Slider

സ്ഥാനം

0
Image may contain: 1 person

വെളുപ്പിനെ എണീക്കാത്തതിന് ഒരു കപ്പ് വെള്ളമെന്റെ മുഖത്തേക്ക് ഒഴിച്ചവൾ അടുക്കളയിലേക്ക് ഓടി രക്ഷപ്പെട്ടു...
കയ്യിൽ കിട്ടിയാൽ അവളെ കൊണ്ടിന്നൊരു സരിഗമ പാടിച്ചേനെ
അടുക്കളയിൽ അമ്മ അടുത്തുണ്ടായത് കൊണ്ട് അവൾ രക്ഷപ്പെട്ടു
അമ്മ അവളോടന്നേരം പറയുന്നുണ്ട് '' 'വളരെ നന്നായി മോളെ ഇങ്ങനെ ഉണ്ടോ ഒരുറക്കം എന്ന്
വന്നു വന്നു അമ്മയും അവൾക്കിപ്പോ സപ്പോര്‍ട്ടാണ്...
പണ്ടിതിടക്ക് അമ്മയാണ് ചെയ്തിരുന്നത് ഇന്നിപ്പോ അവളതും ഏറ്റെടുത്തു
ഞാൻ ഇടക്കൊക്കെ ആലോചിക്കാറുണ്ട് അലാറം വെക്കാതെ ഉറങ്ങി ഉണരുന്ന അവരെ കുറിച്ച്..
ഇവിടെ അലാറം പത്തടിച്ചാലും ഒരു കുലുക്കവും ഇല്ലാതെ അതോഫാക്കി വീണ്ടും ഉറങ്ങുന്ന ഒരു സുഖമുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്
കല്യാണം കഴിഞ്ഞത് മുതൽ ഈ വെളുപ്പിനെയുള്ള ഉറക്കം വളരെ കുറവാണ് അവളെന്തേലും ചെയ്തു ഉണർത്തും
രാവിലെ തന്നെ ദേഷ്യം കടിച്ചമർത്തി ഞാനെണീറ്റാൽ അന്നേരം അവൾ അടുക്കളയിൽ ഒതുങ്ങി കൂടും കലി തീർന്നെന്നറിഞ്ഞു ചായ കൊണ്ട് വന്നു വെച്ച് പറയും
''ജോലിക്ക് പോവാൻ നോക്ക് മനുഷ്യാ എന്ന്
അവൾ തല കുനിച്ചന്ന് ഞാൻ അറിഞ്ഞില്ല തലയെടുത്തു നിൽക്കുന്ന പെണ്ണിനെ കുറിച്ച് ഇല്ലേലും ചിലതൊക്കെ അറിയാൻ വൈകും
അങ്ങനെ രാവിലത്തെ കർമ്മങ്ങളെല്ലാം കഴിഞ്ഞു ജോലിക്കിറങ്ങാൻ നേരം അവൾ വിളിച്ചു നിർത്തി എന്നിട്ട് പറഞ്ഞു
''''കറന്റ് ബില്ല് വന്നിട്ടുണ്ട് അതൊന്നു അടക്കണം '' '''പിന്നെ വൈകിട്ട് വരുമ്പോൾ പച്ചക്കറികളും വാങ്ങണേ എല്ലാം തീർന്നു
 '''പിന്നെ എന്റെ ഫോണിലെ പൈസയും നെറ്റും തീർന്നു അതൊന്നു ചാർജ് ചെയ്യണം എന്ന്
ഫോണിന്റെ കാര്യം കേട്ടപ്പോൾ കലി വീണ്ടും കയറി ഞാൻ പറഞ്ഞു '' 'അടുത്ത് റീ ചാര്‍ജ് ചെയ്തല്ലേയുള്ളു നീ ഇതിന് മാത്രം ആരെ വിളിക്കുന്നു എന്ന്
മറുപടി ഉടനെ തന്നെ കിട്ടി '' '''എന്റെ അച്ഛനേയും അമ്മയേയും ഏട്ടനേയും നിങ്ങളെന്നേലും വിളിക്കാറുണ്ടോ ഞാൻ എന്നും വിളിക്കും അതിനെങ്കിലും പിശുക്ക് കാണിക്കരുത് പ്ലീസ്
ഒരു സ്മാര്‍ട്ട് ഫോണ് വാങ്ങി തരാൻ പറഞ്ഞപ്പോൾ നാളെ മറ്റെന്നാൾ എന്ന് പറഞ്ഞു എന്നെ പറ്റിച്ച ആളല്ലേ മനുഷ്യ നിങ്ങൾ
ഇത് എന്റെ ഏട്ടൻ സ്നേഹത്തോടെ വാങ്ങി തന്ന ഫോണാ അപ്പോ അവരെയൊക്കെ ഇടക്ക് വിളിക്കണം
ഇത് കേട്ട് ഞാൻ പറഞ്ഞു '' 'നിന്റെ ഏട്ടൻ ഫോണു വാങ്ങി തന്നത് ശരിയാ പക്ഷേ അതിൽ റീ ചാർജ് ചെയ്തത് നോക്കിയാൽ രണ്ട് ഫോണിതുപോലെ വാങ്ങാം
അവൾക്കത് പിടിച്ചില്ല നിങ്ങൾ റീ ചാര്‍ജ് ചെയ്യേണ്ട എന്നും പറഞ്ഞവൾ തുള്ളി...
പിന്നെ ആട്ടം കാണാൻ ഞാൻ നിന്നില്ല ജോലിക്ക് പോകാനായി ഇറങ്ങി....
ജോലി കഴിഞ്ഞ് ഇറങ്ങാൻ നേരം അവൾ ഫോണിലേക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു '' 'അതേ ചിക്കൻ വാങ്ങി വരണേ അച്ഛനും അമ്മയും വന്നിട്ടുണ്ട്''
ഞാൻ ഉം എന്ന് മൂളി ഫോണ് കട്ടാക്കി
പോക്കറ്റിപ്പോ വല്ലാതെ കാലിയാവുന്നുണ്ട് ചിലവൊക്കെ ഒന്നു ചുരുക്കണം ചിക്കൻ വാങ്ങി കടയിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഇതെല്ലാം ഒന്നു പ്ലാൻ ചെയ്തു നോക്കി...
വരുന്ന വഴി പെട്രോളടിക്കാൻ ബൈക്ക് പമ്പിൽ കയറ്റി പമ്പ് കാരനോട് പറഞ്ഞു ഒരു നൂറിന് അടിക്കെന്നു
അന്നേരം പമ്പ് കാരൻ പറഞ്ഞു ഇന്നും ഒരു രൂപ കൂടി എന്ന് ഞാൻ അന്നേരം പറഞ്ഞു '' ഇന്നലെ വൈകുന്നേരം വരെ വില കൂടിയിട്ടില്ലന്ന്'' അപ്പോൾ പമ്പ് കാരൻ പറഞ്ഞു '' '''രാത്രിയിലാണ് കൂടിയതെന്നു''' ഞാൻ അന്നേരം മനസ്സിൽ പറഞ്ഞു ഉറങ്ങുമ്പോൾ ആരും പ്രതികരിക്കില്ലല്ലോ എന്നവർക്കറിയാം
വീട്ടിലെത്തി അന്നേരം അവൾ വന്നു ചിക്കനും പച്ചക്കറികളും വന്നു കയ്യിൽ നിന്ന് വാങ്ങിയവൾ പറഞ്ഞു '' 'എത്ര നേരമായി അച്ഛനും അമ്മയും കാത്തിരിക്കുന്നു ഒന്നു വേഗം വന്നു കൂടെ''''
ഞാൻ അവളോട് പറഞ്ഞു '' ''ഞാൻ എത്തുന്നതിന് ഇടയിൽ ഒരു പത്തു വട്ടം നീ കുത്തി വിളിക്കും അപ്പൊ നേരമൊക്കെ വൈകും അവൾ തുറിച്ചു നോക്കി അകത്തോട്ടു പോയി
ഞാൻ വീട്ടിലേക്ക് കയറുമ്പോൾ അവളുടെ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു മോനെ ഇരിക്കെന്നു ഞാൻ വിനയത്തോടെ ഇരുന്നു കൊടുത്ത്
ചോദിച്ചു '' സുഖമല്ലേ അച്ഛാ എന്ന് സുഖമെന്നു പറഞ്ഞു പിന്നെ അച്ഛൻ പറഞ്ഞു '' 'ഞങ്ങൾ നിന്നെ കാത്തിരിക്കുകയായിരുന്നു ചെറിയ മോൾക്ക് ഒരു കല്യാണം ശരിയായിട്ടുണ്ട് മോൻ ഞായറാഴ്ച വീട്ടിൽ വരണം അന്നാവുമ്പോൾ മോനൊഴിവാണല്ലോ എന്ന് ചോദിച്ചു
ഞാൻ വരാം എന്നറിയിച്ചു...
ഊണും കഴിഞ്ഞു അച്ഛൻ പറഞ്ഞു ഞങ്ങളെന്നാൽ ഇറങ്ങാണ് എന്ന്
നാളെ പോകാം എന്ന് പറയുമ്പോൾ ഒരു ചിരിയുമായി അവർ ഇറങ്ങി അത് വാതിൽക്കൽ നിന്നവൾ നോക്കികൊണ്ടിരുന്നു...
കല്യാണക്കാര്യം പറഞ്ഞു കൊണ്ട് അവൾ അടുത്തെത്തി എനിക്കൊരു ഡ്രസ്സ് എടുക്കണം പിന്നെ കുറച്ചു ഫാൻസിയും വാങ്ങണം എന്നാ പോവുന്നേ എടുക്കാൻ എന്നു ചോദിച്ചു
ഞാൻ പറഞ്ഞു ഒരെണ്ണം ഇപ്പോ അടുത്തെടുത്തതല്ലേയുള്ളു അതു പോരെ അതവൾക്ക് പിടിച്ചില്ല ഓരോന്നും കുത്തി പറഞ്ഞവൾ തുള്ളി നിന്നപ്പോൾ
സഹികെട്ട് ഞാൻ പറഞ്ഞു വേടിക്കാം നാളെ നമുക്കൊരുമിച്ച് പോകാം എന്ന്...
പിന്നെ ചിലവൊക്കെ ഒന്നു കുറക്കണം ഈ പോക്ക് പോയാൽ ഒന്നും മിച്ചം ഉണ്ടാവില്ല എന്നോർക്കണം
ഉടനെ അവൾ ദേഷ്യത്തോടെ പറഞ്ഞു എനിക്ക് ഡ്രസ്സ് എടുക്കാനുള്ളത് എന്റെ അക്കൗണ്ടിലുണ്ടെന്നു
ഞാൻ പറഞ്ഞു അതും എന്റെ പോക്കറ്റിൽ നിന്ന് പോയതാണ് എന്ന്
പിന്നെ ഹും എന്നും പറഞ്ഞവൾ ഉത്തരം മുട്ടി ഒഴിഞ്ഞു മാറി
പിറ്റേദിവസം അവളെയും കൊണ്ട് ഷോപ്പിങ്ങിനിറങ്ങുമ്പോൾ അവൾ പറഞ്ഞു '' 'റോഡ് സൈഡിലൂടെ പോകുന്ന ഒരു പെണ്ണിനേയും വെറുതെ വിടരുത് ഈ ഉണ്ടക്കണ്ണു വെച്ച് നോക്കാൻ നിന്നാൽ ആ കണ്ണിനിട്ടു ഞാനിന്ന് കുത്തുമെന്ന്'':'
അന്നേരം മനസ്സിൽ ഞാൻ പറഞ്ഞു ദൈവമേ അറിയാവുന്ന പെണ്ണിനൊന്നും ഇന്ന് മുന്നിൽ വന്നു നിൽക്കാൻ തോന്നരുതേ
തലയിൽ ഹെൽമറ്റ് വെച്ച പോലെയാണ് അവൾ ബൈക്കിനു പിറകിലിരുന്നാൽ ചുറ്റുമുള്ളതൊന്നും അവളും കാണാൻ സമ്മതിക്കില്ല
ഷോപ്പെത്തും വരെ ഒരേ ഇരിപ്പുമായി അവളെയും കൊണ്ടോടി...
ഷോപ്പിലേക്ക് കയറുമ്പോളാണ് ഒരു കുട്ടി നിറകണ്ണുകളോടെ അവൾക്ക് നേരെ കൈ നീട്ടിയത് അവൾ അന്നേരം എന്നെ തിരിഞ്ഞു നോക്കി ഞാൻ നോട്ടം മനസ്സിലാക്കി പോക്കറ്റിൽ നിന്നും പൈസ എടുത്തവൾക്ക് കൊടുത്തു അതവൾ ആ കുഞ്ഞു കൈകളിൽ വെച്ച് കൊടുത്തു ആ കുഞ്ഞിനെ തന്നെ കുറച്ചു നേരം നോക്കി നിന്നു
ഷോപ്പിലേക്ക് കയറുമ്പോൾ അവൾ ഏതോ ഒരു ചിന്തയിലായിരുന്നു എന്നെനിക്കു മനസ്സിലായി...
അധികം തിരഞ്ഞു നേരം വൈകിക്കരുതെന്നവളോട് ഞാൻ പറഞ്ഞു...
സാധാരണ ഒരു ഡ്രസ്സ് എടുക്കാൻ പോയാൽ പകുതി ദിവസം അവൾ കളയും ഇന്നങ്ങനെ ഒന്നും ഉണ്ടായില്ല
വില കുറഞ്ഞ സിമ്പിൾ ആയ ഡ്രസ്സാണ് അവൾ ചോദിച്ചതും തിരഞ്ഞതും എടുത്തതും പതിനഞ്ചു മിനുറ്റ് കൊണ്ട് ഷോപ്പിങ് കഴിഞ്ഞതും ബില്ല് കുറഞ്ഞതും കണ്ടു ഞാൻ അന്തം വിട്ട് ചോദിച്ചവളോട്
''''ഇതു നിനക്ക് ഇഷ്ടപ്പെട്ടു തന്നെയാണോ വാങ്ങിയത് മാറ്റാനായി ഓടാനൊന്നും എനിക്ക് വയ്യ''''' എന്ന് ഞാൻ പറയുമ്പോൾ
അവൾ പറഞ്ഞു '' ''എനിക്കിത് ഇഷ്ടമായി ഇനി മുതൽ പൈസ ഒന്നും അധികം കളയേണ്ട ഇതു മതി നമുക്ക് പോവാം എന്നവൾ പറഞ്ഞപ്പോൾ
ഞാൻ ആലോചിച്ചു ഇവൾക്കിതെന്തു പറ്റി ഇങ്ങനെ ഒന്നും പറയാറില്ലല്ലോ ഇന്നിപ്പോ എന്തു പറ്റി...
തിരിച്ചു പോരുമ്പോൾ ഞാൻ അവളോട് ചോദിച്ചു '' 'ഇന്നെന്താണ് പതിവില്ലാതെ പൈസ ഒന്നും അധികം ചെലവാക്കണ്ടെന്നു പറഞ്ഞത്
അവൾ അപ്പോഴും ആലോചനയിലായിരുന്നു പെട്ടന്നവൾ പറഞ്ഞു '' '''ഞാൻ ആ കൈ നീട്ടിയ കുട്ടിയെ കുറിച്ച് ആലോചിച്ചതാ കണ്ടപ്പോൾ സങ്കടം തോന്നി ഈ ചെറു പ്രായത്തിൽ ആ കുട്ടി ഓടി നടന്നു കൈ നീട്ടുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും നാളെകളെ കുറിച്ചുള്ള ചിന്തകൾ വന്നു എങ്ങനെ എന്ന് പറയാൻ കഴിയില്ലല്ലോ
ഇപ്പോ കിട്ടുന്ന പൈസയിൽ ഒന്നും മിച്ചം വരുന്നില്ല എന്ന് നിങ്ങൾ പറയുമ്പോൾ എനിക്കത് തമാശയായിരുന്നു എന്നാൽ ഇന്ന് എനിക്ക് മനസ്സിലായി അതിന്റെ അർത്ഥങ്ങൾ...
ഞാൻ ഇനിമുതൽ പഴയ പോലെ ആർഭാഡം ഒന്നും കാണിക്കില്ല
അവളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കവളോടുള്ള സ്നേഹമന്നേരം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു
നാളെയെ കുറിച്ചൊന്നോർക്കാനും ചിന്തിക്കാനും അവളുടെ മുമ്പിൽ ഒരു കുട്ടി വന്നൊന്നു കയ് നീട്ടേണ്ടി വന്നു
ചില കാഴ്ചകളുണ്ട് നമ്മെ അടിമുടി മാറ്റി മറിക്കുന്നത്
ചില തീരുമാനങ്ങളിലും ചിന്തകളിലും അതിന്റെ സ്ഥാനം വളരെ വലുതാണെന്ന് അവൾ മനസ്സിലാക്കി തുടങ്ങിയിരുന്നു അന്നേരം...
ഈ ചിന്തകളെല്ലാം സ്നേഹത്തിന്റെ തന്നെയായിരുന്നു...
സ്നേഹപൂര്‍വ്വം
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo