ഒരു വെള്ളിയാഴ്ച രാവിലെ തൊട്ടിങ്ങനെ കുട്ടിയിരുന്ന് മഹാഭാരതവും രാമായണവും ഒക്കെ മാറി മാറി കണ്ടോണ്ടിരിക്കുകയാണ്....
അങ്ങനെ സമയം ഉച്ചയായി...കുട്ടിയുടെ അച്ഛൻ റൂമിലെത്തി... കുട്ടിക്ക് പിന്നെ കണ്ടോണ്ടിരുന്ന പുരാണ കഥകളിലെ കൃഷ്ണനേയും രാമനേയും ഒക്കെ കുറിച്ചായി അച്ചായിയോട് പറയാനുള്ളത്.
കുട്ടീടെ അമ്മ പിന്നെ ഈ മാതിരി കാര്യങ്ങൾ കേൾക്കാൻ ചെവി കൊടുക്കാത്തത് കൊണ്ട് കുട്ടി ഒന്നും അങ്ങട് ചോദിക്കാറില്ല..അല്ലേൽ തന്നെ കുട്ടീടെ സംശയങ്ങൾ ഒരു ഒന്നൊന്നര സംശയങ്ങളാ....
ഭഗവാൻ കൃഷ്ണൻ എന്തിനാ മണ്ണ് വാരി തിന്നത്?
അമ്മയും അച്ഛനും ഐസ്ക്രീം വാങ്ങി കൊടുക്കാത്തത് കൊണ്ടാണോ ?
ഹനുമാനെ പോലെ നമ്മളെന്താ വായുവിലങ്ങനെ
പാരച്യൂട്ടില്ലാതെ പറക്കാത്തത്?
ഈ മാതിരി തരത്തിലുള്ള ചോദ്യങ്ങളാണ് കുട്ടീടെ
വായീന്ന് വരുന്നത്...
അമ്മയും അച്ഛനും ഐസ്ക്രീം വാങ്ങി കൊടുക്കാത്തത് കൊണ്ടാണോ ?
ഹനുമാനെ പോലെ നമ്മളെന്താ വായുവിലങ്ങനെ
പാരച്യൂട്ടില്ലാതെ പറക്കാത്തത്?
ഈ മാതിരി തരത്തിലുള്ള ചോദ്യങ്ങളാണ് കുട്ടീടെ
വായീന്ന് വരുന്നത്...
കുട്ടീടെ അച്ചായി പിന്നെ എന്തേലുമൊക്കെ തട്ടിക്കൂട്ടി മറുപടി കൊടുക്കും.ഇന്നത്തെ കുട്ടീടെ
ചോദ്യം കൃഷ്ണന്റെ ഭാര്യ സീതയെ രക്ഷിക്കാൻ
ഹനുമാനെന്തിനാ ലങ്കയിൽ ഒറ്റയ്ക്ക് പോയത്?
ഗദയ്ക്ക് പകരം തോക്ക് കൊണ്ടു പോകാമായിരുന്നില്ലേ?
ചോദ്യം കൃഷ്ണന്റെ ഭാര്യ സീതയെ രക്ഷിക്കാൻ
ഹനുമാനെന്തിനാ ലങ്കയിൽ ഒറ്റയ്ക്ക് പോയത്?
ഗദയ്ക്ക് പകരം തോക്ക് കൊണ്ടു പോകാമായിരുന്നില്ലേ?
ഇതൊക്കെ കേട്ട് കുട്ടീടെ അച്ഛൻ അല്പം വെള്ളം കുടിച്ചുപോയിട്ടാണേലും ശരി എന്തരൊക്കെയോ
മറുപടി കൊടുത്തു ആളിന്റെ സംശയം തീർത്തു
കൊടുത്തു...
മറുപടി കൊടുത്തു ആളിന്റെ സംശയം തീർത്തു
കൊടുത്തു...
കൃഷ്ണന്റെ ഭാര്യയല്ല സീത....ശ്രീരാമന്റെ ഭാര്യയാണ് സീത എന്നു പറഞ്ഞപ്പോൾ കുട്ടിക്ക്
വീണ്ടും സംശയം..അപ്പോൾ കൃഷ്ണന്റെ ഭാര്യ
ആരാണെന്ന്...
വീണ്ടും സംശയം..അപ്പോൾ കൃഷ്ണന്റെ ഭാര്യ
ആരാണെന്ന്...
കൃഷ്ണന്റെ ഭാര്യ രാധയാണ് എന്ന് കുട്ടീടെ അച്ഛൻ കുട്ടിയോട് പറഞ്ഞു..അത് കേട്ടപ്പോൾ
കുട്ടീടെ അമ്മയ്ക്ക് ചിരിയാണ് വന്നത്..
കുട്ടീടെ അമ്മയ്ക്ക് ചിരിയാണ് വന്നത്..
കൃഷ്ണന്റെ കളിത്തോഴിയാണ് രാധ എന്ന് അമ്മ കുട്ടിക്ക് പറഞ്ഞു കൊടുത്തപ്പോൾ കുട്ടി ചോദിക്കുവാ...
ഈ കളിക്കോഴി എന്ന് പറഞ്ഞാൽ നമ്മടെ കോഴികളുടെ കൂട്ട് മുട്ടയിടുന്നതാണോയെന്ന്....
ഈ കളിക്കോഴി എന്ന് പറഞ്ഞാൽ നമ്മടെ കോഴികളുടെ കൂട്ട് മുട്ടയിടുന്നതാണോയെന്ന്....
ഇത്തവണ കുട്ടീടെ അമ്മയാണ് വെള്ളം കുടിച്ചത്...
ഉത്തരത്തിനായി കുട്ടി അച്ഛനെ നോക്കിയപ്പോ
കോഴികളെപ്പറ്റി പറയാൻ അമ്മയാണ് ബെസ്റ്റ്
എന്നും പറഞ്ഞ് അവിടുന്ന് ഒറ്റമുങ്ങൽ...
ഉത്തരത്തിനായി കുട്ടി അച്ഛനെ നോക്കിയപ്പോ
കോഴികളെപ്പറ്റി പറയാൻ അമ്മയാണ് ബെസ്റ്റ്
എന്നും പറഞ്ഞ് അവിടുന്ന് ഒറ്റമുങ്ങൽ...
ഉത്തരം മുട്ടിയ അമ്മയാകട്ടേ കുട്ടിയോട് ഒറ്റ അലർച്ച " പോയിരുന്ന് പഠിക്കടാ "
"ഇതാരാ ഭഭ്രകാളിയോ , എന്തൊരലർച്ചയാ"?
കുട്ടി ഇതും പറഞ്ഞ് അച്ചായിക്കടുത്തേക്കോടീ
"ചതിച്ചതാ മോനേ അച്ചായീയെ ചതിച്ചതാ..
അയലത്തുകാരും നാട്ടുകാരും അന്ന് നിന്റെ അമ്മയെ പെണ്ണ് കാണാൻ ഞാൻ ചെന്നപ്പോ പറഞ്ഞത് ഒരു പാവം കുട്ടിയാണെന്നാ...
ഇവളിടഞ്ഞാൽ തനി ഭദ്രകാളീയാണെന്ന് കെട്ടിക്കഴിഞ്ഞപ്പഴാടാ അച്ഛായി അറിയണത്...
അയലത്തുകാരും നാട്ടുകാരും അന്ന് നിന്റെ അമ്മയെ പെണ്ണ് കാണാൻ ഞാൻ ചെന്നപ്പോ പറഞ്ഞത് ഒരു പാവം കുട്ടിയാണെന്നാ...
ഇവളിടഞ്ഞാൽ തനി ഭദ്രകാളീയാണെന്ന് കെട്ടിക്കഴിഞ്ഞപ്പഴാടാ അച്ഛായി അറിയണത്...
അയല്ക്കാർ അബദ്ധം പറ്റി പറഞ്ഞതാടാ നിന്റമ്മ
പാവമാണെന്ന്.അവിടുള്ള ഒരാള് അന്നെന്നോട് പറഞ്ഞത് എന്തൊരു അച്ചടക്കവും ബഹുമാനവുമുള്ള കുട്ടിയാണത് എന്നറിയാമോയെന്നാ..അയാൾ എതിരേ വരുന്നത് ദൂരെ നിന്ന് കാണുമ്പഴേ നിന്റമ്മ സൈക്കിളിൽ നിന്നിറങ്ങി റോഡിന്റെ സൈഡിൽ മാറി നിൽക്കുമെന്ന്...അയാൾ പോയി കഴിഞ്ഞേ സൈക്കിളിൽ കേറുള്ളൂയെന്ന്...അത്രയ്ക്ക് ബഹുമാനമാണത്രേ അയാളെ....

അയാൾ പറഞ്ഞത് കേട്ടപ്പോ ഞാനതൊക്കെ വിശ്വസിച്ചു പോയി മോനേ....വിശ്വസിച്ചു പോയി..
പിന്നീട് നിന്റമ്മ പറഞ്ഞപ്പോഴല്ലേ അയാളോടുള്ള
ബഹുമാനത്തിന്റെ പിന്നിലെ കഥ മനസ്സിലായത്
പിന്നീട് നിന്റമ്മ പറഞ്ഞപ്പോഴല്ലേ അയാളോടുള്ള
ബഹുമാനത്തിന്റെ പിന്നിലെ കഥ മനസ്സിലായത്
അയാള് വൈകുന്നേരം ആയാൽ ഫുൾ തണ്ണിയാ..
റോഡിന് വീതി പോരായെന്നും പറഞ്ഞ് ആടിയാടി
നടന്ന് വരുന്നത്..അയാള് നിന്റെ അമ്മയുടെ
സൈക്കിളിന് അട വെയ്ക്കാതിരിക്കാനായിട്ടാണ്
അയാളെ ദൂരെ നിന്ന് കാണുമ്പഴേ സൈക്കിളിൾ നിന്നും ഇറങ്ങി നിന്റെ അമ്മ റോഡരികിൽ നിൽക്കുന്നത്...അല്ലാതെ അയാൾ വിചാരിക്കുന്ന
പോലെ അയാളോടുള്ള ബഹുമാനം കൊണ്ടല്ല...

നിന്റെ അമ്മ വളരെ വിനയവും ബഹുമാനവും ഒക്കെയുള്ള കുട്ടിയാണെന്ന് അയാളെ തെറ്റിദ്ധരിപ്പിച്ചു ചതിച്ചപ്പോൾ അയാളീ സത്യങ്ങളൊന്നുമറിയാതെ എന്നേയും തെറ്റിദ്ധരിപ്പിച്ചു ചതിച്ചെടാ മോനേ."
അല്ല ശരിക്കും ഇതൊക്കെ കേട്ടാൽ പിന്നെ കുട്ടീടെ അമ്മ ഭഭ്രകാളിയാകാതിരിക്കുമോ....
പാവം അച്ഛനും മകനും അന്നുച്ചയ്ക്ക് ഇയർഫോണും വെച്ച് കിടന്നുറങ്ങിയേതെന്ന്
പറയുന്നത് സത്യമാ..കുട്ടീടെ.അമ്മ ദേഷ്യം വരുമ്പഴേ ഭദ്രകാളിയാകുള്ളൂട്ടോ.....അല്ലാത്തപ്പോ
വെറും ശുദ്ധ പാവമാ.....
പാവം അച്ഛനും മകനും അന്നുച്ചയ്ക്ക് ഇയർഫോണും വെച്ച് കിടന്നുറങ്ങിയേതെന്ന്
പറയുന്നത് സത്യമാ..കുട്ടീടെ.അമ്മ ദേഷ്യം വരുമ്പഴേ ഭദ്രകാളിയാകുള്ളൂട്ടോ.....അല്ലാത്തപ്പോ
വെറും ശുദ്ധ പാവമാ.....
(ചില നഗ്നസത്യങ്ങൾ കുട്ടിയുടെ അച്ഛനിൽ നിന്നും പറയിപ്പിക്കാതിരിക്കുന്നതാണ്
മാനത്തിനും മനശ്ശാന്തിക്കും നല്ലത്)
മാനത്തിനും മനശ്ശാന്തിക്കും നല്ലത്)
NB.....പ്ളീഷ് ..ഇതെന്റെ അനുഭവമാണോ എന്നുള്ള കമന്റ് നിരോധിച്ചിരിക്കുന്നു
☺
☺
☺
☺

By...RemyaRajesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക