പ്യൂട്ടർ ശകുന്തള ദേവി ഒരു പെണ്ണല്ലേ?ആണിന് പറ്റിയില്ലല്ലോ അത്?വലിയ മിടുക്കന്മാര്...പറ്റുകേല..ഇവളുമാരെ തോല്പിയ്ക്കാൻ നമുക്കു പറ്റുകേല..

"മുത്തേ വാവേ എന്ന് രണ്ടു തവണ വിളിച്ചാൽ ഒരു നോട്ടം ഉണ്ട്
"എന്ത് സാധിക്കാനാ?"
"ഒന്നിനുമല്ലേടീ ഒന്ന് സ്നേഹിച്ചതാ"
"എന്ത് സാധിക്കാനാ?"
"ഒന്നിനുമല്ലേടീ ഒന്ന് സ്നേഹിച്ചതാ"
എവിടെ വിശ്വസിക്കാൻ
"സത്യം പറ നിങ്ങൾ കുടിച്ചിട്ടുണ്ടോ?"
പോലീസിന്റെ കൈയിൽ ഇരിക്കുന്ന യന്ത്രത്തേക്കാൾ പതിന്മടങ്ങു പവർ ആണ് ഇവളുടെ മൂക്കിന് ഘ്രാണ ശക്തിയിൽ നായ തോറ്റു പോകും.
എങ്ങാനും ഒന്ന് വീരത്വം കാണിക്കാൻ കൈ ഉയർത്തിയാലോ
"പിന്നെ അടിക്കും ഞാൻ പീഡനത്തിന് കേസ് കൊടുക്കും "
"പിന്നെ അടിക്കും ഞാൻ പീഡനത്തിന് കേസ് കൊടുക്കും "
"എടീ അപ്പൊ നീ എന്നെപീഡിപ്പിക്കുന്നതോ?"
"കൊണ്ട് പോയി കേസ് കൊട് "
ആരോട് പറയാൻ?ആര് കേൾക്കാൻ?
ഇനി ഈ ഉമ്മറപ്പടിയിൽ തലയിൽ കൈയും കൊടുത്തു ഞാൻ ഇരിക്കുന്നതിലേക്കു വരാം .
ഇനി ഈ ഉമ്മറപ്പടിയിൽ തലയിൽ കൈയും കൊടുത്തു ഞാൻ ഇരിക്കുന്നതിലേക്കു വരാം .
ഇവൾക്ക് മുന്നേ എനിക്ക് ഒരു പൊടി പൈങ്കിളി പ്രേമം ഉണ്ടായിരുന്നു പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ..അത് കഴിഞ്ഞു അവളുടെ അച്ഛന് സ്ഥലം മഠം ആയപ്പോൾ അവൾ പോയി..പ്രേമം സ്വാഹാ. താരകുട്ടീനെ പ്രേമിച്ച സമയത്തു ഞാൻ ഹൃദയ വിശാലതയോടെ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ എപ്പോളോ ഇതും പറഞ്ഞു പോയി.(ഒരിക്കലും പാടില്ല എന്ന് ഞാൻ എന്റെ കൂട്ടുകാരോട് ഓർമിപ്പിക്കുകയാണ് ജീവൻ പോയാലും ഭാര്യയോട് പഴയ പ്രണയങ്ങൾ പറയരുത് ,ചോദ്യം വരുമ്പോൾ മനസ്സിൽ തോന്നിട്ടുണ്ട് ...അങ്ങനെ വല്ലോം ഉഴപ്പി വിട്ടേക്കണം തോന്നിയിട്ടേയില്ല എന്ന് പറയരുത് ...അത് മതി പിന്നെ..)
അപ്പോൾ നമ്മുടെ പത്താം ക്‌ളാസ്സിലെ പൈങ്കിളി വിവാഹിതയായി തൊട്ടു അയല്പക്കത്തു താമസിക്കാൻ വന്നു.എന്റെ കുറ്റമാണോ അത്?അറിയാതെ ഒന്നുനോക്കി പോയി?തെറ്റാ?ഒന്ന് ചിരിച്ചു പോയി..ഒരു ചിരിയല്ലേ അത് ചിരിക്കാനുളളതല്ലേ...?അത് വല്ലോം പൂതനയ്ക്കു മനസ്സിൽ ആകുമോ ?കാര്യം താരക്കുട്ടി താടക ആണേലും അവളെന്റെ ജീവനാ ..പക്ഷേ അവൾക്കത് മനസ്സിൽ ആകണ്ടേ ..മൂന്നു തവണ എറിഞ്ഞ ഗ്ലാസ് മൂന്നാമത് ലക്‌ഷ്യം കണ്ടു കൃത്യം എന്റെ നെറ്റിയിൽ....എന്നിട്ടവളോ അവള് ചവിട്ടിത്തുള്ളി സ്വന്തം വീട്ടിൽ പോയി ..ഒരു ചിരിയുടെ വില ! ഇനിയവളുടെ വീട്ടിൽ പോകണം കാല് പിടിക്കണം ദൈവമേ എന്നെ അങ്ങ് കൊല്ല്..

എന്നാലും എനിക്ൿവളെ വലിയ ഇഷ്ടമാ ..എന്താണ് എന്നല്ലേ..അവളുള്ളപ്പോ നമ്മൾവെളിച്ചത്തിൽ നില്കും പോലെയാ ..ആ പാൽച്ചിരിയും നോട്ടവും "മനു ഏട്ടാ" എന്നുള്ള വിളിയും..പിന്നിലൂടെ വന്നു ചിലപ്പോൾ ഒട്ടും നിനച്ചിരിക്കാതെ കെട്ടിപിടിച്ചു തരുന്ന മുത്തങ്ങളും ...ഒന്നും കളയാൻ വയ്യ. കാല് പിടിക്കണേൽ കാല് ..അല്ല പിന്നെ.ഞാൻ ആരാ മോൻ..
ദേ വേലിക്കൽ പൈങ്കിളി.... ചിരി വേണ്ട നോട്ടം പോലും വേണ്ട നമ്മളില്ലേ ...ഞാൻ പോണു..അവളുടെ വീട്ടിലോട്ടുള്ള ബസ് ഇനി എത്ര മണിക്കുണ്ടോ ആവൊ?ഇല്ലേൽ നടക്കും..നടക്കാം...
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക