Slider

പുറകോട്ടൊഴുകാൻ മോഹം

0

പുറകോട്ടൊഴുകാൻ മോഹം
ഗദ്യത്തിൽ ഒരു കവിത
കാലവർഷത്തിനൊപ്പം തീമിർത്തു പെയ്തൂ കുട്ടിക്കാലം.
ഇലകളും കായ്കളും കുലുക്കി വീഴ്ത്തിയും
കുതിർന്ന മണ്ണിൽ ചവുട്ടി നൃത്തം വെച്ചും
ചളിതെറിപ്പിച്ചും
ആഹ്ലാദിച്ചാർത്തും
പെരുമഴക്കൊപ്പം അതു പെയ്തുകൊണ്ടേയിരുന്നു.
കരയും തീരവുമില്ലാത്ത മലവെള്ളപ്പാച്ചിലിൽ
വള്ളങ്ങൾക്കൊപ്പം പൊങ്ങിയും താണും
അതു നീന്തിത്തുടിച്ചുകൊണ്ടേയിരുന്നു.
മഴയ്ക്കൊപ്പം അതു
നനഞ്ഞുകുളിച്ചാടിക്കൊണ്ടിരുന്നു.
കരയും തീരവും കെട്ടിയ അതിർത്തിയിലൊതുങ്ങിക്കൊണ്ട് ,
ചുട്ടൂപഴുത്ത മണൽത്തട്ടിലൂടെ
തടയിണകളിൽ തട്ടിത്തടഞ്ഞൊഴുകുമ്പോൾ
പുറകോട്ടൊന്നൊഴുകാൻ വൃഥാ മോഹിക്കൂന്നൂ
എന്റെ വാർദ്ധക്യം.

രാജൻപടുത്തോൾ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo