വൈകിട്ട് നാല് മണിയായികാണും, എന്നതെയുംപോലെ വീടുപൂട്ടി ഞാൻ കവലയിലേക്ക് തിരിച്ചു .കവലയിൽ ഇപ്പോൾ എനിക്ക് പറയത്തക്ക ഫ്രണ്ട്സ് ആരുംതന്നെയില്ല.ആദ്യം മെഡിക്കൽ സ്റ്റോറിലേക്ക് കയറി അവിടെ കുറച്ചു പറ്റ് ഉണ്ട് അത് തീർത്തു .പിന്നെ രണ്ട് ബോട്ടിൽ ഇൻസുലിൻ ഇന്ജക്ഷനും ഒരു 20ml സിറിഞ്ച്ഉം വാങ്ങി. സെയിൽസ്മാൻ ചോദിച്ചു "ചേട്ടാ 20ml എന്തിനാ?" ഞാൻ വെറുതെ പറഞ്ഞു"അടുത്ത വീട്ടിലെ പട്ടിക്ക് ഇഞ്ചക്ഷൻ വയ്ക്കാനാ." അവിടന്നു തിടുക്കത്തിൽ ബീവറേജസ്ന്റെ ഔട്ലെറ്റിലേക്ക് പോയി. അവിടുന്ന് 'ജവാന്റെ'ഒരു പൈൻറ് വാങ്ങി പിന്നെ തിരികെ വീട്ടിലേക്ക് തിരിച്ചു.
വരുന്ന വഴി രണ്ടു ഇരുനില കെട്ടിടങ്ങൾക്ക് ഒറ്റ ഗേറ്റുള്ള ഒരു കോമ്പൗണ്ട് ഉണ്ട്.അവിടെയെത്തിയപ്പോഴേക്കും ഗേറ്റിനരികില്നിന്നും 'മക്കളെ'എന്നൊരു വിളി കെട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ണികൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും അമ്മ.'എന്താമ്മേ'ഞാൻ ചോദിച്ചു.? (ഉണ്ണിയും ഗോപനും എൻറെ കളികൂട്ടുകാർ അവർ ഇരട്ടകളാണ് ) 'മക്കളെ നീ ഇങ്ങനെ നടന്നാൽ ശരിയാവില്ല ഒരു പെണ്ണൊക്കെ കെട്ടി ഒരു കുടുംബമാവണം' ഞാൻ ചിരിച്ചു കൊണ്ട് സമ്മതമെന്നോണം തലയാട്ടി പിന്നെ നടന്നു തുടങ്ങി .ഞാൻ ജെയിലിലേക്ക് പോകും വരെ അവർ എന്റെ ഉറ്റ ചങ്ങാതിമാരായിരുന്നു ആ അമ്മയുടെ കയ്യിൽ നിന്നും വാങ്ങികുടിച്ചിട്ടുള്ള പഴംകഞ്ഞിയുടെയും കാടുമങ്ങയുടെയും സ്വാദ് ഓർക്കുമ്പോൾ ഇപ്പോഴും വായില് വെള്ളം ഊറാറുണ്ട് .അവരുടെ ഇളയ മകൾ തന്ന ലൗ ലെറ്റർ തിരിച്ചു കൊടുത്തു ഉപദേശിച്ചയാളാണ് ഞാൻ .അവളിപ്പോൾ ഒരു പട്ടാളക്കാരൻ കെട്ടി ബാംഗ്ലൂരിൽ ആണ് താമസം.
ഓരോന്ന് ആലോചിച്ച് വീടു എത്തിയതറിഞ്ഞില്ല. വാതിൽ തുറന്നു അകത്തു കയറിയപ്പോൾ അവിടെയാകെ ഒരു സുഗന്ധം പരന്നിരുന്നു. അവളെത്തിയോ അതോ എന്റെ തോന്നലോ ? മേശമേലിരുന്ന ജവാന്റെ ബോട്ടിൽ തുറന്നു വെള്ളം പോലും ചേർക്കാതെ അകത്താക്കി...
പിന്നെ മനസ്സിലേക്ക് ഓടിവന്നതെല്ലാം അവളെകുറിച്ചായിരുന്നു.. 'അവൾ' ആര് എന്നല്ലേ? അവളാണ് സ്മിത -പട്ടാളക്കാരൻ ഭാസ്കരമേനോന്റെ ഓരേ ഒരുമകൾ. എന്റെ നാട്ടിൻപുറത്തെ ഏറ്റവും സുന്ദരിയായ പെണ്കുട്ടി.അതിന്റെ അഹങ്കാരം അവളിലുണ്ട് .പലർക്കും അവളോട് പ്രേമം എന്നാൽ അവൾ ആരേയും തിരിഞ്ഞു നോക്കിയതേയില്ല
ആയിടക്കാണ് എനിക്കും അവളോട് ഒരു " ഇത്" തോന്നിതുടങ്ങിയത് .അവളുടെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള പാരലൽ കോളേജിലാണ് അവൾ പ്രീ ഡിഗ്രിക്ക് പഠിക്കുന്നത് .ഒരു പാലം കയറിവേണം കോളേജിലെത്താൻ.
കോളേജിൽ നിന്നും വീട്ടിലേക്കും വീട്ടിൽ നിന്നും കോളേജിലേക്കും ഉള്ള യാത്രയിൽമാത്രമേ അവളെ കാണാനാവൂ, ഞാൻ വഴിയിൽ കാത്തുനിൽക്കുക പതിവാക്കി ,പലതവണ അവളോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും അവൾ ഒരു മറുപടിയും പറഞ്ഞില്ല. ഇതിനിടെ അവളുടെ വീട്ടിൽ അറിഞ്ഞു എന്നെ അവളുടെ അപ്പൻ വിരട്ടി. "എടാ ഞാനൊരു പട്ടാളകാരനാ എൻറെ വീട്ടിലെ പട്ടിക്ക് എന്തു പറ്റിയാല്പോലും നിയമത്തിന്റെ സുരക്ഷാ എനിക്കുണ്ട് ,എന്നെക്കൊണ്ട് നീ ഒന്നും ചെയ്യിക്കരുത്" ഞാൻ അതൊന്നും കാര്യമാക്കിയില്ല.
അടുത്ത ദിവസം അവളോട് ഞാൻ പറഞ്ഞു "നിന്റെ അപ്പനെ കൊണ്ടു തല്ലിയാലും കൊന്നാലും എനിക്ക് കുഴപ്പമില്ല ,എനിക്ക് നീ ഇല്ലാതെ ജീവിനാകില്ല. മറുപടിക്ക് നാളെ ഞാൻ കാത്തു നിൽക്കും" പിറ്റേ ദിവസം ഞാൻ കാത്തു നിന്നു അവളെ കണ്ടില്ല. അതിന്റെ അടുത്തദിവസം എനിക്ക് psc യുടെ ഒരു ടെസ്റ്റ് ഉള്ളതിനാൽ ടെസ്റ്റ് കഴിഞ്ഞു അവളെ കാണാനുള്ള ആവേശത്താൽ കൂട്ടുകാരന്റെ ബൈക്ക് കടംവാങ്ങി കോളേജ് ലക്ഷ്യമാക്കി പാഞ്ഞു , ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു ,ദൂരവെച്ചേ പാലം കയറിവരുന്ന അവളെ ഞാൻ കണ്ടു, അവൾ എന്നെയും, പിന്നെ നടന്നതെല്ലാം പെട്ടന്നായിരുന്നു .ഇടുങ്ങിയ പാലത്തിൽ എതിരേ വന്ന ഫാസ്റ്റ് ബസ്സിന് സൈഡ് കൊടുക്കവേ എന്റെ ബൈക്ക് അവളെ കുത്തിഒലിക്കുന്ന കരമന ആറ്റിന്റെ അടിത്തട്ടിലേക്ക് ഇടിച്ചു തെറിപ്പിച്ചു.
പട്ടാളക്കാരന്റെ സ്വാധീനവും എന്റെ നിശബ്ദതയും പരമാവധി ശിക്ഷ തന്നെ അവളുടെ അപ്പൻ എനിക്ക് വാങ്ങിത്തന്നു.
സ്റ്റേഷനിൽ വെച്ച് അറിയാവുന്ന ഒരു പോലീസുകാരൻ എനിക്കു ഒരു തുണ്ടുകടലാസ് തന്നിട്ട് ഇങ്ങനെ പറഞ്ഞു " ചിതറി തെറിച്ച പുസ്തകത്തിൽ നിന്നു കിട്ടിയതാണ് ഇതു നിനക്കുള്ളതാണ്" ഞാൻ ആ പേപ്പർ പതിയെ തുറന്നു നോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു " ഞാൻ ജയേട്ടന് മാത്രം സ്വന്തം"
എട്ടു വർഷത്തെ ജയിൽവാസം കഴിഞ്ഞിട്ടു ഇന്ന് ആറു മാസമായി, ഇന്നവളുടെ ജന്മദിനമാണ് 20ml സിറിഞ്ഞിലേക്കു 2 ബോട്ടിൽ ഇൻസുലിൻ നിറച്ച് ഞരമ്പിലേക്കു കുത്തി കയറ്റുമ്പോൾ കൈ വിറച്ചില്ല.. .. മനം നിറയെ അവളായിരുന്നു എന്റെ സ്മിത അല്ല _ജയേട്ടന്റെ മാത്രം സ്മിത _

By
Shajith Kumar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക