ശോഭനയുടെ രക്തദാഹം
®®®®®®®®®®®®®®®®®® ( കഥ)
(1)
കുറച്ച് ദിവസങ്ങളായുള്ള വിചാരങ്ങൾക്കൊടുവിൽ ഇന്നാണ് രക്തപരിശോധനക്കായി ലാബിലേക്ക് വന്നത്. ശരീരക്ഷീണം കൂടിയപ്പോൾ പലരുടേയും ഉപദേശമായിരുന്നു രക്തം പരിശോധിക്കാൻ. ഷുഗറിന്റെ പ്രശ്നം ഉണ്ടോന്ന് അറിയണം.
ബ്ലൂഡ്‌ബാങ്കിന് മുകളിലത്തെ നിലയിലാണ് ലാബ്.
അങ്ങോട്ടേക്ക് നടക്കുമ്പോഴാണ് ബ്ലഡ് ബാങ്കിന് സൈഡിൽ ഒഴിഞ്ഞ ബെഞ്ചിൽ ശോഭന ഇരിക്കുന്നത് കണ്ടത്.. പലചരക്കുകടകാരൻ തങ്കപ്പൻ ചേട്ടന്റെ മൂത്ത മകൾ. രണ്ട് വർഷം മുൻപ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ശോഭന.
എന്താ ഇവിടെ?
ഒന്നും മനസ്സിലായില്ല.ശോഭനയെപറ്റി പറയുകയാണെങ്കിൽ അവൾ തന്റെ പൂർവക്കാല കാമുകി കൂടെ ആയിരുന്നു.സ്വന്തം ഇഷ്ട്ടം അവൾ അറിഞ്ഞില്ലെന്ന് മാത്രം.നാട്ടിലെ മറ്റൊരുവനെ സ്നേഹിച്ച്, ഒടുവിൽ അവൻ വേറെ പെണ്ണിനെ കിട്ടിയതിൽ മനം നൊന്ത് വിഷം കഴിച്ച് മരിച്ച ശോഭന.

മരിച്ചവൾ എങ്ങനെയാ ഇവിടെ? അവളെപോലെ വേറേ ആരെങ്കിലും ആകും.വീണ്ടും അങ്ങോട്ട് ശ്രദ്ധിക്കാതെ മുകൾ നിലയിലേക്ക് പോയ്..
"ബാബു ചേട്ടാ".
പുറകിൽ ശോഭനയുടെ ശബ്ദത്തിൽ വിളി.അൽപ്പം ഞെട്ടലോടെ തിരിഞ്ഞുനോക്കി.ശോഭന തന്നെ ബെഞ്ചിൽനിന്നും എണീറ്റ് നിന്ന് വിളിക്കുകയാണ്.രാവിലെ ആയതിനാൽ അവിടെ ആൾ കുറവായിരുന്നു. വന്നു തുടങ്ങുന്നെ ഉള്ളു. എന്തോ വരട്ടെ എന്ന് കരുതി ശോഭനയുടെ അടുത്തേയ്ക്ക് പോയ്.
"നീ ...എന്താ... ഇവിടെ... നീ ..മരിച്ചില്ലേ?....
വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു.കേട്ടതും അവൾ ഉച്ചത്തിൽ ചിരിച്ചു.
"ഞാൻ മരിച്ചത് തന്ന ചേട്ടാ.. പ്രേതമാ ഞാൻ.. നോക്കിക്കേ എന്റെ കാൽ നിലത്ത് തൊട്ടിട്ടില്ല.'
ശരിയായിരുന്നു. അവളുടെ കാൽ നിലത്തുനിന്നും ഒരിഞ്ച് പൊക്കത്തിലായിരുന്നു.ബാബുവിന്റെ ഹൃദയമിടിപ്പ് കൂടി.അവിടെനിന്നു പിൻവാങ്ങുന്നത് എങ്ങനെയെന്ന് ചിന്തിച്ചുനിൽക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.
"ബാബുച്ചേട്ടനെന്താ ഇവിടെ. പേടിക്കണ്ട ഞാൻ ഉപദ്രവിക്കുകയൊന്നും ഇല്ല."
അവൾ തമാശാരൂപത്തിൽ പറഞ്ഞു.അടുത്തേക്ക് വന്നു.
"നീ ഇവിടെ എന്തിനാ വന്നേ"
"എന്ത് പറയാനാ ബാബുച്ചേട്ട... യക്ഷികളായ ഞങ്ങൾക്ക് കുടിക്കാനായിട്ട് നല്ല രക്തം കിട്ടാനില്ല.
ഏതുമനുഷ്യനെ പിടിച്ച്‍ രക്തം കുടിച്ചാലും ഷുഗറും ,കൊളസ്ട്രോളും അസുഖം പിടിച്ചത്.തിരിച്ചറിയാൻ പറ്റുന്നില്ല.അതുകാരണം ഞങ്ങടെ കൂട്ടത്തിലെ പലർക്കും അസുഖങ്ങൾ പിടിക്കുന്നു."
ഏതുമനുഷ്യനെ പിടിച്ച്‍ രക്തം കുടിച്ചാലും ഷുഗറും ,കൊളസ്ട്രോളും അസുഖം പിടിച്ചത്.തിരിച്ചറിയാൻ പറ്റുന്നില്ല.അതുകാരണം ഞങ്ങടെ കൂട്ടത്തിലെ പലർക്കും അസുഖങ്ങൾ പിടിക്കുന്നു."
"അതിനെന്താ നീ ഇവിടെ വന്നേ . യക്ഷിയുടെ രക്തം പരിശോധിക്കാനോ?"
"അല്ല. ഇവിടെ ബ്ലഡ്‌ബാങ്കിൽ ശേഖരിച്ചു വച്ചിരിക്കുന്ന രക്തമെല്ലാം ടെസ്റ്റ് ചെയ്ത് ഉറപ്പാക്കിയതല്ലേ.അത് എടുത്തുകൊണ്ടുപോകാൻ വന്നതാ.കുറച്ചു കാത്തുനിന്നാൽ ഇന്ന് ശേഖരിച്ച രക്തം കിട്ടും.അതാ കാത്തുനിൽക്കുന്നത്."
ബാബു വീണ്ടു അതിശയിച്ചു.അവളോട് ചോദിച്ചു.
ബാബു വീണ്ടു അതിശയിച്ചു.അവളോട് ചോദിച്ചു.
"നീ പാവപ്പെട്ട രോഗികൾക്ക് കൊടുക്കാനുള്ള രക്തം കട്ടെടുക്കുന്നതെന്തിനാ? അത് എത്ര ജീവൻ രക്ഷപെടുത്താനുള്ളതെന്നറിയാമോ.അത് മറക്കരുത്"
"അയ്യോ ചേട്ടാ.ഞാൻ അങ്ങനെ റെയർ ഗ്രൂപ്പ് രക്തം ഒന്നും കൊണ്ടുപോകില്ല.ഒരുപാട് കിട്ടുന്ന രക്തം മാത്രം.പിന്നെ ബാബുച്ചേട്ടന് അറിയാൻ പാടില്ലാത്തൊണ്ട. ഈ ബ്ലഡ് ബാങ്ക് ചിലപ്പോൾ കാണിക്കുന്ന ക്രൂരതകൾ.രക്തം ഉണ്ടെങ്കിലും സമയത്തിന് കൊടുക്കില്ല. രക്തദാന ക്യാമ്പ് നടത്തി എത്രയോപേർ ഇവിടെ രക്തം കൊടുക്കുന്നുണ്ട്. പണമോ പകരം രക്തമോ കൊടുക്കാതെ രോഗികൾക്ക് കൊടുക്കാറില്ല.ഡോക്ടറ് എമർജൻസി എന്ന് എഴുതികൊടുത്താൽ ചിലപ്പോൾ കൊടുക്കുമായിരിക്കും.ദിവസങ്ങൾ കഴിഞ്ഞു ഉപയോഗശൂന്യമായ ബ്ലഡ് പായ്ക്ക് കത്തിച്ചുകളയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അപ്പോൾ പിന്നെ ഞങൾ കുറച്ചു രക്തം കട്ടെടുക്കുന്നതിൽ കാര്യം ഇല്ല."
"ശരിയാ നീ പറയുന്നത്.പക്ഷെ നിനക്ക് നല്ല രക്തം കിട്ടാൻ വേറെ വഴി ഉണ്ടല്ലോ.
"അതെന്ത് വഴി ബാബുച്ചേട്ട. " ,,
അവൾ മുന്നോട്ട് വന്നു ചോദിച്ചു.
അവൾ മുന്നോട്ട് വന്നു ചോദിച്ചു.
"അത് ഞാൻ പറയുന്നത് ക്രൂരതയാ. എങ്കിലും പറയാം.നീ നേരെ ആ ലാബിന്റെ അടുത്തേക്ക് ചെല്ലു. അവിടെ രക്ത പേരിശോധനക്ക് വരുന്നവരുടെ റിസൽട്ട് നോക്കി മനസിലാക്കു. രക്തത്തിൽ കുഴപ്പം ഇല്ലാത്തവരുടെ രക്തം ഊറ്റികുടിക്ക്. പിന്നെ ഒരു കാര്യം. തീരെ പാവങ്ങളെ ഉപദ്രവിക്കരുത്. ക്രൂരജന്മങ്ങൾ കുറെ ഉണ്ടിവിടെ... അതി നോക്കി തിരയണം."
ശോഭനക്ക് സന്തോഷമായി.. ബാബുവിന്റെ ആ ഐഡിയ.
"ഓ ചേട്ടന്റെ ബുദ്ധി.. യക്ഷിയായ എനിക്ക് പോലും തോന്നിയില്ല.ഇനി രക്തം മോഷ്ടിക്കാതെ ഇങ്ങനെ ചെയ്യാം.മനുഷ്യ ശരീരത്തിൽ നിന്നും നേരിട്ട് രക്തം കുടിക്കുന്നതിന് സുഖം വേറെ തന്നെയാ. ചേട്ടന്റെ ഉപദേശത്തിനു നന്ദി."
"ശരി. ഞാൻ പോകുന്നു" .ബാബു തിരിന്നു നടന്നു.
"ബാബു ചേട്ടാ'. ശോഭനയുടെ വീണ്ടും വിളി.തിരിഞ്ഞുനോക്കിയപ്പോൾ അവൾ അടുത്തേക്ക് വന്നു.
"ബാബുച്ചേട്ടന് എന്നോട് പ്രേമം ഉണ്ടായിരുന്നില്ലേ?.മനുഷ്യജന്മം ആയിരുന്നപ്പോൾ എനിക്കത് മനസിലാക്കാൻ പറ്റിയില്ല. ഇപ്പോൾ അത് അറിയാം.എന്നോട് തുറന്ന് പറയുമായിരുന്നില്ലേ. എങ്കിൽ വേറൊരുത്തന്റെ ചതിയിൽ പെട്ടു ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നോ. ബാബുച്ചേട്ടനെപോലെ നല്ലൊരാളെ എനിക്ക് നഷ്ടമായി...
അവളുടെ വാക്കുകൾ കേട്ട് മറുപടി പറയാതെ ബാബു തിരിഞ്ഞു നടന്നു പോയ്.
*******
(2)
രാത്രി
ബാബു നല്ല ഉറക്കത്തിലായിരിന്നു.അച്ഛനും അമ്മയും പെങ്ങളുടെ വീട്ടിൽ പോയിരുന്നതിനാൽ നേരത്തെ ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്.പുറത്ത് കോളിംഗ് ബെൽ തുടർച്ചയായി ശബ്ദിക്കുന്നു. വീട്ടിൽ ആരും ഇല്ലാത്തതിനാൽ താൻ തന്നെ പോയ് തുറക്കണമല്ലോ എന്ന് മനസ്സിൽ പറഞ്ഞു.അയാൾ കിടക്കയിൽ നിന്നും എണീറ്റു .സമയം നോക്കി. 11.30 .ചെന്ന് വാതിൽ തുറന്നു. മുന്നിൽ ശോഭന.അവൻ ഞെട്ടി പോയ്. താൻ സ്വപ്നത്തിലാണോ. വിശ്വസിക്കാൻ കഴിഞ്ഞില്ല.

"നീ എന്താ എന്റെ വീട്ടിൽ."
"വരേണ്ടി വന്നു ബാബു ചേട്ടാ"
"എന്താ പ്രശ്നം"
"എന്നോട് ചേട്ടൻ ക്ഷമിക്കണം. തീരെ നിവർത്തിയില്ലതൊണ്ടു വന്നതാ.ലാബിൽ പോയ് വിവരങ്ങൾ അറിഞ്ഞ കൂട്ടത്തിൽ ഒന്ന് മനസ്സിലായ്. ബാബുച്ചേട്ടന് രക്തതിനും കുഴപ്പമില്ല എന്ന്.അതുകൊണ്ട് ഈ ശരീരത്തിലെ രക്തം എനിക്ക് വേണം.ഞാൻ കുടിക്കാൻ വന്നതാ."
ബാബു വീണ്ടും ഞെട്ടി.
"ഉപകാരം ചെയ്ത എനികിട്ട് തന്നെ നീ പണി തരുകയാണോ. എന്നെ വെറുതെ വിടു പ്ലീസ്.
"പറ്റില്ല . ഒരിക്കൽ എന്നെ സ്നേഹിച്ചതല്ലേ ബാബു ചേട്ടൻ.എന്റെ രക്തത്തിൽ തന്നെ അലിഞ്ഞു ചേരു..
"അതൊക്കെ നീ മനുഷ്യ ജന്മം ആയിരുന്നപ്പോൾ .ഇപ്പോൾ അതിന് സാധ്യമല്ല.കൂടാതെ എനിക്ക് ഇപ്പോൾ നിന്നോട് പ്രണയമില്ല.സഹതാപമേ ഉള്ളു.എന്നെ വിട്ടേക്ക്."
"അപ്പോൾ .. എന്നോടുള്ള സ്നേഹം വെറുതെ ആയിരുന്നല്ലേ. എന്റെ ശരീരത്തോട് മാത്രം. അതില്ലാതായപ്പോൾ വേണ്ട.
അവൾ ദേഷ്യത്തോടെ ചോദിച്ചു.
"അല്ല ശോഭനയെ നമ്മൾ നമ്മിൽ ഇനി ഒരു ബന്ധത്തിന് പറ്റില്ല. ഞാൻ മനുഷ്യനും.നീ ആത്മാവും ആണ്.
"അത് ശരിയാ .നിങ്ങൾ ആണുങ്ങൾ എല്ലാപേരും കണക്കാണ്. ഒരുത്തൻ എന്നെ വഞ്ചിച്ചത് കൊണ്ട എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്.ഇപ്പോൾ നിങ്ങളും. പക്ഷെ ഇനി ഞാൻ വെറുതെ വിടില്ല ആരേം.ഞാൻ ആത്മഹത്യ ചെയ്ത കാരണം എന്റെ അനുജത്തിയുടെ കല്യാണം വരെ മുടങ്ങി പോകുന്നു.അതിനൊക്കെ കാരണം നിങ്ങൾ ആണുങ്ങളാ. കൊല്ലും ഞാൻ കൊന്നു രക്തം കുടിക്കും എല്ലാപേരെയും.
അവൾ അതീവ രൗദ്ര ഭാവത്തിൽ അവന്റെ കഴുത്തിൽ തന്റെ കൈകൾ കൊണ്ട് പിടിച്ചു. ബാബു ഭയത്താൽ വിറച്ചു.
"ശോഭേനെ അതിന് കാരണക്കാരൻ ഞാൻ അല്ലലോ. ഞാൻ നിന്നെ നല്ല മനസ്സാലെ സ്നേഹിച്ചു എന്ന കുറ്റമേ ചെയ്തുള്ളൂ.എന്നെ കൊല്ലരുത്."
'ഇല്ല വിടില്ല ഞാൻ". അവൾ കൂടുതൽ ബലം പ്രയോഗിച്ചു.ഗത്യന്തരം ഇല്ലാതെ ബാബു പറഞ്ഞു.
"നിന്റെ അനുജത്തിയെ ഞാൻ കല്യാണം കഴിക്കാം.ജീവിതം കൊടുക്കാം".
"എന്താ നിങ്ങൾ പറഞ്ഞത്,"
,ചോദിച്ചു കൊണ്ടവൾ കയ്യ് പിടിത്തം വിട്ടു.
,ചോദിച്ചു കൊണ്ടവൾ കയ്യ് പിടിത്തം വിട്ടു.
"അതെ . കള്ളമല്ല. എന്നെ കൊല്ലാതെ വിടു.ഞാൻ പറഞ്ഞത് സത്യാ. എന്നെ കൊണ്ട് അതെ ചെയ്യാൻ പറ്റു. നിന്റെ അനിയത്തിയുടെ കല്യാണം നടക്കട്ടെ.നീ സന്തോഷമായിരിക്കു ."
"നിങ്ങൾ പറയുന്നത് സത്യമെങ്കിൽ ഞാൻ വെറുതെ വിടാം. എന്റെ അനുജത്തിക്ക് ജീവിതം കിട്ടാൻ വേണ്ടി മാത്രം.
*****
(3)
(3)
അങ്ങനെ ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ ശോഭനയുടെ അനുജത്തിയുടെയും ബാബുവിന്റെയും കല്യാണം വീട്ടുകാരുടെ സമ്മതത്തിൽ നടന്നു.അവർ കുറെ കാലം സുഖമായി ജീവിച്ചു.
(അല്ലെങ്കിൽ വേണ്ട. മുത്തശ്ശി കഥയിലെ പോലെ രാജാകുമാരനും രാജകുമാരിയും വിവാഹം കഴിച്ച് ഒരുപാട് കാലം ജീവിച്ചു എന്നപോലയ്. അവർ ആദ്യം ജീവിക്കട്ടെ . എന്നിട്ട് പറയാം എത്ര കാലം എന്ന്.)
(അല്ലെങ്കിൽ വേണ്ട. മുത്തശ്ശി കഥയിലെ പോലെ രാജാകുമാരനും രാജകുമാരിയും വിവാഹം കഴിച്ച് ഒരുപാട് കാലം ജീവിച്ചു എന്നപോലയ്. അവർ ആദ്യം ജീവിക്കട്ടെ . എന്നിട്ട് പറയാം എത്ര കാലം എന്ന്.)
°°°°°°°°°°°°°°°
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക