രാവിലെ പതിവു പത്ര പാരായണം കഴിഞ്ഞ് ബോറടിച്ചിരിക്കുമ്പോളാണ് വീട്ടുമുറ്റത്തെ എലിഞ്ഞി മരത്തിലെ കലപില ശബ്ദം കേട്ടത്,
ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ എലിഞ്ഞിപ്പഴം തിന്നുവാൻ വന്ന പക്ഷികൾ തമ്മിലുള്ള പരദൂഷണം പറച്ചിലുകളാണ് കണ്ടത്.
പുറത്ത് വന്നതല്ലേ ഒരു എലിഞ്ഞിപ്പഴം ഞാനും എടുത്തു രുചിച്ചു നോക്കി,
കൊളളാം ചവർപ്പും മധുരവും ചേർന്ന രുചി, ഞാൻ വീട്ടുപറമ്പിലേക്ക് ഇറങ്ങി ജാതി തോട്ടത്തിലേക്ക് പോയി,
ഷൂസ് ഇട്ട് ശീലിച്ച കാലുകൾ മണ്ണിലും കല്ലിലും കൊണ്ടപ്പോൾ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായെങ്കിലും അത് ഒരു സുഖമായി തോന്നി എന്നിക്ക്,

ജാതി തൊണ്ടും കടിച്ച് തിന്നു നടക്കുമ്പോളാണ് പറമ്പിന്റെ ഒരറ്റത്ത് തീ കത്തുന്നത് കണ്ടത്,
ഞാൻ തീ കണ്ട സ്ഥലത്തേക്ക് പോയി, പറമ്പിൽ പണിക്ക് വന്നവർ കപ്പ(കൊള്ളി ) ത്തോട്ടത്തിലെ ചപ്പുചവറുകൾ അടിച്ച് തീ ഇട്ടതാണ്,
തോട്ടത്തിലെ ഒരു കപ്പ കട പറിച്ച് ഞാൻ തീയിൽ ഇട്ടു, കുറച്ച് സമയത്തിനുള്ളിൽ കപ്പ ചുട്ടു കിട്ടി, അപ്പോളാണ് ശ്രീമതി പണി കാർക്കുള്ള ചായയും കൊണ്ട് വന്നത് കൊണ്ടുവന്ന ചായയിൽ കുറച്ച് ഞാനും എടുത്തു
ചുട്ടെടുത്ത കപ്പയിൽ ഒരു ഭാഗം പണി കാർക്കും കൊടുത്തു.

ചുട്ടെടുത്ത ചൂടു കപ്പയും ചായയും കഴിച്ചപ്പോൾ ഉള്ള സംതൃപ്തി പറഞ്ഞ് അറിയിക്കാൻ കഴിയില്ല അത് ഒന്നു വേറെ തന്നെയാണ്.
അടുത്തു നിൽക്കുന്ന കശുമാവിൽ പഴുത്തു നിൽക്കുന്ന കശുമാങ്ങ എന്നെ കൊതിപ്പിച്ചു,
കപ്പ തണ്ട് ഓടിച്ച് കശുമാങ്ങയെ ലക്ഷ്യം വച്ച് ഒരു എറ് കൊടുത്തു,
താഴെ വീണ കശുമാങ്ങ കഴിച്ചപ്പോൾ മുഖത്തും കൈയിലും ഷർട്ടിലും കശുമാങ്ങ നീര് ഒലിച്ചിറങ്ങിയെങ്കിലും സംഭവം കിടിലൻ രുചി,
കപ്പ തണ്ട് ഓടിച്ച് കശുമാങ്ങയെ ലക്ഷ്യം വച്ച് ഒരു എറ് കൊടുത്തു,
താഴെ വീണ കശുമാങ്ങ കഴിച്ചപ്പോൾ മുഖത്തും കൈയിലും ഷർട്ടിലും കശുമാങ്ങ നീര് ഒലിച്ചിറങ്ങിയെങ്കിലും സംഭവം കിടിലൻ രുചി,
കറി ഉണ്ടാക്കുന്നതിനായി വാഴ കുടപ്പനും (വാഴകൂമ്പ്) പൊട്ടിച്ച് വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ
എന്നെ വല്ലപ്പോഴും കാണുന്ന പശു ബഹുമാനത്തോടു കൂടി എഴുന്നേറ്റ് അടുത്തേക്ക് വന്നു, ഞാൻ കരുതി വാഴ കുടപ്പൻ കണ്ടതുകൊണ്ടാണ് വന്നെ തെന്ന്,
പക്ഷേ പശു എന്നെ തൊട്ടുരുമി സ്നേഹപൂർവ്വം എന്റെ കാലിലും കൈയിലും നക്കിയപ്പോൾ ഞാനും പശുവിനെ തലോടി അപ്പോൾ പശുവിന്റെ കണ്ണുകൾ പ്രകാശപൂരിതമാകുന്നതായി എനിക്ക് തോന്നി അതോ കണ്ടുവോ?.

പക്ഷേ പശുവിന്റെ സ്നേഹപ്രകടനം എന്റെ മനസ്സിനെ വല്ലാതെ കുറ്റപ്പെടുത്തി.
പലപ്പോഴും അച്ഛനും അമ്മയും പുറത്ത് പോയി വരുമ്പോൾ ഞാൻ എഴുന്നേൽകുക പോയിട്ട് ചിരിക്കാൻ പോലും മടി കാണിക്കാറുണ്ട് അപ്പോൾ ആ മാതൃ പിതൃ മനസ്സുകൾ എത്ര വേദനിച്ചിട്ടുണ്ടാകും, എന്റെ ഇഷ്ടങ്ങൾ സ്വന്തം ഇഷ്ടമായി കരുതുന്ന ഭാര്യയോട് സൗമ്യമായി സംസാരിക്കാറു പോലും ഇല്ല.
ഞാൻ നേരെ അടുകളയിലേക്ക് കയറിച്ചെന്നു വാഴ കുടപ്പൻ എടുത്ത് അരിയാൽ തുടങ്ങി എന്റെ പ്രവർത്തി കണ്ട് അത്ഭുതത്തോടു നോക്കി നിൽക്കുന്ന ശ്രീമതിയെ ഞാൻ കണ്ടതായി ഭാവിച്ചേ ഇല്ല, പിന്നെ വളരെ പെട്ടന്നാണ് കറികൾ ശരിയാക്കിയത്,
പതിവിനു വിപരീതമാമി അമ്മയെയും അച്ഛനെയും ഭക്ഷണം കഴിക്കാൻ ഞാൻ വിളിച്ചപ്പോൾ അവരിൽ അതിശയവും സംശയവും കൂടിയുള്ള ചരിയാണ് ഞാൻ കണ്ടത്.
അച്ഛനും അമ്മയ്ക്കും ശ്രീമതിക്കും ഞാൻ ആദ്യമായി ഭക്ഷണം വിളമ്പിയപ്പോൾ അവരുടെ കണ്ണുകളിലും ഞാൻ നേരത്തെ കണ്ട ആ പ്രകാശം വീണ്ടും കണ്ടു.
ഞാൻ എന്ന മുരട നായ മനുഷ്യനെ എന്നിക്ക് മനസ്സിലാക്കി തന്ന മിണ്ടാപ്രാണിയായ പശുവിനോട് ഞാൻ നിശബ്ദമായി നന്ദി പറഞ്ഞു.
സ്നേഹപൂർവ്വം
ശ്രീറാം പട്ടേപ്പാടം
ശ്രീറാം പട്ടേപ്പാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക