എന്റെ പേര് മിതുൻ രാജ്. ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണു, അപ്പർ മിഡിൽ ക്ലാസ്സ് എന്ന് പറയാം. ഇവിടെ തിരുവനന്തപുരം ടെക്നോപാർക്കിൽ കഴിഞ്ഞ 8 വർഷമായി ജോലി ചെയ്യുന്നു. 31 വയസ്സ്. ഭാര്യ പഠിത്തം കഴിഞ്ഞു, ജോലി ആയിട്ടില്ല. ഒരു മോൾ ഉണ്ട്, ആസ്മി - 3 വയസ്സ്. എന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയാണ്. ഞാൻ എല്ലാ വർഷവും സർക്കാരിന് ഏകദേശം 50000/- രൂപ ഇൻകം റ്റാക്സ് ഇനത്തിൽ മാത്രം അടയ്കാറുണ്ട്.
കഴിഞ്ഞ ഒരു മാസമായി ചുമ മാറാതെ ഉണ്ടായിരിന്നു. അങ്ങിനെ കൊല്ലത്തുള്ള രണ്ടു മൂന്നു ഡോക്ടർമാരെ കണ്ടതിനു ശേഷം സ്കാനിംഗ് ഒക്കെ എടുത്തു, ഏതാണ്ട് 75000/- രൂപായോളും ചിലവക്കിയതിനു ശേഷം കഴിഞ്ഞ ആഴ്ച തിരുവനന്തപുരം RCC യിൽ ചെന്നു. മോഹൻലാലിന്റെ പുലിമുരുഗൻ കാണാൻ ആദ്യ ദിവസം ഇത്രേം തിരക്ക് ഇല്ലായിരിന്നു. അമ്മാതിരി ഇടി. ഇടയ്ക്കു സ്വാധീനം ഉള്ളവർ നേരത്തെ കേറി ഡോക്ടറെ കണ്ടു. 8മണി മുതൽ അവിടെ നിന്ന ഞാൻ ഏതാണ്ട് 4 മണി അടുപ്പിച്ചു ഡോക്ടറെ കണ്ടു ആ സന്തോഷ വർത്തമാനം മനസിലാക്കി. എനിക്ക് CLL ആണത്രേ (chronic lymphocytic leukemia). നമ്മൾ ഈ പോളിറ്റെകനികിൽ ഒന്നും പഠിച്ചിട്ടിലല്ലോ. അതോണ്ട് യന്ത്രം തകരാറിൽ ആയതു അറിഞ്ഞില്ല. ഓടി ഓടി എഞ്ചിൻ നാശം ഏതാണ്ട് 3rd സ്റ്റേജ് ആരംഭം ആയത്രേ. ഇനീപ്പോ സർജറി പറ്റില്ല. ഏതേലും നല്ല ആശുപത്രിയിൽ പോയി കീമോയും രേടിയെഷൻ ഉം ചെയ്യണം. വില നിലവാരം തിരക്കിയപ്പോൾ കൈ പൊള്ളുന്ന ഇടപാട് ആണെന്ന് ബോധ്യമായി. കുടിച്ചും വലിച്ചും ഒന്നും വരുന്ന കാൻസർ അല്ല. വരാൻ ഉള്ളത് തത്കാൽ ടിക്കറ്റ് എടുത്തു വരും.
1 ലക്ഷം രൂപയുടെ 'നക്ഷത്രത്തിന്റെ' ഇൻഷുറൻസ് ഉണ്ട്. കൊല്ലത്തെ ആശുപത്രി ബിൽ ക്ലൈം ചെയ്യാൻ നോക്കിയപ്പോൾ തന്നെ അവന്മാര് ലോക ഉടായിപ്പ് ആണെന്ന് എനിക്ക് ബോധ്യമായി. എല്ലാം കൂടി ഒരു പൈനായിരം രൂപ പോലും അവന്മാര് അപ്രൂവ് ചെയ്തില്ല ഇത് വരെ.
പ്രൈവറ്റ് ജോലി ആയതു കൊണ്ട് സ്വന്തം നിലയിൽ തന്നെ ചികിത്സ നോക്കണം. കഴിഞ്ഞ ആഴ്ച മുഴുവൻ ലീവ് എടുത്തു ഒരുപാട് രോഗികളെ ഞാൻ സന്ദർശിച്ചു. മരിച്ചു പോയവരുടെ ബന്ധുകളെയും ഞാൻ പോയി കണ്ടു. 3rd സ്റ്റേജ് ആയിട്ട് രക്ഷപ്പെട്ടവർ വിരളം. അതിൽ ഭൂരിഭാഗവും കാശ് ഉള്ളവർ മാത്രം. രെക്ഷപ്പെടൽ എന്ന് പറഞ്ഞാൽ ജീവനോടെ ഉണ്ട് എന്ന് മാത്രം. മരുന്നും പരിചാരകരുമായി മരണം കാത്തു കഴിയുന്ന കൊറേ പേർ. അല്ലാതെ രക്ഷപ്പെട്ടവർ കുടുംബം വിറ്റു. മരുന്ന് വാങ്ങാൻ കാശ് ഇല്ലാണ്ടും, വാടക പോലും കൊടുക്കാൻ കഴിയാതെയും നരക യാതന അനുഭവിക്കുന്നു. ചിലർക്ക് ഫേസ്ബുക്കിലും നിന്നും മറ്റും ചാരിടി ഇനത്തിൽ കാശ് കിട്ടീട്ടുണ്ട്. പക്ഷെ ജീവിതം പിന്നെയും ചോദ്യ ചിഹ്നമായ കൊറേ മനുഷ്യരെ ഞാൻ കണ്ടു. മാത്രവുമല്ല ബാങ്ക് അക്കൌണ്ടും ഫോട്ടോയും വെച്ചോണ്ട് ഫേസ്ബുക്കിലെ ഒരു പോസ്റ്റ് ആവാൻ എനിക്കൊരു മടി. എന്റെ മോളുന്റെ ഫോട്ടോ വരെ അവന്മാര് തിരികി കയറ്റി ഓണ്‍ലൈൻ പിച്ച എടുക്കും. ആ ലൈക് ഉം കമന്റും, അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണ്ട.
തിരുവനതപുരത്തെ പ്രധാനപ്പെട്ട പ്രൈവറ്റ് ഹൊസ്പിറ്റൽ എല്ലാം ഏത് സ്റ്റേജിൽ കാൻസർ ആണെന്ന് പറഞ്ഞു ചെന്നാലും 'ആ ചെറിയ സ്പാന്നെർ ഇങ്ങേട്, ദിപ്പോ ശെരിയാക്കി തരാം' എന്ന് പറയും. എന്നിട്ട് നാട്ടിൽ ഉള്ളതും ഇല്ലാത്തതുമായ സകല ടെസ്റ്റും എഴുതി തരും. ചില ടെസ്റ്റ് അവിടെ കാണില്ല. അത് കൊച്ചിയിൽ പോയി എടുക്കണം. തിരക്കി നോക്കിയപ്പോൾ PET TEST എന്നൊക്കെ ഉള്ള സാധനങ്ങൾ എഴുതി തരുന്നത് ആവശ്യം ഉണ്ടായിട്ട് ഒന്നും അല്ല, പക്ഷെ ഒരു ടെസ്റ്റ് എഴുതി കൊടുത്താൽ കമ്മീഷൻ ഇനത്തിൽ പൈനായിരം രൂപാ വരെ ഡാക്ടർനു കിട്ടുമത്രേ. ഞങ്ങടെ അവിടെ സ്ഥല / വണ്ടി കച്ചവടത്തിന് വരുന്ന ബ്രോകേർമാരോട് എനിക്ക് ഉണ്ടായിരുന്ന ദേഷ്യവും അറപ്പും അതോടെ ഇല്ലാണ്ട് ആയി. അവർ ഇത്രേം പഠിച്ചിട്ടു ഒന്നും അല്ലലോ ഈ പരുപാടി കാണിക്കുന്നേ. എന്നിട്ട് കൊറേ കാശ് പിഴിഞ്ഞു കഴിയുമ്പോൾ കൈ മലർത്തി കാണിച്ചിട്ട് "പെയ്ൻ കില്ലെർ തരാം, ഞങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല " എന്ന് പറഞ്ഞു ടാറ്റാ കാണിക്കും.കോട്ടും സ്തെറ്റസ്കോപ്പും ഇട്ട കാലന്മാർ. മ്ലേച്ചം തന്നെ.
യാദൃച്ഛികം ആവണം, ഇന്ന് രാവിലെ പത്രത്തിൽ നമ്മുടെ 2-3 മന്ത്രിമാർ കുടുംബസമ്മേതം അമേരിക്കയിൽ വിദഗ്ദ ചികിത്സക്കായ് പോയേച്ചു ആ തണുപ്പത്ത് കോട്ടും ഇട്ടോണ്ട് നിക്കണ ഫോട്ടം പത്രത്തിൽ കണ്ടായിരിന്നു. പണ്ടേ സ്കൂളിൽ പോകാണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങീലല്ലോ കർത്താവെ. വിദേശത്ത് ഒക്കെ ചികിത്സ സൗജന്യം ആന്നെന്നു എന്തോ ചെറിയ പ്രീമിയം അടച്ചു ഇൻഷുറൻസ് എടുത്താൽ. ഇനി ഇപ്പൊ അതിനു ഒന്നും സമയം ഇല്ല. കൂടെ പഠിച്ച ഒരു ബുദ്ധി ജീവി ഉണ്ട് ഹരീഷ് ചന്ദ്രശേഖർ , ഡോക്ടറാണ്. അവനെ വിളിച്ചു ഈ അറിഞ്ഞ രോഗ വിവരങ്ങൾ എല്ലാം ഒരു സുഹൃത്തിനു ആണെന്ന് പറഞ്ഞു, വല്ലോം നടക്കുമോ എന്ന് ആരാഞ്ഞു. ചുമ്മാ ചികിത്സിക്കാം എന്നലാണ്ട് വലിയ പ്രതീക്ഷ വേണ്ടെന്നു അവൻ മൊഴിഞ്ഞു. എനിക്ക് ആണെന്ന് പറഞ്ഞാൽ അവൻ സത്യം പറയില്ല.
അപ്പൊ ഞാൻ കുത്തി ഇരിന്നു ആലോചിച്ചു. ഈ വിവരം ആരോടും ഇത് വരെ പറഞ്ഞിട്ടില്ല. വീടും, മൊത്തത്തിൽ 30 സെന്റ് സ്ഥലവും ഉണ്ട്. സെന്റ് ഒന്നിന് ഒരു മൂന്ന്-മൂന്നര ലക്ഷം കിട്ടും. ഭാര്യക്ക് അടുത്ത് തന്നെ ജോലി എന്തേലും കിട്ടുമായിരിക്കും. വിവാഹത്തിന് ഇട്ട അവളുടെ 50 പവൻ സ്വർണ്ണം. ബാങ്കിൽ ഒരു 3ലക്ഷം രൂപ ഉണ്ട്. ഒരു ഹോണ്ട ആക്ടിവ , ഹ്യുണ്ടായ് i10 കാർ. ഇത്രയും ആണ് എന്റെ ആസ്ഥി. ആസ്മിയുടെ വിവാഹം നടക്കണേൽ ഈ പറഞ്ഞ സ്ഥലവും സ്വർണ്ണവും നില നില്കേണ്ടത് അത്യാവശ്യം ആണ്. നമ്മൾ കേരളത്തിൽ ജനിച്ചു പോയില്ലേ. ഞാൻ ഇലേല്ലും അവളുടെം മോള്ടെയും ദൈനംദിന ചിലവുകൾ ഞങ്ങളുടെ മാതാപിതാക്കൾ നോക്കികൊള്ളും.
എന്നെ ചികിൽസിപിചു തുടങ്ങാൻ തന്നെ സ്വർണ്ണം വിലക്കേണ്ടി വരും. പിന്നെ പതിയെ പതിയെ അഞ്ചു - അഞ്ചു സെന്റ് വീതം സ്ഥലവും. ഞാൻ ഇനി ഒരു പക്ഷെ രക്ഷപ്പെട്ടു എണീച്ചു നിന്നാലും, ജോലിക്ക് പോയി തുടങ്ങിയാലും ഈ പോയതൊക്കെ തിരിച്ചു പിടിക്കാൻ എന്നെ കൊണ്ട് ആവില്ല. അസുഖം വന്നു കുടുംബം വിറ്റ ഒരു ശരാശരി മലയാളി ആയി ഈ ആശുപത്രി കേറി നിരങ്ങി പട്ടിയെ പോലെ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഞാൻ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു. മരിക്കാൻ പേടി ഇല്ലാഞ്ഞിട്ടല്ല, നരകത്തിൽ ജീവിക്കാൻ ഭയം ആയിട്ടാണ്.
ആസ്മിയെ സ്കൂളിൽ നിന്നും വിളിക്കാൻ അവൾ പോയിട്ടുണ്ട്. ഒരു ഫോണ്‍ മേടിക്കാൻ തന്നെ സകല സൈറ്റും കേറി റിവ്യൂ നോക്കി ഏറ്റവും വില കുറഞ്ഞ നല്ല സാധനം മേടിക്കുന്ന എന്നെ പോലെ ഒരു ശരാശരി മലയാളി ഈ എടുത്ത തീരുമാനം തെറ്റാണു എന്നു ആരും പറയില്ല എന്നാണ് എന്റെ ഒരു ദിത്.
വിഷം മേടിക്കാൻ വലിയ പാടൊന്നും ഇല്ലെന്നു ബോധ്യം ആയി. ബിയറിൽ വിഷം കലർത്തി കുടിക്കാൻ ആണ് പ്ലാൻ. പ്ലാൻ പൊളിഞ്ഞാൽ, പോലീസ് ആത്മഹത്യ ശ്രമത്തിനു പിടിച്ചില്ല എങ്കിൽ നിങ്ങൾ ഇടുന്ന കമന്റ്‌നു ഞാൻ മറുപടി തരും. എന്റെ എല്ലാ പോസ്റ്റുകളും ലൈക്കുന്നത് പോലെ ഇതും നിങ്ങൾ ലൈക്കും ഷെയറും ചെയ്യുമെന്ന വിശ്വാസത്തിൽ ഞാൻ ആത്മഹത്യ ചെയ്യാൻ പോക്കുന്നു. (y) (y)
PS: ഇത് വലിയ വിഷയം ആക്കുമ്പോൾ സർക്കാർ എന്റെ കുടുംബത്തിനു ധനസഹായം ഒന്നും കൊടുകണ്ട. ആസ്മിയുടെ പഠനത്തിന്റെയും , അവളുടെയും അവളുടെ അമ്മയുടെയും സമ്പൂർണ രോഗ ചികിത്സക്ക് ഉള്ള ചിലവും വഹിച്ചാൽ മതിയാകും. അവള്ക്ക് കൂടി ഒരു അസുഖം വന്നാൽ എന്റെ ആസ്മി ആരും ഇല്ലാത്തവൾ ആയി മാറും. ഇത് പോലെ ആയിര കണക്കിന് മിതുൻമാർ കേരളത്തിൽ ഉണ്ട്. ആത്മഹത്യ ചെയ്യാൻ പോലും ധൈര്യം ഇല്ലാത്ത പാവം മലയാളികൾ
:(
:(


Author : ശങ്കരൻ കുട്ടി
#SankuKadhakal
#SankuKadhakal
What is this??? Story or real???
ReplyDeleteJust a story bro...
DeletePET scan aavasyamillatha test aanennu arinjilla unnee arinjillaaaaa.
Delete"Coat otta kaalanmaar" - enth eluppathil Angu judge cheyyunnu!!!!
Ithondokkeyaa corporate hospitals valarunne. Doctors feel safer there though the pay is low.
Pls clariffy ??
ReplyDeletePls pls can I get your mobile number?? i could help you! Pls email me at meeratoms1atgmail.com or call me 0552235255
ReplyDeleteStory only 😃😃
ReplyDeleteIf its real. Not a just story...Consult with dr cp mathew changanassery.... he has vast experience curing this like cancer . Dont worry.. cherian asharam changanassery
ReplyDeletewhat is address or number of DR.cp Mathew?
DeleteIs it story or reality...
ReplyDeleteIs it story or reality
ReplyDeleteSee friend. Sorry to hear about your story. Please understand that, you need good treatment by an experienced Haematologist. Not all doctors are money minded. Please don't think all tests are unnecessary. PET scan is a very important test in your case. Please meet Dr. NEERAJ (haenatologist), of Amrita Hospital. . I can understand that your post is out of frustration. But please don't lose hope. These days, nothing is impossible . May God bless you.
ReplyDeleteIt's just a story
ReplyDeleteWhat is this??? Story or real???
ReplyDeletehttps://youtu.be/aWpS5dEfdyQ
ReplyDeleteRequest to hear this vedio.
https://youtu.be/aWpS5dEfdyQ
ReplyDeleteRequest to hear this vedio.
ഇതെന്താണ് ഒരു കഥ മാത്രമാണെെന്നു വിശ്വസിക്കട്ടെ . . .
ReplyDeleteകഥ എന്നൊരു ലേബൽ കൊടുക്കാമായിരുന്നു
ReplyDeleteNot just a story..true life...we need better medical protection,insurance...and our govt keep strolling through these so called black money menace...
ReplyDeleteMaaraka story aayi poyi!!!!
ReplyDeleteIthu sathym anoo onnum manasilakunilaa plz rply me
ReplyDeleteഈ കഥയുടെ അവസാനം ആത്മ ഹത്യ വേണമായിരുന്നോ എന്ന് ഞാന്‍ ആദ്യം ശങ്കിച്ചു. പിന്നീട് തോന്നി ഇദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല എന്ന്. ചികിത്സ തേടാതെ മരിക്കുന്നു എങ്കില്‍ മരിക്കട്ടെ, എനിക്ക് കുടുംബം തകര്‍ക്കുന്ന ചികിത്സ വേണ്ടാ എന്ന് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. ജീവന്‍ പോയാലും കുടുംബത്തിലെ സാമ്പത്തികം ജീവന്‍ നഷ്ടപ്പെട്ട നിലയിലാണോ എന്ന് പരിശോദിച്ചു തിട്ടപ്പെടുത്തിയ ശേഷമേ മരണം പ്രഖ്യാപിക്കൂ. പണ്ടൊരു ചൊല്ലുണ്ട്, നാടിഇടിപ്പ് നിന്നാല്‍ വൈദ്യന്‍ സ്ഥലം വിട്ടോളും. പുതിയ കാലത്തെ ഭിഷഗ്വരന്മാര്‍ മസ്തിഷ്ക മരണം സംഭവിച്ചാലും അവയവങ്ങള്‍ക്കു ആവശ്യക്കാരില്ലെങ്കില്‍ രോഗിയുടെ നിലയില്‍ പുരോഗതിയുണ്ട് എന്ന് പറഞ്ഞു കൊണ്ടിരിക്കും. ഈ കുറിപ്പ് നല്ലവരായ ഡോക്ടര്‍മാര്‍ക്ക് സങ്കടകരമെങ്കിലും, ആശുപത്രികളില്‍ കയറിയുള്ള അനുഭവം കൊണ്ട് എഴുതി പോയതാണ്. ക്ഷമിക്കുക.
ReplyDelete