Slider

ജലപീരങ്കി

0
Image may contain: 1 person, beard

രാത്രിയിലെ ബുള്ളറ്റ് യാത്ര അത്യാനന്ദകരമാണ്. വഴിയിൽ ആരും കാണില്ല. ബുള്ളറ്റിന്റെ ധക് ധക് ശബ്‌ദവുമായി സല്ലപിച്ച് അങ്ങനെ പോകാം. ഇടയ്‌ക്ക് വല്ല തട്ടുകടയും കണ്ടാൽ നിർത്തി ഓരോ കട്ടനടിക്കാം. എന്റെ ടേസ്‌റ്റ് പ്രകാരം പറഞ്ഞാൽ ഒരു ഡബിൾ പ്ലെയിൻ വൺസൈഡ് ചിക്കൻ ഓംലറ്റ് കഴിക്കാം. റോഡിൽ പൊടി കുറവായിരിക്കും. ടിപ്പർ ബഹളങ്ങളുമില്ല. നല്ല റൈഡിംഗ് ആക്‌സസ്സറീസ് കൂടി ഉണ്ടെങ്കിൽ സംഗതി കലക്കും തിമിർക്കും കിടുക്കും.*
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഡയലോഗിന്റെ അവസാനം കൊടുത്തിട്ടുള്ള സ്‌റ്റാർ ഇങ്ങനെ പറയുന്നു.
ോക്കീം കണ്ടും ഒക്കെ പോണം.
പറയാൻ ഒരു സംഗതി ഉണ്ടായി.
കഴിഞ്ഞ ദിവസം രാത്രി ധക് ധക് എന്നിങ്ങനെ മ്യൂസിക്കിട്ട് ഞാൻ വീട്ടിലേക്കു പോകുകയായിരുന്നു. കുറേ മുൻപിലായി ഒരു വലിയ ലോറി പോകുന്നുണ്ട്. രാത്രിയാത്രയിൽ, നല്ല തണുപ്പുള്ള ദിവസമാണെങ്കിൽ പാണ്ടിലോറിയുടെ അടുത്തൂടെ പോയാൽ ഒരു ചൂടൊക്കെ ഉണ്ടാകും. പക്ഷെ ഇപ്പോ നല്ല ചൂടായതു കാരണം ഇതിന്റെ പുക ശ്വസിക്കണ്ടല്ലോ എന്നോർത്ത് നിശ്‌ചിത അകലത്തിലാണ് എന്റെ ഓടിക്കൽ.
അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്തോ ഒരു വലിയ സാധനം ആ ലോറിയിൽ നിന്നും ഉരുണ്ട് താഴെ വീണു. തണ്ണി മത്തൻ ആണോ എന്ന് ഒരു എനിക്കൊരു സംശയം തോന്നി. അടുത്തത് ഇനി ഉരുണ്ട് എന്റെ വണ്ടിയിലേക്ക് കയറണ്ട എന്ന് തോന്നി ഞാൻ വണ്ടി അൽപം സ്ലോ ആക്കി. പുറകെ തന്നെ വീണ്ടും ഒരെണ്ണം കൂടെ ഉരുണ്ട് താഴെ വീണു. ഇത്തവണ വണ്ടിയ്‌ക്കു നേരെ തന്നെയായിരുന്നു അത് ഉരുണ്ട് വന്നത്.
ഇനി മത്തൻ കെട്ടിയ കയർ വല്ലതും പൊട്ടിയതായിരിക്കുമോ? അങ്ങനെയാണെങ്കിൽ ഇനിയും താഴെ വീഴാൻ സാദ്ധ്യതയുണ്ട്. ലോറിക്കാരനോട് പറഞ്ഞില്ലെങ്കിൽ എന്നെപ്പോലെ പാവം ബൈക്ക് യാത്രികർക്ക് അപകടം പറ്റാനും സാദ്ധ്യതയുണ്ട്. ഞാൻ വണ്ടി സ്‌പീഡ് ആക്കി. നേരെ പുറകെ ചെല്ലുന്നതിനു പകരം വലത്തു വശത്തു കൂടെ ഓവർടേക്ക് ചെയ്യുന്ന രീതിയിൽ സ്‌പീഡിൽ ഞാൻ അടുത്തേക്കു ചെന്നു.
ഏതാണ്ട് ലോറിയ്‌ക്കടുത്തെത്താറായപ്പോഴേയ്‌ക്കും സമരക്കാരെ പിരിച്ചു വിടാൻ ജല പീരങ്കി പ്രയോഗിക്കുന്ന പോലെ ലോറിയ്‌ക്കകത്തു നിന്നും വെള്ളം താഴേയ്‌ക്കൊഴുകാൻ തുടങ്ങി. വെള്ളത്തിന്റെ ചാൽ ഒഴിവാക്കി ഞാൻ വളച്ചും തിരിച്ചും ഒരുവിധത്തിൽ ലോറിയുടെ തൊട്ടു പുറകിൽ എത്തി.
അപ്പോഴതാ ലോറിയ്‌ക്കകത്ത് മൂന്നു വശവും കെട്ടി മറച്ച കമ്പിവേലിക്കും തേക്കിന്റെ തൂണുകൾക്കും ഇടയിൽ അനങ്ങാനാവാതെ, എപ്പോഴോ കൊടുത്ത ഒരു പനമ്പട്ട കടിച്ചു കടിച്ചില്ല എന്നു വരുത്തി മുൻപോട്ടു മാത്രം നോക്കി നിൽക്കുന്നു – ഒരാന!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
#panikkathy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo