അവൻ: "നീയെന്നോട് സോറി പറയാതെ ഈ പ്രശ്നം തീരില്ല ..."
അവൾ : "എന്താ ഏട്ടാ അതിനും വേണ്ടി ഞാൻ ചെയ്തത് ? എന്തിനാ ഇങനെ ദേഷ്യം പിടിക്കുന്നത്..??...നിസ്സാര കാര്യങൾക്കെന്തിനാ ഇങനെ...?!
അവൻ: "നീ അടുക്കളയിലോട്ടൊന്ന് പോയേ..."
അവൾ: "എന്തിനാ...അടുക്കളയിൽ...??"
അവൻ:( ദേഷ്യത്തിൽ) "പോഡീ....പറയാം....
അവൾ : "ങാ...എത്തി...,എന്തിനാ?"
അവൻ: "നീയാ കടുക് ഇട്ടു വച്ചിരിക്കുന്ന ഡപ്പിയെടുത്തേ...എന്നിട്ട് തുറന്നേ..."
അവൾ: "ങേ..ഇതെന്തിനാ....ങാ തുറന്നു..."
അവൻ: ...നീയാ കടുക് കണ്ടോ...,?
"ചില കാര്യങൾ നിനക്ക് ആ കടുകു വലിപ്പത്തിൽ തീരെ ചെറുതായിരിക്കും, നിസ്സാരവും,..!!
എനിക്കങനെയല്ല..,ചില ചെറിയ കാര്യങളും എന്നെ വേദനിപ്പിക്കും.."
"ചില കാര്യങൾ നിനക്ക് ആ കടുകു വലിപ്പത്തിൽ തീരെ ചെറുതായിരിക്കും, നിസ്സാരവും,..!!
എനിക്കങനെയല്ല..,ചില ചെറിയ കാര്യങളും എന്നെ വേദനിപ്പിക്കും.."
അവൾ: (ദേഷ്യത്തിൽ)"...ദേ ചേട്ടാ..എന്നെ വെറും പൊട്ടിയാക്കരുത്.....
ഒരു കടുക് പുരാണം...എനിക്ക് സോറി പറയാൻ മനസ്സില്ല,...."
ഒരു കടുക് പുരാണം...എനിക്ക് സോറി പറയാൻ മനസ്സില്ല,...."
ഫോൺ കട്ട്...
അവൻ ഫ്രിഡ്ജിൽ നിന്നും ഒരു ബിയറെടുത്ത് പൊട്ടിച്ച് ബെഡ് റൂമിലേയ്ക്ക് നടന്നു....
(ആത്മഗതം)
"ശ്ശെ...ചളമായോ...
എന്നാലും അവൾക്കൊന്ന് സോറി പറഞ്ഞാലെന്താ.....
ഞാനവളുടെ ഭർത്താവല്ലേ.,
അവളെന്റെ ഭാര്യയല്ലേ...
അതിലുപരി ഞാനൊരു പ്രവാസിയല്ലേ...
എന്നെയിങനെ അവൾ പ്രയാസപ്പെടുത്താൻ പാടുണ്ടോ...?"
"ശ്ശെ...ചളമായോ...
എന്നാലും അവൾക്കൊന്ന് സോറി പറഞ്ഞാലെന്താ.....
ഞാനവളുടെ ഭർത്താവല്ലേ.,
അവളെന്റെ ഭാര്യയല്ലേ...
അതിലുപരി ഞാനൊരു പ്രവാസിയല്ലേ...
എന്നെയിങനെ അവൾ പ്രയാസപ്പെടുത്താൻ പാടുണ്ടോ...?"
ഫോൺ റിങ്....
അവൻ: (ഗൗരവത്തിൽ)...".ങാ പറ..."
അവൾ: "സോറി...സോറിയേട്ടാ...
എന്നോട് പിണങല്ലേ..പ്ലീസ്.."
എന്നോട് പിണങല്ലേ..പ്ലീസ്.."
അവൻ: (സ്വരത്തിലെ ദേഷ്യം കുറച്ച്)
"ഇനിയെന്തിനാ പിണക്കം നീ സോറി പറഞ്ഞില്ലേ….. മോളുറങിയോ...?"
"ഇനിയെന്തിനാ പിണക്കം നീ സോറി പറഞ്ഞില്ലേ….. മോളുറങിയോ...?"
അവൾ: "മ്....ചേട്ടൻ വല്ലതും കഴിച്ചോ..?"
അവൻ: "ഇല്ല, നീ വച്ചോ ഞാൻ കഴിക്കട്ടെ..."
അവൾ: "കഴിച്ചിട്ട് വിളിക്കോ...?"
അവൻ മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു...പതിയെ നടന്ന് കണ്ണാടിക്കു മുന്നിലെത്തി..കുറച്ചു നേരം അതേ ഭാവത്തിൽ നോക്കി നിന്നു...പതിയെ ചിരിക്കാൻ തുടങി....ആ ചിരിയും നോക്കി കണ്ണാടിയിലെ അവന്റെ രൂപത്തെ കളിയായ്
തല്ലി....
തല്ലി....
"എന്റൊരു കാര്യം......
ഞാൻ ജയിച്ചു....ഞാൻ ജയിച്ചു...."
ഞാൻ ജയിച്ചു....ഞാൻ ജയിച്ചു...."
അവൻ മൊബൈലെടുത്ത് അവളെ വിളിച്ചു.
അവൻ: "ഹലോ...."
അവൾ: "ഇത്ര വേഗം കഴിച്ചോ...?"
അവൾ: "ഇത്ര വേഗം കഴിച്ചോ...?"
അവൻ: "ഇല്ല ഞാൻ കഴിച്ചില്ല......(മൗനം)
"സോറി...നീയെന്നോട് ക്ഷമിക്ക്..."
"സോറി...നീയെന്നോട് ക്ഷമിക്ക്..."
അവൾ: "....ഏട്ടാ...എന്താ ഇത്....
എനിനാ എന്നോട് സോറി...."
എനിനാ എന്നോട് സോറി...."
അവൻ:
"നീയെന്നോട് സോറി പറഞ്ഞപ്പോൾ ഞാൻ ജയിച്ചു, ഞാൻ ജയിക്കുമ്പോൾ നീയും കൂടെ വേണം പ്രിയപ്പെട്ടവളേ...
ജയിച്ചു കൊണ്ട് തന്നെ...."
"നീയെന്നോട് സോറി പറഞ്ഞപ്പോൾ ഞാൻ ജയിച്ചു, ഞാൻ ജയിക്കുമ്പോൾ നീയും കൂടെ വേണം പ്രിയപ്പെട്ടവളേ...
ജയിച്ചു കൊണ്ട് തന്നെ...."
അവൾ: ...( വിഷമത്തോടെ)"..ഏട്ടാ...
ഈ ഏട്ടന്റെ ഒരു കാര്യം...ആവശ്യമില്ലാതെ പിണങീട്ട്.... (കുറച്ചു മൗനം)
ഈ ഏട്ടന്റെ ഒരു കാര്യം...ആവശ്യമില്ലാതെ പിണങീട്ട്.... (കുറച്ചു മൗനം)
"...ഞാൻ ജയിച്ചതല്ലല്ലോ, ഏട്ടൻ ജയിപ്പിച്ചതല്ലേ..., അതു കൊണ്ട് ഈ വിജയത്തിൽ എനിക്കും സന്തോഷം..."
അവൻ : "നീയെന്തു പെണ്ണാണ് ഭാര്യേ....നീ ചിലനേരം പറയുന്ന വാക്കിനെ ചുംബിച്ചുലയ്ക്കാൻ തോന്നും..."...
അവൾ: (ചിരിയോടെ).....അതൊക്കെ എനിക്ക് തന്നിട്ട് മതി...ഏട്ടനൊരു വല്ല്യ ഉമ്മ തന്നേ, ഏട്ടന്റെ തുപ്പൽ ഇവിടെന്റെ കവിളിൽ തെറിക്കണം..."
അവൻ ചിരിച്ചു....അന്ന് രാത്രി മുഴുവൻ
ഉമ്മകളുറങാതെ കഥ പറഞ്ഞു....
ഉമ്മകളുറങാതെ കഥ പറഞ്ഞു....
By: Syam Syam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക