Slider

അലാറം

0

അലാറം നിർത്താതെ തുടർച്ചയായി അടിക്കുന്നത് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നുമുണർന്നത്...നോക്കിയപ്പോൾ സമയം
1മണി...4.30 ക്കു ഉണരാൻ വേണ്ടി വെച്ച അലാറമെങ്ങനെ ഈ 1 മണിക്ക് അടിച്ചു
എന്നത് എനിക്ക് അതിശയമായിരുന്നു...
നല്ല ദാഹം തോന്നിയതിനാൽ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് നടന്നു
എന്റെ പുറകിൽ ആരോ ഉണ്ടെന്ന് തോന്നി ഞാൻ തിരിഞ്ഞു നോക്കി..ഇല്ല അതെന്റെ
തോന്നൽ മാത്രമായിരുന്നു....
വെള്ളം കുടിക്കാനായി എടുത്തപ്പോൾ
"ഇപ്പോ തണുപ്പല്ലേ നിനക്കീ വെള്ളം ചെറുതായി
ഒന്ന് ചൂടാക്കിയിട്ട് കുടിച്ച് കൂടെ".? ശബ്ദം
താഴ്ത്തിയുള്ള ഈ ചോദ്യം കേട്ടപ്പോൾ പേടിച്ച് എന്റെ കൈയ്യിൽ നിന്നും വെള്ളം നിറച്ച ഗ്ലാസ്സ് താഴേക്ക് വീണു
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആരും
എന്റെയടുത്തില്ല...പിന്നെ ആരാണ് എന്നോട്
സംസാരിച്ചത്..ഉള്ളിലെ പേടി ഒരു വിറയലായി
എന്റെ ശരീരത്തേക്കും വ്യാപിച്ചു...ഉച്ചത്തിൽ
കരഞ്ഞുകൊണ്ട് ഞാൻ മുറിയിലേക്ക് ഓടി
കയറിയതും "നിൽക്കടി അവിടെ" എന്നൊരലർച്ച
ഞാൻ കേട്ടു..ഒരു നിമിഷം ഞാൻ അനങ്ങാതെ
ഒരു നിൽപ്പങ്ങനെ നിന്നു..
ഇല്ല പിന്നീട് ഒരു ശബ്ദവും കേൾക്കാനില്ല...
ഇത്രയൊക്കെ നടന്നിട്ടും ചേട്ടനോ മോനോ
ഇതൊന്നും അറിഞ്ഞതേ ഇല്ല എന്നതിൽ
എനിക്ക് അത്ഭുതം തോന്നി...അപ്പോഴേക്കും
നല്ല തണുപ്പായിരുന്നിട്ട് കൂടി ഞാൻ വിയർപ്പിൽ മുങ്ങി
കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല...ചുറ്റിനും നിന്ന്
ആരൊക്കെയൊ ചിരിക്കുന്നത് പോലെ...
ഓരോ നിഴൽ രൂപങ്ങൾ എനിക്ക് ചുറ്റും നടക്കുന്നത് പോലെ....തൊണ്ടയാകെ വരളുന്നത്
പോലെ തോന്നി..പക്ഷേ പേടി കാരണം വീണ്ടും
വെള്ളമെടുക്കാനായി അടുക്കളയിലേക്ക്
പോകാൻ തോന്നിയില്ല....
പാതിരാത്രിക്ക് അറിയാവുന്ന നാമങ്ങളൊക്കെ
ഉരുവിട്ട് പ്രാർത്ഥന തുടങ്ങി..പക്ഷേ എന്നിട്ടും
പേടി മാറുന്നില്ല..ദാഹം കൂടി വന്നപ്പോൾ
വെള്ളം കുടിക്കാനായി എഴുന്നേറ്റു.സമയം
നോക്കിയപ്പോൾ 1.30 ആയതേയുള്ളൂ..
വീണ്ടും ആരൊക്കെയോ ചുറ്റിനും നിൽക്കുന്നതായി തോന്നുന്നു...അലറി കരയുന്നതായും ചിരിക്കുന്നതായും ഒക്കെയുള്ള
ഓരോ ശബ്ദങ്ങൾ ചെവിയിൽ മുഴങ്ങുന്നു...
പേടി കാരണം മുന്നോട്ട് വെച്ച കാൽ പുറകോട്ട് തന്നെ എടുത്തു..മുറിയിൽ നല്ല വെട്ടമുണ്ടായിട്ട്
കൂടി ഇരുട്ടിലാണ് ഞാൻ നിൽക്കുന്നതെന്ന് തോന്നി..പേടി കാരണം നെഞ്ചിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു..കൈകാലുകൾ തണുത്ത് മരവിച്ചത് പോലെയായി...തൊണ്ട വരണ്ട്
പൊട്ടുമെന്ന അവസ്ഥയായി...
ഇല്ല ഇനിയും എനിക്ക് പിടിച്ച് നിൽക്കാനാകില്ല
അത്രമേൽ ദാഹം എന്നെ കീഴ്പ്പെടുത്തിയിരുന്നു
ഞാൻ പതുക്കെ ചേട്ടനെ തട്ടിയുണർത്തി...
ഉറക്കത്തിൽ നിന്നും ഉണർന്ന ചേട്ടൻ കാണുന്നത്
പേടിച്ചരണ്ട് കരഞ്ഞ മുഖവുമായിരിക്കുന്ന
എന്നെയാണ്...
"നിനക്കെന്താ പറ്റിയത്...നീ എന്തിനാ കരഞ്ഞത്
ആകെ വിയർത്തല്ലോ" എന്നൊക്കെ എന്നോട്
ചോദിച്ചപ്പോഴേക്കും ഞാൻ കരഞ്ഞ് കൊണ്ട്
നടന്നതെല്ലാം പറഞ്ഞു...
ചേട്ടൻ പോയി ഒരു ഗ്ലാസ്സ്.വെള്ളവുമായി
വന്ന് അതെന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു
"ഇനി മേലിൽ നീ ഇവിടെ ഏതേലും പ്രേത സിനിമ
കുത്തിയിരുന്ന് കണ്ടാൽ അപ്പോൾ ഞാനീ നെറ്റ്
കണക്ഷൻ കട്ട് ചെയ്യും....അരുന്ധതി എന്ന
പ്രേത സിനിമ കണ്ടപ്പോഴേ നിന്നോട് ഞാൻ
പറഞ്ഞതാ രാത്രിയിൽ പേടിക്കും ...നീ അത്
കാണരുതെന്ന്.അപ്പോ നിനക്ക് ഒടുക്കത്തെ
ധൈര്യമാണെന്നല്ലേ പറഞ്ഞത്..ഇതാണോ
നിന്റെ ധൈര്യം..മനസ്സിലുള്ള അന്ധ വിശ്വാസങ്ങൾ ആദ്യം കളഞ്ഞിട്ട് വേണം
ഇത്തരം സിനിമകൾ കാണാൻ..അതല്ലേ പിന്നേ
ഇത്തരം സിനിമകൾ പേടിയുള്ളവർ കാണരുത്"
കളിയായിട്ടായാലും.കാര്യമായിട്ടായാലും
ചേട്ടൻ പറഞ്ഞതിൽ സത്യമുണ്ടെന്നെനിക്കും
തോന്നി...കുഞ്ഞിലേ തൊട്ട് മനസ്സിൽ വേരുറച്ചു
പോയ ചിന്തകളാണ് മരിച്ചവർ പ്രേതമായി വരുമെന്ന്...ആ ഒരു ചിന്ത മനസ്സിലുള്ളിടത്തോളം
ഇത്തരം ചില കഥകൾ ആ പേടി ഒന്നു കൂടി
കൂട്ടുകയേ ഉള്ളു...മോൻ രാത്രിയിൽ ഉറങ്ങാതിരിക്കുമ്പോൾ അവനോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് വേഗം ഉറങ്ങിക്കോ
ഇല്ലെങ്കിൽ പ്രേതം പിടിക്കുമെന്ന്..ആ കുഞ്ഞു
മനസ്സിലേക്ക് അന്ധവിശ്വാസത്തിന്റെ പേടിപ്പിക്കുന്ന ആ വിത്തുകൾ പാകിയതിൽ
എനിക്ക് നന്നേ കുറ്റബോധം തോന്നി....
രാവിലെ എഴുന്നേറ്റ ഉടനെ മോനോട് ഞാനാദ്യം പറഞ്ഞത് ...."പ്രേതം എന്നത് നമ്മൾ പേടിക്കേണ്ട ഒരാളല്ല...അതൊക്കെ പണ്ടുള്ള ആരോ പറഞ്ഞ
കള്ളങ്ങളാകാം...അത് കൊണ്ട് അങ്ങനൊരു പേടി മനസ്സിൽ വെക്കരുത്... ജീവിച്ചിരിക്കുന്ന ചില മനുഷ്യരുടെ വികൃതമായ മനസ്സിനെയാണ് നമ്മൾ പേടിക്കേണ്ടത്... അല്ലാതെ മരിച്ചു പോയവരെയല്ല.."
(കുഞ്ഞു മനസ്സിൽ നമ്മൾ പേടിപ്പെടുത്താനായി
പറയുന്ന കൊച്ചു കാര്യങ്ങൾ പോലും ചിലപ്പോൾ
വളർന്നാലും അവരുടെയുള്ളിൽ ഒരു.പേടിയായി
എന്നും നിലനിൽക്കും..വിശ്വാസങ്ങൾ നല്ലതാണ്
പക്ഷേ അത് അന്ധമാകരുത്.)
By...Remya Rajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo