Slider

നോക്കുന്നവർ നോക്കട്ടെ

0
ദേവന് വല്ല്യ വിശ്വാസമൊന്നുമില്ല ജ്യോതിഷത്തിൽ, എന്നാലും ഓരോരോ കുരുക്കുകൾ ജീവിതത്തിൽ‌ തലവേദനയുണ്ടാക്കുമ്പോൾ ആകെയൊരു ഭയം, നിരാശ...
ഒടുവിൽ അമ്മ
പറഞ്ഞതനുസരിച്ച് കൊട്ടാരക്കരയിലുള്ള ഒരു ജ്യോതിഷിയെ കാണാൻ ദേവൻ തീരുമാനിച്ചു.
ജ്യോതിഷാലയത്തിലെയ്ക്ക് കയറിയതും ആദ്യം കണ്ടത്
അങോട്ടോ ഇങോട്ടോ എങോട്ടാണോടേണ്ടത് എന്നറിയാതെ പരിഭ്രമിച്ചു വിറച്ചു നിൽക്കുന്ന ഘടികാരത്തിലെ സൂചിക്കുഞ്ഞിനെയാണ് !
ഒരു പല്ലി കണ്ണാടി
മേലിരുന്നതിൽ സമയം നോക്കുന്നുണ്ടായിരുന്നു....പാവം പല്ലി..!
"ന്റെ സമയം ശരിയല്ലാ..ഇതൊക്കെ അതിന്റെ സൂചനയാ..."
ദേവൻ നെടുവീർപ്പിട്ടു...!
ജ്യോതിഷിക്ക് നല്ല സമയമാണ്,
ഒരു കസേരയുടെ ഒഴിഞ്ഞ ഹൃദയത്തിലേക്ക് ദേവനിരുന്നു.!
ജീവിതസമയം നോക്കിയവർ വിടർന്നും ,തളർന്നതുമായ മുഖത്തോടെ കടന്നുപോകുന്നുണ്ട്..,
ദേവന്റെ ഊഴമെത്തി..!
ജ്യോതിഷിയുടെ കണ്ണും വിരലും ലാപ്ടോപ്പിൽ‌ തിരക്കിലാണ്..
'ജാതകം കൊണ്ട് വന്നിട്ടുണ്ടോ..?'
ജാതകം വാങി മറിച്ചു നോക്കവേ ദേവൻ ജ്യോതിഷിയോട് വിനീത വിധേയനായ് പറഞ്ഞു.
"പുറത്തെ ചുവരിലെ ആ നിലച്ച് ക്ലോക്ക് ഒരു ദുഃശ്ശകുനമല്ലേ..അതും ഒരു ജ്യോതിഷാലയത്തിൽ...അതൊന്നു ശരിയാക്കരുതോ..."
ജ്യോതിഷി മുഖമുയർത്തി ദേവനെ നോക്കി‌, നേരിയൊരു ചിരി ആ ചുണ്ടുകളിൽ വിരിയാതെ വിരിയിച്ച് കൊഴിച്ചു കൊണ്ട് പറഞ്ഞു...
'ദേവൻ...ല്ലേ...!
പേരിലുള്ള ദൈവാധീനം‌ ഇപ്പോൾ ജീവിതത്തിലില്ല...!! നമുക്ക്‌ ശര്യാക്കാം..അതിനല്ലേ ഞാൻ..പ്രതിവിധികളുണ്ട്.!'
പിന്നെ, ...ദേവൻ‌ പറഞ്ഞ പുറത്തെ
ഘടികാരത്തിന്റെ കാര്യം,...
'നോക്കിയാലുമില്ലെങ്കിലും സമയം അതിന്റെ ജോലി ഭംഗിയായ് തന്നെ ചെയ്യും...മാത്രവുമല്ല അതിന്റെ സമയം ശരിയാക്കാനുള്ള സമയം എനിയ്ക്കൊട്ടില്ല താനും.....'
വന്ന കാര്യം പറയൂ...ന്താ അറിയേണ്ടത്.."??
ജ്യോതിഷിയുടെ കണ്ണുകൾ ജനവാതിൽ താണ്ടി തലയെണ്ണമെടുത്തിട്ട് തിരികെ മുഖത്ത് വന്നിരുന്നു..!
"ഏയ്..ഒന്നുമില്ലാ....ജ്യോതിഷി പറഞ്ഞതാ ശരി..
നോക്കിയാലുമില്ലെങ്കിലും
സമയം അതിന്റെ ജോലി
ഭംഗിയായി ചെയ്യും...അത് അതിന്റെ ജോലി ചെയ്യട്ടെ...ഞാനായിട്ടു വെറുതെ......!'.
ജ്യോതിഷി ദേവനെ മുഖം കടുപ്പിച്ചൊന്ന് നോക്കി.!
'...വരട്ടെ...ശരി ജ്യോത്സ്യരേ..!'
ദേവൻ മേശപ്പുറത്ത് നിന്നും ജാതകമെടുത്ത് എഴുന്നേറ്റു.
പുറത്തേയ്ക്കിറങി കൈയ്യിലെ
ലതർ വാച്ചൂരി ചുവരിലെ സമയം വിറകൊള്ളുന്ന ക്ലോക്കിനു‌താഴെയുള്ള
ആണിയിൽ തൂക്കി
അവിടെ ഇരുന്നവരോടായി പറഞ്ഞു...
"ഈ ക്ലോക്കിലെ സമയം തെറ്റാണു...
ഇതിൽ നോക്കിക്കോളൂ...
എന്റെ സമയം തെറ്റെങ്കിലും
എന്റെ വാച്ചിലെ സമയം കിറുകൃത്യമാ...."
ദേവൻ വെളുങെനെ ചിരിച്ചു..
"നോക്കുന്നവർ നോക്കട്ടെ..."
സ്വയം പറഞ്ഞു കൊണ്ട് ദേവൻ ആത്മവിശ്വാസത്തോടെ തന്റെ ജീവിതത്തിലേയ്ക്ക് നടന്നു..!

by: Syam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo