Slider

സ്വപ്നം,

0

Image may contain: 1 person
അമ്മൂ,,,
എന്താ ഏട്ടാ,,,,
എവിടെ നമ്മുടെ കാന്താരി കുട്ടി,,,,
ഇവിടെ ഉണ്ട് ദോശമാവില്‍ ഒക്കെ കയ്യിട്ടു കളിക്കുന്നു,അവളെ വിളിച്ചു കൊണ്ടു പോയ്ക്കേ ഏട്ടാ ഒന്ന്,,
ഒരു ജോലിയും ചെയ്യാന്‍ സമ്മതിക്കുന്നില്ല ഈ കാന്താരി പെണ്ണ്,,,
അവള് അമ്മയെ സഹായിക്കാന്‍ വന്നതല്ലേ,,
കാന്താരീ,,,ഇവിടെ വാടീ,,,
മോളെ അച്ഛ,,,, വിളിക്കുന്നു പോയി നോക്കിക്കേ മിഠായി തരും,,,
വന്നല്ലോ അച്ഛയുടെ സുന്ദരികുട്ടി,,,
അയ്യേ കെെയ്യില്‍ ഒക്കെ എന്താമോളൂ,,
വാ,, അച്ഛ കഴുകി തരാം,,,
നമുക്ക് അടുക്കളയില്‍ അമ്മയുടെ അടുത്തു പോയി നോക്കാം,,
ആഹാ,,വന്നല്ലോ
അച്ഛയും മോളും,,ദേ,,ഇനി ദോശമാവില്‍ കെെ ഇട്ടാല്‍ അടി വാങ്ങും നീ,,,
അവളെ അടിച്ചാല്‍ നീ വിവരം അറിയും,,കേട്ടോടീ,,
ഏട്ടനാ അവളെ കൊഞ്ചിച്ച് വഷളാക്കുന്നത്,,
പോട്ടെ,, കുഞ്ഞല്ലേ അവള്‍,
അവളെ നമ്മളല്ലാതെ ആരാ സ്നേഹിക്കാന്‍,,,
ഏട്ടനെയാ അവള്‍ക്കു ഒരുപാട് ഇഷ്ടം എന്നെ ഒരു പേടിയും ഇല്ല,,
ലീവിനു വരുമ്പോള്‍ അല്ലേ മോളേയും,നിന്നേയും സ്നേഹിക്കാന്‍ പറ്റൂ,,രണ്ട് മാസം കഴിഞ്ഞാല്‍ ഞാനങ്ങു പോകില്ലേ,,പിന്നെ ഒരു വര്‍ഷം നിങ്ങളെ കാണാതെ,,,
ഏട്ടാ,,ഞാന്‍ ചുമ്മാ പറഞ്ഞതാ വിഷമിക്കാന്‍ പറഞ്ഞതല്ല,,അടുത്ത പ്രാവിശ്യം വന്നിട്ടു തിരിച്ചു പോകണ്ടാ,,നാട്ടില്‍ എന്തേലും ജോലിക്കു പോകാം ഉള്ളത് കൊണ്ട് ജീവിക്കാം,
അതാകുമ്പോള്‍ എന്നും കാണാലോ അതു മതി നമുക്ക്,,
മോളേ വാ അമ്മ കുളിപ്പിച്ചു തരാം,,,
നീ ജോലി ചെയ്തോ അവളെ ഞാന്‍ കുളിപ്പിക്കാം,,
ആഹാ,,കുളിച്ച് സുന്ദരികുട്ടിയായല്ലോ അമ്മയുടെ കാന്താരി പെണ്ണ്,,
അമ്മ അലക്കി ഒക്കെ വരാം മോളൂസും അച്ഛയും ഇത്തിരി ഉറങ്ങിക്കോ,
പിന്നെ അവളുടെ വിളി കേട്ടാണ് ഉണര്‍ന്നത്,
ഏട്ടാ,,എണീറ്റേ,,,
പെട്ടന്നവന്‍ ഞെട്ടി എണീറ്റു,,
കണ്ണു തുറന്നു നോക്കിയപ്പോള്‍ കണ്ടത് വിളക്ക് കത്തിച്ചു വെച്ചിരിക്കുന്ന അവളുടെ ഫോട്ടോയാണ്,,
സ്വപ്നമായിരുന്നോ,,,
അതെ അവള്‍ എന്നെ വിട്ടു പോയിട്ട് എട്ടു മാസം ആകുന്നു,,
നിറകണ്ണുകളോടെ അവന്‍ തിരിഞ്ഞു നോക്കി,
പാവം എന്റെ മോള് ഒന്നും അറിയാതെ ഉറങ്ങുകയാ,,,
അവന്‍ മനസ്സില്‍ ദെെവത്തിനോട് ചോദിച്ചു,,
സ്നേഹിച്ചു കൊതി തീരും മുമ്പേ എന്തിനാ അവളെ കൊണ്ടു പോയത്,
ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍ പാതി വഴിയില്‍ മുറിഞ്ഞു വീണില്ലേ,,
ദെെവമേ,,എന്റെ പൊന്നുമോളുടെ കുഞ്ഞു മനസ്സിലെ സ്വപ്നങ്ങളിലേക്ക് അവളുടെ അമ്മയെ പറഞ്ഞു വിടരുതേ,,
അമ്മയെവിടേ അച്ഛേ,,,,എന്ന ചോദ്യത്തിന് ഇനി പറയാന്‍ കള്ളങ്ങള്‍ ഇല്ലാ,,,
മോളെ നെഞ്ചോടു ചേര്‍ത്ത് ആ നെറ്റിയില്‍ ഉമ്മ വെച്ചു വീണ്ടും അവന്‍ കണ്ണുകള്‍ അടച്ചു
ഇനിയും സ്വപ്നത്തിലേക്ക് അവള്‍ വരുമെന്ന പ്രതീക്ഷയോടെ,,,,
********************
ജിജു ചേളന്നൂര്‍,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo