Slider

എനിക്കാണോ വട്ടു

0

പത്രമെടുത്തു വായിക്കാൻ തുടങ്ങിയാൽ പിന്നെ പരസ്യങ്ങളുടെ ബഹളമാ..
"കുടവയറാണോ പ്രശ്നം..
ഞങ്ങളുടെ കുടവയറപ്രത്യക്ഷാദി ലേഹ്യം കഴിച്ചു നോക്കു..
കൃത്യം ഒരാഴ്ച കൊണ്ടു വയറൊട്ടി സുന്ദരനാവും.."
പിന്നെ ആയതന്നെ..
ഒരിക്കലിതുപോലെ പരസ്യം കണ്ടു ഒരു മരുന്ന് വാങ്ങിച്ചു കഴിച്ചതാ..
പക്ഷേ അവരെക്കുറ്റം പറയാനൊക്കില്ല ട്ടാ.
തുടർച്ചയായി മൂന്നുദിവസം വയറിളകി ഒടുക്കം ആശുപത്രീൽ കേറിയിറങ്ങേണ്ടി വന്നു വയറിലെന്തെലും താൽക്കാലികമായി നിക്ഷേപിക്കാൻ..
പിന്നീടൊരിക്കൽ ഒരു ചാനൽ പരിപാടിക്കിടെ ഞാനാ മരുന്നിന്റെ നിർമ്മാതാവിനെ കാണാനിടയായി..
വീർത്ത വയറും ചീർത്ത മുഖവുമായി അദ്ദേഹത്തെക്കണ്ടപ്പോഴാണ് ആ മരുന്നിന്റെ വിശ്വാസ്യത എത്രത്തോളമാണെന്നു മനസ്സിലായതു..
അന്നുതൊട്ടാണ് എന്റെയുള്ളിൽ എന്തിനോടുമുള്ള സംശയങ്ങൾ മുളപൊട്ടി പുറത്തേക്കു വരാൻ തുടങ്ങിയതു..
തലമുടി തഴച്ചു വളരാൻ മരുന്നു കണ്ടുപിടിച്ച വിദ്വാന് തലയിലൊരൊറ്റ മുടിപോലുമില്ലെന്നുള്ളതും ലൈംഗികോത്തേജന മരുന്നുപയോഗിക്കൂ ഭാര്യയെ തൃപ്തിപ്പെടുത്തൂ എന്നപരസ്യത്തിലൂടെ ശ്രദ്ധേയനായ ഉത്തേജകൻ ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നുവെന്നുള്ളതും എന്നിലെ അന്വേഷണ കുതുകിയെ ആവേശഭരിതനാക്കി..
കുട്ടികളിലെ ബുദ്ധിശക്തി വർധിപ്പിക്കുന്ന മരുന്നുത്പാദകന്റെ മകൻ ക്ലാസ്സിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും നിത്യ യൗവ്വനത്തിനുള്ള മരുന്ന് കണ്ടുപിടിച്ച യൗവ്വന യുക്തൻ ഡെങ്കിപ്പനി വന്നു മരിച്ചതും കണ്ടുപിടിച്ചതോടെ അന്വേഷണം ഒന്നുടെ വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചു..
സന്താനസൗഭാഗ്യത്തിന് ഉത്തമഔഷധം കണ്ടുപിടിച്ചയാളുടെ മകൾക്കു വിവാഹംകഴിഞ്ഞു വർഷങ്ങളായിട്ടും മക്കളില്ലെന്ന സത്യവും സൗന്ദര്യം വർധിപ്പിക്കാനും മുഖം വെളുപ്പിക്കാനുമുള്ള
സോപ്പ് വിപണിയിലിറക്കിയ മഹാന് നിറം വെളുപ്പല്ലയെന്ന കണ്ടെത്തലും കൂടിയായതോടെ ഉള്ളബോധം പോവാതിരിക്കാൻ പണിപ്പെടേണ്ടിവന്നു..
നിങ്ങൾക്കും വീട്ടിലിരുന്നു തന്നെ കാശുണ്ടാക്കാമെന്നുള്ള പരസ്യമിറക്കിയ വിദ്വാൻ നിത്യച്ചെലവിനു ട്യൂഷനെടുക്കാൻ പോവുന്നതും സൗഭാഗ്യ കുബേര രത്നം വിൽക്കുന്നയാളുടെ വീടിന്റെ ലോൺ അടച്ചുതീർക്കാൻ ബാക്കിയുണ്ടെന്നുള്ള സത്യവും കണ്ടെത്തിയതോടെ ഇതു നാലാളോട് പറയണമെന്ന് കരുതി ഞാനൊരു പരസ്യമിറക്കി..
അതുവായിച്ചവരൊക്കെ എനിക്കു വട്ടാണെന്നും പറഞ്ഞു നാട്ടുകാരെക്കൊണ്ടെന്നേ തല്ലിച്ചു..
സത്യം പറ കൂട്ടുകാരെ എനിക്കാണോ വട്ടു അതോ സത്യമെന്താണെന്നു മനസിലാക്കാതെ കണ്ണിൽക്കണ്ട പരസ്യങ്ങൾക്ക് പിറകേപോവുന്നവർക്കാണോ ശരിക്കും വട്ടു അതുമല്ല ഇതു വായിക്കുന്ന നിങ്ങൾക്കാവുമോ..?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo