Slider

ലവ് ലെറ്റർ

0
ലവ് ലെറ്റർ
.......................................
ഹൈ സ്ക്കൂൾ കാലം..കൂട്ടുകാരികൾക്കൊക്കെ കുഞ്ഞുകുഞ്ഞു പ്രേമങ്ങളും ലവ് ലെറ്റർ വായനയും..നമ്മളിങ്ങനെ ഇതിലൊന്നും പെടാതെ ഡീസന്റായി നടക്കുന്ന കാലം..ഡീസന്റായി നടന്നില്ലേൽ ഏട്ടൻമാരുടെ കയ്യിൽ നിന്നു വാങ്ങിക്കൂട്ടും..അതോർത്ത് നമ്മൾ വഴിയിൽ കാണുന്ന പ്രേമക്കണ്ണുകളെ കണ്ടില്ലാന്നു നടിച്ചിരുന്ന കാലം...
വല്യേട്ടൻ സുഹൃത്തിന്റെ കയ്യിൽ നിന്നു കൊണ്ടു വരുന്ന ലൈബ്രറി പുസ്തകങ്ങൾ കട്ടു വായിച്ചിരുന്ന കാലം..മയ്യഴിപ്പുഴയുടെ തീരങ്ങളും..ഖസാക്കിന്റെ ഇതിഹാസങ്ങളുമൊക്കെ ആ കട്ടെടുത്തു വായനയിലുൾപ്പെട്ടതായിരുന്നു...അങ്ങനെയൊരു ദിവസം ഏതോ ഒരു പുസ്തകത്തിൽ മുഖംപൂഴ്ത്തിയ പതിവു വായനയ്ക്കിടയിൽ സത്യം പറഞ്ഞാൽ റോഡിൽ നിന്നുള്ള സൈക്കിൾ ബെല്ല് കേട്ടില്ലാരുന്നു..പിറകിലൂടെ വന്ന് ഏട്ടൻ ആ സൈക്കിൾ ചെക്കനേതാണേന്ന് പറഞ്ഞ് പുറത്ത് രണ്ട് പൊട്ടിച്ചു; എനിക്കെങ്ങനറിയാമെന്ന് കരഞ്ഞോണ്ട് പറഞ്ഞപ്പോ നിന്നെ നോക്ക്യല്ലേ അവൻ ബെല്ലടിച്ചേന്ന് ഏട്ടൻ ചമ്മിയ മുഖത്തോടെ പറഞ്ഞു..(സൈക്കിൾകാരനെ സത്യായിട്ടും ഞാൻ കണ്ടില്ലാന്ന് ഏട്ടനു മനസ്സിലായീന്ന് തോന്നുന്നു..)കരച്ചിലിനിടയിലും അച്ഛൻ വന്നാൽ
ഞാൻ എന്നെ വെറുതെ തല്ലിയത് പറഞ്ഞു കൊടുക്കുംന്ന് എന്റെ ഭീഷണിയുണ്ടാരുന്നു..(അല്ലെങ്കിലും അച്ഛന്റെ പൊന്നുമോൾ സ്ഥാനമുള്ളതു കൊണ്ട് ഇടയ്ക്ക് ഏട്ടൻമാരുടെ കയ്യിൽ നിന്നും കിട്ടുന്ന അടിക്ക് തിരിച്ച് എന്നെക്കൊണ്ടു കഴീന്നപോലെ ഒരു കൊട്ടു കൊടുത്ത് അച്ഛാ അടിക്കുന്നേന്ന് പറഞ്ഞ് ഓടി രക്ഷപ്പെടാറുണ്ടാരുന്നു..)
അങ്ങനെ ജീവിതം ടെൻഷൻ ഇല്ലാതെ മുന്നോട്ടു പോകുന്ന കാലം..അമീർഖാന്റെ മുഖമുള്ള ഒരു ചെക്കനെ ട്യൂഷന് പോകുന്ന സമയം കുറെ നാളായി കാണാറുണ്ടാരുന്നു..അമീർ ഖാനിങ്ങോട്ടൊന്നു നോക്ക്യപ്പോ സൈക്കിൾ ബെല്ലൊന്നടിച്ചപ്പോ ഏട്ടന്റെ അടിയോർമ്മ വന്നതിനാൽ അമീർ ഖാനേ സോറി..നിന്റെ പ്രണയം എനിക്കു വിധിച്ചിട്ടില്ലാട്ടോന്ന് മൂകമായ് പറഞ്ഞ് അമീർഖാനെ മനസ്സിന്നു പടിയിറക്കി..
ഒരു ദിവസം രാവിലെ സ്ക്കൂളിലെത്യപ്പോ ക്ലാസ്സിലെ ഫ്രണ്ട് ജൂലി ഒരു മടക്കിയ പേപ്പറുമായി കാത്തു നിൽക്കുന്നു..നിനക്ക് തരാൻ ആ ദീപക്ക് തന്നതാ ഈ ലെറ്റർന്ന്..അതിനവന് വേറേ ലൈനുണ്ടല്ലോ..സപ്ന ..പിന്നെയെന്തിനാ എനിക്കിതെന്ന് ചോദിച്ചപ്പോ..അവനവളെ വിട്ടു ഇപ്പൊ നിന്നെയാ ഇഷ്ടംന്ന് അവളൊരു ചിരിയോടെ പറഞ്ഞു..എന്നാലിതവന് തിരിച്ചു കൊടുത്തോളു..(രണ്ടു ദിവസം മുന്നെ കണ്ട സപ്നയുടെ കരഞ്ഞമുഖത്തിന്റെ കാരണമെന്താണെന്ന് മനസ്സിലായി..)
ഇതവന് തിരിച്ചു കൊടുത്തില്ലേൽ ടീച്ചറോട് പറയുമെന്ന് പറഞ്ഞപ്പോൾ അവളത് തിരിച്ചു വാങ്ങി..അന്ന് സ്ക്കൂൾ വിട്ടപ്പോ സപ്ന നന്ദിയോടെ ഒരു ചിരി ചിരിച്ചു..ഞങ്ങൾ നല്ല കൂട്ടായി..
ലെറ്റർ തിരിച്ചു കൊടുത്തത് ലുട്ടാപ്പീന്ന് വിളിക്കുന്ന ദീപക്കിന് അനുരാഗം കൂടുതലാക്കി..(കുറച്ചു തടിയനായോണ്ടും ഉണ്ടക്കണ്ണുകളുള്ളോണ്ടുമാണ് ലുട്ടാപ്പീന്ന് അവനറിയപ്പെട്ടത്)ലുട്ടാപ്പിയെ ഒറിജിനൽ ലുട്ടാപ്പി ആയി തോന്നിയ ദിവസങ്ങൾ..
"നീ എന്തേ എന്റെ ലെറ്റർ വാങ്ങാഞ്ഞേ മായേ..?"
"പോടാ..എനിക്ക് നിന്നെ ഇഷ്ടല്ല..."
"എന്നാ എനിക്ക് നിന്നെ ഇഷ്ടാട്ടോ"
"ഞാൻ ഹെഡ്മാഷോടു പറഞ്ഞു കൊടുക്കും.."
"അതിനു സാരമില്ല നിനക്കു വേണ്ടി എന്തും ഞാൻ സഹിക്കും.."
"വീട്ടിൽ പറയും.."
"ശ്ശോ വീട്ടിലോക്കെ ഇപ്പഴേ പറഞ്ഞോളൂ..എല്ലാവരുമിപ്പഴേ അറിഞ്ഞാൽ നല്ലതല്ലേ"..
ഇങ്ങനെ ലുട്ടാപ്പി ഡയലോഗടിച്ച് പിന്നാലെ ഉണ്ടാകുമെന്നും..രാവിലെയും വൈകിട്ടും സ്ക്കൂൾ വിട്ടാൽ എസ്കോർട്ട് വരുന്നതൊരു പതിവായി..വല്ലാത്തൊരു ശല്യമായി തോന്നി(മനസ്സിലൊരു പൊടി പോലും അനുരാഗമോ അലിവോ തോന്നീല ലുട്ടാപ്പിയോട്..)അവസാനം സഹികെട്ട് ഏട്ടനോടു പറഞ്ഞു കൊടുത്തു..ഒരടിയോ ചെവിതിരുമ്മോ പ്രതീക്ഷിച്ചിരുന്നു..ഏട്ടന്റടുത്തുന്ന്..എന്നാൽ നാളെ ഞാൻ വരാം നീയാ ചെക്കനെ കാണിച്ചു തരൂന്ന് പറഞ്ഞ് ഏട്ടൻ സ്ക്കൂളിലേക്ക് വന്നു..അന്നു ലുട്ടാപ്പി മുങ്ങി..കൂട്ടുകാരാരോ വിവരം കൊടുത്തിരുന്നു പോലും..അവളുടെ ഏട്ടൻ സ്ക്കൂളിൽ വന്നെന്നും നിന്നെ വഴീലോക്കെ തിരഞ്ഞെന്നും..അതിനു ശേഷം ലുട്ടാപ്പി മാനസമൈനേ സ്റ്റൈലിൽ ദൂരെ നിന്ന് നോക്കും; പരീക്കുട്ടിയെപ്പോലെ.
പത്താം ക്ലാസ് കഴിഞ്ഞേപ്പിന്നെ ലുട്ടാപ്പിയെ കണ്ടിട്ടില്ല..രണ്ടു കുട്ട്യളായതിനു ശേഷം ഒരിക്കൽ നാട്ടിൽ വന്ന് ടൗണിൽ പോയി വരുമ്പോൾ അനിയത്തി ഞങ്ങളുടെ കാറിനടുത്തൂടെ പോയ ബൈക്ക് നോക്കി മായേച്ചീ നോക്ക്യേ ലുട്ടാപ്പി അതാ ബൈക്കിൽ..നോക്ക്യപ്പോ അനിയത്തിയുടെ അടുത്ത ഡയലോഗ്..ആ പിന്നിലിരുന്ന മെലിഞ്ഞ പെണ്ണ് അവന്റെ ഭാര്യയാന്നു തോന്നുന്നു..നോക്ക്യേ പണ്ടത്തെ ആ മെലിഞ്ഞ നിന്നെപ്പോലെയുണ്ട്..ഇപ്പോഴങ്ങാൻ നിന്നെ കണ്ടെങ്കിൽ അയ്യോ ഈ ഉണ്ടച്ചിയെയാണോ ഞാനിത്ര കഷ്ടപ്പെട്ട് ലൈനിടാൻ നോക്ക്യേന്ന് കരുതുമാരുന്നു..(രണ്ടാമത്തെ ഡെലിവറി കഴിഞ്ഞ് ഗുണ്ടുമണിയായ സമയാരുന്നു അപ്പോ..)
നമുക്ക് മുന്നിലൂടെ ഓവർടെയ്ക്ക് ചെയ്ത് ആ ബൈക്ക് കടന്നു പോയി..
പഴയ സ്ക്കൂൾവഴിയിലൂടെ കാവിലേക്കു പോയപ്പൊ വെറുതെ ലുട്ടാപ്പിയെ ഓർത്തതാ...

maya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo